Kovalam Sree Dharma Shastha Temple

Kovalam  Sree Dharma Shastha Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kovalam Sree Dharma Shastha Temple, Hindu temple, Kovalam Nagar Sree Dharmasastha Temple, Thiruvananthapuram.

16/06/2017
രാമ രാമ പാഹിമാം മുകുന്ദ രാമ പാഹിമാംരാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാംയോഗിമാരുമായിചെന്ന് യാഗരക്ഷ ചെയ്തു പിന്നെ വില്ലൊടിച്...
16/06/2017

രാമ രാമ പാഹിമാം മുകുന്ദ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം
യോഗിമാരുമായിചെന്ന്
യാഗരക്ഷ ചെയ്തു പിന്നെ
വില്ലൊടിച്ചു സീതയെ
വരിച്ച രാമ പാഹിമാം
മുകുന്ദ രാമ പാഹിമാം
(രാമ രാമ...)
താതന്‍ തന്റെ ആജ്ഞ കേട്ടു
രാജ്യവും കിരീടവും
ത്യാഗം ചെയ്തു കാട്ടുപൂക്ക
രാമ രാമ പാഹിമാം
മുകുന്ദ രാമ പാഹിമാം
(രാമ രാമ...)
ചാരനായ് വന്നണഞ്ഞ
മാനിനെ പിടിക്കുവാന്‍
ജാനകിയെ വിട്ടകന്ന
രാമ രാമ പാഹിമാം
മുകുന്ദ രാമ പാഹിമാം
(രാമ രാമ...)
ഭിക്ഷുവായ് വന്നണഞ്ഞ
ദുഷ്ടനായ രാവണന്‍
വൃഷ്ണിയെയും കൊണ്ടുപോയി
രാമ രാമ പാഹിമാം
മുകുന്ദ രാമ പാഹിമാം
(രാമ രാമ...)
ഖിന്നയായ ശോകവനം
തന്നില്‍ വാണ ദേവിയേ
ചെന്നുകണ്ടു വായുപുത്രന്‍
രാമ രാമ പാഹിമാം
മുകുന്ദ രാമ പാഹിമാം
(രാമ രാമ...)
വാനരപ്പടയുമായ്
കടല്‍കടന്നു ചെന്നുടന്‍
രാവണനെ നിഗ്രഹിച്ച
രാമ രാമ പാഹിമാം
മുകുന്ദ രാമ പാഹിമാം
(രാമ രാമ...)
പുഷ്പകം കരേറി സീതാ
ലക്ഷ്മണ സമേതനായി
പുഷ്ടി പൂണ്ടയോദ്ധ്യ ചേര്‍ന്ന
രാമ രാമ പാഹിമാം
മുകുന്ദ രാമ പാഹിമാം
(രാമ രാമ...)
രാമ രാമ പാഹിമാം മുകുന്ദ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം...

Happy Vishu
14/04/2017

Happy Vishu

ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം••••••••••••••••••••••••••••••••••••••••••ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്...
10/03/2017

ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം
••••••••••••••••••••••••••••••••••••••••••
ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്. പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു.
കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിമതം. അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. പൊങ്കാല നെവേദ്യം സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി പല അഭിപ്രായങ്ങളും ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്. തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്.
പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്. സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്. അതുപോലെ സര്‍വ്വാഭിഷ്ടദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ടിച്ച് അഭീഷ്ട സിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത് എന്ന പ്രതീകാത്മകമായ ഭാവം ഇതിനുണ്ട്.
സര്‍വ്വശക്തയും സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വമംഗള മംഗല്യയുമായ ആറ്റുകാലമ്മയ്കᅤ് ഇത് തിരുവുത്സവവേള. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളി സദാകാരുണ്യാമൃതം പകരുന്ന ആറ്റുകാലമ്മ കലികാല രക്ഷകയാണ്. ഗണപതി, നാഗരാജാവ്, മാടന്‍ തന്പുരാന്‍ എന്നിവരാല്‍ പരിസേവിതയാണ് ആറ്റുകാല്‍ ഭഗവതി. കുംഭമാസത്തിലെ കാര്‍ത്തികയ്ക്ക് ഓലപ്പുര കെട്ടി "പച്ചപ്പന്തല്‍' എന്ന ഉത്സവം ആരംഭിക്കുന്നു. ഇതിന് പത്താം ദിവസം രാത്രി ഉത്രം നക്ഷത്രത്തില്‍ കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കുന്നു. മണക്കാട് ശാസ്താവ് ദേവിയുടെ സഹോദരനാണെന്നും വിശ്വാസമുണ്ട്. കുഴിക്കാട്ട് പോറ്റിയാണ് പ്രധാന താന്ത്രികള്‍. പഴയ കാലത്ത് 10 ഊരാളമാരായിരുന്നു ക്ഷേത്രം കൈയ്യാളിയിരുന്നത്. പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം. തിരുവനന്തപുരത്ത് കിഴക്കെക്കോട്ടയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്കാണ് ആറ്റുകാല്‍ ക്ഷേത്രം. ഇവിടെയുള്ള ദേവീവിഗ്രഹം ഒരു ദാരു ശില്പനിര്‍മ്മിതമാണ്. കുംഭത്തിലെ പൂരം നാളില്‍ ലക്ഷകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം നടക്കുന്നു.
ആറ്റുകാല്‍ പൊങ്കാല
കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ ആറ്റുകാലില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല. പൂരം നാളിലാണു പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി കുടിയിരുത്തി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഒന്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒന്പതാം ദിവസമാണ്.
അന്നപൂര്‍ണ്ണയ്ക്ക് സമര്‍പ്പിതം പൊങ്കാല
പൊങ്കാല മഹോത്സവം അതിന്‍റെ സവിശേഷത കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. ലക്ഷക്കണക്കിന് സ്ത്രീകള്‍ നിറഞ്ഞ ഭക്തിയോടെയും ശ്രദ്ധയോടെയും പൊങ്കാലയിട്ട്, തോളോട് തോളുരുമി മുന്നില്‍ ദേവിക്ക് പരിദേവനങ്ങള്‍ സമര്‍പ്പിച്ച് അനുഗൃഹങ്ങള്‍ ഏറ്റ് വാങ്ങി, സംതൃപ്തിയോടെ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു.
ഇതൊരു അപൂര്‍വ്വ കാഴ്ചയാണ്. ക്ഷേത്രത്തിന്‍റെ കിലോമീറ്റര്‍ കണക്കിന് ചുറ്റളവുകളില്‍ വരെ പൊങ്കാലയടുപ്പുണ്ടാകും. അന്ന് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല.ശര്‍ക്കരയും അരിയും പഴവും ചേര്‍ത്ത പൊങ്കാലപ്പായസമാണ് ദേവിക്ക് ഭക്തകള്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്നത്. കൂടാതെ മണ്ടപ്പുറ്റ്, വയണയിലയില്‍ അപ്പം തുടങ്ങിയതും അമ്മയ്ക്ക് പിയങ്കരമാണ്. രാവിലെ കുളിച്ച് ശുദ്ധമായി, ശുഭ്രവസ്ത്രധാരിണികളായി അടുപ്പു കൂട്ടുവാന്‍ വേണ്ട സാമഗ്രികളുമായി സ്ത്രീകള്‍ ക്ഷേത്ര നടയിലെത്തുന്നു. അന്പലത്തിന് വെളിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന് കത്തിക്കുന്ന അഗ്നിയില്‍ നിന്ന് പകര്‍ന്ന് പൊങ്കാലയടുപ്പുകള്‍ കത്തിക്കുന്നു . പൊങ്കാല വെന്തു കഴിയുന്പോള്‍ അത് ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. തീര്‍ത്ഥം തളിച്ച് ദേവി അത് സ്വീകരിക്കുന്നതോടെ, പൂര്‍ണ്ണതൃപ്തമായ മനസ്സോടെ സ്ത്രീകള്‍ വീടുകളിലേക്ക് തിരിക്കുന്നു.
ഉത്സവത്തിന്‍റെ മൂന്നാം ദിവസം 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ നടയില്‍ പള്ളിപ്പലകയില്‍ പണം വച്ച് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. ഒറ്റത്തോര്‍ത്തുടുത്ത്, കുട്ടികള്‍ ഓലക്കീറില്‍ കിടന്നുറങ്ങും. ഉത്സവത്തിന്‍റെ അവസാനദിവസം ഈ കുട്ടികളെ അലങ്കരിച്ച് വേഷമിട്ട് "ചൂരലൂത്തുക' എന്ന ചടങ്ങ് നടക്കുന്നു. എളിയില്‍ കെട്ടുന്ന ചൂരലിന്‍റെ അറ്റത്തുള്ള കൊളുത്ത് കൊണ്ട് ചോര വരുത്തുകയാണ് ചൂരലൂത്തല്‍. അവസാന ദിവസം ഗുരുസി നടക്കുന്നു. ഗുരുസി കഴിഞ്ഞാല്‍ അടുത്ത ദിവസം വൈകിമാത്രമേ നട തുറക്കുകയുള്ളു.

