28/06/2026
അനീതിക്കെതിരെ പടവാളുയർത്തിയ വിപ്ലവനക്ഷത്രം, 'ചേകവ കേസരി' ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ചരിത്രവും പൈതൃകവും വരുംതലമുറയ്ക്ക് പകർന്നു നൽകുവാൻ, അത്യന്തം അഭിമാനത്തോടെ "ആറാട്ടുപുഴ വേലായുധ ചേകവർ പൈതൃക സംരക്ഷണ യോഗം (AVCP യോഗം )" എന്ന സംഘടന രജിസ്റ്റർ ചെയ്ത വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു.
ആറാട്ടുപുഴ വേലായുധ ചേകവർ സ്ഥാപിച്ച തൃക്കുന്നപ്പുഴ മംഗലം ഇടക്കാട് ജ്ഞാനേശ്വര ക്ഷേത്ര സന്നിധിയിലെ വേലായുധ ചേകവർ സ്മാരകത്തിൽ പുഷപർച്ചന നടത്തി, വേലായുധ ചേകവരുടെ തറവാടായ കല്ലിശ്ശേരി തറവാട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം ക്ഷേത്ര സന്നിധിയിലെ കഥകളി തട്ടിൽ വച്ച് AVCP യോഗത്തിന്റെ ആദ്യ കമ്മിറ്റി കൂടുകയും ചെയ്തു.
ഇത് കേവലമൊരു സംഘടനയല്ല; മറിച്ച് കാലം മറക്കാൻ മടിക്കുന്ന പോരാട്ടവീര്യത്തിന്റെ പുനർജനനിയാണ്. അടിച്ചമർത്തലുകൾക്കെതിരെ അങ്കം വെട്ടി, വിവേചനങ്ങളുടെ ഇരുളടഞ്ഞ കോട്ടകൾ തകർത്ത, ആ ധീരചേകവരുടെ വീരഗാഥകൾ ജനഹൃദയങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ പ്രഥമ ലക്ഷ്യം. അതോടൊപ്പം സമുദായത്തിന്റെ ഉന്നമനത്തിനും വളർച്ചയ്ക്കുമുതകുന്ന എല്ലാ കാര്യങ്ങൾക്കും നമ്മുടെ കരുത്തായ SNDP യോഗത്തോട് തോളോട് തോൾ ചേർന്നുനിന്നുകൊണ്ട് ഒരേ മനസ്സോടെ പ്രവർത്തിക്കാൻ ഈ കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണ്.
നമ്മുടെ പൂർവികർ ചോരയും നീരും നൽകി കെട്ടിപ്പടുത്തതാണ് ഇന്നത്തെ നമ്മുടെ സ്വാതന്ത്ര്യവും അന്തസ്സും. ആ രക്തബന്ധത്തിന്റെ ആവേശം നിങ്ങളുടെ ഉള്ളിലുണ്ടെങ്കിൽ, ചേകവ കുലത്തിന്റെ ആത്മാഭിമാനം നിങ്ങളുടെ നെഞ്ചിലുണ്ടെങ്കിൽ, ഈ നവോത്ഥാന വഴിയിൽ നമുക്ക് ഒന്നിച്ച് കൈകോർക്കാം. തലമുറകൾ കൈമാറിയ പൈതൃകം കാത്തുസൂക്ഷിക്കാൻ ഈ കൂട്ടായ്മയിൽ അണിചേരൂ;
വരൂ, നമുക്കൊരുമിച്ച് പുതിയ ചരിത്രം കുറിക്കാം!
കൂടുതൽ വിവരങ്ങൾക്ക് ഫോളോ ചെയ്യൂ : https://www.facebook.com/AVCPYogam/
#ആറാട്ടുപുഴവേലായുധചേകവർ
#ഈഴവ
#തീയ്യ
#ബില്ലവ
#കേരളം
#ചേകവർ