Venpalavattom Sree Bhagavathy Temple

Venpalavattom Sree Bhagavathy Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Venpalavattom Sree Bhagavathy Temple, Religious Center, Venpalavattom, Thiruvananthapuram.

04/09/2018

ആരാധ്യൻ,
ഏകദേശം എണ്ണൂറ് വർഷങ്ങളുടെ പഴമയും ആരാധനാപാരമ്പര്യവുമുള്ള 'വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ' എന്ന് പരക്കെ ഖ്യാതിയുള്ള ദേശദേവതയായ വെൺപാലവട്ടത്തമ്മയുടെ തിരു സന്നിധിയിൽ, ഭാരതത്തിൽ ഇരുന്നൂറ് വർഷങ്ങൾക്ക് ശേഷവും ദക്ഷിണേന്ത്യയിൽ ആദ്യമായും നടത്തപ്പെടുന്ന 'സാംഗസഹസ്ര ചണ്ഡികായാഗം' എന്ന മഹായാഗത്തെക്കുറിച്ച് ഇതിനകം അറിഞ്ഞിരിക്കുമല്ലോ. മാനവകുലത്തിനാകെയും ദേശവാസികൾക്ക് പ്രത്യേകിച്ചും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നതിനും പ്രകൃതിയുടെ സംരക്ഷണം, പോഷണം, ശുചീകരണം എന്നിവയിലൂടെ ആർജ്ജിച്ച സമാധാനം കൊണ്ട് സ്വസ്ഥവും സമ്പുഷ്ടവുമായ ഒരു സമൂഹം ഉണ്ടാക്കണമെന്നുമുള്ള വിശാല സങ്കല്പത്തിലും വിഭാവനം ചെയ്യപ്പെട്ടതാണ് ഈ മഹായാഗം. പുതിയതെന്തും നിമിഷങ്ങൾക്കകം പഴയതാക്കുകയും അങ്ങനെ പഴക്കമേറുന്നത് തിരസ്കരിക്കപ്പെടുകയും ചെയ്യുന്നത് സർവ്വസാധാരണമായി കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യസാഹചര്യം നിലനിൽക്കുന്ന കാലഘട്ടത്തിലാണ്, ഏറെ പ്രസക്തമായ ഈ മഹായാഗം നടത്തുവാൻ വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് തയ്യാറാക്കുന്നത്. ശിലായുഗത്തോളമോ രേഖപ്പെടുത്തിയിട്ടില്ലാത്ത കാലത്തിനുമപ്പുറമോ ദേശാഭിവൃദ്ധിക്ക് വേണ്ടി ചക്രവർത്തിമാർ മഹായാഗങ്ങൾ നടത്തിയിരുന്നുവെന്നത് ചരിത്ര പാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്. പ്രഥമ ദിവസം രാവിലെ സന്ന്യാസിമാരുടെ ആഗമനത്തോടെയാണ് പ്രാരംഭയാഗച്ചടങ്ങുകൾ തുടങ്ങുന്നത്. അക്ഷരദേവതയായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ശ്രീ നരസിംഹ അഡിഗകളുടെ മുഖ്യകാർമ്മികത്വത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ പുണ്യ മഹാക്ഷേത്രങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം ശ്രേഷ്‌ഠ വേദപണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് ചണ്ഡിഗയാഗം നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ താന്ത്രിക കർമ്മങ്ങളും പൂജാചടങ്ങുകളും നടക്കും. ഉദയം മുതൽ അസ്തമയം വരെ തുടർച്ചയായ സഹസ്രമന്ത്രങ്ങൾ കൊണ്ട് മുഖരിതമാക്കുന്ന ക്ഷേത്രാങ്കണത്തിലെ സാന്നിദ്ധ്യം തന്നെ ഭക്തർക്ക് ആഗ്രഹ നിവൃത്തി വരുത്തുന്നതിന് ഏറെ വിശിഷ്ടമാണ്. ഈ മന്ത്രജപങ്ങൾ ശ്രവിക്കുന്ന മനുഷ്യന് ഭയമില്ലാതെ മഹാദേവനോട് അടുക്കാൻ കഴിയുമെന്ന് കൈവല്യ ഉപനിഷത്ത് പറയുന്നു.
