Historical Images Of Malankara Syrian Churches

Historical Images Of  Malankara Syrian  Churches Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Historical Images Of Malankara Syrian Churches, Religious organisation, Thiruvananthapuram.

നിരണം പള്ളിയിലെ ചരിത്ര  പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നളിൽ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ ദൈവമാതാവിന്റെചിത്രം  #പ്രത്യേ...
26/08/2026

നിരണം പള്ളിയിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നളിൽ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ ദൈവമാതാവിന്റെ
ചിത്രം

#പ്രത്യേക ശ്രദ്ധയ്ക്ക്
മാർത്തോമാ ശ്ളീഹായാൽ സ്ഥാപിതമായ ഏഴര പള്ളികളും വിശുദ്ധ ദൈവമാതാവായ കന്യക മറിയാമിന്റെ നാമത്തിലാണ്. മാർത്തോമാ ശ്ളീഹായ്ക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു വിശുദ്ധ മാതാവ് എന്നത് ഇത്തരുണത്തിൽ പ്രാധാന്യം അർഹിക്കുന്നു, വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാളിൽവിശുദ്ധ മാതാവിന്റെ സംസ്കാരത്തിനു മേഘത്താൽ എടുക്കപ്പെട്ടു മാർ തോമ ശ്ളീഹാ പോവുന്നതായി പരിശുദ്ധ പിതാക്കന്മാർ ഇന്ത്യയിൽ നിന്നെങ്ങനെ യെരുശലേം എന്ന ഗാനത്തിൽ എഴുതിയിരിക്കുന്നു, അതുപോലെ വിശുദ്ധ മാതാവിന്റെ അരക്കെട്ട് സ്മരണയ്ക്കായ് അപ്പോൾ മാർത്തോമാ ശ്ളീഹായ്ക്ക് നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്
മാർത്തോമാ ശ്ളീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിലെ പരിശുദ്ധ അമ്മയുടെ ഈ രൂപകൂടിനു ഏകദേശം 500 വർഷം പഴക്കം കാണും, വർഷത്തിലൊരിക്കൽ എട്ടൂനോമ്പിനു മാത്രമെ ഭക്തർക്കുവേണ്ടി ഈ രൂപകൂട് പുറത്തെടുക്കുകയുള്ളു. എട്ടുനോമ്പ് പെരുന്നാളിൽ പതിനായിരങ്ങൾ പരിശുദ്ധ അമ്മയുടെ മധ്യസ്ഥത തേടി വിശുദ്ധ ദേവാലയത്തിൽ എത്തി അനുഗ്രഹം പ്രാപിക്കുന്നു .

നിരണം ദേശത്തിന്റെ കാവൽനാഥയായ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

26/08/2026
പുണ്യശ്ലോകനായ യുയാക്കിം മാർ കുറിലോസ് ബാവമുളന്തുരുത്തി മാർത്തോമൻ ഓർത്തോഡോക്സ് പള്ളി മാർത്തോമാ സഭ സ്ഥാപിച്ച പാലക്കുന്നത്ത്...
26/08/2026

പുണ്യശ്ലോകനായ യുയാക്കിം മാർ കുറിലോസ് ബാവ
മുളന്തുരുത്തി മാർത്തോമൻ ഓർത്തോഡോക്സ് പള്ളി

മാർത്തോമാ സഭ സ്ഥാപിച്ച പാലക്കുന്നത്ത് മാത്യൂസ് മോർ അത്താനാസിയോസ് ഉയർത്തിയ നൂതന വാദങ്ങളിൽ അകപ്പെട്ട് അതീവ സത്യവിശ്വാസ പ്രതിസന്ധികൾ നിറഞ്ഞ
കാലഘട്ടത്തിൽ ശീമയിൽ നിന്ന് വന്ന 1864 ൽ
സ്വ സഹോദരനോടൊപ്പം മലങ്കരയിലെക്ക് എഴുന്നള്ളി വന്ന പിതാവാണ് വി. യൂയാക്കിം മോർ കൂറിലോസ് ബാവാ പിതാവിന്റെ 152-ാം
ഓർമ്മ പ്പെരുന്നാൾ
ഈ വരുന്ന സെപ്തംബർ മാസം 2 ന് (ചിങ്ങം 20 ) കൊണ്ടാടുകയാണ് ....

