കുറ്റിയാണി ശ്രീധർമ്മശാസ്താ ക്ഷേത്രം

കുറ്റിയാണി ശ്രീധർമ്മശാസ്താ ക്ഷേത്രം Kuttiyani Sree Dharma Sastha Temple This is the page of Kuttiyani Sree Dharma Sastha Temple

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🏽
15/04/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🏽

ഓം ഭ॒ദ്രം കര്ണേ॑ഭിഃ ശൃണു॒യാമ॑ ദേവാഃ ।ഭ॒ദ്രം പ॑ശ്യേമാ॒ക്ഷഭി॒ര്യജ॑ത്രാഃ ।സ്ഥി॒രൈരംഗൈ᳚സ്തുഷ്ഠു॒വാഗ്​മ് സ॑സ്ത॒നൂഭിഃ॑ ।വ്യശേ॑...
07/04/2026

ഓം ഭ॒ദ്രം കര്ണേ॑ഭിഃ ശൃണു॒യാമ॑ ദേവാഃ ।
ഭ॒ദ്രം പ॑ശ്യേമാ॒ക്ഷഭി॒ര്യജ॑ത്രാഃ ।
സ്ഥി॒രൈരംഗൈ᳚സ്തുഷ്ഠു॒വാഗ്​മ് സ॑സ്ത॒നൂഭിഃ॑ ।
വ്യശേ॑മ ദേ॒വഹി॑തം॒-യഁദായുഃ॑ ।
സ്വ॒സ്തി ന॒ ഇംദ്രോ॑ വൃ॒ദ്ധശ്ര॑വാഃ ।
സ്വ॒സ്തി നഃ॑ പൂ॒ഷാ വി॒ശ്വവേ॑ദാഃ ।
സ്വ॒സ്തി ന॒സ്താര്ക്ഷ്യോ॒ അരി॑ഷ്ടനേമിഃ ।
സ്വ॒സ്തി നോ॒ ബൃഹ॒സ്പതി॑ര്ദധാതു ॥
ഓം ശാംതിഃ॒ ശാംതിഃ॒ ശാംതിഃ॑ ॥

