New Vision Worship Band

New Vision Worship Band Praise and worship, Prayers Request, Adoration, Retreat, Christian Devotional Music Band

24/10/2025

സ്വവർഗ അനുരാഗത്തേയും വിവാഹത്തെയും പിന്തുണയ്ക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന ഒരു തലമുറ വളരുകയാണ്. ഇതും പ്രകൃതി വിരുദ്ധത തന്നെയാണ് . എന്തിന്റെ പേരിൽ ന്യായീകരിച്ചാലും….
പലപ്പോഴും വർത്തകളിലും നമ്മുടെ സമൂഹത്തിലും കേൾക്കുന്നതാണ് പ്രകൃതി വിരുദ്ധ പീഡനം . എന്താണ് പ്രകൃതി വിരുദ്ധത, പ്രകൃതി അനുയോജ്യം അല്ലേൽ പ്രകൃതി നിയമം …. അതിന് മുമ്പ് ഒരുകാര്യം കൂടി ഈ പ്രകൃതി വിരുദ്ധതക്ക് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് …..
ഒരു മനുഷ്യന്റെ ഉത്ഭവത്തിൽ തന്നെ അതിന്റെ ലിംഗ നിർണ്ണയം അതിന്റെ ബാഗ്യ തലത്തിൽ പോലും നിർണ്ണയിക്കപ്പെട്ടിട്ടുണ്ട് . അത് മനുഷ്യൻ ആകട്ടെ മൃഗം , പക്ഷി , അങ്ങനെ പലതിലും ….. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആണെന്നും പെണ്ണെന്നും അതിന്റെ ലിംഗം നോക്കി നിർണയിക്കപ്പെടുന്നു …. ഹോർമോണുകളുടെ മാറ്റങ്ങൾ വച്ചല്ല ഒരാൾ ആണും പെണ്ണും ആകുന്നത്. അത് ശരീരത്തിന്റെ മാറ്റങ്ങൾ വൈകല്യങ്ങൾ ( വൈകല്യം എന്ന വാക്കിനെ പൊക്കാല ഇടാൻ വരണ്ട. വൈകല്യം വൈകല്യം തന്നെ ആണ്) മാത്രമാണ്. കുടുംബം എന്ന മഹത്തായ ബന്ധം പോലും പ്രകൃതി അമ്മ അച്ഛൻ മക്കൾ എന്ന ക്രമത്തിൽ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. തലമുറ ഉണ്ടാക്കുവാൻ പോലും പ്രകൃതി സ്ത്രീ പുരുഷനും അവരുടെ ശരീര ഘടനപോലും ആ വിധത്തിൽ ആണെ രൂപപ്പെടുത്തിയിരിക്കുക…. എന്തിന് പൂവിൽ അതിൽപോലും ലിംഗം ആൺ പൂ, പെണ്ണ് പൂ ഉണ്ട്. പൂക്കളുടെ പരാഗണം പോലും പ്രകൃതി ക്രമീകരിച്ചിരിക്കുന്നത്.
വിഷയത്തിലേക്ക് വരാം എന്താണ് ഈ പ്രകൃതി വിരുദ്ധത, ? ഈ ഹോർമോണുകളുടെ മാറ്റങ്ങളെ ന്യായീകരിക്കുന്നത് എന്തിനാ ? നമ്മളിൽ ഉണ്ടാക്കുന്ന ചില വൈകാരിക പ്രശ്നങ്ങൾ പോലും ഈ ഹോർമോൺ തന്നെയാണ്. സ്വയംഭോഗം, സ്വവർഗഭോഗം , മൃഗഭോഗം , ബലാലൈംഗികത( ബാല പീഡനം ) അങ്ങനെ പലതും ഈ രീതിയിലുള്ള അനുരാഗവും പ്രകൃതി വിരുദ്ധത തന്നെയാണ്. അതിനെ സയൻസ് ഹോർമോൺ എന്നുപറഞ്ഞ് ന്യായികരിക്കരുത്.
ബിഗ്ഗ് ബോസ് സീസൺ 7 നൂറ , ആദില പങ്കാളികളെ ആഘോഷമാക്കുന്നത് പ്രകൃതി വിരുദ്ധത തന്നെയാണ്. കുറെ കഴിയുമ്പോൾ മുകളിൽ പറഞ്ഞ ചില പ്രകൃതി വിരുദ്ധതയും ആഘോഷം ആക്കുന്ന പ്രകൃതി വിരുദ്ധ സമൂഹമായി മാറുമോ?
✍🏻ജോഷി റോബർട്ട്