മലങ്കരയിലെ സുറിയാനി സഭയുടെ സത്യവിശ്വാസത്തിൽ പാലക്കുന്നത്ത്
മോർ അത്താനാസിയോസ് ഉയർത്തിയ നവീകരണവാദത്തിന്റെ ഭാഗമായി,
പരി. ദൈവമാതാവിനോടുള്ള മാധ്യസ്ഥ പ്രാർത്ഥനയും, വി.കുർബാനയിൽ നിന്ന് വിശുദ്ധർക്കും മരിച്ചവർക്കായുള്ള പ്രാർത്ഥന നീക്കം ചെയ്ത് ആഗ്ലിക്കൻ സഭാ രീതികൾ മലങ്കരയിലെ ദൈവാലയങ്ങളിൽ നടപ്പിലാക്കാൻ ഇംഗ്ലീഷ് മിഷണറിമാർ ചേപ്പാട് മാർ ദിവന്ന്യാസിയോസ് തിരുമേനിയിൽ അതിശക്തമായ സ്വാധീനം ചെലുത്തി വന്നിരുന്നു..അധികാരികളിൽ വൻ സ്വാധീനമുണ്ടായിരുന്ന പ്രോട്ടസ്റ്റന്റുകാരും നവീകരണവാദിയായ പാലക്കുന്നത്ത്
മാർ അത്താനാസിയോസും കൈകോർത്തപ്പോൾ
ഇന്ത്യയുടെ റീശ് എപ്പിസ്കോപ്പയായി സഭയുടെ ചുമതല ചേപ്പാട് മാർ ദിവന്നാസിയോസ് തിരുമേനിയിൽ നിന്നും ഏറ്റെടുത്ത ബാവയ്ക്ക് മലങ്കരയിൽ നേരിടേണ്ടി വന്നത് ഏറെ പ്രതിസന്ധികളെയായിരുന്നു... തുടർന്ന് പാലക്കുന്നത്ത് മാർഅത്താനാസിയോസിന്റെ സ്വാധീനത്താൽ വിദേശ മെത്രാന്മാർ തിരുവിതാംകൂറിലും കൊച്ചിയിലും പ്രവേശിക്കുന്നത് തടഞ്ഞ്
ബ്രിട്ടീഷ് റസിഡന്റ് ഉത്തരവിറക്കി.
ഒടുവിൽ അക്കാരണത്താൽ ബാവയ്ക്ക് സ്വന്തം ചിലവിൽ ഫോർട്ടു കൊച്ചിയിൽ ഒരു പള്ളി പണിത് അവിടെ താമസിച്ചു.
ഒരു വിധേനയും മുന്നോട്ട് പോകാൻ കഴിയാത്ത പ്രതിസന്ധിയെ
തുടർന്ന് മാർ സ്തേഫാനോസ് ബാവ ലണ്ടനിലെത്തി ബ്രിട്ടീഷ് കമ്പനി അധികാരികൾക്ക് പരാതിനൽകുകയും അവരുമായി സംസരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ഉത്തരവ് റദ്ദാക്കുകയും ചെയ്തിന്റെ പശ്ചാത്തലത്തിലാണ് ബാവായ്ക്ക് മലങ്കരയിൽ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം തന്നെ സാധ്യമായത് ....തുടർന്ന് നൂതനാശയങ്ങൾക്കെതിരെ മലങ്കരയിലങ്ങോളമിങ്ങോളം സഞ്ചരിച്ച് വിശ്വാസികളെ പ്രബോധിപ്പിക്കുകയും ദൈവാലയങ്ങൾ സ്ഥാപിക്കുകയും അനേകർക്ക് വൈദീകപ്പട്ടവും ശെമ്മാശപ്പട്ടവും നൽകുകയും ....
നാനാ ജാതി മതസ്ഥരായ അനേകരെ പുതുതായി സഭയിലേക്ക് കൊണ്ടുവരികയും ചെയ്ത് മലങ്കരുടെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസത്തെ നൂതന രീതികളിൽ നിന്നും വിമുക്തമാക്കുകയും ചെയ്തു.
പാലക്കുന്നത്ത് മോർ അത്തനാസിയോസ് മെത്രാൻ കോട്ടയം പഴയ സെമിനാരിയിൽ അച്ചടിച്ച നമസ്ക്കാര പുസ്തകത്തിൽ കൃപ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചേർത്തിരുന്നില്ല.
ആയതിനാൽ ബാവ പുലിക്കോട്ടിൽ യൗസേഫ് കത്തനാരെ കോഴിക്കോട്ടയച്ച് മാതാവിന്റെ പ്രാർത്ഥന ഉൾടത്തിയ നമസ്ക്കാര പുസ്തകത്തിന്റെ 2000 പ്രതി അച്ചടിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു....

അറബി, സുറിയാനി ഭാഷകളിൽ അഗാധ പാണ്ഡിത്യവും ഗണിത- വൈദ്യശാസ്ത്രങ്ങളിൽ
നിപുണനുമായിരുന്ന ബാവ
മലങ്കര താമസത്തിനിടെ മലയാളവും മനപാഠമായി ഹൃദ്യസ്ഥമാക്കി. മലങ്കരയുടെ
മഹാ പരിശുദ്ധനായ ചാത്തുരുത്തിയിൽ മോർ ഗ്രിഗോറിയോസ് ബാവാ,
കൊച്ചു പറമ്പിൽ പൗലോസ് മാർ കുറിലോസ് തിരുമേനി .തുടങ്ങിയ
പിതാക്കന്മാരുടെ ഗുരുവാണ്
പുണ്യശ്ലോകനായ യൂയാക്കിം മോർ കൂറിലോസ് ബാവ .

