St. John Paul II MCYM, Mannanthala

St. John Paul II MCYM, Mannanthala Welcome to the official page of St.John Paul II,MCYM unit in Mannanthala. Unit comes under Trivandrum Ecclesiastical District, Under Tvm Major Arch diocese

17/02/2022

നന്ദി...

പ്രതിസന്ധിയുടെ ഈ കാലയളവിലും പതറാതെ യുവജന സഭയെ മുന്നോട്ട് നയിച്ചതിന്.. പ്രസ്ഥാനത്തിൻ്റെ പതാകയുടെ കീഴിൽ യുവജന സഭയെ ചേർത്ത് നിർത്തിയതിന്..

സഭാതല പ്രസിഡൻ്റ് ആയി 2020-21 സമിതിയെ നയിച്ച പ്രിയപ്പെട്ട ജിത്ത് ജോൺ ഫ്രാൻസിസിന് യുവജന സഭയുടെ ഒരായിരം നന്ദി...❣️

03/01/2022

𝒥𝒾𝓉𝒽 𝒥𝑜𝒽𝓃 𝐹𝓇𝒶𝓃𝒸𝒾𝓈
സോഷ്യൽ മീഡിയ ആരവങ്ങളിൽ നിറ സാന്നിധ്യമാകാതെ നിശബ്ദനായി യുവജന പ്രസ്ഥാനത്തെ നയിയ്ക്കുന്ന നേതാവ്.
𝙏𝙝𝙚 𝙡𝙚𝙖𝙙𝙚𝙧 𝙬𝙝𝙤 𝙡𝙚𝙙 𝙩𝙝𝙚 𝙮𝙤𝙪𝙩𝙝 𝙢𝙤𝙫𝙚𝙢𝙚𝙣𝙩 𝙨𝙞𝙡𝙚𝙣𝙩𝙡𝙮 𝙬𝙞𝙩𝙝𝙤𝙪𝙩 𝙩𝙝𝙚 𝙥𝙧𝙚𝙨𝙚𝙣𝙘𝙚 𝙤𝙛 𝙨𝙤𝙘𝙞𝙖𝙡 𝙢𝙚𝙙𝙞𝙖 𝙣𝙤𝙞𝙨𝙚𝙨.

ശ്രീ. ജിത്തിനെ കുറിച്ച് ഇപ്രകാരം പറയുമ്പോൾ MCYM യുവജന പ്രസ്ഥാനത്തിന്റെ പഴയകാല നേതൃത്വനിര സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിന്നവരും നിൽക്കാൻ പരിശ്രമിച്ചവരും ആയിരുന്നുവോ എന്ന മറുചോദ്യം ഉണ്ടാകുമെന്ന് അറിയാം. അങ്ങിനെയൊരു സംശയവും വേണ്ട. അവസാനംവരെ വായിക്കാൻ മറക്കരുത്.
https://www.malankaraview.com/2022/01/jith-john-francisthe-leader-who-led.html

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ തിരുവല്ല അതിഭദ്രാസനാധിപൻ ആയിരുന്ന ആബൂൻ സഖറിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ ദീർഘവീക്ഷണത്താൽ 1967 നവംബർ 17-ന് അന്നത്തെ വികാരി ജനറാൾ ആയിരുന്ന മോൺസിഞ്ഞോർ മാത്യു നെടുങ്ങാടിന്റെ അധ്യക്ഷതയിൽ വെണ്ണിക്കുളത്ത് ചേർന്ന യുവജനസംഗമം യുവജന സംഘടന തുടങ്ങാൻ തീരുമാനിച്ച കാലം തുടങ്ങി 1968 ഫെബ്രുവരി 28ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ വെച്ച് കർദ്ദിനാൾ ഫ്യൂസ്റ്റൺ ബെർഗ് ഉദ്ഘാടനം ചെയ്ത് ശ്രീ. വർഗീസ് കരിപ്പായിൽ പ്രസിഡന്റായും ഫാ. ചാക്കോ ഇലവുംപറമ്പിൽ ഡയറക്ടറായും ഔപചാരികമായി ആരംഭിച്ച കേരള കത്തോലിക്ക യുവജന സംഘടന അഥവാ Kearala Catholic Youth Organization(KCYO) യുടെ കാലം മുതൽ ഇന്ന് വരെയുള്ള (2022 ജനുവരി) ശ്രീ.ജിത്ത് ജോൺ പ്രസിഡന്റായും ഫാ. സെബാസ്റ്റ്യൻ കിഴക്കെതിൽ ഡയറക്ടർ ആയുള്ള മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനത്തെ Malankara Catholic Youth Movement (MCYM) രണ്ട് കാലഘട്ടമായി തിരിയ്ക്കുവാൻ ടീം ഖോലോ ദ് മലങ്കര ആഗ്രഹിക്കുന്നു.

💗കാലഘട്ടം -1
ശ്രീ. വർഗീസ് കരിപ്പായിൽ പ്രസിഡന്റായും ഫാ. ചാക്കോ ഇലവുംപറമ്പിൽ ഡയറക്ടറായുമുള്ള 1968 മുതൽ ശ്രീ. ടിനു കുര്യാക്കോസ് പ്രസിഡന്റായും ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ ഡയറക്ടറായുള്ള 2020 ന്റെ തുടക്കകാലം.

💗കാലഘട്ടം -2
2020ൽ ശ്രീ. ജിത്ത് ജോൺ പ്രസിഡന്റായും പ്രസിഡന്റായും ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ ഡയറക്ടറായുള്ള കാലം.

കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ കോവിഡ്-19 നു മുൻപും പിൻപും. ഒരു കാലഘട്ടത്തിന്റെ അവസാനത്തിലും മറ്റൊന്നിന്റെ തുടക്കത്തിലും ബഹു. ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിന്റെ അത്യുജ്ജ്വലമായ നേതൃത്വപാടവം MCYM നു മുതൽക്കൂട്ടാണ്. ഒരു നേതാവിൽ നാം പ്രതീക്ഷിക്കുന്നത് പഴയ തെറ്റുകളൊന്നും ആവർത്തിക്കാതെ, മറ്റാർക്കും ചിന്തിക്കാനോ ഊഹിക്കാനോ പോലും കഴിയാത്ത എന്തെങ്കിലും ചെയ്യുവാൻ കഴിയുന്ന ഒരാളെയാണല്ലൊ ആ പ്രതീക്ഷകളെ തുലനം ചെയ്യുന്ന നിലയിലെ ഒരു സംഘടനാപാടവം സിബിയച്ചനിലും ജിത്തിലും ഈ കോവിഡ് കാലത്ത് നമ്മുക്ക് കാണാം.

മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക.

2020 ലെ MCYM ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തതിന്റെ തുടക്കത്തിൽ തന്നെ കോവിഡ് എന്ന മഹാമാരിയിൽ അസന്തുലിതാവസ്ഥയിലായ സംഘടനാ പ്രവർത്തനങ്ങളുടെ രീതിയിലും മറ്റും വന്ന മാറ്റങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാൻ ജിത്തിനു സാധിച്ചത് ബാല്യകാലം (8 വയസ്സ്) മുതൽക്കേ മദ്ബഹാ ശുശ്രൂഷകനായി ശുശ്രൂഷ ചെയ്തതിന്റെ ആത്മീയശക്തിയാണ്.

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ കൊട്ടാരക്കര വൈദീക ജില്ലയിൽ പുലമൺ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയംഗമായിരുന്ന ജിത്തിന്റെ മാതാപിതാക്കൾ തിരുവനന്തപുരത്തേയ്ക്ക് സ്ഥിര താമസമാക്കുന്നത് ജിത്തിനു പത്ത് വയസുള്ളപ്പോഴാണ്. എട്ട് വയസ്സ്കാരനായ ബാലനെ (ജിത്ത്) പുലമൺ ഇടവക വികാരി മാധബഹാ ശുശ്രൂഷകനായിട്ട് തിരഞ്ഞെടുത്തത് ദൈവീകമായ ഇടപെടലായി മനസ്സിലാക്കാം. തിരുവനന്തപുരത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും പിന്നീട് മണ്ണന്തല ഇടവക കൂട്ടായ്മയിലും ജിത്തിനെ പരിശുദ്ധ റുഹാ നയിച്ചു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് പ്രതിസന്ധി കാലത്തിനായി ദൈവം ഒരുക്കിയ നേതാവാണ് ജിത്ത്.