വ്രത ശുദ്ധിയുടെ നിറവില്‍ ശബരിമലയില്‍ നാളെ മണ്ഡല പൂജ(26-12-2016) 41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങള്‍ക്കു പരിസമാപ്തി കുറിച...
25/12/2016

വ്രത ശുദ്ധിയുടെ നിറവില്‍ ശബരിമലയില്‍ നാളെ മണ്ഡല പൂജ
(26-12-2016)


41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങള്‍ക്കു പരിസമാപ്തി കുറിച്ച് ശബരിമലയില്‍ നാളെ മണ്ഡല പൂജ നടക്കും
ശബരിമല ശ്രീധര്‍മ്മ ശാസ്താവിന് തങ്ക അങ്കി ചാര്‍ത്തിയാണ് മന്‍ഡല പൂജ നടക്കുക. ഭക്ത സഹസ്രങ്ങളുടെ ശരണം വിളികളുടെ അകമ്പടിയോടെയാണ് ഇന്ന് ഘേഷയാത്രയായി സന്ധ്യാ ദീപാരാധനക്ക് തൊട്ടുമുമ്പ് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തിക്കും
ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തിലാണ് നാളെ മണ്ഡല പൂജ നടക്കുക.
രാവിലെ പത്ത് മണിയോടെയാകും മണ്ഡലപൂജയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിക്കുക. കിഴക്കേ മണ്ഡപത്തില്‍ നിന്നും കളഭം നിറച്ച കലശങ്ങളുമായി തന്ത്രിയും മേല്‍ശാന്തിയും ശ്രീകോവില്‍ വലംവയ്ക്കും. ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിയും. ഇതിന് ശേഷം കലശം ഏറ്റുവാങ്ങി മേല്‍ശാന്തി കളഭാഭിഷേകം നടത്തും
കളഭാഭിഷേകത്തിന് ശേഷം കലശം ആടുന്ന ചടങ്ങാണ്. തുടര്‍ന്ന് നിവേദ്യത്തിന് ശേഷം പ്രസന്ന പൂജയ്ക്കായി നട അടയ്ക്കുമ്പോള്‍ വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി മംഗളാരതി ഉഴിയുന്നതോടെ മണ്ഡല പൂജ പൂര്‍ത്തിയാകും. രാത്രി ഹരിവരാസനം പാടി നടഅടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും.
മണ്ഡലപൂജയ്ക്കു ശേഷം രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി പിന്നെ നട തുറക്കുക.

ഉത്രാടപ്പാച്ചിൽനാളെ ഉത്രാടം . ഓണത്തിന് ഒരുങ്ങുന്നത് ഉത്രാടത്തിനാണ് എങ്ങും തിരക്കോട് തിരക്ക് ഈ തിരക്കിനെയാണ് മലയാളികള്‍ ഉ...
12/09/2016