യാഗത്തിൽ പങ്കാളിയാവുന്ന ഭക്തന് വിദ്യ, യശസ്സ് ലക്ഷ്മി, വിവാഹം തുടങ്ങിയവ വേഗത്തിൽ നേടാനാവുന്നു. രോഗശമനം വേഗത്തിലാക്കുന്നു. കുടുംബത്തിന് ആരോഗ്യവും ആയുസ്സും ഐശ്വര്യവും ഉണ്ടാവുന്നു. ആദിശക്തി, പരാശക്തി, ജ്ഞാനശക്തി, ക്രിയാശേഷി, ഇച്ഛാശക്തി, കുണ്ഡലിനി ശക്തി തുടങ്ങിയവ നേടാനാവുന്നു. സഹസ്ര ചണ്ഡികയാഗത്തിന്റെ ഭാഗമായുള്ള കുമാരിപൂജ, സുവാസിനിപൂജ, അഷ്‌ടദ്രവ്യസമേത മഹാഗണപതി ഹോമം, സപ്തശതീ പാരായണം, വേദപാരായണം, കുങ്കുമാർച്ചന തുടങ്ങിയ അതിവിശിഷ്‌ട ചടങ്ങുകളിൽ ഭക്തജനങ്ങൾക്ക് കുടുംബസമേതം പങ്കെടുക്കാവുന്നതും യാഗത്തിന്റെ ആവശ്യത്തിലേക്ക് വേണ്ടുന്ന പൂജാദ്രവ്യങ്ങൾ സമർപ്പിക്കാവുന്നതുമാണ്.ശ്രീ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഈ മൂന്ന് ഭാവങ്ങളുടെ മൂർത്തീരൂപമായ ചണ്ഡികാദുർഗ്ഗയുടെ പ്രധാനപ്പെട്ടതും ശക്തിയേറിയതുമായ ആരാധനയാണ് ചണ്ഡികാഹോമം. എന്നാൽ ആറ് ദിനരാത്രങ്ങൾ നീളുന്ന ഇതിഹാസ സമാനമാനമായ ചണ്ഡികയാഗമാവട്ടെ ദശവർദ്ധിതമായി വളരുന്നു.ആറാം നാളിൽ പൂർണാഹൂതിയോടെ സമ്പൂർണ്ണമാവുന്ന ഈ മഹായാഗം മനുഷ്യന് ഇന്ദ്രിയങ്ങൾ കൊണ്ട് അറിയേണ്ടതെല്ലാം നൽകുന്നു. അമ്പലങ്ങളും ആരാധനാലയങ്ങളും വാണിജ്യ കേന്ദ്രങ്ങൾ കൂടിയാവുന്ന ഇക്കാലത്ത് ലാഭേച്ഛ കൂടാതെ ദേശത്തിനും അമ്മയുടെ മക്കൾക്കും മാത്രമല്ല രാജ്യത്തിനാകെയും നന്മയുണ്ടാകണമെന്ന സദുദ്ധേശം മാത്രമാണ് അത്യധികം മനുഷ്യപ്രയത്നവും ഭീമമായ സാമ്പത്തികചിലവുമുള്ള ഇത്തരം ഒരു മഹായാഗം സംഘടിപ്പിക്കുന്നതിൽ വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റിന് പ്രേരണയാവുന്നത്. നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ മഹായാഗത്തിൽ പങ്കെടുത്ത് സായൂജ്യമടയാനും സർവ്വാഭീഷ്‌ഠ വരദായിനിയായ വെൺപാലവട്ടത്തമ്മയുടെ അനുഗ്രഹം നേടാനും ജാതിമതഭേദമില്ലാതെ മുഴുവൻ വിശ്വാസികളും ഒരേ മനസ്സോടെ തയ്യാറാകണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുകയാണ്. കണ്ണിനും കാതിനും കുളിർമ്മയേകുന്ന പഞ്ചേന്ദ്രിയങ്ങളെയും ഉണർത്തുന്ന ഊർജ്ജപ്രവാഹിനിയായ ഈ മഹായാഗത്തിന്റെ പരിപൂർണ്ണമായ വിജയത്തിനായി എല്ലാവിധ സാന്നിദ്ധ്യസഹകരണങ്ങളും ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിച്ച കൊള്ളുന്നു.
https://mahayagam.business.site/

