Mulloor Thottam Shree Naagar Bhagavathi Temple

Mulloor Thottam Shree Naagar Bhagavathi Temple കടൽക്കരയിലെ ഒരു ദൃശ്യ വിസ്മയമാണീ ക്ഷേത്രം. വിഴിഞ്ഞം തുറമുഖത്തിനോട് ചേർന്നിരിക്കുന്നത്.സന്ദർശിക്കൂ

നാഗങ്ങളും സർപ്പങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്?നാഗങ്ങൾ സഞ്ചരിക്കാത്തവയും ഒരിടത്തിരുന്ന് സർവ്വതും അറിയുന്ന ത്രികാലജ്ഞ...
21/08/2026

നാഗങ്ങളും സർപ്പങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്?

നാഗങ്ങൾ സഞ്ചരിക്കാത്തവയും ഒരിടത്തിരുന്ന് സർവ്വതും അറിയുന്ന ത്രികാലജ്ഞാനികളും നാഗലോകനിയന്ത്രിതാക്കളുമാണ്. സർപ്പങ്ങൾ പറക്കുകയോ സഞ്ചരിക്കുകയോ ചെയ്യുന്നവയും മനുഷ്യർക്കിടയിൽ ദൃഷ്ടിഗോചരവുമാണ്.
പൊതുവിൽ നാഗരാജാവ് (അനന്തൻ, വാസുകി, നാഗരാജ്ഞി, നാഗകന്യ) എന്നിങ്ങനെയാണ് ആരാധിച്ചു വരുന്നത്. അപൂർവ്വമായി ചില സ്ഥലത്ത് നാഗചാമുണ്ഡി, നാഗയക്ഷി തുടങ്ങിയ മൂർത്തിഭേദങ്ങളേയും പ്രതി ഷ്ഠിച്ചു കാണുന്നു. നാഗ സങ്കൽപ്പത്തിൽ നവനാഗങ്ങൾക്കാണ് പ്രാധാന്യം. അതുകൊണ്ട് ആയില്യം, പഞ്ചമി പോലുള്ള നാഗപ്രധാന്യമുള്ള വ്രതങ്ങളെടുക്കുമ്പോൾ നവനാഗസ്തുതി ചൊല്ലുന്നത് വളരെ നല്ലതാണ്.

ഇന്ന് ആയില്യം
12/08/2026

ഇന്ന് ആയില്യം

നാഗരൂട്ട് എന്നാൽ എന്താണ്?പ്രാണനുള്ള സർവ്വജീവനും അന്നത്തിൽ നിന്നു ണ്ടാകുകകയും അന്നത്തിൽ ജീവിച്ച് അന്നത്തിൽ തന്നെ ലയിക്കുമ...
09/08/2026

നാഗരൂട്ട് എന്നാൽ എന്താണ്?
പ്രാണനുള്ള സർവ്വജീവനും അന്നത്തിൽ നിന്നു ണ്ടാകുകകയും അന്നത്തിൽ ജീവിച്ച് അന്നത്തിൽ തന്നെ ലയിക്കുമെന്നതാണ് തത്വം. ഇങ്ങനെയുള്ള അന്നം ബ്രഹ്മ മാണെന്ന സങ്കൽപ്പമാണ് നാഗരൂട്ടിന് പിന്നിൽ. യഥാർത്ഥ ത്തിൽ നാഗരൂട്ടിലൂടെ പ്രാണനെ ഊട്ടുകയാണ്. ത്യാഗം,ദാനം, തപസ്സ് ഇവയെയാണ് ഈ ക്രിയ പ്രതിനിധാനം ചെയ്യുന്നത്. നാഗങ്ങളെ ഊട്ടിയാൽ സർവൈശ്വര്യം സിദ്ധിക്കും. പവനാശനനായ (വായുഭക്ഷിക്കുന്ന) നാഗവും മനുഷ്യരിലെ കുണ്ഡലിനിയും ഒന്നുതന്നെ എന്ന് തിരിച്ചറിഞ്ഞാൽ മനുഷ്യർ പാമ്പുകളെ നശിപ്പി ക്കില്ല. നാഗരൂട്ടിൽ പ്രധാനം നൂറും പാലുമാണ്.