ഉത്രാടപ്പാച്ചിൽ

നാളെ ഉത്രാടം . ഓണത്തിന് ഒരുങ്ങുന്നത് ഉത്രാടത്തിനാണ് എങ്ങും തിരക്കോട് തിരക്ക് ഈ തിരക്കിനെയാണ് മലയാളികള്‍ ഉത്രാടപ്പാച്ചില്‍ എന്നു വിളിച്ചിരുന്നത്. സാഹചര്യങ്ങൾ മാറിയെങ്കിലും ഇപ്പോഴും ഉത്രാടപ്പാച്ചില്‍ തുടരുന്നു. ഗൃഹാതുര സ്മരണകളുമായി നാടും നഗരവും ഉത്രാടത്തേയും ഓണ നാളിനേയും വരവേല്‍ക്കാന്‍ അണിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു. ഉത്രാടത്തിന്‍റെ പൂനിലാവ് പരക്കുകയായി . തെക്കന്‍ കേരളത്തില്‍ ഓണത്തിന് തലേന്ന് വീടുകളില്‍ ഉത്രാട വിളക്ക് കത്തിച്ചു വയ്ക്കാറുണ്ട്. ഉത്രാടത്തിന് ഗുരുവായൂരെ കൊടിമരച്ചുവട്ടില്‍ കാഴ്ച്ചക്കുല സമര്‍പ്പിക്കാറുണ്ട്. ഇതിന് ഉത്രാടകാഴ്ച എന്നാണ് പറയുക പുലികളിയും തുമ്പിതുള്ളലും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ കണ്ട് മലയാളികള്‍ മനം നിറയ്ക്കുകയാണ്. മറുനാട്ടിലും ദൂരദേശത്തുമുള്ള കുടുംബാഗംങ്ങള്‍ ഒരുമിക്കുന്ന ആനന്ദത്തിന്‍റെ തിരുനാളിന് മനോഹാരിത ഉറപ്പ്. കുടുംബത്തിലെ കാരണവര്‍ ഓണക്കോടി സമ്മാനിക്കും. മുറ്റത്തെ മാവിന്‍കൊമ്പില്‍ കെട്ടിയ ഊഞ്ഞാലിലിരുന്ന് ആടുമ്പോള്‍ ഒപ്പം പാട്ടുകളും മുഴങ്ങും. ഓണക്കളികളുടെ കാര്യം പറയുകയും വേണ്ട. തലപ്പന്തും തിരുവാതിരക്കളിയുമെല്ലാം അരങ്ങേറും.
ഓണത്തിന് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ണുന്നതും ഏറെ ആഹ്ളാദജനകമാണ്. വാഴയിലയില്‍ രുചിഭേദങ്ങളുടെ വൈവിധ്യം. കറികളും ഉപ്പേരിയും ശര്‍ക്കര വരട്ടിയും പഴവുമെല്ലാം ഒന്നിനൊന്നു മെച്ചം. മധുരം പകരാന്‍ പായസം കൂടിയാകുമ്പോള്‍ സദ്യ കെങ്കേമം. ഇവയെല്ലാം ഒരുക്കുന്നതും തിരുവോണത്തെ വരവേല്‍ക്കാനായി മനസിനെ തയ്യാറാക്കുന്നതും ഉത്രാടനാളിലാണ്.
ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളാണ് ഉത്രാടത്തിന്‍റെ നിറപ്പകിട്ട്. ഉത്രാടനാളിന്‍റെ തലേദിനം കേരളത്തിലെ വിപണികള്‍ സജീവമായി. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ ദിനം കച്ചവടക്കാരുടെ ചാകരയാണ്. കാണം വിറ്റം ഓണമുണ്ണാന്‍ മലയാളികള്‍ തയ്യാറെടുക്കുമ്പോള്‍ വിപണികളില്‍ തിരക്കേറുക സ്വാഭാവികവും.
സംസ്ഥാനത്ത് വ്യാപരശാലകളെല്ലാം സജീവമായിക്കഴിഞ്ഞു. കടകളില്‍ സ്റ്റോക്കുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റു തീരുന്നു. വസ്ത്ര വിപണിയിലും തിരക്ക് പതിവ് ഓണക്കാലത്തെ പോലെ തന്നെ. പുതിയ ഫാഷനുകള്‍ പരീക്ഷിക്കുന്ന അധുനിക യുവത്വത്തിനും ഓണക്കോടി നിര്‍ബന്ധമാണെന്ന് കടക്കാരുടെ വാക്കുകള്‍ സാക്‍ഷ്യപ്പെടുത്തുന്നു.
പച്ചക്കറി വാങ്ങാനും ഉത്രാട തലേന്ന് നല്ല തിരക്കുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഓണ വിപണികളിലെല്ലാം ആവശ്യക്കാരുടെ നീണ്ട നിര ദൃശ്യമാണ്.
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും പേജിലെ എല്ലാ അംഗങ്ങൾക്കും ഉത്രാടദിനാശംസകൾ നേരുന്നു

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രംവാമനനും മഹാബലിയും ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം തൃക്കാക്കരയില്‍ മാത്രം. ഓണം എന്ന സങ്കല്...
12/09/2016