04/09/2018

വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ
തിരുവനന്തപുരം നഗരാതിർത്തിയോട് തൊട്ടുരുമ്മിക്കിടക്കുന്ന കടകംപള്ളി എന്നാ കൊച്ചു ഗ്രാമത്തിൽ വെൺപാലവട്ടം എന്നാ ശാലിനസുന്ദരമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന തിളക്കമാർന്ന ദേവാലയങ്ങളാണ് വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രവും ശ്രീ ഭദ്രകാളി ക്ഷേത്രവും.
ആയിരം വർഷങ്ങളോളം പഴക്കമുള്ള ശ്രീ ഭഗവതി ക്ഷേത്രവും ശ്രീ ഭദ്രകാളി ക്ഷേത്രവും എപ്പോഴും ഈ നാട്ടുകാർക്കും തറവാട്ടുകാർക്കും മങ്ങലേൽക്കാത്ത വിധത്തിൽ പരസ്പര വിശ്വാസത്തോടും ഒരുമയോടും കഴിയുന്ന കുടുംബങ്ങൾക്കും ഇതിനുപരിയായി ഈ കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി നാട്ടുകാർക്കും ഐശ്വര്യം പകർന്നുകൊണ്ട്‌ സർവ്വാഭീഷ്‌ടവരദായകരായി രണ്ടു ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നു.
ഇന്ന് വെൺപാലവട്ടം എന്നറിയപ്പെടുന്ന ഈ പ്രദേശം വർഷങ്ങൾക്കുമുമ്പ് വെൺപാലവൃക്ഷങ്ങളാൽ വലയം ചെയ്യപ്പെട്ട് വനപ്രതീതി തോന്നിക്കുന്ന ഒരു പ്രദേശമായിരുന്നു. ഈ സവിശേഷത കണക്കിലെടുത്താണ് ഈ പ്രദേശത്തിന് വെൺപാലവട്ടം എന്ന് നാമകരണം ചെയ്യപ്പെട്ടത്.
തിരുവിതാംകൂർ രാജഭരണ കാലത്ത് കരം പിരിവുപരിപാലനങ്ങൾക്കായി ആക്കുളം കായലിന്റെ തെക്കേക്കരയിൽ പ്രവർത്തിച്ചിരുന്നതായ ചാവടിയിലേക്ക് പോകുന്നതിനായി ഈ വനപ്രദേശത്തിന്റെ മദ്ധ്യഭാഗത്തുകൂടി ഒരു നടപ്പാത ഉണ്ടായിരുന്നു. ഈ നടപ്പാത പേട്ട - ആനയറ - ഒരുവാതിൽകോട്ട റോഡായപ്പോൾ ഈ ക്ഷേത്രങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി. കുംഭമാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തിൽ തോറ്റംപാട്ടോടുകൂടി ആരംഭിച്ച് മകയിരം നക്ഷത്രത്തിൽ കുരുതി തർപ്പണത്തോടെയുള്ള ഉത്സവാഘോഷങ്ങൾ നടത്തി വരുന്നു. ദിക്കുമാലിയും വില്ലിൻ തൂക്കവും പഴയകാലത്തെ പ്രധാന ചടങ്ങുകളായിരുന്നു.
ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു കിഴക്കുവശം നെൽപാടങ്ങളും അതിനപ്പുറം ആമയിഞ്ചാൻ തോടും തോടിനു മറുകര വിശിഷ്‌ട വൃക്ഷങ്ങൾ ഉൾപ്പെട്ടിരുന്ന ഒരു മലമ്പ്രദേശമായിരുന്നു. ഈ പ്രദേശം ഒരു പുലയ നാട്ടുരാജാവിന്റെ അധീനതയിലായിരുന്നു. അന്ന് മുതൽ ഈ പ്രദേശം പുലയനാർകോട്ടയായി അറിയപ്പെട്ടിരുന്നു. തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് തടികൾ ആവശ്യം വന്ന അവസരത്തിൽ തിരുവിതാംകൂർ മഹാരാജാവ് പുലയ മഹാരാജാവിനോട് തടി ആവശ്യപ്പെടുകയും പുലയ രാജാവ് അത് നിരസിക്കുകയും ചെയ്തു. ഇതിൽ കുപിതനായ തിരുവിതാംകൂർ മഹാരാജാവ് ഈ മലമ്പ്രദേശത്തു പോയി തടികൊണ്ടുവരാണ് കൽപ്പനപുറപ്പെടുവിച്ചു. അതിൻ പ്രകാരം തിരുവിതാംകൂർ സൈന്യം പുലയനാർകോട്ടയിൽ പോകുന്നതിനുവേണ്ടി ഈ രണ്ടു ക്ഷേത്രങ്ങൾക്കും മദ്ധ്യത്തിലൂടെ ഉണ്ടായിരുന്ന നടപ്പാതയിലൂടെ ക്ഷേത്ര പരിസരത്ത് വന്ന് താവളമുറപ്പിച്ചു. ഇതു കേട്ടറിഞ്ഞ കോട്ട രാജാവ് അവിടേയ്ക്കുള്ള ഏക ഗതാഗതമാർഗ്ഗമായ കടത്തുവള്ളങ്ങൾ മറുകരയിൽ പൂട്ടിയിട്ടു. ഈ അവസരത്തിൽ വഞ്ചിയിലല്ലാതെ അക്കരെ കടക്കുക പ്രയാസമായിരുന്നു. അങ്ങനെ വിഷമാവസ്ഥയിലായ സൈന്യം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉച്ചപടുക്ക കഴിഞ്ഞിറങ്ങിയ പൂജാരിയെ കാണാനിടയാകുകയും സൈന്യാധിപൻ തങ്ങളുടെ വിഷമാവസ്ഥ പൂജാരിയെ ബോധിപ്പിക്കുകയും ചെയ്തു. ഇതു കേട്ട പൂജാരി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി തുമ്പിലയിൽ പടുക്കയുമായി തിരികെ വന്ന് തോടിനോടുബന്ധിച്ചു കിടന്ന ക്ഷേത്ര സമീപത്തുള്ള വെള്ളം നിറഞ്ഞിരുന്ന കായലിനു സമീപം ധ്യാനനിമഗ്നനായി നിന്ന് പടുക്കയടങ്ങിയ തുമ്പില വെള്ളത്തിൽ നിക്ഷേപിച്ചു. ഈ നിവേദ്യം ജലപ്പരപ്പിലൂടെ ഒഴുകി മറുകരയിൽ എത്തി പൂട്ടിയിട്ടിരുന്ന വഞ്ചികളെ ഇക്കരെ എത്തിക്കുകയും സൈന്യങ്ങൾ വഞ്ചിയിൽ അക്കരെ എത്തി ദൗത്യം നിറവേറ്റുകയും ചെയ്തു.
ഈ വിവരങ്ങൾ അറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ് മഹാനായ പൂജാരിയുടെ അത്ഭുത സിദ്ധികളെ മാനിച്ച് ഈ സംഭവം നടന്ന പരിസരത്തെ നെൽപ്പാടങ്ങൾക്ക് (സർവ്വേ നമ്പർ 1631 ൽപ്പെട്ട 30 പറ നിലങ്ങൾക്ക്) കരം ഒഴിവാക്കി നൽകുകയും, ക്ഷേത്രത്തിലെ ഉച്ചപടുക്കയ്ക്കായി അഞ്ചരപ്പറയും കോപ്പും നൽകുന്നതിന് ഉത്തരവിടുകയും ചെയ്തു.
ഈ പൂജാരിയുടെ വീട് സ്മാരകമായി നിലനിറുത്തി മഹാ യോഗീശ്വരനായി സങ്കൽപ്പിച്ച് പിൻഗാമികൾ പൂജാദികർമ്മങ്ങൾ നടത്തുന്നു. ഈ യോഗീശ്വരന്റെ പിൻഗാമികളാണ് വലിയ വിളാകവും, തണ്ണിച്ചാൽ കുടുംബാംഗങ്ങളും.
ക്ഷേത്രഭരണ കാര്യങ്ങൾ ഇരുശാഖകളും, ഉത്സാവാഘോഷ പരിപാടികൾ നാട്ടുകാരുടെ സഹകരണത്തോടെയും നടത്തിവരുന്നു. തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, ഉരുൾ, താലപ്പൊലി, കുത്തിയോട്ടം, പൊങ്കാല, കുരുതി തർപ്പണം എന്നിവയാണ്. ഉത്സവ കാലങ്ങളിലെ ക്ഷേത്ര ചടങ്ങുകൾ, വെള്ളിയാഴ്ചകളിലും മലയാള മാസം 1-ാം തീയതകളിലും വെളുത്തവാവുകളിലും മണ്ഡലപൂജാകാലത്ത് 41 ചിറപ്പു വിളക്ക് വഴിപാടുകളായി നടത്തിവരുന്നു. കാവിലെ ആയില്യ പൂജ വിശേഷപ്പെട്ടതാണ്. ഈ ക്ഷേത്രത്തിലെ മറ്റൊരു സവിശേഷത ക്ഷേത്രങ്ങൾക്ക് അലങ്കാരമായി നിൽക്കുന്ന കല്ലാൽ ആണ്. ഇതിന്റെ ചുവട് വേരുകളാൽ അലംകൃതമായ പടവുകൾ ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ ശ്രീനാരായണ ഗുരുദേവൻ ഈ ആൽച്ചുവട്ടിൽ വിശ്രമിക്കുക പതിവായിരുന്നു. ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ എല്ലാ ചൊവ്വാഴ്ചയും കാര്യസിദ്ധി പൂജ നടന്നു വരുന്നു.

