Hindu Aikyavedi Keralam

Hindu Aikyavedi Keralam Official page of Hindu Aikyavedi, Keralam.

Hindu Aikyavedi (Hindu United Front) is a 'platform to bring all Hindu organizations together beyond castes and party politics', and is more active in the Kerala state of India. Hindu Aikyavedi is not against any religious freedom (of other religions), but it's goal is to unite all the Hindus and strengthen its stand against the destruction of it's culture by external elements.

25/03/2026
ഇതാണ് റിയൽ കേരള സ്റ്റോറി എന്ന് പറഞ്ഞ് റനീഷ റഹ്മാൻ്റെ പോസ്റ്റ് ടാഗ് ചെയ്ത് നമ്മുടെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ മുസ്ലീ...
04/03/2026

ഇതാണ് റിയൽ കേരള സ്റ്റോറി എന്ന് പറഞ്ഞ് റനീഷ റഹ്മാൻ്റെ പോസ്റ്റ് ടാഗ് ചെയ്ത് നമ്മുടെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ മുസ്ലീം മതനേതൃത്വമോ ഏതെങ്കിലും മാധ്യമമോ പ്രസ്താവന നടത്തിയത് നാമാരും കണ്ടില്ല. കാരണം റീനീഷാ റഹ്മാൻ ചെയ്തത് ഇസ്ലാമിക വിരുദ്ധമായ നടപടിയാണ്. അതിനെ പിന്തുണച്ചാൽ വോട്ട് നഷ്ടപ്പെടും. ശക്തമായ എതിർപ്പ് നേരിടേണ്ടതായി വരും. അതായത് വാവരുടെ പള്ളിയിൽ പോവുന്ന ഹിന്ദു നല്ല ഹിന്ദുവും പൊങ്കാലയിടുന്ന റിനീഷ റഹ്മാൻ മോശം മുസ്ലീമുമാണ് എന്ന നിലപാടിൻ്റെ പേരാണ് കേരള മതസൗഹാർദ്ദം . ഇതാണ് സത്യത്തിൽ യഥാർത്ഥ കേരള സ്റ്റോറി.

ദേശീയത, മതേതരത്വം , ജനാധിപത്യം ഇവ മൂന്നും ആധൂനിക ജനസമൂഹത്തിനെ ബാധിച്ച രോഗത്തിൻ്റെ മൂലകാരണങ്ങളാണെന്നാണ്  ജമാ അത്തെ ഇസ്ലാമ...
27/02/2026

ദേശീയത, മതേതരത്വം , ജനാധിപത്യം ഇവ മൂന്നും ആധൂനിക ജനസമൂഹത്തിനെ ബാധിച്ച രോഗത്തിൻ്റെ മൂലകാരണങ്ങളാണെന്നാണ് ജമാ അത്തെ ഇസ്ലാമി പറയുന്നത്. എന്നാൽ ഭരണഘടന അപകടത്തിൽ എന്ന് നാഴികക്ക് നാല്പത് വട്ടം അലമുറയിടുന്നവർ ജമാ അത്തെ ഇസ്ലാമിയുമായി ചങ്ങാത്തം കൂടുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു. അതിൽ ഏറ്റവും പരിഹാസ്യമായത് ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നു എന്ന് വീമ്പ് പറയുകയും അന്തി ചർച്ചകളിൽ ഹിന്ദുത്വ സംഘടനകൾക്ക് നേരെ അട്ടഹസിക്കുകയും ചെയ്യാറുള്ള ടെലിവിഷൻ മാധ്യമപ്രവർത്തകർ മീഡിയ വണ്ണിൽ ചേക്കേറുന്നതിൽ മത്സരിക്കുന്ന കാഴ്ചയാണ്. . രോഗിയുടെ ഇച്ഛയും വൈദ്യൻ്റെ കല്പനയും ചേർന്ന് പോകുന്നത് ഇവിടെയാണ്. ഹിന്ദു വിരുദ്ധതയും ജമാഅത്തെ ഇസ്ലാമിയുടെ കള്ളപ്പണവും ചേർന്നുള്ള ചേരുവ മലയാള മാധ്യമ സിംഹങ്ങൾക്ക് പെരുത്ത് ഇഷ്ടമാണ്.