ബാവായുടെ ജന്മദേശം പേർഷ്യയിൽ പെട്ട lതുർക്കിയിലെ ഹബബ് പട്ടണമാണെങ്കിലും സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം മലങ്കരയിൽ നിലനിർത്തുവാൻ വേണ്ടി ബാവാ സഹിച്ചത് ത്യാഗങ്ങളും , മനപ്രയാസങ്ങളും, നാടുകടത്തലും . അപമാനങ്ങളും .
എങ്കിൽ പോലും സത്യവിശ്വാസ പോരാട്ടത്തിൽ നിന്നും അണുവിടപോലും വ്യതിചലിക്കാതെ ധീര പോരാട്ടം നടത്തി .....1874 സെപ്റ്റംബർ മാസം രണ്ടാം തീയതി താൻ ഇമ്പം വെച്ച നാഥന്റെ സവിധേയ്ക്ക് വാങ്ങിപ്പോയി .... ഈ സമീപകാലത്ത് മലങ്കരയിലെ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസത്തിൽ സഭയുടെ ഈ കാലഘട്ടത്തിലാണ്. പിതാവിന്റെ 152-മത് ദുഖ്റോനോ പെരുന്നാൾ നമുക്ക് മുൻപിലേക്ക് ... കടന്ന് വരുന്നത്.. എന്നാൽ അത്തരം പ്രവണതകളെ മുളയിലെ നുള്ളി പുണ്യശ്ലോകനായ യുയാക്കിം മോർ കൂറിലോസ് ബാവാ മലങ്കരയിൽ നടത്തിയ വിശ്വാസ ശുദ്ധികരണ പ്രവർത്തനങ്ങൾക്ക് പകരമായി സത്യവിശ്വാസം തലമുറകളോളം കൈമാറി പിതാവിനോടുള്ള കടപ്പാടും നന്ദിയും അറിയിക്കേണ്ടത് മലങ്കരയിലെ ഓരോ വിശ്വാസിയുടെയും കടമയാണ് ....
ത്രിയേക ദൈവത്തിൻറെ കരുണയും കൃപയും അനുഗ്രഹവും പുണ്യശ്ലോകനായ യുയാക്കിം മോർ കൂറിലോസ് ബാവായുടെ മദ്ധ്യസ്ഥതയും നമുക്ക് കാവലും കോട്ടയുമായിരിക്കട്ടെ

25/08/2026

Bishop Jacob Mar Barnabas was born on 3 December, 1960 to Geevarghese and Rachel of Aerath family at Karikulam, Ranni, Pathanamthitta in central Kerala. Lovingly called ‘Monachan’ was Baptized with the name ‘Chacko’. He was the eldest among the eight with three brothers and five sisters. Three of his sisters are nuns in the Congregation of Sisters of Imitation of Christ.

Joined the Order of the Imitation of Christ in 1975 after his schooling at Ranni and completed his Pre-Degree Course from Mar Ivanios College, Trivandrum; Took his First Profession in 1979 after his novitiate at Thapovanam Bethany Ashram, Alwaye; Did his Pre-philosophy at Papal Seminary, Pune and completed his Philosophy and Theology at Jnana Deepa Vidhyapeeth (JDV), Pune. His Final Profession was on 15 May, 1985. He was one among the first batch of theologians at Bethany Vedavijnana Peeth (BVP), Pune.

He was Ordained Priest on 2 October, 1986 by His Grace Archbishop Benedict Mar Gregorios at Mount Bethany, Mylapra. The new priest was given the charge of religious formation for pre-novices; later he was sent to Academia Alfonsiana, Rome for pursuing higher studies in Moral Theology. He presented his doctoral thesis on ‘Liturgy and Ethos’, a study based on the Malankara Liturgy of Marriage, in 1994.

During his priestly ministry, Fr. Chacko Aerath OIC held various positions of great responsibility, viz. Superior, Bethany Ashram, Pune; Rector, BVP, Pune; Professor and Head of the Department of Pastoral and Moral Theology at JDV, Pune; Visiting Professor to various seminaries including Malankara Major Seminary. He was elected as the first Provincial Superior of Bethany Navajyothi Province in 2000.

On 7 February, 2007 Pope Benedict XVI appointed him as the Apostolic Visitator with an Episcopal Character for the Malankara Community in the Extra Territorial Regions in India and the Titular Bishop of Bapara.

The Bishop designate Msgr. Aerath was ordained ‘Ramban’ on 7 March 2007 at St. Mary’s School, Ranni, Pathanamthitta and was consecrated as Bishop Jacob Mar Barnabas by His Beatitude Major Archbishop Moran Mor Baselios Cleemis Catholicos on 10 March, 2007 at St. Mary's Cathedral, Pattom, Thiruvananthapuram. The motto of His Excellency Mar Barnabas is Vachanasya Sakshi Bhavaâ (Be a witness to the word). He was enthroned in his new office at New Delhi on 22 March, 2007.

He was called to eternal rest from us and his mortal body is entombed in St. Mary's Cathedral

1964 ൽ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവാ മലങ്കര സഭ സന്ദർശിച്ച അവസരത്തിൽ അന്ത്യോഖ്യാ പ്രധിനിധി ആ...
25/08/2026

1964 ൽ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവാ മലങ്കര സഭ സന്ദർശിച്ച അവസരത്തിൽ അന്ത്യോഖ്യാ പ്രധിനിധി ആയിരുന്ന യുയാക്കീം മോർ കൂറിലോസ് ബാവായുടെ സഹോദരന്റെ കുടുംബം ആയ തിരുവല്ല ചാലക്കുഴി ഭവനത്തിൽ വെച്ച് എടുത്ത ഫോട്ടോ...

പരിശുദ്ധ ബാവായോടൊപ്പം,മോർ ബസേലിയോസ്‌ ഔഗേൻ പ്രഥമൻ കാതോലിക്കബാവ,മെത്രാപ്പോലി ത്തന്മാരായ തോമാ മോർ ദീവന്നാസിയോസ് (നിരണം),കുരിയാക്കോസ് മോർ ഒസ്താത്തിയോസ്(കൈമാഖാം),സഖാ മോർ സേവേറിയോസ് (പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ), റമ്പാന്മാരായ അപ്രേം പൗലോസ് റമ്പാൻ (അപ്രേം പൗലോസ് മോർ അത്താനാസിയോസ്),സ്ലീബ ശെമവൂൻ റമ്പാൻ (മോർ ഗ്രീഗോറിയോസ് സ്ലീബ ശെമവൂൻ) എന്നിവർ..............

