Thekkathunada Sree Bhagavathi Kshethram

Thekkathunada Sree Bhagavathi Kshethram This is the official page of Thekkathunada Sree Bhagavathi Kshethram Peringammala...

12/08/2020
''ശ്വേതേവൃഷേ സമാരൂഢാ ശ്വേതാംബരധര ശുചി:  മഹാഗൗരീ ശുഭം ദദ്യാ- ന്മഹാദേവ പ്രമോദദാ.'' (വെളുത്തകാളപ്പുറത്തേറിയവളും വെളുത്ത പട്...
06/10/2019

''ശ്വേതേവൃഷേ സമാരൂഢാ
ശ്വേതാംബരധര ശുചി:
മഹാഗൗരീ ശുഭം ദദ്യാ-
ന്മഹാദേവ പ്രമോദദാ.''

(വെളുത്തകാളപ്പുറത്തേറിയവളും വെളുത്ത പട്ട് വസ്ത്രം ധരിച്ചവളും ,ശുചിത്വമുള്ള വെളുത്ത ശരീരത്തോട് കൂടിയവളും, മഹാദേവന് ആമോദത്തെ കൊടുക്കുന്നവളുമായ മഹാ ഗൗരി ശുഭത്തെ തരുമാറാകട്ടെ)

വെള്ളി ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നവളും, വെളുത്ത പൂമാലകൾ അണിഞ്ഞവളും, തൻറ നാല് കൈകളില്‍ അഭയമുദ്ര, ത്രിശൂലം, വരദമുദ്ര, ഡമരു എന്നിവയെ ധരിച്ചിരിക്കുന്നവളും അത്യന്തം ശാന്തയുമായ ഈ ദേവിയെ നവരാത്രികളിൽ എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമി നാളില്‍ ആരാധിക്കുന്നു.

ഈ ദേവതാ സങ്കൽപ്പത്തെ സ്തുതിച്ചു കൊണ്ട് നാട്ടക്കുറുഞ്ചി രാഗത്തിൽ മിശ്ര ചാപ്പ് താളത്തിലുള്ള പൂർണ്ണത്രയീ ജയപ്രകാശ കൃതിയായ "മഹാഗൗരി മഹേശ്വരി ഗൗര വർണ്ണിനി മാമയി മമ സഖി യോഗീന്ദ്രേർ വർണ്ണിനീ ദേവീ" എന്ന പല്ലവിയിൽ ആരംഭിക്കുന്ന നവരാത്രി കൃതി ഇതിന് ഉദാഹരണമാണ്.

ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ ദുർഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന എട്ടാം ദിവസം. രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്. മഹാഗൗരിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു.

ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു. നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്. ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.

ഗൗരി എന്നാൽ അത്യന്തം വെളുത്തവള്‍; അതിശുദ്ധയായവള്‍ എന്നർത്ഥം. അഷ്ടമി തിഥിയിൽ ജന്മംകൊണ്ട് കാലാതിവർത്തിയായി എന്നും ''വയസ്സെട്ടായ'' ബാലികാഭാവം.. . കാലകേയ വധത്തിനായി അവതരിച്ച ദേവീഭാവം.

കളങ്കമറിയാത്തൊരു സൃഷ്ടിയാൽ വധിക്കപ്പെടണമെന്ന അസാധാരണമായ വരം നേടിയ , കാലത്തെ തന്റെ അധീനതയിലാക്കാൻ വൈഭവമുള്ള അസുരൻ കാലകേയൻ. മറ്റൊരു അസുരനുമില്ലാത്ത വൈഭവം! നിഷ്കളങ്കയായ ബാലികാ ജന്മമെടുത്ത്‌ അസുരനിഗ്രഹം നടത്തിയവൾ മഹാഗൗരി. ആ ദുർഗ്ഗമനെ വധിച്ചതുമൂലം ''ദുർഗ്ഗ''യെന്ന നാമത്താലും പ്രകീർത്തിത.