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
വാമനനും മഹാബലിയും ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം തൃക്കാക്കരയില്‍ മാത്രം. ഓണം എന്ന സങ്കല്‍പത്തിന്‍റെ അധിഷ്ഠാനമായ, വാമനമൂര്‍ത്തി മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം. അതാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കര എന്നാണ് ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനമൂര്‍ത്തിയാണ് തൃക്കാക്കരയപ്പന്‍. സുതലത്തിലേക്ക് അയക്കുമ്പോൾ തൊഴുകൈയോടെ നോക്കിയ മഹാബലിക്ക് മാത്രമായി വിശ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിക്കുന്നമട്ടിലാണ് വാമനന്‍റെ പ്രതിഷ്ഠ. തൊട്ടപ്പുറത്തുള്ള പുരാതനമായ ശിവക്ഷേത്രത്തില്‍ മഹാബലി ആരധിച്ചിരുന്ന സ്വയംഭൂ ലിംഗമാണുള്ളത്. അതുകൊണ്ട് ഈ വാമനക്ഷേത്രത്തില്‍ നമമ്മള്‍ അറിയാതെ മഹാബലിയേയും ആരാധിച്ചു പോവുന്നു. അല്ലെങ്കില്‍ ഈ ക്ഷേത്രത്തില്‍ മഹാബലിക്കും വാനനനെ പോലെ പ്രാധാന്യം ഉണ്ട്.
മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സങ്കല്‍പം അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സന്ദര്‍ശകര്‍ക്കെല്ലാം തിരുവോണ സദ്യയും തൃക്കാക്കര ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്.
കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റര്‍. അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം. പത്തര ഏക്കര്‍ വളപ്പില്‍ രണ്ടു ക്ഷേത്രങ്ങളാണ്. വാമനക്ഷേത്രവും മഹാദേവക്ഷേത്രവും. വാമനക്ഷേത്രത്തിന് വലിയ വട്ടശ്രീകോവില്‍. പ്രധാന മൂര്‍ത്തി വാമനന്‍ (വിഷ്ണു) കിഴക്കോട്ടു ദര്‍ശനം. അഞ്ചു പൂജ. തന്ത്രം പുലിയന്നൂര്‍. ഉപദേവത: ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന്‍ (കടമ്പനാട്ട് തേവര്‍), നാഗം, രക്ഷസ്സ് കൂടാതെ മണ്ഡപത്തിന്‍റെ തെക്കേമൂലയില്‍ യക്ഷി.
തെക്കു ഭാഗത്താണ് മഹാദേവര്‍ക്ഷേത്രം. ഇവിടെ പ്രധാനമൂര്‍ത്തി ശിവന്‍. സ്വയംഭൂവാണ്. തെക്കുംതേവര്‍ ഗൗരീശങ്കര്‍ എന്നു സങ്കല്‍പം. കിഴക്കോട്ടു ദര്‍ശനം. രണ്ടു പൂജ. തന്ത്രം പുലിയന്നൂര്‍. ഉപദേവത: പാര്‍വ്വതി, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, ഗണപതി.പ്രസിദ്ധ വൈഷ്ണവക്ഷേത്രമായ തിരുപ്പതിയും തൃക്കാക്കരയിലേതുപോലെ ത്രിവിക്രമരൂപം ധരിച്ച വാമനമൂര്‍ത്തിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തൃക്കാക്കര 108 വൈഷ്ണവ തിരുപ്പതികളില്‍ ഒന്നുമാണ് തൃക്കാക്കരയില്‍ വാമനനെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്നും കപില മഹര്‍ഷിയാണെന്നും അഭിപ്രായമുണ്ട്. പരശുരാമനുമായി ബന്ധപ്പെട്ട ഒരു കഥ തൃക്കാക്കരക്ക് പറയാനുണ്ട്.
വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് നല്‍കി. പിന്നീട് അവരുമായി പിണങ്ങിയ പരശുരാമന്‍ ബ്രാഹ്മണരുടെ മാപ്പപേക്ഷ അനുസരിച്ച് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കാമെന്ന് അനുഗ്രഹവും കൊടുത്തു.
കാല്‍ക്കരനാട് "വാമനന്‍റെ പാദമുദ്രയുള്ള സ്ഥലം ' എന്ന പേരിലായിരുന്ന തൃക്കാക്കര അറിയപ്പെട്ടിരുന്നത്. അത് പിന്നീട് തിരുക്കാല്‍ക്കരയും തൃക്കാക്കരയുമായി മാറി.
