29/08/2023
ഷിജോ അച്ഛൻ
കഴിഞ്ഞ രണ്ടരവർഷക്കാലം നമ്മുടെ ഇടവകയെയും സബ് സ്റ്റേഷൻ പള്ളികളെയും മുന്നിൽ നിന്നും നയിക്കുകയും. ഇടവക ജനങ്ങളുടെ സുഖദുഃഖങ്ങളിൽ കൂടെ നിൽക്കുകയും. ആർക്കെങ്കിലും ഒരു അസുഖമുണ്ടായാൽ ഓടിയെത്തുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതിൽ അതീവശ്രദ്ധാലുവുമായിരിക്കുന്ന നമ്മുടെ വികാരിയച്ഛൻ. കുഞ്ഞുമക്കളെ വളരെയധികം സ്നേഹിക്കുകയും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിറവേറ്റികൊടുക്കുന്നതിൽ, അവർക്കുവേണ്ട പ്രോത്സാഹനങ്ങൾ നൽകി മുൻപന്തിയിൽ കൊണ്ടുവരുന്നതിനു അതീവ താല്പര്യം കാണിക്കുകയും അതോടൊപ്പം തന്റെ പൗരോഹിത്യം സഭാവളർച്ചയ്ക്കും താൻ സേവനമനുഷ്ടിക്കുന്ന ഇടവകയുടെ എല്ലാവിധ വളർച്ചക്കുവേണ്ടിയും വിനിയോഗിക്കുന്നതിൽ അതീവതല്പരനുമായിരുന്നു. സാധിക്കുന്ന എല്ലാ ബി സി സി കുടുംബയോഗങ്ങളിലും പങ്കെടുത്തുകൊണ്ട് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിൽ അച്ഛൻ ശ്രെദ്ധാലുവായിരുന്നു.
ഷിജോ അച്ഛനും സഹവികാരി ജോയി അച്ഛനും നമ്മുടെ പള്ളിയ്ക്കു വേണ്ടി ചെയ്തു തന്ന വികസനപ്രവർത്തനങ്ങൾക്ക് പ്രത്യേകിച്ച് നമ്മുടെ ചിരകാല അഭിലാഷമായിരുന്ന റോഡ് വികസനം. നമ്മുടെ ആഗ്രഹങ്ങൾക്ക് അപ്പുറം വളരെ മികച്ചരീതിയിൽ ചുരുങ്ങിയ ചിലവിൽ ചെയ്തു തീർക്കുവാനും, മതിൽ കെട്ടി വഴി വീതി കൂട്ടുകയും, അതോടൊപ്പം പള്ളിയുടെ മുൻവശം ഇന്റർലോക്ക് പാകി മനോഹരമാക്കി തീർക്കുവാനും, പള്ളിയുടെ മുൻവശം നല്ലൊരു പുൽത്തകിടി ഉണ്ടാക്കുകയും മാതാവിന്റെ മനോഹരമായ രൂപം പ്രതിഷ്ടിക്കുകയും അതോടൊപ്പം മനോഹരമായ കൊടിമരം സ്ഥാപിക്കുന്നതിനുവേണ്ട നിർണ്ണായകമായ നേതൃത്വങ്ങൾ നൽകി ധാരാളം വികസനപ്രവർത്തനങ്ങൾ നമ്മുടെ ഇടവകയ്ക്ക് വേണ്ടി ചെയ്തു നൽകിയിട്ടുണ്ട്.
നമ്മുടെ ഇടവകയിൽ നിന്നും ട്രാൻസ്ഫർ ആയി മറ്റൊരു ഇടവകയിൽ വികാരിയായി സ്ഥാനമെറ്റെടുത്ത ഷിജോ അച്ഛന് എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം പുതിയ ഇടവകവികാരിയായി സ്ഥാനമെറ്റെടുത്ത ജോയി അച്ഛന് എല്ലാവിധ ആശംസകളും നേരുന്നു.