ഉഗ്രമൂർത്തികളായ ദേവതകളുടെ ചൈതന്യത്തിന് തടസ്സം നിൽക്കുന്നതും ഭക്തരെ ദ്രോഹിക്കുന്നതും അതീവ ഗുരുതരമായ പാപമായാണ് ജ്യോതിഷ-വാസ്തു-തന്ത്രശാസ്ത്ര ഗ്രന്ഥങ്ങൾ കണക്കാക്കുന്നത്.
1. തന്ത്രസമുച്ചയം:
കേരളത്തിലെ ക്ഷേത്ര നിർമ്മാണത്തിന്റെയും പൂജാവിധികളുടെയും അടിസ്ഥാന ഗ്രന്ഥമാണിത്. വിഗ്രഹ പ്രതിഷ്ഠ കഴിഞ്ഞാൽ അതിൽനിന്നും പ്രസരിക്കുന്ന ചൈതന്യം തടസ്സമില്ലാതെ ഭക്തരിലേക്ക് എത്തേണ്ടതുണ്ട്.
തത്വം: ബിംബത്തിൽ ആവാഹിക്കപ്പെട്ട ദേവചൈതന്യം 'ദൃഷ്ടി'യിലൂടെയാണ് പുറത്തേക്ക് പ്രസരിക്കുന്നത്. വിഗ്രഹത്തിന്റെ കണ്ണുകളിൽ നിന്ന് നേരേ മുന്നിലേക്കുള്ള പാതയെ 'അക്ഷിസൂത്രം' എന്ന് വിളിക്കുന്നു.
ശ്ലോക സാരം: "ബിംബദൃഷ്ടിപഥേ തടസ്സം ഗ്രാമനാശായ കൽപതേ" - അതായത്, വിഗ്രഹത്തിന്റെ ദൃഷ്ടിപഥത്തിൽ (നേരെയുള്ള കാഴ്ചയിൽ) തടസ്സങ്ങൾ ഉണ്ടാകുന്നത് ആ പ്രദേശത്തിന്റെയോ ഗ്രാമത്തിന്റെയോ നാശത്തിന് കാരണമാകും.
വിശദീകരണം: ധ്വജപ്രതിഷ്ഠ (കൊടിമരം) നടത്തുമ്പോൾ പോലും വിഗ്രഹത്തിന്റെ ദൃഷ്ടി തടസ്സപ്പെടാത്ത രീതിയിൽ വേണം പ്രതിഷ്ഠിക്കാൻ എന്ന് ഈ ഗ്രന്ഥം നിഷ്കർഷിക്കുന്നു. അവിടെ ബോധപൂർവ്വം പുതിയ നിർമ്മാണങ്ങൾ നടത്തി ദർശനം മറയ്ക്കുന്നത് ദേവന്റെ ചൈതന്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇതിന് കൂട്ടുനിന്നവർ തലമുറകളോളം നരകയാതന അനുഭവിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
2. പ്രശ്നമാർഗ്ഗം:
ജ്യോതിഷത്തിലെ, പ്രത്യേകിച്ച് ദേവപ്രശ്നത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണിത്. ദേവകോപം (Divine Wrath) എങ്ങനെയുണ്ടാകുന്നു എന്ന് ഇതിൽ വ്യക്തമായി പ്രതിപാദിക്കുന്നു.
ദേവദ്രോഹം: ദൈവത്തിന്റെ ഭൂമി (ദേവസ്വം) കൈയേറുക, ആരാധന മുടക്കുക, ദർശനം തടസ്സപ്പെടുത്തുക എന്നിവയെ 'ദേവദ്രോഹം' എന്നാണ് വിളിക്കുന്നത്. ഈ ദേവദ്രോഹത്തിൽ' എല്ലാമുണ്ടാകും. ദേവനെ ദശാംഗങ്ങൾ സഹിതമായി പൂജിക്കുന്നവനെ ദേവന്റെ പേരിൽ അപമാനപ്പെടുത്തിയാലും, ദേവന്റെ സാധാരണ ഭക്തനെ ദേവന്റെ പേരിൽ അപമാനപ്പെടുത്തിയാലും ഫലം 'ദേവദ്രോഹം' എന്ന അവസ്‌ഥയിൽ കാര്യങ്ങളെത്തും. പിന്നെ പിടിച്ചാൽ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
"ദേവസ്വം യോ ഹരേന്മർത്യോ ഹാരയേദ്വാപി മോഹതഃ സ പച്യതേ നരകാവാസോ യാവദാഭൂതസംപ്ലവം" (സാരം: ആരെങ്കിലും ദൈവത്തിന്റെ സ്വത്ത് അപഹരിക്കുകയോ മറ്റുള്ളവരെക്കൊണ്ട് അപഹരിപ്പിക്കുകയോ ചെയ്താൽ, അവർ ലോകാവസാനം വരെ നരകതുല്യമായ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും.)
വിശദീകരണം: ദൈവത്തിന്റെ ദർശനത്തിന് തടസ്സം നിൽക്കുന്നവരെ സഹായിക്കുന്നതും, അതിനെ എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതും 'ഭക്തദ്രോഹം' കൂടിയാണ്. ഗ്രന്ഥങ്ങളിലെ പ്രമാണങ്ങൾ അവലോകനം ചെയ്‌താൽ മനസ്സിലാക്കാൻ സാധിക്കുന്നത്, ഭക്തരെ ദ്രോഹിക്കുന്നത് ദേവനെ നേരിട്ട് ദ്രോഹിക്കുന്നതിനേക്കാൾ വലിയ പാപമെന്നാണ്. ഇത് വംശനാശത്തിലേക്കും (കുടുംബം ഇല്ലാതാവുക), മാറാവ്യാധികളിലേക്കും നയിക്കുമെന്ന് പ്രശ്നമാർഗ്ഗം മുന്നറിയിപ്പ് നൽകുന്നു.
