Jesusyouth pulluvila

Jesusyouth pulluvila we are trying to spread jesus all over the world

22/09/2017
പിതാവിന്റെ കത്ത്💥💥ദൈവം നിന്നേ സ്നേഹിക്കുന്നു.....അതുകൊണ്ട് വചനത്തില്‍ കൂടി ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .എന്‍റെ കുഞ്...
09/09/2016

പിതാവിന്റെ കത്ത്💥💥

ദൈവം നിന്നേ സ്നേഹിക്കുന്നു.....അതുകൊണ്ട് വചനത്തില്‍ കൂടി ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .

എന്‍റെ കുഞ്ഞേ......

സസൂഷ്മതയോടെ ഞാന്‍ നിന്നേ സൃഷ്ടിച്ചു....നിനക്ക് രൂപം ലഭിക്കുന്നതിനു മുന്‍പേ എന്‍റെ കണ്ണുകള്‍ നിന്നേ കണ്ടു....( Psalms 139:15,16)

മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുന്‍പേ ഞാന്‍ നിന്നേ അറിഞ്ഞു....(Jeremiah 1:5)

ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നേ വിശുദ്ധീകരിച്ചു. (Jeremiah 1:5)

വിസ്മയനീയവും അത്ഭുതകരവുമായി ഞാന്‍ നിന്നേ സൃഷ്ടിച്ചു .....(Psalms 139:14)

ഞാനാണ് നിന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്. അതേ.....ഞാനാണ് അമ്മയുടെ ഉദരത്തില്‍ നിന്നേ മെനെഞ്ഞെടുത്തത് (Psalms 139:13)

എന്നില്‍ നിന്ന് നിനക്ക് ജീവന്‍ ലഭിച്ചു.....ഞാനാണ് നിനക്ക് ജീവശ്വാസം നല്‍കിയത്. Isaiah 57:16

എന്‍റെ ഛായയിലാണ് ഞാന്‍ നിന്നേ സൃഷ്ടിച്ചിരിക്കുന്നത് (Genesis 1:27)

ഞാന്‍ നിന്നേ പേര് ചൊല്ലി വിളിച്ചിരിക്കുന്നു....നീ എന്‍റെതാണ് (Isaiah 43:1)

നീ .......... എന്‍റെ സന്തതിയാണ് (Acts 17:28)

നീ ..... എനിക്ക് വിലപ്പെട്ടവനും..... ബഹുമാന്യനും .... പ്രീയങ്കരനുമാണ്.(Isaiah 43:4)

നീ ..... ജീവിക്കുന്നതും..... ,ഇരിക്കുന്നതും ..... നിലനില്‍ക്കുന്നതും എന്നിലൂടെയാണ്.( Acts 17:28)

നീ ..... ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും ഞാന്‍ .... അറിയുന്നു.....നിന്‍റെ വിചാരങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു...(Psalms 139:2 )

നിന്‍റെ മാര്‍ഗ്ഗങ്ങളെ .... ഞാന്‍...... നല്ലപോലെ അറിയുന്നു.... ( Psalms 139:3)

നിന്‍റെ ജീവിതകാലവും....നിനക്കുള്ള വാസഭൂമിയും ....ഞാന്‍ നിനക്കായി നിശ്ചയിച്ചു തന്നു.....(Acts 17:26)

നിനക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിനങ്ങള്‍ ഞാന്‍.... എന്‍റെ പുസ്തകത്തില്‍ രേഖപെടുതിയിരിക്കുന്നു...... (Psalms 139:16).

