Kazhakuttom Bethel Mar Thoma Church

Kazhakuttom Bethel Mar Thoma Church Bethel Mar Thoma Church, Kazhakuttom

23/05/2026
19/04/2026

Glimpses of VBS 2026

28/02/2026

ലോക സമാധാനത്തിനായി പ്രാർത്ഥിക്കാം:

ലോക സമാധാനത്തിനായി ജാതി മത ഭേദമന്യേ നമുക്ക് പ്രാർത്ഥിക്കാം. സർവേശ്വരൻ ലോക നേതാക്കൾക്ക് വിവേചന ശക്തി നൽകും എന്ന് പ്രത്യാശിക്കാം. ആരെയും ന്യായീകരിക്കുകയോ അന്യായീകരിക്കുകയോ ചെയ്യുന്നതിനുപരിയായി ഭൂമിയുടെ നിലനിൽപ്പിനായി നമുക്ക് പ്രാർത്ഥിക്കാം. യുദ്ധത്തിൽ മരിച്ചു വീഴുന്നവർ ഓരോരുത്തരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ ആരുടെയോ ഹൃദയങ്ങളും അന്നദാതാവും ആകാം. ഒരു യുദ്ധത്തിലും ആരും വിജയികൾ ആകുന്നില്ല. എല്ലാവരും ഒരുപോലെ പരാജിതർ ആയി തീരുന്നു. ഒരു മൂന്നാം ലോക മഹായുദ്ദം അതിജീവിക്കാൻ ഈ ഭൂമിക്ക് ശേഷിയില്ല. കാരണം ഇന്ന് പല രാജ്യങ്ങളുടെയും ആവനാഴിയിലുള്ള ആണവായുധങ്ങൾ അമേരിക്ക ഹിരോഷിമ /നാഗസാക്കി എന്നിവിടങ്ങളിൽ 1945-ൽ ഇട്ട ലിറ്റൽ ബോയ് എന്ന അണുബോംബിനേക്കാൾ ആയിരം ഇരട്ടി നശീകരണ ശേഷിയുള്ളവയാണ്. മാനവരാശി തന്നെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെടും. നമുക്ക് വേണ്ടിയും നമ്മുടെ തലമുറകൾക്കു വേണ്ടിയും പ്രപഞ്ച സൃഷ്ടാവിനോട് പ്രാർത്ഥിക്കാം. നിസ്സംഗമായി കാര്യങ്ങളെ വീക്ഷക്കാതെ എല്ലാവരിലും അനുരഞ്ജനത്തിന്റെ ആത്മാവിനെ സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം.

പ്രാർത്ഥനയോടെ,
കഴക്കൂട്ടം ബെഥേൽ മാർത്തോമാ ഇടവക

24/02/2026

ദൈവരാജ്യ ശുശ്രൂഷയിൽ നേതൃത്വം നൽകിയ വികാരിമാർ:
കഴക്കൂട്ടം ബെഥേൽ മാർത്തോമാ ഇടവകയുടെ ആത്മീയ വളർച്ചയ്ക്ക് നേതൃത്വം നൽകി അനുഗ്രഹീത ശുശ്രൂഷ നിർവഹിച്ച വികാരി അച്ചന്മാരുടെ പേരുകൾ ആലേഖനം ചെയ്യ്ത ബോർഡ്, ഇടവക വികാരി റവ. ഡോ. രഞ്ജൻ ജോൺ നെല്ലിമൂട്ടിൽ അച്ചൻ, മുൻ വികാരികൂടിയായ റവ. സി. ജി. സാമുവേൽ അച്ചന്റെ സാന്നിദ്ധ്യത്തിൽ, ഇടവക ജനങ്ങളും സാക്ഷികളായിരിക്കെ അനാച്ഛാദനം ചെയ്യ്തു.

കഴക്കൂട്ടം ബെഥേൽ മാർത്തോമ്മ സുവിശേഷ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചു മാർച്ച് 7ന...
18/02/2026

കഴക്കൂട്ടം ബെഥേൽ മാർത്തോമ്മ സുവിശേഷ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചു മാർച്ച് 7ന്(ശനിയാഴ്ച) വൈകുന്നേരം 6:30ന് വനിതാ ദിനാഘോഷം നടത്തുവാൻ ആഗ്രഹിക്കുന്നു. റവ. ഡോ. രഞ്ജൻ ജോൺ നെല്ലിമൂട്ടിൽ അച്ചന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ Smt.Merin Joseph IPS മുഖ്യാതിഥി ആയിരിക്കും. എല്ലാ സ്ത്രീ പുരുഷന്മാരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

കഴക്കൂട്ടം, ബെഥേൽ മാർത്തോമാ സുവിശേഷ സേവികാസംഘവും, CSI മിഷൻ ഹോസ്പിറ്റലും സംയുക്തമായി  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച...
10/02/2026

കഴക്കൂട്ടം, ബെഥേൽ മാർത്തോമാ സുവിശേഷ സേവികാസംഘവും, CSI മിഷൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ സർജിക്കൽ ഓങ്കോളജി, ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, പീഡിയാട്രിക്സ്, ന്യൂറോളജി, യൂറോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ ലഭ്യമാക്കിയിരുന്നു. ക്യാമ്പിൽ 80 പേർ പങ്കെടുത്തു.

ഈ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് സമൂഹത്തിന് വലിയൊരു സഹായം ചെയ്ത എല്ലാ ഡോക്ടർമാർക്കും, നേഴ്സുമാർക്കും, Volunteers, മറ്റ് പ്രവർത്തകർക്കും, ഹൃദയം നിറഞ്ഞ നന്ദി 🙏

Address

Menamkulam, Kazhakuttom
Thiruvananthapuram
695582

Website

Alerts

Be the first to know and let us send you an email when Kazhakuttom Bethel Mar Thoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category