15/08/2021
https://www.facebook.com/314870415280858/posts/3852245531543311/
പ്രഭാത പ്രാർത്ഥന...
സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
(വെളിപാട് 12 : 1)
സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ അങ്ങയെ സ്നേഹിക്കുവാനും പ്രഘോഷിക്കുകയും ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് നൽകിയ കാരുണ്യവാനേ, മനസ്സിൻറെ നവീകരണം വഴി രൂപാന്തരപ്പെടുവാനും ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണവുമായത് എന്തെന്ന് വിവേചിച്ചറിയുവാനുമുള്ള കൃപ ഞങ്ങൾക്ക് നൽകണമേ . പൂർണ്ണഹൃദയത്തോടെ അങ്ങയുടെ സന്നിധിയിൽ ഇതാ ഞങ്ങൾ അണയുന്നു.
തേൻതുള്ളികൾ നാവിന് എന്നത് പോലെ ജ്ഞാനം ആത്മാവിന് ആസ്വാദ്യം ആണ്.
രാജ്യത്തിൻറെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഞങ്ങൾ ഞങ്ങളുടെ ഭരണകർത്താക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ജ്ഞാനവും വിവേകവും നൽകി രാജ്യത്തിൻറെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കുവാൻ അവരെ പ്രാപ്തരാക്കണമേ. ഞങ്ങളോട് ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളിലും അങ്ങ് നീതിമാനായിരുന്നതുപോലെ അവരും നീതിപൂർവം ഞങ്ങളെ നയിക്കട്ടെ. അവർ ആത്മാവിൽ എളിമയുള്ളവരായിരിക്കട്ടെ.
അവരുടെ എല്ലാ ഉദ്യമങ്ങളേയും അങ്ങ് ആശിർവദിക്കണമേ, പ്രവർത്തികളെ അങ്ങ് നിയന്ത്രിക്കണമേ.
പരിശുദ്ധ അമ്മേ, സ്വർഗാരോപിതേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ഞങ്ങളെ കാത്തുപരിപാലിക്കണമേ.
ആമേൻ.