http://mahayagam.com/

29/08/2018
29/08/2018

വെൺപാലവട്ടം ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ..

എല്ലാ ആയില്യനാളിലും രാവിലെ 10 മണിക്ക് സർപ്പദോഷ നിവാരണത്തിനായുള്ള ആയില്യപൂജ (നൂറും പാലും നിവേദ്യവും).

എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 9 മണിക്ക് ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ കാര്യസിദ്ധിപൂജ.

ശ്രീ ദുർഗ്ഗാക്ഷേത്ര സന്നിധിയിൽ എല്ലാ വെളുത്ത വാവിനും വൈകുന്നേരം 5.15 ന് പൗർണമിപൂജ.

എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വ്യാഴാഴ്ച ദിവസങ്ങളിൽ രാവിലെ 10 മണിക്ക് ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര സന്നിധിയിൽ പുതിയകാവ് ഗോമതി അമ്മാളിന്റെ മുഖ്യകാർമ്മികത്വത്തിൽ മഹാദീപ പ്രദക്ഷിണ പൂജ.

ലക്ഷദീപം എല്ലാവർഷവും പുനഃപ്രതിഷ്‌ഠാവാർഷികത്തോടനുബന്ധിച്ച് നടത്തും.

എല്ലാവർഷവും നിറപുത്തിരി നടത്തും.

