Anad Chamundeswary Devaswam Trust

Anad Chamundeswary Devaswam Trust അനാട് ചാമുണ്ഡി ദേവി

22/04/2026
22/04/2026

സർവ്വൈശ്വര്യവരദായിനി ആനാട്ടമ്മയുടെ 2026 തിരുഃ ഉത്സവം ഒന്നാം ദിവസം

സർവ്വൈശ്വര്യവരദായിനി ആനാട്ടമ്മയ്ക്ക് പൊങ്കാല ഭക്തജനങ്ങൾക്ക് സ്വാഗതം
14/03/2026

സർവ്വൈശ്വര്യവരദായിനി ആനാട്ടമ്മയ്ക്ക് പൊങ്കാല
ഭക്തജനങ്ങൾക്ക് സ്വാഗതം

ഭക്തജനങ്ങളെ,പുണ്യപുരാതനമായ ആനാട് ശ്രീ ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം ഏപ്രിൽ 22 മുതൽ 24 വരെ നടത്തുവ...
14/03/2026

ഭക്തജനങ്ങളെ,

പുണ്യപുരാതനമായ ആനാട് ശ്രീ ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം ഏപ്രിൽ 22 മുതൽ 24 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുകയാണ്. മുൻവർഷങ്ങളിൽ 7 മുതൽ 9 ദിവസങ്ങളിലായി നടന്നുവരുന്ന തിരുഉത്സവം, ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഈ വർഷം മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നതാണ്.

സർവ്വൈശ്വര്യ വരദായിനിയായ ആനാട്ടമ്മയുടെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും ഭക്തിനിർഭരമായ വിവിധ വിശേഷാൽ ചടങ്ങുകൾ നടത്തിവരുന്നത് എല്ലാ ഭക്തജനങ്ങൾക്കും അറിയാവുന്നതാണ്. നമ്മുടെ ദേശത്തിന്റെയും ദേശവാസികളുടെയും ഐശ്വര്യാഭിവൃദ്ധിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രാർത്ഥനയായി, ഈ വർഷം “ദേശ നിറപറ” എന്ന മഹത്തായ ചടങ്ങും സംഘടിപ്പിച്ചിരിക്കുകയാണ്.

മുഴുവൻ ഭക്തജനങ്ങളും സർവ്വൈശ്വര്യ വരദായിനിയായ ആനാട്ടമ്മയ്ക്ക് ഒരു നിറപറ സമർപ്പിച്ച്, ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിരിക്കുന്ന ദേശ നിറപറ ചടങ്ങ് വിജയകരമാക്കണമെന്ന് ദേവീ നാമത്തിൽ വിനീതമായി അഭ്യർത്ഥിക്കുന്നു.

കൂടാതെ, ക്ഷേത്ര തിരുഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഉത്സവപൂജകൾ, അന്നദാനം, മറ്റ് ക്ഷേത്രചടങ്ങുകൾ എന്നിവ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങളും പിന്തുണയും ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.

Address

Nedumangad
Thiruvananthapuram
695541

Alerts

Be the first to know and let us send you an email when Anad Chamundeswary Devaswam Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Anad Chamundeswary Devaswam Trust:

Shortcuts

Share

Category