3. ശില്പരത്നം:
ക്ഷേത്ര വാസ്തുവിദ്യയെയും ശില്പകലയെയും കുറിച്ചുള്ള ഈ ഗ്രന്ഥത്തിൽ വിഗ്രഹത്തിന്റെ സ്ഥാനത്തെയും അതിന്റെ മുൻപിലുള്ള വിസ്തൃതിയെയും കുറിച്ച് പറയുന്നു.
നിർമ്മാണ വിലക്ക്: വിഗ്രഹത്തിന്റെ നേരേ മുന്നിൽ ഒരു നിശ്ചിത ദൂരം വരെ യാതൊരുവിധ കെട്ടിടങ്ങളോ മതിൽക്കെട്ടുകളോ ഉയരാൻ പാടില്ല. ഭക്തർക്ക് തടസ്സമില്ലാതെ ദേവചൈതന്യം ദർശിക്കാനുള്ള അവകാശത്തെ ഹനിക്കുന്നത് 'വാസ്തുദോഷം' മാത്രമല്ല, ആ നിർമ്മാതാവിന്റെ നാശത്തിനും കാരണമാകും.
ശ്ലോക സാരം: വിഗ്രഹത്തിന്റെ ഉന്നതിക്ക് (ഉയരത്തിന്) ആനുപാതികമായ ദൂരം മുന്നിൽ ഒഴിഞ്ഞു കിടക്കണം. അവിടെ അനാവശ്യ നിർമ്മാണങ്ങൾ നടത്തുന്നത് ദേവന്റെ തേജസ്സിനെ തടഞ്ഞുനിർത്തുകയും അത് തിരികെ നിർമ്മാതാവിലേക്ക് തന്നെ 'നെഗറ്റീവ് എനർജി'യായി മാറുകയും ചെയ്യും
ക്ഷേത്രവിശ്വാസങ്ങൾക്കും തന്ത്രശാസ്ത്രങ്ങൾക്കും അനുസൃതമായി, ദേവചൈതന്യം കുടികൊള്ളുന്ന ശ്രീകോവിലിനും പ്രതിഷ്ഠയ്ക്കും മുൻപിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് അതീവ ഗുരുതരമായ ദോഷമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് ഉഗ്രമൂർത്തികൾ വാണരുളുന്ന ക്ഷേത്രങ്ങളിൽ ഇത്തരം പ്രവൃത്തികൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെയുള്ള ക്ഷേത്രങ്ങളുടെ മുന്നിൽ ഉച്ഛിഷ്ടങ്ങൾ/വേയ്സ്റ്റുകൾ സൂക്ഷിക്കാനും പാടുള്ളതല്ല. അപ്രകാരം ചെയ്യുന്നവരും കുടുംബവും തലമുറകളും അധഃപതനത്തിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്.
ഇക്കാര്യത്തിലുള്ള ശാസ്ത്രീയവും ആചാരപരവുമായ വശങ്ങൾ:
ദേവദർശനം തടസ്സപ്പെടുത്തുന്നതിന്റെ ഭവിഷ്യത്തുകൾ ഒന്ന് നോക്കാം.
ക്ഷേത്രത്തിലെ വിഗ്രഹത്തിൽ നിന്നുള്ള ചൈതന്യം (രശ്മികൾ) ഭക്തരിലേക്ക് എത്തുന്ന പാതയിൽ തടസ്സം സൃഷ്ടിക്കുന്നത് 'ദൃഷ്ടിദോഷം' അഥവാ 'ചൈതന്യതടസ്സം' എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ഭവിഷ്യത്തുകൾ താഴെ പറയുന്നവയാകാം:
a. വംശനാശവും കുടുംബദോഷവും: ക്ഷേത്രകാര്യങ്ങളിൽ വിഘ്നം നിൽക്കുന്നവർക്ക് വംശപരമ്പരയ്ക്ക് ദോഷമുണ്ടാകുമെന്നും (പുത്രപൗത്രാദികളെ ബാധിക്കുക), കുടുംബത്തിൽ സമാധാനമില്ലായ്മ അനുഭവപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു.
b. മാറാവ്യാധികളും മാനസിക അസ്വാസ്ഥ്യങ്ങളും: ശാരീരികമായ അസുഖങ്ങൾക്കും വിട്ടുമാറാത്ത മാനസിക പ്രയാസങ്ങൾക്കും ഇത് കാരണമാകാം. പ്രത്യേകിച്ച് ഭദ്രകാളിയെപ്പോലെയുള്ള ഉഗ്രദേവതകളുടെ കോപം 'രൗദ്രഭാവം' പ്രകടിപ്പിക്കുന്ന ഒന്നാണ്.
c. അപ്രതീക്ഷിത തകർച്ചകൾ: സാമ്പത്തികമായ തകർച്ച, പ്രവൃത്തിമോശവും അതുമൂലമുള്ള ക്രിമിനൽ കേസുകളും തുടർന്നുള്ള മാനഹാനിയും, ചെയ്യുന്ന കാര്യങ്ങളിൽ പരാജയം എന്നിവ സംഭവിക്കാം.