ഈ ശിവന്‍ മഹാബലിയുടെ ഉപാസനാമൂര്‍ത്തിയാണെന്ന് ഐതീഹ്യമുണ്ട്. മൂന്നു കാലടികള്‍ വെച്ച് ലോകത്തില്‍ ധര്‍മ്മം നിലനിര്‍ത്തുന്നത് വിഷ്ണുവാണെന്ന് ഋഗ്വേദത്തിലുണ്ടെന്ന് വി.കെ. നാരായണഭട്ടതിരി. മൂന്നു ശക്തികള്‍ വഴിക്കാണ് ലോകത്തില്‍ ധര്‍മ്മത്തിന് സ്ഥിതിയുണ്ടാകുന്നത്. ഭൗതികലോകത്തില്‍ വാത, പിത്ത, കഫങ്ങള്‍, മാനസികലോകത്തില്‍ സത്വ, രജ, തമോഗുണങ്ങള്‍, ലോകത്തില്‍ ധര്‍മ്മം പുനഃസ്ഥാപിച്ചു എന്ന വൈഷ്ണവ ചിന്തയുടെ പ്രതീകമായിരിക്കണം.
മഹാബലിയെ പാതാളത്തിലേക്കയച്ച കഥ. ശൈവാരാധകനായ ഇവിടത്തെ രാജാവിനെ പരാജയപ്പെടുത്തിയതുമാകാം. ഈ വിജയം നേടിയതോടെ ശൗവാരാധനയുടെ പ്രധാന കേന്ദ്രമായ കേരളത്തില്‍ വൈഷ്ണവാരാധയും ചുവടുറപ്പിച്ചിച്ചു എന്നും കരുതാം.
നമ്പൂതിരിഗ്രാമങ്ങള്‍ ചേരിതിരിഞ്ഞതും ഇതിനുശേഷമായിരിക്കണം. സുബ്രഹ്മണ്യനും വിഷ്ണുവും കേരളത്തിലേക്ക് ഈ കാലഘട്ടത്തിലാണ് കടന്നുവന്നതെന്നും കരുതാമെന്ന് തോന്നുന്നു. ആട്ടുക്കോട്ട് ചേരലാതനാണ് ഈ ക്ഷേത്രം പണിതീര്‍ത്തതെന്നും ചിലര്‍ കരുതുന്നുണ്ട്. ശൈവരെയും ശിവനെയും വൈഷ്ണവര്‍ ആ സമയത്ത് ഉള്‍ക്കൊണ്ടിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കും തൊട്ടടുത്ത് ശിവക്ഷേത്രം. വാമനക്ഷേത്രത്തില്‍ ചിങ്ങത്തിലെ അത്തംകൊടിയേറി തിരുവോണനാളില്‍ ആറാട്ട്. മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണം കൊടിയേറി 28 ദിവസത്തെ ഉത്സവമായിരുന്നു. ഇവിടെ 28 ദേവന്മാര്‍ ഉണ്ടായിരുന്നു എന്നും നിഗമനം.
ഈ ഉത്സവത്തിനു വരാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരളചക്രവര്‍ത്തിയായ പെരുമാള്‍ കല്‍പന പുറപ്പെടുവിച്ചതാണ് തൃക്കാക്കരയപ്പനെ ക്ഷേത്രത്തിലെ കൊടിയേറ്റ ദിവസമായ അത്തം മുതല്‍ തിരുവോണം വരെ വീടുകളില്‍വച്ച് തിരുവോണം ആഘോഷിക്കുന്നതെന്ന് നിഗമനമുണ്ട്.
ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള പ്രാചീന കേരളത്തിലെ 64 ഗ്രാമത്തലവന്മാരും ഇടപ്രഭുക്കന്മാരും മാടമ്പിമാരും 56 നാട്ടുരാജാക്കന്മാരും ഇവിടത്തെ ഉത്സവത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് ഐതിഹ്യം. 64 ഗ്രാമക്കാരുടെ 64 ആനകളും, പെരുമാളിന്‍റെ ഒരാനയും ചേര്‍ന്ന് 65 ആനകള്‍ ഉത്സവത്തിന് അണിനിരന്നിരുന്നു.
ക്ഷേത്രത്തില്‍ ഇപ്പോഴും ഊരുചുറ്റി പറയെടുപ്പില്ല. നടയില്‍ കൊണ്ടുവന്നാണ് പറയെടുപ്പ്. പെരുമാള്‍ ഈ ഉത്സവത്തിനാണ് എല്ലാവരെയും കണ്ടിരുന്നതും തീരുമാനങ്ങള്‍ എടുത്തിരുന്നതും. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് കടലായിരുന്നു എന്നും നിഗമനമുണ്ട്ചരിത്രം 4500 വര്‍ഷത്തെ പഴക്കമുള്ള തൃക്കാക്കര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടുവരെ വളരെ പ്രശസ്തമായിരുന്നു. എന്നാല്‍ "പെരുമാക്കന്മാ'രുടെ ശക്തി ക്ഷയത്തോടെ തൃക്കാക്കരയുടെ പ്രതാപവും നശിക്കുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ നശിച്ചുപോയ ക്ഷേത്രത്തെ 1910 ല്‍ ശ്രീമൂലം തിരുനാള്‍ പുനര്‍നിര്‍മ്മിച്ചു. 1948 ല്‍ ശുദ്ധികലശവും നടത്തി. അതിനുശേഷം ക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്.