09/09/2025

യേശുവിൽ എത്രയും സ്നേഹം ഉള്ളവരെ,
ശരിക്കും ഇന്ന് നമ്മുടെ ന്യൂ വിഷൻ പ്രയർ ടീമിനെ രൂപീകരിച്ചിട്ട് 15 വർഷം തികയുകയാണ്. അതിൻറെ വലിയൊരു ആത്മ നിർവതിയിൽ ആണെങ്കിൽ ശരിക്കും സങ്കടമുണ്ട്. കാരണം വേറൊന്നും കൊണ്ടല്ല ഈ 15 വർഷം തികയുന്ന സമയത്ത് അതിൻറെ പ്രവർത്തനങ്ങളുമായി നാട്ടിൽ ഇല്ലല്ലോ എന്നതിനെ ഓർത്ത്. എങ്കിലും ദൈവം നമ്മുടെ ഈ പ്രാർത്ഥന കൂട്ടായ്മയെ വളരെ സമർത്ഥമായി അനുഗ്രഹിക്കട്ടെ ഈ വാർഷിക ദിനത്തിൽ എല്ലാവർക്കും വേണ്ടി തമ്പുരാന്റെ മുൻപിൽ പ്രാർത്ഥിക്കുന്നു

ഈശോയുടെ തിരുത്തോളിലെ തിരു മുറിവ് ഒരിക്കൽ വി ബെർണാഡ് നമ്മുടെ കർത്താവിനോടു "ആരാലും എഴുതപ്പെടാത്ത അങ്ങയുടെ ഏറ്റവും വലിയ സഹന...
14/08/2025

ഈശോയുടെ തിരുത്തോളിലെ തിരു മുറിവ്

ഒരിക്കൽ വി ബെർണാഡ് നമ്മുടെ കർത്താവിനോടു "ആരാലും എഴുതപ്പെടാത്ത അങ്ങയുടെ ഏറ്റവും വലിയ സഹനം ഏതായിരുന്നു "എന്ന് ചോദിച്ചു .ഈശോ മറുപടി ഇപ്രകാരം പറഞ്ഞു .
കുരിശും വഹിച്ചുള്ള യാത്രയിൽ എന്റെ തോളിൽ വളരെ ഗുരുതരമായ ഒരു മുറിവുണ്ടായി .മറ്റു മുറിവുകളേക്കാൾ വേദനാകരമായിരുന്നു ഇത് .മറ്റാരും ഇത് അറിയാത്തതിനാൽ ഇതുവരെ ആരും രേഖപ്പെടുത്തിയിട്ടില്ല .ഈ മുറിവിനെ ഭക്തിപൂർവ്വം ആദരിക്കുക .ഈ മുറിവിന്റെ യോഗ്യതയാലും ശ്രേഷ്ഠതയാലും നീ ആവശ്യപ്പെടുന്ന എന്തും ഞാൻ തരുന്നതാണ് .ഈ മുറിവിനെ ആദരിക്കുന്ന ഏവരുടെയും ലഖുപാപങ്ങൾ പൂർണ്ണമായി ക്ഷമിക്കപ്പെടുകയും അവരുടെ മാരക പാപങ്ങൾ മറന്നു കളയുകയും ചെയ്യും

തിരുത്തോളിലെ മുറിവിനോടുള്ള പ്രാർത്ഥന
✍✍✍
അതിരറ്റ സ്നേഹമുള്ള ദിവ്യ ഈശോയെ കഠിനപാപിയായ ഞാൻ അങ്ങയുടെ തിരുത്തോളിലെ തിരു മുറിവിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു .അങ്ങയുടെ എത്രയും അനുഗ്രഹീതമായ ശരീരത്തിൽ ഏറ്റ മറ്റെല്ലാ മുറിവുകളെയുംകാൾ കുരിശു വഹിച്ചുകൊണ്ടുള്ള യാത്രയിൽ കൂടുതൽ വേദന അനുഭവിച്ചത്‌ ഈ തിരു മുറിവിൽ നിന്നാണല്ലോ .ഞാൻ അങ്ങയെ ആരാധിക്കുന്നു .ഏറ്റവും വേദന അനുഭവിച്ച ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു .ഞാൻ പ്രാർത്ഥിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ഏറ്റവും വേദനാകരമായ ഈ തിരുമുറിവിനെ പ്രതി അങ്ങയോടു നന്ദി പറയുകയും ചെയ്യുന്നു .അതിരറ്റ വേദനയെയും കുരിശിന്റെ ഭാരത്താലുള്ള തീവ്രമായ സഹനത്തെയും പ്രതി പാപിയായ ഞാൻ അങ്ങയോടു യാചിക്കുന്നു .എന്റെ എല്ലാ മാരകപാപങ്ങളും ലഖുപാപങ്ങളും മോചിക്കണമേ .കുരിശിന്റെ പാതയിലൂടെ എന്നെ സ്വർഗത്തിലേക്ക് നയിക്കുമാറാകണമേ ആമേൻ

12/06/2025

കർത്താവായ യേശുവേ , *അങ്ങയ്ക്ക് അസാധ്യമായി ഒന്നുമില്ല എന്ന് ഞങ്ങൾ അറിയുന്നു. വിശ്വസിക്കുന്നു*

കടബാധ്യതകളാൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർഥിക്കുന്നു. അവരെ സഹായിക്കാൻ വേഗം ചെല്ലണമേ...

