27/05/2026
കൊച്ചുവേളി ഇടവകയുടെ പുതിയ ഇടവകവികാരി ഫാ. ഡാർവ്വിൻ പീറ്ററിനെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. ഇടവകയുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പ്രതീക്ഷകളിലും പ്രയാസങ്ങളിലും അച്ചൻ നമ്മോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ എല്ലാ ശുശ്രൂഷകൾക്കും പ്രാർത്ഥനയോടും സഹകരണത്തോടും കൂടി ഇടവകജനങ്ങളും ഒപ്പമുണ്ടാകും. ഈ പുതിയ ദൗത്യത്തിൽ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇടവക ജനങ്ങളും, പാരിഷ് അംഗങ്ങളും, മുൻ ഇടവക വികാരി ഫാ. റ്റോണി ഹാംലറ്റും ചേർന്ന് പുതിയ ഇടവക വികാരിയെ സ്വാഗതം ചെയ്തു