ഓച്ചിറ പരപ്രഹ്മ ക്ഷേത്രംഓച്ചിറയിലെ നിരാകാര സങ്കല്പംഭാരതത്തിലെ പരബ്രഹ്മസങ്കല്പത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ഓച്ചിറ...
26/06/2016

ഓച്ചിറ പരപ്രഹ്മ ക്ഷേത്രം
ഓച്ചിറയിലെ നിരാകാര സങ്കല്പം
ഭാരതത്തിലെ പരബ്രഹ്മസങ്കല്പത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ഓച്ചിറ പരബ്രഹ്മസ്ഥാനം. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മ സ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍ അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്.
ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്നാണ് പറഞ്ഞുവരുന്നതെങ്കിലും അവിടെ ക്ഷേത്രമോ ശ്രീകോവിലോ ഒന്നുമില്ല. രണ്ട് ആല്‍ത്തറകള്‍ കഫണാം, രണ്ട് കാവുകളും .ക്ഷേത്രങ്ങളുടെ ആദിരൂപം കാവുകളായിരുന്നുവല്ലോ. ആ മൂര്‍ത്തി - പരബ്രഹ്മമൂര്‍ത്തി - മുകളിലെ ആകാശം കണ്ടുകൊണ്ട് സസ്യസമൃദ്ധിയുടെ താഴെ വെയിലും മഴയും കൊണ്ട് പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് വിരാജിക്കുന്നു.
അവധൂതന്‍മാരും യോഗികളും സിദ്ധന്‍മാരും എല്ലാക്കാലവും തങ്ങളുടെ പുണ്യസാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കുന്നിടമാണ് ഓച്ചിറ പരബ്രഹ്മസന്നിധി. കൊല്ലം ജില്ലയില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് അതിശയകരമായ ഈ ക്ഷേത്രസങ്കല്പം നില കൊള്ളുന്നത്.
"ലോകാനുഗ്രഹത്തിനും നമ്മുടെ ക്ഷേമത്തിനുമായി'' എന്നാണ് ഇവിടുത്തെ സങ്കല്പമന്ത്രം. ഇവിടെ രണ്ട് തറയും ഉണ്ടിക്കാവും മായായക്ഷി അമ്പലവും ഗണപതി സ്ഥാനവുമുണ്ട്. രണ്ട് തറയിലെ ഒരു തറയിലാണ് പരബ്രഹ്മ സന്നിധി. മറ്റേ തറയില്‍ പരമേശ്വരസ്ഥാനം. തറകളുടെ വടക്കുമാറിയുളള ഉണ്ടിക്കാവിലെ ചെളിമണ്ണാണ് നേദ്യം.
ഇത് സര്‍വമുറിവുകളും ഉണക്കുമെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിലെ പ്രസാദം വിളക്ക് കരിയാണ്. "എടുകണ്ടം ഉരുളിച്ച' എന്നൊരു വിചിത്രവഴിപാടും ക്ഷേത്രത്തിലുണ്ട്. അലങ്കരിച്ച കാളയെ വാദ്യമേളത്തോടെ ചുറ്റുപ്രദക്ഷിണം നടത്തിക്കുകയാണ് വഴിപാട്. ഇത് അഷ്ടദിക്പാലകന്‍മാര്‍ക്കാണ്.
കൊല്ലം ആലപ്പുഴ ജില്ല അതിര്‍ത്തിയില്‍ കായം കുളത്തിനു അടുത്താണ് ഓച്ചിറ. ദേശീയ പാതയില്‍ നിന്നു തന്നെ ക്ഷേത്ര വളപ്പിലേക്ക് കടക്കാം.
ഇവിടുത്തെ പ്രധാന ഉത്സവം 12 വിളക്കാണ് വൃശ്ചികോത്സവം എന്നാണിതിന്‍റെ മറ്റൊരു പേര്‍ വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി 'ഭജനം പാര്‍ക്കുക എന്തുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.
ഓയ്മന്‍ ചിറ ഓച്ചിറ ആയി എന്നാണ് സ്ഥല നാമ സങ്കല്പം.ഓം ചിറ ഓച്ചിറയായി എന്നാണ് പ്രബലമായ മറ്റൊരു വിശ്വാസം. ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു പരബ്രഹ്മം എന്ന നാമം അന്വര്‍ത്ഥമാക്കുന്ന മറ്റൊന്ന്‌.
