18/01/2025
നമസ്തേ
കൂട്ടായണിമൂട് ശ്രീ ബാലചാമുണ്ടേശ്വരി ക്ഷേത്രത്തിലെ അഞ്ചാമത് പ്രതിഷ്ഠ വാർഷികം ക്ഷേത്ര തന്ത്രി ബ്രഹ്മ ശ്രീ ദ്വാരകാമഠം വിഷ്ണു പോറ്റി അവർകളുടെ മുഖ്യ കാർമികത്വത്തിൽ 2025 ജനുവരി 20 (1200 മകരം 7) തിങ്കളാഴ്ച ഗണപതി ഹോമം, കലശപൂജ, അഷ്ടാഭിഷേകം, നാഗരൂട്ട്, ഭഗവതി സേവ മുതലായ ക്ഷേത്ര ചടങ്ങുകളോട് കൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.. 🙏
ക്ഷേത്ര ചടങ്ങുകൾ
രാവിലെ 5.00ന് പള്ളിയുണർത്തൽ
6.00ന് ഗണപതി ഹോമം
7:30ന് കലശപൂജ
8.00ന് കലശാഭിഷേകം
അഷ്ടാഭിഷേകം
10.00ന് നാഗരൂട്ട്
11.00ന് പൊങ്കാല
12.00ന് ഉച്ച പൂജ തുടർന്ന് പൊങ്കാല നിവേദ്യം
വൈകുന്നേരം 5.00 നട തുറക്കുന്നു
6:30ന് അലങ്കാര ദീപാരാധന
7.00ന് ഭഗവതി സേവ
7.30ന് കുങ്കുമാഭിഷേകം
8.00ന് അത്താഴ പൂജ, മംഗള ഗുരുസി, തിരു നട അടയ്ക്കുന്നു
എല്ലാ ദേവി ഭക്തരുടെയും മഹനീയ സാന്നിധ്യവും സഹായ സഹകരണവും ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു
എന്ന്
പ്രസിഡന്റ് /സെക്രട്ടറി
ശ്രീ ആയിരവില്ലി കാവ് ബാലചാമുണ്ടേശ്വരി ക്ഷേത്ര ട്രസ്റ്റ് കൂട്ടായണിമൂട്, വെള്ളനാട്