d. അവിടുത്തെ ഭക്തരെ കള്ളക്കേസിൽ കുടുക്കുന്നവർക്ക് കാലക്രമത്തിൽ അതിനേക്കാൾ വലിയ നിയമപ്രശ്നങ്ങളും തിരിച്ചടികളും നേരിടേണ്ടി വരുമെന്നാണ് കർമ്മഫലത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്.
e. ദുർമരണം: തന്ത്രസമുച്ചയം പോലുള്ള ഗ്രന്ഥങ്ങളിൽ ദേവസ്വം അപഹരിക്കുന്നവർക്കും ദേവപ്രതിഷ്ഠയ്ക്ക് വിഘ്നം വരുത്തുന്നവർക്കും ദുർമരണ സാധ്യതകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
f. തന്ത്രസമുച്ചയം: ക്ഷേത്രനിർമ്മാണത്തിലും പൂജാവിധികളിലും വരുന്ന പിഴവുകൾ എങ്ങനെ ദേവകോപത്തിന് കാരണമാകുന്നു എന്ന് ഇതിൽ വിശദമാക്കുന്നുണ്ട്. ദേവന്റെ ദൃഷ്ടിപഥത്തിൽ തടസ്സം വരുന്നത് ഗ്രാമത്തിന് തന്നെ ദോഷമാണെന്ന് ഇതിൽ സൂചിപ്പിക്കുന്നു.
ദേവകോപം ഉണ്ടാകാനുള്ള കാരണങ്ങളിൽ പ്രധാനമായി പറയുന്നത് ക്ഷേത്രഭൂമി കൈയേറുന്നതും അവിടുത്തെ ഭക്തരെ അപമാനപ്പെടുത്തുന്നതും ആരാധനയ്ക്ക് തടസ്സം നിൽക്കുന്നതുമാണ്. ഇതിനെ 'ദേവദ്രോഹം' എന്നാണ് വിശേഷിപ്പിക്കുന്നത്. ദേവദ്രോഹം ചെയ്യുന്നവർക്കുള്ള ദേവശിക്ഷ പ്രവചനാതീതമാണ്.
വിഗ്രഹത്തിന്റെ ദർശനം എങ്ങോട്ടാണോ, ആ പാതയിൽ യാതൊരുവിധ നിർമ്മാണങ്ങളും പാടില്ലെന്ന് ക്ഷേത്ര വാസ്തുവിദ്യയെക്കുറിച്ചുള്ള ശില്പരത്നം എന്ന ഗ്രന്ഥവും നിഷ്കർഷിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇപ്രകാരം നിർമ്മാണം നടത്തേണ്ടി വരുമ്പോൾ നിർമ്മാണം നടത്തുന്നവർ ആ ക്ഷേത്രഭരണസമിതിയുമായി കൂടിയാലോചിച്ച് അവരുടെ ഉപദേശവും തുടർന്ന് ദേവഹിതവും തേടേണ്ടതാണ്. പിന്നെയും സ്‌ഥിതി മോശമാണെന്ന് വന്നാൽ ഇതിന്റെ കൃത്യമായ ആഴവും പരിഹാരങ്ങളും മനസ്സിലാക്കാൻ ദേശക്കാരെ മുൻനിർത്തി ഒരു അഷ്ടമംഗല പ്രശ്നം ക്ഷേത്രത്തിൽ നടത്തി അവിടെ നടന്ന കാര്യങ്ങൾ ദേവഹിതത്തിന് നിരക്കാത്തതാണോ എന്ന് കണ്ടെത്തണം.
സത്യത്തിനും ധർമ്മത്തിനും നിരക്കാത്ത കാര്യങ്ങൾ ചെയ്തവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നത് പ്രകൃതിനിയമമാണ്. തടസ്സങ്ങൾ നീങ്ങി ക്ഷേത്രചൈതന്യം വീണ്ടെടുക്കാൻ പ്രാർത്ഥനകളും ശാസ്ത്രീയമായ പരിഹാരക്രിയകളും അനിവാര്യമാണ്.
ഉപസംഹാരം:
ഉഗ്രമൂർത്തികൾ വാണരുളുന്ന ക്ഷേത്രങ്ങളുടെ ദർശനത്തിന് തടസ്സം വരുത്തുന്ന ഇത്തരം അധർമ്മങ്ങൾ നടക്കുന്നത് അതീവ ഭയാനകമാണ്. 'കർമ്മഫലം' നിശ്ചയമായും ഉണ്ടാകുമെന്ന് പുരാണങ്ങളും തന്ത്രഗ്രന്ഥങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. കാലം കണക്കുചോദിക്കാതെ കടന്നുപോയ ചരിത്രമില്ല.
ഓം ഭൂതനാഥായ വിദ്മഹേ
ഭവനന്ദനായ ധീമഹേ
തന്നോ ശാസ്താ പ്രചോദയാത്
ഓം ഭ॒ദ്രം കര്ണേ॑ഭിഃ ശൃണു॒യാമ॑ ദേവാഃ ।
ഭ॒ദ്രം പ॑ശ്യേമാ॒ക്ഷഭി॒ര്യജ॑ത്രാഃ ।
സ്ഥി॒രൈരംഗൈ᳚സ്തുഷ്ഠു॒വാഗ്​മ് സ॑സ്ത॒നൂഭിഃ॑ ।
വ്യശേ॑മ ദേ॒വഹി॑തം॒-യഁദായുഃ॑ ।
സ്വ॒സ്തി ന॒ ഇംദ്രോ॑ വൃ॒ദ്ധശ്ര॑വാഃ ।
സ്വ॒സ്തി നഃ॑ പൂ॒ഷാ വി॒ശ്വവേ॑ദാഃ ।
സ്വ॒സ്തി ന॒സ്താര്ക്ഷ്യോ॒ അരി॑ഷ്ടനേമിഃ ।
സ്വ॒സ്തി നോ॒ ബൃഹ॒സ്പതി॑ര്ദധാതു ॥
ഓം ശാംതിഃ॒ ശാംതിഃ॒ ശാംതിഃ॑ ॥

