Moorthikkavu Sree Mahadeva Temple, Thanniyam, Kallara

Moorthikkavu Sree Mahadeva Temple, Thanniyam, Kallara Om Namah Shivaya Temple of Maa Dhumavati.

23/11/2025
11/08/2024
11/12/2023

ഓം നമഃ ശിവായ
മൂർത്തിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം
തണ്ണിയം, കല്ലറ

1-ാ മത് തിരുവാതിര മഹോത്സവം
2023 ഡിസംബർ 27 ( 1199 ധനു 11 )

നൂറ്റാണ്ടുകളോളം പഴക്കമുള്ള മൂർത്തിക്കാവ് ക്ഷേത്രത്തിൽ ഉപദേവതകളുടെ സാന്നിധ്യവും ചൈതന്യവുമടക്കം വിശദമായ ഒരു പ്രശ്നചിന്ത ആവശ്യമായി വന്ന സാഹചര്യത്തിലാണ് 2023ആഗസ്റ്റ് 06 ന് ക്ഷേത്ര തന്ത്രി എഴുന്തോലിൽ മഠം ബ്രഹ്മശ്രീ ജയകൃഷ്ണൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദൈവജ്ഞൻ തിടനാട് ഋഷികേശ്, കൂത്താട്ടുകുളം രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ താംബൂല ദേവപ്രശ്നചിന്ത ക്ഷേത്ര സന്നിധിയിൽ നടന്നത്.

വർഷങ്ങൾക്കുമുൻപ് മൂർത്തിക്കാവ്, മൂർത്തിക്കളം എന്നീ നാമങ്ങളിലാണ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. അപ്പുപ്പൻ എന്ന സങ്കൽപ്പത്തിലായിരുന്നു നാട്ടുകാർ ഇവിടുത്തെ ദേവതയെ ആരാധിച്ചിരുന്നതും. 2011 ൽ നടത്തിയ പ്രശ്നചിന്തയിൽ അന്നത്തെ ദൈവജ്ഞൻ ധൂമാവതി ദേവിയാണ് പ്രധാന ദേവത എന്ന് അറിയിക്കുകയും അതിൻപ്രകാരമുള്ള പൂജകൾ 12 വർഷത്തിലധികമായി നടത്തിവരികയുമായിരുന്നു. എന്നാൽ 06.08.2023 ക്ഷേത്രത്തിൽ വച്ച് നടത്തിയ ദേവപ്രശ്നവിധി പ്രകാരം ദേവസാന്നിദ്ധ്യ പുഷ്ടിക്കുറവും, രക്ഷകന്മാരിൽ ഭിന്നതയും, നിവേദ്യ ദോഷവും, അശുദ്ധിയും, ആചാര്യന്റെ കുറവും തുടങ്ങിയ കാര്യങ്ങൾ മനസ്സിലാകുകയുണ്ടായി.

ഈ സങ്കേതം അതിപുരാതന ചരിത്ര ബന്ധങ്ങൾ ഉള്ള സ്ഥലമാണെന്നും പൂർവ്വീകമായി കവളാചാര രീതിയിൽ ഭദ്രകാളി ദേവിയെ ആചരിച്ചുപോന്ന മണ്ണാണെന്നും അഞ്ചു കുടുംബ ബന്ധങ്ങൾ കാണുന്നതായും അറിയാൻ കഴിഞ്ഞു. കാവിനെ അതേപടി തന്നെ നിലനിർത്തി ആൽത്തറയിൽ പ്രധാന ദേവതയായ യോഗീശ്വര സങ്കൽപ്പത്തിലുള്ള മഹാദേവൻ (മൂർത്തി) ഉപദേവതകളായ ഭദ്രകാളി, ധൂമാവതി, രക്ഷസ്സ്, അറുകൊല, ആയിരവല്ലി, മാടൻ, നാഗങ്ങൾ, ഗണപതി, യക്ഷി എന്നിവരെ യഥാസ്ഥാനത്ത് കുടിയിരുത്തി ആചരിക്കണം എന്നും കണ്ടു. കൂടാതെ ക്ഷേത്രത്തിന് ചുറ്റുമതിൽ, കിണർ, തിടപ്പള്ളി, സ്റ്റോർ, മഹാദേവന്റെ മുൻപിൽ യുക്തമായ കണക്കിൽ ഒരു നടപന്തലും നിർമ്മിക്കണം.

പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി 10.8.2023 -ൽ ക്ഷേത്ര തന്ത്രിയുടെയും ഭരണസമിതി അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ വൈകിട്ട് 7 മണിക്ക് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്ന ചടങ്ങ് നടന്നു. ഈ ദിവസം മുതൽ മൂന്നു വർഷത്തിനുള്ളിൽ പരിഹാര കർമ്മങ്ങൾ നടത്തി ദേവതകളെ ബാലാലയത്തിലേക്ക് മാറ്റി ശില്പിയെ കൊണ്ട് സ്ഥലപരിശോധന നടത്തി യുക്തമായ കണക്കിൽ ആലയങ്ങൾ നിർമ്മിച്ച് പ്രതിഷ്ഠ നടത്തിക്കൊള്ളാമെന്ന് അനുജ്ഞ വാങ്ങിയിട്ടുണ്ട്. 10.08.2023 മുതൽ 10.08.2026 വരെയാണ് അനുജ്ഞയുടെ കാലാവധി.