''യാ ദേവീ സർവ്വഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ: ''

രോഹിണി നാളിൽ ഗോകുലം പൂകിയ മുരളീ മാധവനേ... (2)വനമാലയായെന്നെ മാറിലണിഞ്ഞൊരു മോഹന ഗാനം നീ പകരൂ...(2)വൃന്ദാവനത്തിലെ രാധയെ തേട...
14/04/2019

രോഹിണി നാളിൽ ഗോകുലം
പൂകിയ മുരളീ മാധവനേ... (2)
വനമാലയായെന്നെ മാറിലണിഞ്ഞൊരു മോഹന ഗാനം നീ പകരൂ...(2)

വൃന്ദാവനത്തിലെ രാധയെ തേടിയോ
കാളിന്ദി തീരത്തെ ഗോക്കളെ നോക്കിയോ
ഈ വഴി നീയിന്നു വന്നൂ...(2)
സാന്ദീപനിയുടെ ആശ്രമ വാടിയിൽ
പൂജാമലരുകൾ പോരാഞ്ഞോ..(2)
എൻഹൃത്തടമാം വനികയിൽ വന്നു നീ...

കലികാല ദുഖങ്ങൾ നിൻ വേണു നാദത്താൽ കാറ്റിലലിഞുചേരുന്നു(2)
നിൻ പാദ ഭജനത്തിൽ എൻ പാപ ഭാണ്ടങ്ങൾ തുളസീ ദളമായ്‌ ചേരുന്നൂ...(2)
പ്രാണൻ ദീപമായ്‌ മുന്നിൽ ഉഴിയുന്നു...

🙏     *നമസ്തേ*    🙏കാർഷിക സമൃദ്ധിയുടെ ഗതകാല സ്മൃതികളുണർത്തി വിഷു പുലരിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.മാനവിക ...
14/04/2019

🙏 *നമസ്തേ* 🙏

കാർഷിക സമൃദ്ധിയുടെ ഗതകാല സ്മൃതികളുണർത്തി വിഷു പുലരിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.

മാനവിക മനസ്സിനെ പുളകമണിയിച്ചു കൊണ്ട് നയന മനോഹരമായ കാഴ്ചകളുമായി കർണ്ണീകാരങ്ങൾ പൂത്തുലഞ്ഞു വിഷുവിനായി പ്രകൃതിയും അണിഞ്ഞു ഒരുങ്ങി കഴിഞ്ഞു.

മലയാളി മനസ്സിൽ സമൃദ്ധമായ കാർഷിക സംസ്ക്കാരത്തിന്റെ സ്മരണകളുമായി ആഗതമായ വിഷു എല്ലാ സഹോദരങ്ങൾക്കും കുടുംബങ്ങൾക്കും സമൃദ്ധമായ,നന്മയുള്ള ,ഐശ്വര്യപൂർണ്ണമായ നാളുകൾ സമ്മാനിച്ചു ശോഭനമായ ജീവിതം പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു .പ്രാർത്ഥിക്കുന്നു .

വിഷു ആശംസകൾ
14/04/2019

വിഷു ആശംസകൾ

എല്ലാ ഭകതജനങ്ങൾക്കും ഐശ്വര്യപൂർണമായ ഒരു വിഷു ദിനം ആശംസിക്കുന്നു...
14/04/2019

എല്ലാ ഭകതജനങ്ങൾക്കും ഐശ്വര്യപൂർണമായ ഒരു വിഷു ദിനം ആശംസിക്കുന്നു...

ഏവർക്കും വിഷു ആശംസകൾ.
14/04/2019

ഏവർക്കും വിഷു ആശംസകൾ.

അമ്മേ ആദിപരാശക്തീ...🙏
05/03/2019

അമ്മേ ആദിപരാശക്തീ...🙏

സ്വാമി ശരണം.
13/01/2019

സ്വാമി ശരണം.

Address

Kuzhivila, Peringammala
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Thekkathunada Sree Bhagavathi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category