ഭഗവത്ഗീതാ പത്താം അദ്ധ്യായത്തിൽ....."സർപ്പാണാമി വാസുകി, അനന്തശ്ചാസ്മി നാഗാനാം' എന്ന ഭഗവാന്റെ വാക്കുകൾ ശ്രദ്ധിക്കുന്ന വർക്...
02/08/2026

ഭഗവത്ഗീതാ പത്താം അദ്ധ്യായത്തിൽ.....

"സർപ്പാണാമി വാസുകി, അനന്തശ്ചാസ്മി നാഗാനാം' എന്ന ഭഗവാന്റെ വാക്കുകൾ ശ്രദ്ധിക്കുന്ന വർക്ക് നാഗദേവതാ സങ്കൽപ്പത്തിന്റെ മാഹാത്മ്യം വ്യക്ത മാകും. സർപ്പശ്രേഷ്ഠനായ വാസുകിയും നാഗശേഷ്ഠ നായ അനന്തനും താൻ തന്നെയാണെന്ന് ഭഗവാൻ വ്യക്ത മാക്കുന്നു. ഇവിടെ മറ്റൊരുകാര്യം ശ്രദ്ധിക്കേണ്ടത് സർപ്പ ങ്ങളും നാഗങ്ങളും തമ്മിലുള്ള വ്യത്യാസമാണ് സർപ്പ ങ്ങൾ ഒറ്റ ഫണമുള്ളതും വിഷമുള്ളവരുമാണ് നാഗങ്ങ ളാകട്ടെ വിഷമില്ലാത്തതും ഒന്നിലധികം ഫണങ്ങളോടു കൂടിയവരുമാണ്. അനന്തൻ നാഗമാണ്.

നാഗപഞ്ചമി മാഹാത്മ്യംനാഗാരാധനയ്ക്ക് ഏറ്റവും നല്ല ദിവസങ്ങൾ ആയില്യവും പഞ്ചമിയുമാണ്. പഞ്ചമി തിഥിയിൽ ഏറ്റവും പ്രാധാന്യം നാഗപഞ...
29/07/2026

നാഗപഞ്ചമി മാഹാത്മ്യം
നാഗാരാധനയ്ക്ക് ഏറ്റവും നല്ല ദിവസങ്ങൾ ആയില്യവും പഞ്ചമിയുമാണ്. പഞ്ചമി തിഥിയിൽ ഏറ്റവും പ്രാധാന്യം നാഗപഞ്ചമി എന്നറിയപ്പെടുന്ന ശ്രാവണമാസ പഞ്ചമിയാണ്. വടക്കേ ഇന്ത്യയിൽ നാഗപഞ്ചമി വലിയ ആഘോഷമാണ്. ശ്രീകൃഷ്ണ ഭഗവാൻ കാളിയമർദ്ദനം നടത്തിയ ദിനമായി നാഗപഞ്ചമിയെ അവർ കണക്കാ ക്കുന്നു. എന്തു തന്നെയായാലും നാഗപഞ്ചമി ദിവസം വ്രതമെടുക്കുന്നതും നാഗക്ഷേത്രങ്ങൾ സന്ദർശിച്ച് യഥാ വിധി നാഗരാധനനടത്തിക്കുന്നതും ഒരാണ്ടുവരെയുള്ള
കടുത്ത നാഗദോഷങ്ങൾക്ക് ശമനവും, നാഗശാപം, ജാത കാലുള്ള രാഹു, കേതു ദുരിതങ്ങൾ, കാളസർപ്പയോഗം, സന്താനദുരിതം, മംഗല്യ തടസ്സം, ത്വക് രോഗങ്ങൾ ഇങ്ങ നെനാഗ ദോഷത്താലുള്ള സർവ്വ തടസ്സങ്ങളും മാറി ജീവിതം ശുഭകരമാകാൻ ഉത്തമമാണ്.

ഏവർക്കും സ്വാഗതം 🙏
24/06/2026

ഏവർക്കും സ്വാഗതം 🙏

മഹാ ക്ഷേത്ര തറക്കല്ലിടൽ കർമ്മം 2026 മാർച്ച് 25 ബുധനാഴ്ച
22/03/2026

മഹാ ക്ഷേത്ര തറക്കല്ലിടൽ കർമ്മം 2026 മാർച്ച് 25 ബുധനാഴ്ച

Address

Thiruvananthapuram
695521

Telephone

+917012003598

Website

Alerts

Be the first to know and let us send you an email when Mulloor Thottam Shree Naagar Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category