ഇടവക തലത്തിൽ ജിത്തിന്റെ സംഘാടക പ്രവർത്തനം ആരംഭിയ്ക്കുന്നത് മണ്ണന്തല ഇടവകയാണ്. തിരുവനന്തപുരം വൈദീക ജില്ലയുടെ ഭരണ സമിതിയിൽ ഉൾപ്പെടുന്ന സമയത്തെ പ്രളയം, സഭാനേതൃത്വത്തിൽ വന്നപ്പോഴുണ്ടായ കോവിഡാനന്തര അടച്ച് പൂട്ടലും ജിത്തിന്റെ പ്രവർത്തന ശൈലി അനുസരിച്ച് പരസ്പര പൂരകമാണെന്ന് മനസ്സിലാക്കാം.

കുട്ടിക്കാലം മുതൽക്കേ ദൈവാശ്രയത്തിൽ വളരുവാൻ ജിത്തിനു പ്രേരണയായത് അദ്ധ്യാപികയായിരുന്ന മാതാവ് ആയിരുന്നു. ആത്മീയോപദേശങ്ങൾ നൽകി കൂടെ നിർത്തിയ വൈദീകരും സന്ന്യസ്തരും പിന്തുണയേകി. പുലമൺ ഇടവകയിലും പട്ടം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിലും പിന്നീട് മണ്ണന്തലയിലും ജിത്തിനെ സ്വാധീനം ചെലുത്തിയ ഒത്തിരി അൽമായ ജേഷ്ഠന്മാരുണ്ട്, സാഹചര്യങ്ങളുടെ അപര്യാപ്തയാലോ മറ്റൊ അധികമാരാലും കാണപ്പെടാതെയും അറിയപ്പെടാതെയും സജീവ സംഘാടകരായിരുന്നവർ, നേതൃത്വനിരയിൽ വരാത്തവർ,,,

പ്രവർത്തന കാലത്തിന്റെ വ്യത്യസ്തമായ ദുരനുഭവം മുൻഗാമികളെക്കാളും നേരിട്ടത് 2020ൽ ശ്രീ. ജിത്ത് ജോൺ പ്രസിഡന്റായും പ്രസിഡന്റായും ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ ഡയറക്ടറായുള്ള കാലഘട്ടമല്ലാതെ മറ്റൊന്നില്ല ആവിടെയാണ് ജിത്ത് വ്യത്യസ്തനാകുന്നത്. കോവിഡാനന്തര ഫലമായുണ്ടായ സോഷ്യൽ മീഡിയ തരംഗം സഭയിലും സംഘടനകളിലും ഉണ്ടാക്കിയ മാറ്റം നമ്മുക്ക് അറിയാവുന്നതാണല്ലോ. ഫോട്ടൊകളുടെ ലൈക്കും & കമന്റും ഷെയറുകളും വിജയത്തിന്റെ അടിസ്ഥാനമായി മാറിയ കാലഘട്ടത്തിൽ ജിത്ത് വ്യത്യസ്തനായി, നിശബ്ദനായി മുൻഗാമികളെ പോലെ പ്രവർത്തിച്ചു. MCYMന്റെ പിൻഗാമികളായ നേതൃത്വത്തിനു അനുകരണീയമായ മാതൃക.

തുടർന്നുള്ള പ്രവർത്തന മണ്ഡലങ്ങളിൽ തമ്പുരാന്റെ കൃപ സമൃദ്ധമായി ജിത്തിനു തമ്പുരാൻ ചൊരിയട്ടെയെന്ന് പ്രാർത്ഥിയ്ക്കാം.

ടീം ഖോലോ ദ് മലങ്കര
മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക.