ഭാഗ്യസ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത - മലങ്കര സഭയുടെ പ്രൗഢ തേജസ്മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ക...
23/08/2026

ഭാഗ്യസ്മരണാർഹനായ
തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത - മലങ്കര സഭയുടെ പ്രൗഢ തേജസ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ആയി ഭാഗ്യമോടെ വി. സഭയെ നയിച്ച വട്ടക്കുന്നേൽ ബാവ എന്ന് പരക്കെ പുകഴ്പെറ്റ മലങ്കര സഭയുടെ ഉരുക്കു മനുഷ്യൻ പരി. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ കാതോലിക്ക ബാവ തിരുമാനസിനു ശേഷം അതെ അകാരത്തോടും, ഘന ഗാംഭീര്യ ശബ്ദത്തോടും കൂടെ മലങ്കര സഭക്ക് ലഭിച്ച പുണ്യമായിരുന്നു കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ അഭി. തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്താ...

പുത്തൻകാവിൽ കിഴക്കേത്തലക്കൽ ശ്രി. കെ.റ്റി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനായി 1938 ഏപ്രിൽ മാസം മൂന്നാം തിയതി അഭി. തിരുമേനി ഭൂജാതനായി... കിഴക്കേ തലക്കൽ വലിയച്ചന്റേയും, കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെയും വൈദീക ജീവിതം കണ്ടു വളർന്ന തിരുമേനി, സഭയുടെ വിശ്വാസ കാര്യങ്ങളിൽ വളരെ തീഷ്ണത ഉള്ള ആൾ ആയി ബാല്യ കൗമാര കാലങ്ങൾ ജീവിച്ചു പൂർണ്ണ സന്യാസിയായി തന്നെത്തന്നെ സഭയ്ക്ക് സമർപ്പിച്ചു....

പഠനകാര്യങ്ങളിൽ മികവ് പുലർത്തിയിരുന്ന അദ്ദേഹം സ്കോളർഷിപ്പ് ലഭിച്ച മുറയ്ക്ക്, തന്റെ ഉപരിപഠനം നടത്തുവാനായി ബറോഡയിലെ MS സർവകലാശാല തിരഞ്ഞെടുത്തു... മലങ്കര സഭയുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം ഇവിടെ ആരംഭിക്കുകയായിരുന്നു...

ബറോഡയിലെയും ഇപ്പോഴത്തെ അഹമ്മദാബാദ് ഉൾപ്പെടുന്ന പ്രദേശങ്ങളുടെ സമഗ്രമായ വികസനത്തിന് കിഴക്കേത്തലക്കൽ തോമസ് അച്ചൻ വഹിച്ച പങ്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ല... വാഹന സൗകര്യമോ മറ്റ് വികസനമോ ഇല്ലാത്ത പ്രദേശങ്ങൾ കാൽനടയായും സൈക്കിളിലും സഞ്ചരിച്ച് ഇടവകകളും, കോൺഗ്രിഗേഷനുകളും സ്ഥാപിച്ചു... പുത്തൻകാവിൽ തിരുമേനി നട്ടുവളർത്തിയ ബേസിൽ പ്രസ്ഥാനത്തിനെ ഉദ്ധരിക്കുവാൻ KT തോമസ് അച്ചൻ അക്ഷീണ പരിശ്രമം നടത്തി... സൊസൈറ്റി ഓഫ് സെന്റ് ബേസിൽ എന്ന ട്രസ്റ്റിനു രൂപം നൽകി, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും സ്കൂളിന്റെ ആദ്യ പ്രിൻസിപ്പൽ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയിതു...

വിദ്യാഭ്യാസ വിചക്ഷണനും, മികച്ച ഭരണകർത്താവുമായി ഇതിനോടകം തന്നെ KT തോമസ് അച്ചൻ മലങ്കര സഭ മുഴുവൻ അറിയപ്പെട്ടു... ബാഹ്യകേരള ഭദ്രാസനങ്ങളുടെ വികസനത്തിൽ അച്ചൻ വഹിച്ച പങ്കു നന്നായി മനസിലാക്കിയ ബാഹ്യ കേരള ഭദ്രാസന മെത്രാപോലിത്ത കൂടി ആയിരുന്ന പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്ക ബാവാ, സഭയുടെ സമഗ്രമായ വികസനത്തിന് യോഗ്യനായ ഒരു മെത്രാപ്പോലീത്തയെ തോമസ് അച്ചനിൽ കണ്ടു...

ഉന്നത വിദ്യാഭ്യാസവും, ഭരണനൈപുണ്യവും, ലാളിത്യവും, സഭാസ്നേഹവും, സ്വരമാധുര്യവും ഒന്നിച്ചു സമ്മേളിച്ച കിഴക്കേത്തലയ്ക്കൽ തോമസ് അച്ചൻ മെത്രാപോലിത്താ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിൽ മലങ്കരസഭയ്ക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല... മാവേലിക്കര പുതിയകാവു പള്ളിയിലെ അങ്കണത്തിൽ പ്രത്യകം തയ്യാറാക്കിയ മദ്ബഹായിൽ വെച്ച് തോമസ് മാർ അത്താനാസിയോസ് എന്ന പേരിൽ അദ്ദേഹം വാഴിയ്ക്കപ്പെട്ടു... മലങ്കര സഭ ഒരേ സ്വരത്തിൽ ഓക്സിയോസ് ചൊല്ലി പുതിയ മെത്രാപ്പോലീത്തായെ സ്വികരിച്ചു... ചെങ്ങന്നൂർ ഭദ്രാസനം പുതിയ മെത്രാപ്പോലീത്തയ്ക്ക് നൽകിക്കൊണ്ട് വി. മാർത്തോമ്മാ ശ്ളീഹായുടെ ഭാഗ്യമുള്ള സിംഹാസനത്തിൽ നിന്ന് കൽപ്പന ലഭിച്ചു...