29/08/2018

വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ
തിരുവനന്തപുരം നഗരാതിർത്തിയോട് തൊട്ടുരുമ്മിക്കിടക്കുന്ന കടകംപള്ളി എന്നാ കൊച്ചു ഗ്രാമത്തിൽ വെൺപാലവട്ടം എന്നാ ശാലിനസുന്ദരമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന തിളക്കമാർന്ന ദേവാലയങ്ങളാണ് വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രവും ശ്രീ ഭദ്രകാളി ക്ഷേത്രവും.
ആയിരം വർഷങ്ങളോളം പഴക്കമുള്ള ശ്രീ ഭഗവതി ക്ഷേത്രവും ശ്രീ ഭദ്രകാളി ക്ഷേത്രവും എപ്പോഴും ഈ നാട്ടുകാർക്കും തറവാട്ടുകാർക്കും മങ്ങലേൽക്കാത്ത വിധത്തിൽ പരസ്പര വിശ്വാസത്തോടും ഒരുമയോടും കഴിയുന്ന കുടുംബങ്ങൾക്കും ഇതിനുപരിയായി ഈ കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി നാട്ടുകാർക്കും ഐശ്വര്യം പകർന്നുകൊണ്ട്‌ സർവ്വാഭീഷ്‌ടവരദായകരായി രണ്ടു ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നു.
ഇന്ന് വെൺപാലവട്ടം എന്നറിയപ്പെടുന്ന ഈ പ്രദേശം വർഷങ്ങൾക്കുമുമ്പ് വെൺപാലവൃക്ഷങ്ങളാൽ വലയം ചെയ്യപ്പെട്ട് വനപ്രതീതി തോന്നിക്കുന്ന ഒരു പ്രദേശമായിരുന്നു. ഈ സവിശേഷത കണക്കിലെടുത്താണ് ഈ പ്രദേശത്തിന് വെൺപാലവട്ടം എന്ന് നാമകരണം ചെയ്യപ്പെട്ടത്.
തിരുവിതാംകൂർ രാജഭരണ കാലത്ത് കരം പിരിവുപരിപാലനങ്ങൾക്കായി ആക്കുളം കായലിന്റെ തെക്കേക്കരയിൽ പ്രവർത്തിച്ചിരുന്നതായ ചാവടിയിലേക്ക് പോകുന്നതിനായി ഈ വനപ്രദേശത്തിന്റെ മദ്ധ്യഭാഗത്തുകൂടി ഒരു നടപ്പാത ഉണ്ടായിരുന്നു. ഈ നടപ്പാത പേട്ട - ആനയറ - ഒരുവാതിൽകോട്ട റോഡായപ്പോൾ ഈ ക്ഷേത്രങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി. കുംഭമാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തിൽ തോറ്റംപാട്ടോടുകൂടി ആരംഭിച്ച് മകയിരം നക്ഷത്രത്തിൽ കുരുതി തർപ്പണത്തോടെയുള്ള ഉത്സവാഘോഷങ്ങൾ നടത്തി വരുന്നു. ദിക്കുമാലിയും വില്ലിൻ തൂക്കവും പഴയകാലത്തെ പ്രധാന ചടങ്ങുകളായിരുന്നു.
ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു കിഴക്കുവശം നെൽപാടങ്ങളും അതിനപ്പുറം ആമയിഞ്ചാൻ തോടും തോടിനു മറുകര വിശിഷ്‌ട വൃക്ഷങ്ങൾ ഉൾപ്പെട്ടിരുന്ന ഒരു മലമ്പ്രദേശമായിരുന്നു. ഈ പ്രദേശം ഒരു പുലയ നാട്ടുരാജാവിന്റെ അധീനതയിലായിരുന്നു. അന്ന് മുതൽ ഈ പ്രദേശം പുലയനാർകോട്ടയായി അറിയപ്പെട്ടിരുന്നു. തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് തടികൾ ആവശ്യം വന്ന അവസരത്തിൽ തിരുവിതാംകൂർ മഹാരാജാവ് പുലയ മഹാരാജാവിനോട് തടി ആവശ്യപ്പെടുകയും പുലയ രാജാവ് അത് നിരസിക്കുകയും ചെയ്തു. ഇതിൽ കുപിതനായ തിരുവിതാംകൂർ മഹാരാജാവ് ഈ മലമ്പ്രദേശത്തു പോയി തടികൊണ്ടുവരാണ് കൽപ്പനപുറപ്പെടുവിച്ചു. അതിൻ പ്രകാരം തിരുവിതാംകൂർ സൈന്യം പുലയനാർകോട്ടയിൽ പോകുന്നതിനുവേണ്ടി ഈ രണ്ടു ക്ഷേത്രങ്ങൾക്കും മദ്ധ്യത്തിലൂടെ ഉണ്ടായിരുന്ന നടപ്പാതയിലൂടെ ക്ഷേത്ര പരിസരത്ത് വന്ന് താവളമുറപ്പിച്ചു. ഇതു കേട്ടറിഞ്ഞ കോട്ട രാജാവ് അവിടേയ്ക്കുള്ള ഏക ഗതാഗതമാർഗ്ഗമായ കടത്തുവള്ളങ്ങൾ മറുകരയിൽ പൂട്ടിയിട്ടു. ഈ അവസരത്തിൽ വഞ്ചിയിലല്ലാതെ അക്കരെ കടക്കുക പ്രയാസമായിരുന്നു. അങ്ങനെ വിഷമാവസ്ഥയിലായ സൈന്യം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉച്ചപടുക്ക കഴിഞ്ഞിറങ്ങിയ പൂജാരിയെ കാണാനിടയാകുകയും സൈന്യാധിപൻ തങ്ങളുടെ വിഷമാവസ്ഥ പൂജാരിയെ ബോധിപ്പിക്കുകയും ചെയ്തു. ഇതു കേട്ട പൂജാരി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി തുമ്പിലയിൽ പടുക്കയുമായി തിരികെ വന്ന് തോടിനോടുബന്ധിച്ചു കിടന്ന ക്ഷേത്ര സമീപത്തുള്ള വെള്ളം നിറഞ്ഞിരുന്ന കായലിനു സമീപം ധ്യാനനിമഗ്നനായി നിന്ന് പടുക്കയടങ്ങിയ തുമ്പില വെള്ളത്തിൽ നിക്ഷേപിച്ചു. ഈ നിവേദ്യം ജലപ്പരപ്പിലൂടെ ഒഴുകി മറുകരയിൽ എത്തി പൂട്ടിയിട്ടിരുന്ന വഞ്ചികളെ ഇക്കരെ എത്തിക്കുകയും സൈന്യങ്ങൾ വഞ്ചിയിൽ അക്കരെ എത്തി ദൗത്യം നിറവേറ്റുകയും ചെയ്തു.
ഈ വിവരങ്ങൾ അറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ് മഹാനായ പൂജാരിയുടെ അത്ഭുത സിദ്ധികളെ മാനിച്ച് ഈ സംഭവം നടന്ന പരിസരത്തെ നെൽപ്പാടങ്ങൾക്ക് (സർവ്വേ നമ്പർ 1631 ൽപ്പെട്ട 30 പറ നിലങ്ങൾക്ക്) കരം ഒഴിവാക്കി നൽകുകയും, ക്ഷേത്രത്തിലെ ഉച്ചപടുക്കയ്ക്കായി അഞ്ചരപ്പറയും കോപ്പും നൽകുന്നതിന് ഉത്തരവിടുകയും ചെയ്തു.
ഈ പൂജാരിയുടെ വീട് സ്മാരകമായി നിലനിറുത്തി മഹാ യോഗീശ്വരനായി സങ്കൽപ്പിച്ച് പിൻഗാമികൾ പൂജാദികർമ്മങ്ങൾ നടത്തുന്നു. ഈ യോഗീശ്വരന്റെ പിൻഗാമികളാണ് വലിയ വിളാകവും, തണ്ണിച്ചാൽ കുടുംബാംഗങ്ങളും.
ക്ഷേത്രഭരണ കാര്യങ്ങൾ ഇരുശാഖകളും, ഉത്സാവാഘോഷ പരിപാടികൾ നാട്ടുകാരുടെ സഹകരണത്തോടെയും നടത്തിവരുന്നു. തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, ഉരുൾ, താലപ്പൊലി, കുത്തിയോട്ടം, പൊങ്കാല, കുരുതി തർപ്പണം എന്നിവയാണ്. ഉത്സവ കാലങ്ങളിലെ ക്ഷേത്ര ചടങ്ങുകൾ, വെള്ളിയാഴ്ചകളിലും മലയാള മാസം 1-ാം തീയതകളിലും വെളുത്തവാവുകളിലും മണ്ഡലപൂജാകാലത്ത് 41 ചിറപ്പു വിളക്ക് വഴിപാടുകളായി നടത്തിവരുന്നു. കാവിലെ ആയില്യ പൂജ വിശേഷപ്പെട്ടതാണ്. ഈ ക്ഷേത്രത്തിലെ മറ്റൊരു സവിശേഷത ക്ഷേത്രങ്ങൾക്ക് അലങ്കാരമായി നിൽക്കുന്ന കല്ലാൽ ആണ്. ഇതിന്റെ ചുവട് വേരുകളാൽ അലംകൃതമായ പടവുകൾ ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ ശ്രീനാരായണ ഗുരുദേവൻ ഈ ആൽച്ചുവട്ടിൽ വിശ്രമിക്കുക പതിവായിരുന്നു. ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ എല്ലാ ചൊവ്വാഴ്ചയും കാര്യസിദ്ധി പൂജ നടന്നു വരുന്നു.
http://mahayagam.com

