28/06/2026
ആത്മമാരി വിദ്യാഭ്യാസ ധനസഹായ വിതരണം
പ്രൗഢഗംഭീരമായി നടന്നു;
നൂറോളം കുട്ടികൾക്ക് സഹായഹസ്തം🔅
കണ്ടംതിട്ട ആത്മമാരിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നൂറോളം വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ വിതരണം പ്രൗഢഗംഭീരമായ ചടങ്ങോടെ സംഘടിപ്പിച്ചു. കണ്ടംതിട്ട ആത്മമാരി ഹാളിൽ വെച്ച് നടന്ന പൊതുയോഗവും ധനസഹായ വിതരണവും ബഹുമാനപ്പെട്ട പാറശ്ശാല എം.എൽ.എ ശ്രീ. സി. കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സഹായ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ ആത്മമാരി പ്രസിഡന്റ് പാസ്റ്റർ വൈ. എസ്. ഏലീശ അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് 4-ാം ക്ലാസ് മുതൽ 9-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായ വിതരണം മമൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ശ്രീ. അജയകുമാർ എൽ. വി നിർവ്വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.
ചടങ്ങിൽ കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിനോദ് കള്ളിക്കാട്, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് മംഗലശ്ശേരി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സജി എം, കാലാട്ടുകാവ് വാർഡ് മെമ്പർ ശ്രീമതി. സിന്ധുലേഖ, കള്ളിക്കാട് വാർഡ് മെമ്പർ ശ്രീ. കള്ളിക്കാട് ഭുവനേന്ദ്രൻ, അമ്പൂരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വത്സല രാജു, മുൻ പഞ്ചായത്ത് മെമ്പർ ശ്രീ. കൊണ്ടകെട്ടി സുരേന്ദ്രൻ, ശ്രീ. അനിൽ കുമാർ പന്ത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
HICM സെക്രട്ടറി പാസ്റ്റർ ബിജു പോൾ ചടങ്ങിൽ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി. പ്രദേശത്തെ പ്രമുഖ വ്യക്തികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.