ചതുപ്പ് എന്ന് അർത്ഥമുള്ള പൊതയൽ, ബഥേൽ ആക്കി മാറ്റിയ പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ ആഗ്രഹം ശിരസാ വഹിച്ച്, അദ്ദേഹത്തിന്റെ പിന്മുറക്കാരൻ കൂടിയായ അഭി അത്താനാസിയോസ് തിരുമേനി തന്റെ ആസ്ഥാന മന്ദിരം ബേഥേലിൽ സ്ഥാപിച്ചു... ശൈശവ ദശയിൽ ആയിരുന്ന ചെങ്ങന്നൂർ ഭദ്രാസനം അഭി. പിതാവിന്റെ ഭരണ കഴിവും, ദീർഘവീക്ഷണവും, സഭാ സ്നേഹവും, ചിട്ടയായ ക്രമീകരണവും കൊണ്ട് മലങ്കര സഭയിലെ മികച്ച ഭദ്രാസനം ആയി ഉയരുവാൻ അധികകാലം വേണ്ടി വന്നില്ല... സഭയുടെ കോർപ്പറേറ്റ് മാനേജ്മെന്റ് മാനേജർ, പരി. എപ്പീസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, പബ്ലിക്കേഷൻ വിഭാഗം അധ്യക്ഷൻ, ബാലസമാജം പ്രസിഡന്റ്, ബസ്കിയാമ്മ അസോസോയേഷൻ പ്രസിഡൻറ് തുടങ്ങി, കൈവെച്ച എല്ലാ മേഖലയും പൊന്നാക്കുവാൻ വരം ലഭിച്ച ഭാഗ്യവാനായ പിതാവായിരുന്നു അഭി. തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്താ...

അഭി. പിതാവിന്റെ വി. കുർബ്ബാനയും, ആരാധനയും സ്വർഗ്ഗീയ അനുഭൂതി പകരുന്നവയായിരുന്നു... പട്ടംകൊട പോലെയുള്ള വലിയ ശുശ്രൂഷകൾ വളരെ ഭംഗിയായി, ചിട്ടയോടും, അച്ചടക്കത്തോടും കൂടെ നടത്തുന്നതിന് അഭി. പിതാവ് നന്നേ ശ്രദ്ധിച്ചു...

ആഡംബരജീവിതം തീരെ ഇഷ്പ്പെടാതിരുന്ന തിരുമേനി നല്ല ഒരു കർഷകനും, പ്രകൃതി സ്നേഹിയും ആയിരുന്നു... താൻ നട്ടുവളർത്തിയ കൃഷിയുടെ ആദ്യഫലം പരി. കാതോലിക്കാ ബാവാ തിരുമേനിക്ക് നൽകുന്നതിൽ അഭി. പിതാവ് ആനന്ദം കണ്ടിരുന്നു... അദ്ദേഹത്തിന് പരി. കാതോലിക്കാ സിംഹാസനത്തോട് ഉള്ള ഭക്തിയും കൂറും ഇത്തരം ചെറുതെന്ന് തോന്നാവുന്ന കാര്യങ്ങളിൽ പോലും വെളിപ്പെട്ടിരുന്നു...

എന്റെ സഭ എന്ന പുത്തൻകാവിൽ തിരുമേനിയുടെ വാക്കുകൾ എപ്പോഴും അദ്ദേഹം തന്റെ പ്രഭാഷണങ്ങളിൽ ഉറപ്പിച്ചു പ്രബോധിപ്പിക്കാൻ ശ്രമിച്ചിരുന്നു... വിദ്യാഭ്യാസവും, സഭാസ്നേഹവും ഉള്ളവർ ആയിരിക്കണം തന്റെ വൈദീകർ എന്ന് നിർബന്ധം ഉണ്ടായിരുന്ന തിരുമേനി ഭദ്രാസനത്തിൽ ദൈവവിളി സംഘം രൂപീകരിക്കുകവും ഉന്നത വിദ്യാഭ്യാസം നൽകുവാൻ കർശനമായി ശ്രദ്ധിക്കുകയും ചെയ്തു...

വിമർശനങ്ങളെ ഭയക്കാതിരുന്ന തിരുമേനി സഭയുടെ വികസനം ലക്ഷ്യമാക്കിയുള്ള വിമർശനങ്ങൾ ശ്രദ്ധിക്കുകയും അവയോടു നല്ല സമീപനം പുലർത്തുകയും ചെയ്തുവന്നു. ഏതു കാര്യങ്ങൾക്കും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടും, അഭിപ്രായവും ഉണ്ടായിരുന്നു... അത് ആരുടെ മുമ്പിലും തുറന്നു പറയുന്നതിന് മടികാണിച്ചിരുന്നില്ല... വ്യക്തിപരമായ ബഹുമാനത്തേക്കാൾ സഭയുടെ യശസ്സ്‌ ഉയർന്നുനിൽക്കുന്നതിൽ മാത്രം ആയിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നത്...

കേരളത്തിന്റെയും, ഗുജറാത്തിന്റെയും മാത്രമല്ല ഇന്ത്യയുടെ പൊതുവായ സാമൂഹ്യ വിഷയങ്ങളിൽ അഭി. പിതാവ് തന്റേതായ പങ്കു വഹിച്ചു.. രാഷ്ട്രീയ, സാമൂഹിക, മത നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്നതിനും അദ്ദേഹം സമയം കണ്ടെത്തി... ചെങ്ങന്നൂരും, ബറോഡയും തിരുമേനിയുടെ ജീവിതവുമായി വളരെ ഇഴുകി ചേർന്നിരുന്നു...

മനസ്സ് പറയുന്നിടത്ത് ശരീരം ചെന്ന് എത്തുന്നില്ല എന്ന ബോധ്യം വന്നപ്പോൾ പരി. കാതോലിക്കാ ബാവയെ പോയി കണ്ട്, ഭദ്രാസനത്തിന്റെ ഭരണകാര്യങ്ങളിൽ സഹായിക്കുവാൻ അഭി. ഡോ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയോട് പരി. പിതാവ് കല്പിച്ചു അനുവദിക്കണം എന്ന് ആവശ്യപ്പെടുകയും, തന്റെ ശാരീരിക ക്ഷിണം ഭദ്രാസന ഭരണത്തെ ഒരു തരത്തിലും ബാധിക്കരുത് എന്ന് മുൻകൂട്ടി കണ്ടു സഹായ മെത്രാപ്പോലീത്തയുടെ സേവനം വേഗത്തിൽ ലഭ്യമാക്കുവാനും അദ്ദേഹം മടികാണിച്ചില്ല...

തന്റെ കാലശേഷം ഉള്ള കാര്യങ്ങൾ വളരെ ഭംഗിയായി എഴുതി, കബറടക്കം ഉൾപ്പടെ ഉള്ള കാര്യങ്ങൾ എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമാക്കി, അവസാന യാത്രയിലും താൻ ജീവിതത്തിൽ ഉടനീളം പുലർത്തിയ അച്ചടക്കം കാത്ത് സൂക്ഷിക്കുവാൻ അഭി. പിതാവ് ശ്രദ്ധിച്ചു...

അത്താനാസിയോസ് എന്ന വാക്കിന്റെ അർഥം മരണം ഇല്ലാത്തവൻ എന്നാണ്... തന്റെ അവസാന യാത്രയിലും മലങ്കര സഭയുടെ ഹൃദയത്തിൽ മാർ അത്താനാസിയോസ് ആയി, ഒരിക്കലും മറക്കുവാൻ കഴിയാത്ത ശ്രേഷ്ഠ നാമമായി, എന്നും തിരുമേനി ജീവിക്കും...

പുത്തൻകാവിൽ തിരുമേനി നട്ടു വളർത്തി, പരി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് രണ്ടാമൻ ബാവാ പ്രകാശപൂരിതമാക്കിയ ഓതറ ദയറാ പർണ്ണശാലയായി തിരഞ്ഞെടുത്തു സമാധി അടയുമ്പോൾ, തോമസ് മാർ അത്താനാസിയോസ് അമർത്യതയുടെ ശോഭയിൽ, മരണം ഇല്ലാത്തവനായി മലങ്കര സഭ ഉള്ള കാലത്തോളം സ്മരിക്കപ്പെടും...
ആറാം ഓർമ്മ ദിനം കൊണ്ടാടുന്ന ഈ ധന്യനിമിഷം അഭി. പിതാവിന്റെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.

ഓഗസ്റ്റ് 20:  മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത (1963-2022): മലങ്കരയിൽ അറിയപ്പെടുന്ന കുടുംബമായ പുലിക്കോട്ടിൽ കുട...
19/08/2026

ഓഗസ്റ്റ് 20: മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത (1963-2022):

മലങ്കരയിൽ അറിയപ്പെടുന്ന കുടുംബമായ പുലിക്കോട്ടിൽ കുടുംബത്തിൽ പി.സി ചാക്കോ ശലോമി ദമ്പതികളുടെ മകനായി അഭിവന്ദ്യ തിരുമേനി 1963 നവംബർ 12 ന് ജനിച്ചു .മാതൃ ഇടവക പെങ്ങാമുക്ക് പള്ളി ആണെങ്കിലും തിരുമേനി ജനിക്കുന്ന സമയത്തു അദേഹത്തിന്റെ മാതാപിതാക്കൾ കോയമ്പത്തൂർ സെൻ്റെ. മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക ചേർന്നു .സ്കൂൾ കോളേജ് വിദ്യാഭ്യാസ ശേഷം വൈദിക ജീവിതം തിരഞ്ഞെടുത്ത തിരുമേനി എം.എസ് .ഓ.ടി സെമിനാരിയിൽ ചേർന്നു കുറച്ചു കാലം തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു .സെമിനാരി വിദ്യാഭ്യാസ ശേഷം കൽക്കട്ട ബിഷപ്പ് കോളേജിൽ നിന്ന് BD പാസ് ആയി 1993 ഡിസംബർ 19 ന് അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് തിരുമേനിയിൽ നിന്ന് കോറുയോ സ്വീകരിച്ചു.