ആർ.വി.ബാബു
സംസ്ഥാന അദ്ധ്യക്ഷൻ
ഹിന്ദു ഐക്യവേദി കേരളം

ഹിന്ദു പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ നിശ്ചയിക്കണം :  ഹിന്ദു ഐക്യവേദി   ജെ ബി കോശി കമ്മീഷൻ മാതൃകയിൽ കേരളത്തിലെ ഹിന്ദു ...
26/02/2026

ഹിന്ദു പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ നിശ്ചയിക്കണം : ഹിന്ദു ഐക്യവേദി

ജെ ബി കോശി കമ്മീഷൻ മാതൃകയിൽ കേരളത്തിലെ ഹിന്ദു പിന്നോക്കാവസ്ഥയെപ്പറ്റി പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ ഒരു കമ്മീഷനെ നിയമിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ന്യൂനപക്ഷവിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ നിരവധി കമ്മീഷനുകൾ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മുസ്ലീം വിഭാഗങ്ങൾക്ക് വേണ്ടി പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയും ക്രൈസ്തവർക്ക് വേണ്ടി ജെ ബി കോശി കമ്മീഷനും നിശ്ചയിച്ച സർക്കാർ ഹിന്ദുക്കളുടെ അവശതകളെ കണ്ടില്ലെന്ന് നടിക്കുന്നത് സാമൂഹ്യ അനീതിയും കടുത്ത വിവേചനവുമാണ്.സംഘടിത മതവിഭാഗങ്ങൾ തങ്ങളുടെ സമ്മർദ്ദ ശക്തി ഉപയോഗിച്ച് അനർഹമായ അവകാശങ്ങൾ പിടിച്ച് വാങ്ങുകയാണ് . എന്നാൽ പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങളുടെ ഗുരുതരമായ പ്രശ്നങ്ങൾക്ക് പോലും പരിഹാരം കാണാൻ പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിച്ച സർക്കാരുകൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല . എയ്ഡഡ് മേഖലയിലും സ്വാകാര്യ മേഖലയിലും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചിരിക്കുകയാണ്. ഭൂരഹിതരും ഭവനരഹിതരുമായ എസ് സി /എസ്ടി ഹിന്ദുക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളോട് സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. മത സംവരണം സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതായിട്ടും പ്രീണന രാഷ്ട്രീയത്തിൻ്റെ പേരിലാണ് അത് ഇന്നും തുടർന്നു വരുന്നത്. ഭരണഘടന വിരുദ്ധമായ മത സംവരണം മൂലം ഹിന്ദു പിന്നോക്ക വിഭാഗങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ നാളിതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. ലത്തീൻ കത്തോലിക്ക സമുദായംഗങ്ങൾക്കുള്ള ജാതി സർട്ടിഫിക്കറ്റ് ബിഷപ്പിൻ്റെ ശുപാർശ പ്രകാരം നൽകാമെന്ന മന്ത്രിസഭയുടെ തീരുമാനം പുനപരിശോധിക്കണം . അനർഹരായവർക്ക് സംവരണാനുകൂല്യം ലഭിക്കുന്നതിന് ഇടയാക്കുന്ന തെറ്റായ തീരുമാനമാണിത്. 1947 ന് ശേഷവും ലത്തീൻ കത്തോലിക്കരായവർക്കു സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ കൂടുതൽ പേരെ സംവരണാനുകൂല്യമുള്ളവരാക്കുമെന്നും ഇത് സാമുദായിക അസന്തുലനം സൃഷ്ടിക്കുമെന്നും ആർ.വി ബാബു പറഞ്ഞു.

Address

Thiruvananthapuram
695023

Alerts

Be the first to know and let us send you an email when Hindu Aikyavedi Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Hindu Aikyavedi Keralam:

Share