18/12/2021
First Holy Qurbono Celebrated by His Beatitude Moran Mor Baselios Cardinal Cleemis Major Archbishop Catholicos at our ch...
26/09/2021

First Holy Qurbono Celebrated by His Beatitude Moran Mor Baselios Cardinal Cleemis Major Archbishop Catholicos at our church.

September 20, 2021

Holy Mooron Koodasha of Our church
26/09/2021

Holy Mooron Koodasha of Our church

Our Moran with Eminent leaders of the Society.21 September 2021 | Reunion Celebration at St.John paul II Malankara Syria...
22/09/2021

Our Moran with Eminent leaders of the Society.

21 September 2021 | Reunion Celebration at St.John paul II Malankara Syrian Catholic Church

🔥🔥🔥
22/09/2021

🔥🔥🔥

https://youtu.be/_HsMBAt6I20St. John paul II Malankara Syrian Catholic Church Mannanthala - Blessing of Adoration chapel...
16/09/2021

https://youtu.be/_HsMBAt6I20

St. John paul II Malankara Syrian Catholic Church Mannanthala - Blessing of Adoration chapel, Shrine and other significant spots
Blessing ceremony of Gethsemane Adoration chapel, Kurishumala, parish hall, priests House, Shrine, Rosary Garden, way of the Cross, Kurishadi, kalkurishu, and Flagpole

September 15, 2021 | 3:30 pm

-Blessing of Adoration Chapel, Shrine and other significant spots Video : Blessing ceremony of Gethsemane Adoration Chapel, Kurishumala, Parish Hall, Priest...

"The LORD has done great things for us; we are filled with joy" - Psalms 126:3St. John paul II Malankara Syrian Catholic...
16/09/2021

"The LORD has done great things for us; we are filled with joy" - Psalms 126:3

St. John paul II Malankara Syrian Catholic Church Mannanthala - Blessing of Adoration chapel, Shrine and other significant spots

Blessing ceremony of Gethsemane Adoration chapel, Kurishumala, parish hall, priests House, Shrine, Rosary Garden, way of the Cross, Kurishadi, kalkurishu, and Flagpole

September 15, 2021 | 3:30 pm

Picture credits: Fox Eye Media

സ്നേഹമുള്ളവരെ, മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നാമധേയത്തിൽ സ്ഥാപിതമായ ആദ്യ ദൈവ...
15/09/2021

സ്നേഹമുള്ളവരെ, മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നാമധേയത്തിൽ സ്ഥാപിതമായ ആദ്യ ദൈവാലയം, തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ മണ്ണന്തല വിശുദ്ധ ജോൺ പോൾ രണ്ടാമൻ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 2021, സെപ്റ്റംബർ 19, 20 തീയതികളിൽ നടത്തപ്പെടുകയാണ്. ഇതിനോട് ചേർന്ന് ഇന്ന്, സെപ്റ്റംബർ 15- നു ദൈവാലയത്തിനോട്‌ ചേർന്നുള്ള ഗത്സമൻ ആരാധന ചപ്പൽ, കൽക്കുരിശ്, കൽക്കൊടിമരം, കുരിശ്ശടി, റോസറി ഗാർഡൻ, ഗ്രോട്ടോ, കുരിശുമല, കുരിശിന്റെ വഴി, പാരിഷ് ഹാൾ, വൈദിക മന്ദിരം തുടങ്ങിയവ കൂദാശ ചെയ്യപ്പെടുന്നു.

ശുശ്രൂഷകളുടെ തത്സമയസംപ്രേഷണത്തിന്റെ ഓൺലൈൻ ലിങ്ക് ചുവടെ ചേർക്കുന്നു..
ഏവരും പ്രാർത്ഥനാപൂർവ്വം ഈ ശുശ്രൂഷകളുടെ ഭാഗമാകണമാണെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു..

https://youtu.be/uBB7oRqOOE8

ഫാ. നെൽസൺ വലിയവീട്ടിൽ, വികാരി

-Blessing of Adoration Chapel, Shrine and other significant spotsLive telecast : Blessing ceremony of Gethsemane Adoration Chapel, Kurishumala, Parish Hall,...

15/07/2021

Address

Mannanthala
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when St. John Paul II MCYM, Mannanthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share