1995 ഓഗസ്റ്റ് 6 ന് അദ്ദേഹത്തിൽ നിന്ന് തന്നെ വൈദിക പട്ടം സ്വീകരിച്ചു കൽക്കട്ട സെലെമേരീസ്‌ കോയമ്പത്തൂർ സെൻ്റെ .മേരീസ്‌യാക്കോബായ സുറിയാനി പള്ളി ഡൽഹി സെൻ്റ്. പീറ്റേഴ്സ് തുടങ്ങിയ പള്ളികളിൽ സേവനം അനുഷ്ഠിച്ചു ബാംഗ്ലൂർ ധർമ്മാരാം വിദ്യാ ക്ഷേത്രത്തിൽ നിന്ന് MD പാസ് ആയി തിരുമേനി കോയമ്പത്തൂർ ആയിരുന്ന കാലത്ത് ഒരു ecumenical forum സ്ഥാപിച്ചു അത് പോലെ 2004 ൽ പരിശുദ്ധ സക്കാ -ബാവയുടെ 2004 ലെ സന്ദർശന വേളയിൽ തിരുമേനി അദേഹത്തിന്റെ കുടെ ഉണ്ടായിരുന്നു തിരുമേനി ഡൽഹി സെൻ്റ്.പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരിയായിരുന്ന കാലത്ത് ബാവ അവിടെ സന്ദർശിക്കുകയും അ പള്ളിയെ കത്രീഡൽ ആയി ഉയർത്തി 2003, 2005 വർഷങ്ങളിൽ തിരുമേനിയെ ബാഹ്യകേരള ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുത്തു.

2004 ജനുവരി 21 ന് സെക്കന്ദ്രാബാദ് നടന്ന യോഗത്തിൽ തിരുമേനിയെ ഡൽഹി ഭദ്രാസനത്തിന്റെ നിയുക്ത മെത്രാൻ ആയി തിരഞ്ഞെടുത്തു 2006 ജൂലൈ 2 കരിങ്ങാച്ചിറ സെൻ്റെ.ജോർജ് യാക്കോബായ സുറിയാനി കത്രീഡലിൽ വെച്ചു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമേനിക്ക് റമ്പാൻ സ്ഥാനം നൽകി ജൂലൈ 3 ന് വടക്കൻ പറവൂർ പള്ളിയിൽ വെച്ചു പത്രോസ് റമ്പാനെ പത്രോസ് മോർ ഒസ്താത്തിയോസ് എന്ന പേരിൽ വാഴിച്ചു ഡൽഹി കൂടാതെ ബഹറിൻ സിംഗപ്പൂർ മേഖലകളുടെ പാത്രിയർക്കൽ വികാരിയായി തിരുമേനി ചുമതല വഹിച്ചു. 2009 മുതൽ ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പൊലിത്തയായി തിരുമേനി ചുമതല വഹിച്ചു ഒപ്പം പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ biblical academy യുടെ ചുമതല തിരുമേനി നിർവഹിച്ചു ആരോഗ്യ പ്രയാസം നിമിത്തം തിരുമേനി ചുമതലകൾ രാജിവെച്ചു.

തന്റെ 58 മത്തെ വയസ്സിൽ അഭിവന്ദ്യ തിരുമേനി കാലം ചെയ്തു മുളന്തുരുത്തി വെട്ടിക്കൽ മോർ അപ്രേം സെമിനാരി ചാപ്പലിൽ കബറടക്കി..

" ആചാര്യേശ്ശ മിശിഹാ കൂദാശകളർപ്പിച്ചോ ആചാര്യന്മാർക്കേക്കുക പുണ്യം നാഥാ സ്ത്രോത്രം "

1975 ,  ഓർത്തഡോക്സ്  സെമിനാരിയിലെ  ഗ്രൂപ്പ്  ഫോട്ടോയിൽ  , കാലം  ചെയ്ത  ഗ്രീഗോറിയോസ് തിരുമേനി  , ഒസ്താത്തിയോസ്  തിരുമേനി ...
19/08/2026

1975 , ഓർത്തഡോക്സ് സെമിനാരിയിലെ ഗ്രൂപ്പ് ഫോട്ടോയിൽ , കാലം ചെയ്ത ഗ്രീഗോറിയോസ് തിരുമേനി , ഒസ്താത്തിയോസ് തിരുമേനി , ഈവാനിയോസ് തിരുമേനി ( അച്ചനായിരുന്നപ്പോൾ ) ഓ തോമസച്ചൻ , P M ജോൺ കോർ എപ്പിസ്കോപ്പയും , ഓ തോമസച്ചൻ പട്ടാഴി എന്നിവരോടൊപ്പം സഹപാഠികളും... .

കണ്ടനാട് ഭദ്രാസനത്തിൻ്റെ 5-ാം ഇടയൻ: ഭാഗ്യസ്‌മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ 35-മത് ഓർമ്മമലങ്കര സഭയുട...
18/08/2026

കണ്ടനാട് ഭദ്രാസനത്തിൻ്റെ 5-ാം ഇടയൻ: ഭാഗ്യസ്‌മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ 35-മത് ഓർമ്മ

മലങ്കര സഭയുടെ കണ്ടനാട് മെത്രാസനത്തെ അതിന്റെ പ്രശന കലുഷിതമായ കാലഘട്ടത്തിൽ നയിച്ച പുണ്യശ്ലോകനായ ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ 35-മത് ഓർമ്മ നാളെ പരിശുദ്ധ സഭ ആചരിക്കുന്നു. പ്രധാന പെരുന്നാൾ അഭിവന്ദ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്നതും, തന്റെ മാതൃ ഇടവകയും ആയ മുളക്കുളം കർമ്മേൽക്കുന്ന് സെ. ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ

അഭി ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ ജീവിത രേഖ
(1945 - 1991)

