28/09/2025
ഭക്തജനങ്ങളെ ,
നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായ പൂജവയ്പ്പ് സെപ്റ്റംബർ 29, 30, ഒക്ടോബർ 1, 2 (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിലായിരിക്കും.
പൂജവെയ്ക്കുന്ന പുസ്തകങ്ങൾ വാദ്യോപകരണങ്ങൾ പണി ആയുധങ്ങൾ എന്നിവ തിങ്കളാഴ്ച വൈകിട്ട് 6:00 മണിക്ക് മുൻപായി ക്ഷേത്രത്തിൽ എത്തിക്കണമെന്ന് അറിയിക്കുന്നു പൂജ എടുപ്പും വിദ്യാരംഭവും വ്യാഴാഴ്ച ആയിരിക്കും പൂജവെയ്ക്കുന്ന ഉപകരണങ്ങൾ പൊതിഞ്ഞ് പേരും നക്ഷത്രവും എഴുതി ഏൽപിക്കേണ്ടതാണ് വിദ്യാരംഭം കുറിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ് പൂജയിരിക്കുന്ന എല്ലാ ദിവസവും ക്ഷേത്രം രാവിലെയും വൈകിട്ടും തുറക്കുന്നതായിരിക്കും
ദുർഗ്ഗാഷ്ഠമി ,മഹാനവമി ,വിജയദശമി നാളുകളിൽ നടക്കുന്ന വിധി പ്രകാരമുള്ള പൂജാദികർമ്മങ്ങളിൽ പങ്കെടുത്ത് ദേവിയുടെ അനുഗ്രഹാശിസ്സുകൾക്ക് പാത്രി ഭൂതരാകുവാൻ അഭ്യർത്ഥിക്കുന്നു.