നിന്‍റെ തലയിലെ ഓരോ മുടിയിഴപോലും ഞാന്‍.... എണ്ണപെട്ടിരിക്കുന്നു.... (Luke 12:7)

ഞാന്‍...... നിന്നേ..... ഒരിക്കലും ഉപേക്ഷിക്കുകയില്ലാ.......
( Isaiah 41:9)

എന്‍റെ അചഞ്ചലമായ സ്നേഹം നിന്നേ പിരിയുകയുമില്ലാ..... ( Isaiah 54:10 )

നിന്‍റെ മഹത്വം ഞാന്‍...... വര്‍ധിപ്പിക്കും. ( Psalms 71:21)

എന്തെന്നാല്‍ .....നീ ....എന്‍റെ കുഞ്ഞും ....ഞാന്‍..... നിന്‍റെ പിതാവും ആണ്. ( 1 John 3:1)

അതിനാല്‍....നീ.....ആഗ്രഹിക്കുന്നതിലും കൂടുതല്‍ നന്മകള്‍ ഞാന്‍ നിനക്ക് നല്‍കും.( Matthew 7:11 )

ഉത്തമവും പൂര്‍ണ്ണവുമായ എന്‍റെ എല്ലാ ദാനങ്ങളും ഞാന്‍ നിനക്ക് നല്‍കിയ സ്നേഹ സമ്മാനങ്ങളാണ്.(James 1:17)

എന്‍റെ കുഞ്ഞേ ... നാളെയേക്കുറിച്ച് നീ..... ആകുലനാകരുത്. നിന്‍റെ ആവശ്യങ്ങളെല്ലാം ഞാന്‍.... അറിയുന്നൂ..... ( Matthew 6:31,32)

നിനക്കുവേണ്ടി വടക്കിനോട് വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍...... ആജ്ഞാപിക്കും. ( Isaiah 43:6 )

നിന്‍റെ ഭാവിയെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്സിലുണ്ട്. ( Jeremiah 29:11)

നിന്നേക്കുറിച്ചുള്ള എന്‍റെ ചിന്തകള്‍ എണ്ണാന്‍നോക്കിയാല്‍ അവ മണല്‍തരികളെക്കാള്‍ അധികമാണ്. (Psalms 139:17,18)

എനിക്ക് നിന്നോടുള്ള സ്നേഹത്തിന് ഒരുനാളും മാറ്റമുണ്ടാകുകയില്ലാ..... ( Lamentations 3:22)

നിന്നേക്കുറിച്ച് ഞാന്‍ അതിയായി ആഹ്ലാദിക്കുകയും, ആനന്ദഗീതമുതിര്‍ക്കുകയും ചെയ്യും. (Zephaniah 3:18)

നിനക്ക് നന്മചെയ്യുന്നതില്‍നിന്ന് ഞാന്‍ പിന്തിരിയുകയില്ല ( Jeremiah 32:40 )

നീ എനിക്ക് ഏറ്റവും പ്രീയപെട്ടവനും എന്‍റെ സ്വന്തവും ആണ് (Exodus 19:6)

നിന്‍റെ ബുദ്ധിക്ക് അതീതമായ മഹത്തും നിഗൂഡമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും (Jeremiah 33:3)

ഞാന്‍ പരിപൂര്‍ണ്ണനായ നിന്‍റെ പിതാവാണ്. (Matthew 5:48)

പൂര്‍ണ്ണഹൃദയത്തോടും ....പൂര്‍ണ്ണാത്മാവോടുംകൂടെ അന്വഷിച്ചാല്‍....നീ ....എന്നേ....കണ്ടെത്തും. (Deuteronomy 4:29 )

നീ ...എന്നില്‍ ആനന്ദിക്കുക....ഞാന്‍ നിന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും .( Psalms 37:4 )

എന്തെന്നാല്‍ നിന്‍റെഹിതം അനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും ഉത്തേജിപ്പിക്കുന്നത് ഞാനാണ്. ( Philippians 2:13)

നീ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ഞാന്‍ നിനക്ക് ചെയിതു തരും.( Ephesians 3:20)

ഞാന്‍...... നിന്നേ..... ആശ്വസിപ്പിക്കും (2 Thessalonians 2:17)

നിന്‍റെ മിഴികളില്‍ നിന്ന് കണ്ണുനീര്‍ ഞാന്‍ തുടച്ചു നീക്കും.നിന്‍റെ എല്ലാ വേദനകളും ഞാന്‍ എടുത്തു മാറ്റും. (Revelation 21:4) .