25/02/2026

പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃക്കളുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.
പ്രപഞ്ചത്തിൻ്റെയും വൃഷ്ടിശരീരത്തിൻ്റെയും സൂക്ഷ്മതലങ്ങളിൽ പ്രവർത്തിക്കുന്നു. ശക്തിവിശേഷങ്ങളെയാണ് ബ്രഹ്മാദിസപ്തമാതൃക്കൾ കുറിക്കുന്നത്. ബ്രഹ്മി എന്നത് സൃഷ്ടിശക്തിയും, മഹേശ്വരി എന്നത് സംഹാരശക്തിയും, കൗമാരി എന്നത് ഗുരുശക്തിയും, വൈഷ്ണവി എന്നത് സ്ഥിതി ശക്തിയും, വരാഹി എന്നത് മൂലാധാരത്തെ കുത്തിയിളക്കികൊണ്ട് താഴോട്ട് പ്രവഹിക്കുന്ന അതിശക്തിയായ ഈശ്വരീയ പ്രവാഹവും, ഇന്ദ്രാണി എന്നത് മൂലാധരത്തിൽ പ്രഥ്വവിതലത്തിൽ യോഗനിദ്രകൊള്ളുന്ന ശക്തിയും, ചാമുണ്ഡാ എന്നത് അവിടെ നിന്ന് ഉയർന്നു പൊങ്ങുന്ന അത്യുഗ്രമായ പ്രചണ്ഡമായ സാധകൻ്റെ തപശക്തിയുമാണ്. ഇവയെല്ലാമാണ് നമ്മുടെ ആന്തരീകതലത്തിൽ പ്രവർത്തനമാനങ്ങളായിരിക്കുന്ന ശക്തികൾ. ഏതു വൃഷ്ടിശരീരത്തിലും ഈ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. വിശേഷിച്ച് മനുഷ്യശരീരത്തിലും പ്രപഞ്ചത്തിലും, പ്രപഞ്ചശരീരീം ഒരു വൃഷ്ടിശരീരമാണല്ലോ. ഇത് രണ്ടിനോടും സാദൃശ്യം വഹിക്കുന്ന തരത്തിലാണല്ലോ. ക്ഷേത്രഗാത്രത്തെ സംവിധാനം ചെയ്തിട്ടുള്ളത്. അപ്പോൾ സ്ഥൂലദേഹത്തിൻ്റെ ഉപരിയായി മനോമയ കോശത്തിൻ്റെ താഴേയായി ഈ ശക്തികളുടെ പ്രവർത്തനരംഗം വരും. ക്ഷേത്രശിൽപ്പത്തിൽ യമനിൽ നിന്ന് സ്വൽപ്പം പടിഞ്ഞാറുമാറികൊണ്ടുള്ള പ്രദക്ഷിണമാർഗ്ഗത്തിൽ കൂടിയുള്ള ഈ ചലനം ഈശ്വരാഭിമുഖമായ ഈ അനന്തതയിലേക്കുള്ള പ്രയാണത്തെയാണ് കുറിക്കുന്നത്. അതായത് അൽപ്പം പടിഞ്ഞാറോട്ട് മാറുമ്പോൾ മാതൃക്കൾ യമൻ്റെ ഉപരിഭാഗത്താകുകയാണ് ചെയ്യുന്നത്. ഈ സപ്തമാതൃക്കളുടെയും ബലിപീഠങ്ങൾ ഈ സങ്കൽപ്പങ്ങൾക്കനുസരിച്ചാണ് . ഈ ഏഴു ശക്തികളേയും മൂലാധാരത്തിൻ്റെ അധിഷ്ഠാന ദേവതയായ ഗണപതിയെയും , സഹസ്രാരത്തിൻ്റെ അടിസ്ഥാനദേവതയായ ശിവൻ്റെ പ്രാതിനിധ്യം വഹിക്കുന്ന വീരഭദ്രനും വലയം ചെയ്തിരിക്കുന്നത് യുക്തി സഹമാണെന്ന് പറയാൻ കഴിയും..
യമൻ്റെ പടിഞ്ഞാറ് ഒരു നീളമുള്ള പീഠത്തിൽ തന്നെ ഈ ഏഴു മാതൃക്കളേയും ഓരേ വരിയിലും , അൽപ്പം വടക്കുമാറി ആ പീഠത്തിൽ തന്നെ കിഴക്കും പടിഞ്ഞാറും അഗ്രങ്ങളിൽ വീരഭദ്രനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. ബ്രഹ്മി എന്ന സൃഷിശക്തിയേയും , മഹേശ്വരി എന്ന സംഹാരശക്തിയേയും സൃഷ്ടമായ സമഷ്ടിവൃഷ്ടി