1926 ജൂൺ 19 ന് വടക്കൻ മുളകുളത്ത് ജനിച്ചു.1945 ഏപ്രിൽ 8 ന് പരി. ബസേലിയോസ് ഗീവർഗീസ് രണ്ടാമൻ കാതോലിക്കാ ബാവ ശെമ്മാശ പട്ടം നൽകി. പിന്നീട് പരി. ബസേലിയോസ് ഔഗേൻ ഒന്നാമൻ ബാവായിൽ നിന്ന് വൈദീക പട്ടം സ്വീകരിച്ചു. 1975 ഫെബ്രുവരി 16 ന് പുത്തൻകാവ് കത്തീഡ്രൽ പള്ളിയിൽ വെച്ച്, അഭി. ദാനിയേൽ മാർ പീലക്സീനോസ് തിരുമേനി റമ്പാൻ സ്ഥാനം നൽകി അടുത്ത ദിവസം (ഫെബ്രുവരി 17, 1975), നിരണം പള്ളിയിൽ വച്ച് മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ കോട്ടയം ഭദ്രാസനത്തിൻ്റെ അസിസ്റ്റന്റായി ചുമതലയേറ്റു. പിന്നീട് കണ്ടനാടിന്റെ അഞ്ചാമത് മെത്രാപ്പോലീത്ത ആയി നിയമിതനായി. കൂടാതെ, പരി. എപ്പിസ്കോപ്പൽ സിനഡിന്റെ സെക്രട്ടറി, പൗരസ്ത്യ കാതോലിക്കായുടെ അസിസ്റ്റന്റ്, സഭയുടെ നിയന്ത്രണത്തിലുള്ള കോർപ്പറേറ്റ് സ്കൂളുകളുടെ മാനേജർ, ധനകാര്യ സമിതി ചെയർമാൻ, വിവാഹ ട്രൈബ്യൂണൽ അംഗം, പരി. എപ്പിസ്കോപ്പൽ സിനഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികളുടെ വൈസ് പ്രസിഡന്റ്, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഗവേണിംഗ് ബോർഡ് അംഗം, ഇന്റർ-ചർച്ച് റിലേഷൻ കമ്മിറ്റി അംഗം, കോലഞ്ചേരി മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് (എക്സ്-അഫീഷ്യോ) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മലങ്കര സഭയുടെ ആധുനിക ശില്പികളിൽ ഒരാളാണ് ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത. സഭാ കേസും, തർക്കങ്ങളും കാരണം സഭയിൽ സംഘർഷഭരിതമായ സമയത്ത് സഭയെ സുരക്ഷിത തുറമുഖത്തേക്ക് നയിച്ച പിതാക്കന്മാരോടൊപ്പം എന്നും ഓർമ്മിക്കപെടും. പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും അസിസ്റ്റന്റ് എന്ന നിലയിൽ, കലഹബാധിതരായ സഭയ്ക്ക് ഒരു പുതിയ ജീവിതവും ചൈതന്യവും നൽകി. സഭാചരിത്രത്തിലെ മികച്ച പണ്ഡിതൻ എന്ന പദവി അഭി. തിരുമേനിക്കുണ്ട്. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തി, പരോപകാര സ്വഭാവം, നർമ്മബോധം, കാപട്യത്തോടുള്ള അവഹേളനം, തികഞ്ഞ അർപ്പണബോധം, നിശ്ചയദാർത്ഥ്യം എന്നിവ അഭി. മെത്രാപ്പോലീത്തായെ ജനപ്രിയനാക്കി. സുറിയാനാ ഭാഷയിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം, ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവും വിശിഷ്ടമായ വിവർത്തനവും സ്വർഗ്ഗീയ ആനന്ദത്തിന്റെ മഹത്തായ മേഖലകളിലേക്ക് വിവർത്തനം ചെയ്തു. സമർത്ഥനായ എഴുത്തുകാരനും 'മലങ്കര സഭ' മാസികയിലേക്കും മറ്റ് ആനുകാലികങ്ങളിലേക്കും സ്ഥിരമായി പംക്തികൾ കൈകാര്യം ചെയ്തു കൊണ്ടിരുന്ന അദ്ദേഹം പരിശുദ്ധ ബസേലിയോസ് പൗലോസ് ഒന്നാമൻ കാതോലിക്കാ ബാവായുടെ ജീവചരിത്രം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മാർത്ഥതയും അർപ്പണബോധമുമായിരുന്നു അദ്ദേഹത്തിന്റെ ഏക മൂലധന സ്വത്ത്. യഥാർത്ഥ ജീവിതാനുഭവങ്ങളുടെ അച്ചിൽ പതിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും മലങ്കര സഭയുടെ ആത്മീയ ഉറവയെ ജ്വലിപ്പിച്ചു. സ്വന്തം ജീവിതത്തേക്കാൾ മുൻഗണന നൽകി, അദ്ദേഹം ഒരു സഭാ ജീവിതം നയിച്ചു, വാളുകളേക്കാൾ ശക്തവും പ്രചോദനാത്മകവുമായ വാക്കുകൾ നിറഞ്ഞതും സദ്ഗുണങ്ങളെക്കാൾ ശ്രേഷ്ഠമായ പ്രവൃത്തികളെ വീണ്ടെടുക്കുന്നതും, മലങ്കര സഭയുടെ ചരിത്രത്തിൽ അവിസ്മരണീയമായ അധ്യായങ്ങൾ എഴുതി. 1991 ഓഗസ്റ്റ് 19 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. മാതൃ ഇടവകയായ മുളക്കുളം കർമ്മേൽകുന്നിൽ ഭൗതിക ശരീരം കബറടക്കി.
(കടപ്പാട്)

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Historical Images Of Malankara Syrian Churches posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share