14/08/2018
13/08/2018

കേരളത്തിലാദ്യമായി മൂകാംബിക ക്ഷേത്രത്തിലെ മുഖ്യശാന്തി ബ്രഹ്മശ്രീ നരസിംഹ അഡിഗകളുടെ മുഖ്യകാർമ്മികത്വത്തിൽ "സാംഗ സഹസ്ര ചണ്ഡീകയാഗം " വെണ്പാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ വച്ച് 2018 ആഗസ്ത് 30 മുതൽ സെപ്റ്റംബർ 4 വരെ നടത്തപ്പെടുന്നു...

http://mahayagam.com/

03/08/2018

സാംഗ സഹസ്ര ചണ്ഡികായാഗം, ഓഗസ്ററ് 30 , 2018 മുതൽ സെപ്റ്റംബർ 4 , 2018 വരെ
http://mahayagam.com

24/07/2018

കേരളത്തിലാദ്യമായി മൂകാംബിക ക്ഷേത്രത്തിലെ മുഖ്യശാന്തി ബ്രഹ്മശ്രീ നരസിംഹ അഡിഗകളുടെ മുഖ്യകാർമ്മികത്വത്തിൽ "സാംഗ സഹസ്ര ചണ്ഡീകയാഗം " വെണ്പാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ വച്ച് 2018 ആഗസ്ത് 30 മുതൽ സെപ്റ്റംബർ 4 വരെ നടത്തപ്പെടുന്നു...
http://mahayagam.com/

Address

Venpalavattom
Thiruvananthapuram
695029

Alerts

Be the first to know and let us send you an email when Venpalavattom Sree Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share