ശരീരങ്ങളിൽ ഹംസമന്ത്രരൂപങ്ങളിലുള്ള പ്രാണചലനങ്ങളാണ് ഹംസപീഠത്തിനുപരിയായി നിൽക്കുന്ന ഗുരുശക്തിയാണ് കൗമാരി. അതിനെ ആവരണം ചെയ്ത് നിൽക്കുന്നത് അമൃതമയമായ( പാലാഴിയിൽ പള്ളികൊള്ളുന്ന) വൈഷ്ണവിശക്തിയണ്. അവിടെ നിന്ന് ഭൂമിയെ ഉദ്ധരിക്കുവാൻ അതിശക്തമായി താഴോട്ട് അവതരിച്ച ശക്തിയാണ് വരാഹി. വാരഹത്തിൻ്റെ തോറ്റകൊണ്ട് താണുപോയ ഭൂമിയെ ഉദ്ധരിച്ചതായിട്ടാണല്ലോ പുരാണകഥ. ആ ഭൂമിയുടെ അഥവാ പാർത്ഥിവമായ അധസ്തലത്തിൽ കുടിക്കൊള്ളുന്ന ശക്തിയാണ് സുപ്തമായ കുണ്ഡലിനി അഥവ ഇന്ദ്രാണി, അതിൻ്റെ ഉർത്ഥിരൂപമാണ് ഉയരുന്ന പ്രചണ്ഡശക്തിയായ കുണ്ഡലിനി- അതാണ് ചാമുണ്ഡാ, ഈ കൽപ്പനാ സപ്തമാതൃക്കളുടെ സൂക്ഷ്മതത്ത്വങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ജീവൻ്റെ ഈശ്വരാഭിമുഖമായ പ്രയാണത്തിൻ്റെ ആദ്ധ്യത്മികഗതിയുടെ പടികളാണ് ഈ സപ്തമാതൃക്കളുടെ പഠിഞ്ഞാറോട് നീണ്ടു നിൽക്കുന്ന പ്രതിഷ്ഠകൾ.
• അരയന്നമാണ് ബ്രഹ്മാണിയുടെ വാഹനം. കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്.
• ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയിൽ തൃശൂലം.
• ആൺമയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയിൽ വേലാണ് ആയുധം.
• വിഷ്ണുശക്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്. ശംഖ്ചക്രഗദാഖഡ്ഗങ്ങളും ശാർങ്ഗശരവും കൈയ്യിലേന്തിയ സുന്ദരരൂപം.
• ശേഷനാഗത്തിന്റെ പുറത്തിരുന്ന് തേറ്റകൊണ്ട് നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്.
• ഉഗ്രമൂർത്തിയാണ് തീക്ഷ്ണ നഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാൽ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. ഇതാണ് പ്രത്യംഗിരിദേവി.
• വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം.ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീർവദിക്കുന്നു.
• പോത്താണ് പരാശക്തിയുടെ തന്നെ അംശമായ ചാമുണ്ഡിയുടെ വാഹനം. ത്രിലോചനയായ ഈ കാളി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം,ധാന്യം എന്നിവയാണ് മറ്റ് കൈകളിൽ .