ഈ പശ്ചാത്തലത്തിൽ മഹാദേവന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര നാളിൽ 2023 ഡിസംബർ 27 (1199 ധനു 11) ന് ക്ഷേത്രതന്ത്രി എഴുന്തോലിൽ മഠം ബ്രഹ്മശ്രീ ജയകൃഷ്ണൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുവുത്സവം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഒരു ക്ഷേത്രം അല്ലെങ്കിൽ ആരാധനാലയം ആ നാടിന്റെ ശക്തികേന്ദ്രമാണ് എന്ന സത്യം മനസ്സിലാക്കുകയും നമ്മുടെ ഉള്ളിലെ ഈശ്വര ചൈതന്യത്തെ ഉണർത്താൻ ആ ശക്തി കേന്ദ്രത്തെ സജ്ജമാക്കുവാൻ മൂർത്തിക്കാവ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിനും, ദേവപ്രശ്ന പരിഹാര പൂജകൾക്കും, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, ഏവരുടെയും സഹായ സഹകരണങ്ങളും അതിലുപരി സാന്നിധ്യവും ഉണ്ടാകണമെന്ന് ഭഗവാന്റെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

ഭക്ത്യാദരവോടെ
ക്ഷേത്ര - ഉത്സവ കമ്മറ്റി
9539821861
7736228266

01/09/2023

മൂർത്തിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം
തണ്ണിയം, കല്ലറ...............................................................................
നൂറ്റാണ്ടിനുമേൽ പഴക്കമുള്ള മൂർത്തിക്കാവ് ക്ഷേത്രത്തിൽ ഉപദേവതകളുടെ സാന്നിധ്യവും ചൈതന്യവുമടക്കം വിശദമായ ഒരു ചിന്ത ആവശ്യമായി വന്ന സാഹചര്യത്തിലാണ് 2023
ആഗസ്റ്റ് 06 ന് എഴുന്തോലിൽ മഠം ബ്രഹ്മശ്രീ ജയകൃഷ്ണൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദൈവജ്ഞൻ തിടനാട് ഋഷികേശ് , കൂത്താട്ടുകുളം രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ താംബൂല പ്രശ്നചിന്ത ക്ഷേത്രത്തിൽ നടന്നത്.

വർഷങ്ങൾക്കുമുൻപ് മൂർത്തിക്കാവ് , മൂർത്തിക്കളം എന്നീ നാമങ്ങളിലാണ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. അപ്പുപ്പൻ എന്ന സങ്കൽപ്പത്തിലായിരുന്നു നാട്ടുകാർ ഇവിടുത്തെ ദേവതയെ ആരാധിച്ചിരുന്നതും.

2011 ൽ നടത്തിയ പ്രശ്നചിന്തയിൽ അന്നത്തെ ദൈവജ്ഞൻ ധൂമാവതി ദേവിയാണ് പ്രധാന ദേവത എന്ന് അറിയിക്കുകയും അതിൻപ്രകാരമുള്ള പൂജകൾ 12 വർഷത്തിലധികമായി നടന്നുവരികയുമായിരുന്നു. ഒപ്പം മണ്ഡലകാല പൂജകളും , മാസപൂജകളും , പത്താമുദയ നാളിലെ ഉത്സവവും .

എന്നാൽ 06.08.2023 ക്ഷേത്രത്തിൽ വച്ച് നടത്തിയ ദേവപ്രശ്നവിധി പ്രകാരം പ്രധാന ദേവൻ മൂർത്തി (മഹാദേവൻ), ഉപദേവതകൾ ഭദ്രകാളി, നാഗ ദേവതകൾ (നാഗരാജാവ്, നാഗയക്ഷി, ചിത്രകൂടം), ധൂമാവതി ഇവയെ കുടിയിരുത്തി ആചരിക്കണം എന്ന് കണ്ടു. കൂടാതെ ക്ഷേത്രത്തിന് ചുറ്റുമതിൽ, കിണർ, തിടപ്പള്ളി, സ്റ്റോർ, മഹാദേവന്റെ മുൻപിൽ യുക്തമായ കണക്കിൽ ഒരു നടപന്തലും നിർമ്മിക്കണം.

പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി 10.8.2023 -ൽ ക്ഷേത്ര തന്ത്രിയുടെയും ഭരണസമിതി അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ വൈകിട്ട് 7 മണിക്ക് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്ന ചടങ്ങ് നടന്നു. ഈ ദിവസം മുതൽ മൂന്നു വർഷത്തിനുള്ളിൽ പരിഹാര കർമ്മങ്ങൾ നടത്തി ബാലാലയത്തിലേക്ക് മാറ്റി ശില്പിയെ കൊണ്ട് സ്ഥലപരിശോധന നടത്തി യുക്തമായ കണക്കിൽ ആലയങ്ങൾ നിർമ്മിച്ച് പ്രതിഷ്ഠ നടത്തിക്കൊള്ളാമെന്ന് അനുജ്ഞ വാങ്ങിയിട്ടുള്ളതാണ്. 10.08.2023 മുതൽ 10.08.2026 വരെയാണ് അനുജ്ഞയുടെ കാലാവധി. കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.
ഓം നമഃ ശിവായ

Address

Thanniyam, Kallara
Thiruvananthapuram
695608

Telephone

+917736228266

Website

Alerts

Be the first to know and let us send you an email when Moorthikkavu Sree Mahadeva Temple, Thanniyam, Kallara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Moorthikkavu Sree Mahadeva Temple, Thanniyam, Kallara:

Share

Category