ഇവിടെ ശ്രീകോവിലോ പ്രതിഷ്‌ഠയോ പൂജയോ ഇല്ല . കിഴക്കേ ഗോപുരകവാടം മുതല്‍ 36ഏക്കറില്‍ രണ്ട്‌ ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കല്‍പം.മിഥുന മാസത്തിലെ ഓച്ചിറക്കളിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം .ദരിദ്രര്‍ക്കും രോഗികള്‍ക്കും യാചകര്‍ക്കുമായുള്ള "കഞ്ഞിപ്പകര്‍ച്ച പ്രധാന നേര്‍ച്ചയാണ്‌.കേരളത്തില്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്ന‘ കാവുകളുടെ അവശേഷിപ്പാണ് ഓച്ചിറയില്‍ എന്നാണൊരു വിശ്വാസം. പണ്ട് കേരളത്തില്‍ ക്ഷേത്രങ്ങള്‍ ഇല്ലായിരുന്നു ഒരു തുണ്ടു ഭൂമിയും അതില്‍ വൃക്ഷലതാദികളുടെ ഒരു കൂട്ടമായ കാവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബ്രാഹ്മണര്‍ ശക്തരായതോടെയാണ് ക്ഷേത്രസങ്കല്പം ഉണ്ടായതെന്നു ചില ചരിത്രകാരന്മാര്‍ പറയുന്നു.വ്യത്യസ്‌തങ്ങളായ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ചുണ്ട്. രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മില്‍ യുദ്ധങ്ങള്‍ നടന്ത് ഓച്ചിറ പടനിലത്തായിരുന്നു. ഈ യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായാണ് മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളില്‍ ഓച്ചിറക്കളി നടത്തുന്നത്.
ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതുകൊണ്ട് ആല്‍മരത്തിന്‌ പ്രസക്‌തിയുണ്ടായി. ആല്‍മരച്ചുവട്ടില്‍ പരബ്രഹ്മ ആരാധന നടത്തുന്നത് ഓച്ചിറ ബുദ്ധവിഹാരമായിരുന്നു എന്നതിനു തെളിവാണ്.
ഇന്നു കാണുന്ന പ്രധാന ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദള വാ പണികഴിപ്പിച്ചവയാണ്‌. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കല്‍പം.
വേലുത്തമ്പി ദളവാ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ചസേഷം ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ തുനിഞ്ഞു ദേവ പ്രശ്നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞതുകൊണ്ട് പിന്‍‌വാങ്ങി.
കേരളത്തിലെ മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നതാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാരമൂര്‍ത്തിയായ പരബ്രഹ്മം.
ഓച്ചിറ ബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌.എങ്കിലും ശിവ സങ്കല്പമാണ് മുന്തി നില്‍ക്കുന്നത് . ഈക്ഷേത്രം ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു.'ഓച്ചിറക്കളിയും 'ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണാണ് പ്രസാദമായി നല്‍കുന്നത്.
കന്നിയിലെ തിരുവോനത്തിനു കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണവും പ്രസിദ്ധമാണ്.ചിങ്ങത്തിലെ ഓണം കഴിഞ്ഞ് 28 മത് ദിവസം നടക്കുന്നതുകൊണ്ടാണ് ഇതിന്‍ ഈ പേരു വന്നത്. ക്കാലകെട്ടു എന്നും ഈ ഉത്സവം അറിയപ്പെറ്റൂന്നു എന്നാല്‍ ഗണപതിക്കാവ് ഒണ്ടിക്കാവ് ,മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം,കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവരും ഇപ്പോല്‍ അവീടെ ഉയന്നിട്ടുണ്ട്.ഓങ്കാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.

Address

Kovalam Nagar Sree Dharmasastha Temple
Thiruvananthapuram
695527

Alerts

Be the first to know and let us send you an email when Kovalam Sree Dharma Shastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category