ഇതുകളെ കൂടാതെ മാതൃക്കൾക്കും കുറച്ച് പടിഞ്ഞാറുമാറി ശാസ്താവിനേയും വായുകോണിൻ്റെ അൽപം കിഴക്കായി ദുർഗ്ഗയെയും സോമൻ്റെ തൊട്ടുപടിഞ്ഞാറായി സുബ്രമണ്യനെയും സോമൻ്റെ തൊട്ടു കിഴ്ക്കായി കുബേരനെയും പ്രതിനിദാനം ചെയ്യുന്ന ബലിപീഠങ്ങളുണ്ട്. ഇതിൽ കുബേരൻ ഉത്തരദിക്കിൻ്റെ അധിപൻ എന്ന നിലയിൽ സോമൻ്റെ ഒരു ആവർത്തനമാണ്. ശാസ്താവ് കേരളത്തിൽ പ്രചുരപ്രചാരമായ ഒരു മന്ത്രസങ്കൽപമാണ്, സുബ്രമണ്യൻ ഗുരുവിനെ പ്രതിനിദാനം ചെയ്യുന്നു. ഗുരു ഗുഹൻ എന്നി പേരുകളുടെ മന്ത്രശാസ്ത്രപ്രകാരമുള്ള അടുപ്പം അതിനെയാണ് സുചിപ്പിക്കുന്നത്. കൂടാതെ പുരാണങ്ങൾ ഗുഹനെയാണല്ലോ പരമശിവനുപോലും പ്രണവോപദേശം ചെയ്യുന്ന ഗുരുവായി സങ്കൽപ്പിച്ചിട്ടുള്ളത്, അതുകൊണ്ട് സോമൻ്റെ തൊട്ടടുത്തു തന്നെയാണ് സുബ്രമണ്യൻ്റെ സ്ഥാനം.
മറ്റൊരു മന്ത്ര സങ്കൽപമുള്ളത് ഗണപതി, ദുർഗ്ഗ, വടുകഭൈരവൻ, ക്ഷേത്രപാലൻ, എന്നി മന്ത്രമൂർത്തികൾക്ക് ഏതോരു മന്ത്രപ്രതിഷ്ഠയെയും പ്രധാന ബലിസ്ഥാനങ്ങളാണിവ. ശ്യാമളദണ്ഡകത്തിൽ "തത്രവിഘനേശ്വര ദുർഗ്ഗാവടു ക്ഷേത്രപാലൈര്യുതേ" എന്നിവരികൾ ഈ മന്ത്രശാസ്ത്രസങ്കേതത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിൽ ഗണപതിയും വടുകഭൈരവനും സപ്തമാതൃക്കളുടെ ഇരുപുറവുമുള്ള ഗണപതി വീരഭദ്രന്മാർ പ്രതിനിദാനം ചെയ്യുന്നു. അതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു സമാന്ത്രമായി നിൽക്കുകയാണ് ദുർഗ്ഗാക്ഷേതപാലന്മാർ, ക്ഷേത്രപാലൻ എന്ന സങ്കൽപ്പം അകത്തെ ബലിവട്ടത്തിലെ നിർമ്മാല്യധാരിയാണ്. , നിർമ്മാല്യധാരിക്ക് സമാനമായ ഒരു സ്ഥാനമാണ് പുറത്തെ ബലിവട്ടത്തിൽ ക്ഷേത്രപാലനുള്ളത്, ബലിയുടെ അവസാനം പാത്രത്തോടെ ക്ഷേത്രപാലകനു നിവേദിക്കുമെങ്കിൽ ദേവൻ്റെ ഏതു നിവേദ്യവും നിർമ്മാല്യധാരിക്ക് നിവേദിച്ച് നിർമ്മാല്യമാക്കി കൊടുക്കുകയാണ് ക്ഷേത്രത്തിൽ ചെയ്യുന്നത്. ദേവപരമായ നിവേദ്യത്തിനുശേഷം നിർമ്മാല്യധാരിക്കും . ഭൂതപരമായ ബലിശേഷം ക്ഷേത്രപാലനുമാണ് സമർപ്പിക്കുന്നത്. അതിനാൽ സൂക്ഷശരീരത്തിൻ്റെയും സ്ഥൂലശരീരത്തിൻ്റെയും പാലകന്മാരായ നിർമ്മാല്യധാരിയുടെയും ക്ഷേത്രപാലൻ്റെയും സങ്കൽപ്പങ്ങൾ ഒന്നു തന്നെയാണ്. ദേവൻ എങ്ങോട്ട് തിരിഞ്ഞാലും നിവേദ്യത്തിൽ അവസാനത്തെ കുടിക്കുനീർ വീഴ്ത്തി നിവേദ്യത്തെ വടക്കോട്ട് നിർമ്മല്യധാരിക്ക് പ്രാണാഹൂതിപുരസ്സരം നിവേദിക്കുന്നു എന്നോർക്കുക. ഈശ്വാനപദത്തിൽ ശിവലിംഗസമാനനായി ഈ നിർമ്മാല്യധാരി സ്ഥിതിചെയ്യുന്നു. ഇങ്ങനെയാണ് അകത്തെ ബലിവട്ടത്തെ ബലിദേവതകളുടെ സ്ഥിതി.
ബലിക്കല്ലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന ശക്തികളെ അനുസ്മരിക്കും വിധം വിവിധ വലിപ്പത്തില്‍ ആകൃതികളില്‍ കാണപ്പെടാം