നിന്‍റെ ഹൃദയം വേദനിക്കുമ്പോള്‍ ഞാന്‍ നിന്‍റെ അടുത്തെത്തും ( Psalms 34:18).

ഇടയന്‍ തന്‍റെ ആട്ടിന്‍കുട്ടികളെ ചേര്‍ത്ത് പിടിക്കുന്നതുപോലെ ഞാന്‍ നിന്നേ എന്‍റെ ഹൃദയത്തോട് ചേര്‍ത്ത്പിടിക്കും.( Isaiah 40:11)

നിന്‍റെ എല്ലാ ക്ലെശങ്ങളിലും നിന്നേ ആശ്വസിപ്പിക്കുന്ന പിതാവാണ് ഞാന്‍. (2 Corinthians 1:4)

എന്തെന്നാല്‍..... എന്‍റെ ഏകപുത്രനായ യേശുവിനു തുല്യം ഞാന്‍..... നിന്നേ..... സ്നേഹിക്കുന്നു....(John 17:23)

അവന്‍ എന്‍റെ മഹത്വത്തിന്‍റെ തേജസ്സും തത്വത്തിന്‍റെ മുദ്രയുമാണ്.( Hebrews 1:3)

നിന്‍റെ രക്ഷക്ക് വേണ്ടിയാണ് ഞാനവനെ ഭൂമിയിലേക്ക്‌ അയച്ചത്. ( Romans 8:31-33)

ഞാന്‍ നിന്നോട് പറയുന്നു ....നിന്‍റെ തെറ്റുകള്‍ നിനക്കെതിരെ പരിഗണിക്കപെടുകയില്ലാ. (2 Corinthians 5:19 )

എനിക്ക് നിന്നോടുള്ള അനന്തമായ സ്നേഹത്തെപ്രതി നിന്‍റെ പാപങ്ങള്‍ക്ക് പരിഹാരബലിയായി ഞാനെന്‍റെ സ്വപുത്രനെ അയച്ചു.( 1 John 4:10 )

എന്‍റെ പുത്രനായ യേശുവിനെ കൈക്കൊണ്ടു അവനെ സ്വീകരിക്കുകയും വായ്കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവന്‍ എന്നെയാണ് സ്വീകരിക്കുന്നത് . (1 John 2:23)

എന്‍റെ സ്നേഹത്തില്‍ നിന്ന് യാതൊന്നിനും നിന്നേ വേര്‍പെടുത്താന്‍ കഴികയില്ലാ ....( Romans 8:38,39)

എന്‍റെ കുഞ്ഞേ....നിന്‍റെ ഭവനത്തിലേക്ക് വരിക .....! സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ എന്നോടൊപ്പം പങ്കുചെരുക. (Luke 15:7)

ഞാനാണ് നിന്‍റെ പിതാവ്. (Ephesians 3:14 ,15)

എന്നിലാണ് നിത്യജീവന്‍ ....(1 John 2:25)

എനിക്കുള്ളതെല്ലാം നിന്‍റെതാണ്....( Luke 15:31)

സ്നേഹപൂര്‍വ്വം നിന്‍റെ പിതാവ്

സര്‍വ്വശക്തനായ നിന്‍റെ ദൈവം

=D ദൈവം ഇതു വായിക്കുന്ന ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ .....ആമേന്‍...🌸💐💐🍄

MY Lord We adored you
07/09/2016

MY Lord We adored you

Bl.Mother teresa pray for us
02/09/2016

Bl.Mother teresa pray for us

09/08/2016
Love you lord
13/04/2016

Love you lord

Good morning to all❤GBU
12/04/2016

Good morning to all❤GBU

Our new west subzone team
09/04/2016

Our new west subzone team

Address

Thiruvananthapuram
695526

Website

Alerts

Be the first to know and let us send you an email when Jesusyouth pulluvila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share