*അങ്ങയോടുളള വിശ്വാസത്തോടെ ഞങ്ങൾ വിശ്വാസപ്രമാണം ചൊല്ലി പ്രാർഥിക്കുന്നു.*

കുരിശിന്റെ വഴിയിൽ യേശു അനുഭവിച്ച ശാരീരിക പീഡകളും വേദനയും ഒരു നിമിഷം മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആ വേദനകളോട് ശാരീരികമായ വേദന...
29/05/2025

കുരിശിന്റെ വഴിയിൽ യേശു അനുഭവിച്ച ശാരീരിക പീഡകളും വേദനയും ഒരു നിമിഷം മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആ വേദനകളോട് ശാരീരികമായ വേദനകളും രോഗങ്ങളും പ്രത്യേകിച്ച് നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങളാൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് നമുക്ക് പ്രാർത്ഥിക്കാം

നമുക്ക് ഒരുമിച്ച് ജപമാല ചൊല്ലാമോ

28/05/2025

*ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ*,
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത എല്ലാ മക്കളെയും സാമ്പത്തിക ബാധ്യത ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ജീവിത ഭാരത്താൽ അസ്വസ്ഥത അനുഭവിക്കുന്നവരെയും ഈശോയുടെ അഞ്ച് തിരുമുറകളിൽ സമർപ്പിച്ച് ദൈവസന്നിധിയിൽ നമുക്ക് ഒരുമിച്ച് കരണക്കുന്ത ചൊല്ലാം

*നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾ പരമാവധി നിങ്ങൾക്ക് പറ്റുന്ന ഇന്നീ ദിവസം നിങ്ങൾക്കു ഉചിതമായ സമയത്ത് ഒരു കാരണക്കൊന്ത ഈ നിയോഗങ്ങൾക്ക് വേണ്ടി സമർപ്പിക്കുക*

https://openinyoutu.be/Tnd7zM0iQkU*Jago Yathra | A journey with St John Paul 2nd | Jesus Youth | Shanghumugham , Trivand...
23/08/2023

https://openinyoutu.be/Tnd7zM0iQkU

*Jago Yathra | A journey with St John Paul 2nd | Jesus Youth | Shanghumugham , Trivandrum, kerala, India*

*വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ യുടെ തിരുശേഷിപ്പ് നമ്മുടെ തിരുവനന്തപുരത്തിലൂടെ ശംഖുംമുഖം വിശുദ്ധന്റെ കുരിശടിയിൽ.....*

Subscribe and Share

JR Vlogs

https://openinyoutu.be/ktmoNMR4PMI*കുട്ടികൾ തകർത്തു...... ചങ്കാണ് എന്റെ ഈശോ നൃത്തം പൊളിച്ചു. ഒന്ന് കണ്ടുനോക്കൂ.....*ലൈക്...
27/06/2023

https://openinyoutu.be/ktmoNMR4PMI

*കുട്ടികൾ തകർത്തു...... ചങ്കാണ് എന്റെ ഈശോ നൃത്തം പൊളിച്ചു. ഒന്ന് കണ്ടുനോക്കൂ.....*

ലൈക്കും! ഷയർ! സബ്സ്ക്രൈബ്! ചെയ്യാൻ മറക്കരുത്!

JR Vlogs

Coming Saturday......
08/06/2023

Coming Saturday......

https://openinyoutu.be/TrVCbOOW-pc*ക്രൂശിതനോടൊപ്പം | പരീക്ഷ ഒരുക്ക പ്രാർത്ഥന ഇടവകളിൽ..*കാണുക! പങ്കുവയ്ക്കുക!
03/03/2023

https://openinyoutu.be/TrVCbOOW-pc

*ക്രൂശിതനോടൊപ്പം | പരീക്ഷ ഒരുക്ക പ്രാർത്ഥന ഇടവകളിൽ..*

കാണുക! പങ്കുവയ്ക്കുക!

JR Vlogs

Address

Thiruvananthapuram
695007

Website

Alerts

Be the first to know and let us send you an email when New Vision Worship Band posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share