സപ്തമാതാക്കളുടെ രൂപത്തിലുള്ള പ്രതിഷ്ഠ ഉദിയന്നൂർ ശിവ ക്ഷേത്രത്തിൽ മേലടത്തുണ്ട്. ശ്രീ മുദിശാസ്താംകോട് ക്ഷേത്രത്തിൽ സപ്തമാതാക്കൾ ആണ് പ്രതിഷ്ഠ.
കേളമ്മംഗലം ക്ഷേത്രത്തിൽ ബലിക്കടവിലും വിഗ്രഹരൂപത്തിൽ പ്രതിഷ്ഠ ഉണ്ട്.

ധ്യായേത് ധർമ്മശാസ്താരം യോഗപട്ടനിബദ്ധകം । പദ്മഹസ്തം മഹാവീരം ആകാശസ്ഥം നിരാമയം ॥ മൗനമുദ്രാധരം ശാന്തം ബ്രഹ്മചാരീന്ദ്രിയപ്രിയ...
09/02/2026

ധ്യായേത് ധർമ്മശാസ്താരം യോഗപട്ടനിബദ്ധകം । പദ്മഹസ്തം മഹാവീരം ആകാശസ്ഥം നിരാമയം ॥ മൗനമുദ്രാധരം ശാന്തം ബ്രഹ്മചാരീന്ദ്രിയപ്രിയം । സർവ്വധർമ്മസ്വരൂപം തം ശാസ്താരം പ്രണമാമ്യഹം ॥

08/02/2026

പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച്
കലാപീഠം അരുൺ കുമാറും സംഘവും അവതരിപ്പിക്കുന്ന
സ്പെഷ്യൽ പഞ്ചാവാദ്യം.
അവതരണം:ശിവശക്തി പഞ്ചാവാദ്യ സമിതി

നേർച്ച: ശാസ്താ ബ്രദേഴ്‌സ് കുറ്റിയാണി

യുഗ യുഗാന്തരങ്ങളിൽ  ❤️
13/07/2024

യുഗ യുഗാന്തരങ്ങളിൽ ❤️

എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം
19/08/2023

എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം

സ്വാമിശരണം
16/08/2023

സ്വാമിശരണം

06/04/2023

Address

Kuttiyani Sree Dharma Sastha Temple
Thiruvananthapuram
695028

Opening Hours

Monday 5:45am - 9:30am
5pm - 7:30pm
Tuesday 5:45am - 9:30am
5pm - 7:30pm
Wednesday 5:45am - 9:30am
5pm - 7:30pm
Thursday 5:45am - 9:30am
5pm - 7:30pm
Friday 5:45am - 9:30am
5pm - 7:30pm
Saturday 5:45am - 9:30am
5pm - 7:30pm
Sunday 5:45am - 9:30am
5pm - 7:30pm

Website

Alerts

Be the first to know and let us send you an email when കുറ്റിയാണി ശ്രീധർമ്മശാസ്താ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കുറ്റിയാണി ശ്രീധർമ്മശാസ്താ ക്ഷേത്രം:

Share

Category