Mukkunada panayil Bhagavathi temble trust

Mukkunada panayil Bhagavathi temble trust വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ

26/02/2025

പണയിൽ ഭഗവതി കേഷത്ര ട്രസ്റ്റ്‌ 🙏

മാന്യരെ ശിവരാത്രി ദിവസം ആയ ഇന്നത്തെ(26/02/25)മഹാ മൃതുംജയാഹോമം വളരെ നല്ല രീതിയിൽ കേഷത്രത്തിൽ നടക്കുകയുണ്ടയി ഇതിൽ സഹകരിച്ച എല്ലാ ഭക്ത ജനങ്ങൾക്കും കേഷത്ര വനിതാ കൂട്ടായ്മയ്കും ദേവി നാമത്തിൽ നന്ദി അറിയിക്കുന്നു

31/01/2023

പണയിൽ അമ്മേ ശരണം

27/01/2023

മാന്യരെ
17 മത് പ്രതിഷ്ട വാർഷിക മഹോത്സവം വൻ വിജയം ആക്കി തീർത്ത എല്ലാ പേർക്കും ദേവി നാമത്തിൽ നന്ദി കടപ്പാടും രേഖ പെടുത്തുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ചുക്കാൻ പിടിച്ച കേഷത്ര ട്രസ്റ്റ്‌ കമ്മിറ്റി അംഗങ്ങൾക്കും മതൃസമിതി അങ്ങള്ക്കും ദേവി നാമത്തിൽ നമസ്കാരം

NB: വരുന്ന ചൊവ്വാഴ്ച നടത്തുറപ്പ് ചടങ്ങ് ആണ് അന്നേ ദിവസം പൊങ്കാല ഇടാൻ താല്പര്യം ഉള്ളവർ 5:30 മുൻപ് ആയി എത്തി ചേരാൻ താല്പര്യ പെടുന്നു

26/01/2023
23/01/2023
പ്രതിഷ്ഠ കൈപ്പത്തി, ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം!കേരളത്തിന്റെ അഭിവൃദ്ധിക്കായി പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട  നാല്  അംബികാക്...
18/01/2023

പ്രതിഷ്ഠ കൈപ്പത്തി, ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം!

കേരളത്തിന്റെ അഭിവൃദ്ധിക്കായി പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട നാല് അംബികാക്ഷേത്രങ്ങളിലൊന്നാണ് കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം.ജലത്തിൽ പ്രത്യക്ഷപ്പെട്ട അംബികയായതിനാൽ ഹേമാംബിക എന്നും അറിയപ്പെടുന്നു.പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.കന്യാകുമാരിയിൽ ബാലാംബികയായും വടകര ലോകനാർകാവിൽ ലോകാംബികയായും കൊല്ലൂരിൽ മൂകാംബികയായും അകത്തേത്തറയിൽ ഹേമാംബികയെയുമായാണ് പരശുരാമൻ പ്രതിഷ്ഠിച്ചത് .പ്രഭാതത്തില്‍ സരസ്വതീ ദേവിയെയും മധ്യാഹ്നത്തില്‍ ലക്ഷ്മീദേവിയായും സന്ധ്യക്ക്‌ ദുർഗാദേവിയായും ഐശ്വര്യപ്രദായിനിയായ ഹേമാംബികയെ ആരാധിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകളൊന്നുംതന്നെ ഇല്ലാത്ത ഒരു ക്ഷേത്രമാണ
kaipathi-temple-view
ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിൽ രണ്ടു കൈപ്പത്തികളായതിനാൽ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു.ഭാരതത്തിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്. കൈപ്പത്തിവിഗ്രഹത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.ദേവിയുടെ മൂലസ്ഥാനം കരിമലയിലാണ് . കുറൂർ മനയിലെ നമ്പൂതിരി ദേവിയുടെ ഉപാസകനായിരിന്നു.പ്രായാധിക്യത്താൽ ദേവിയെ നിത്യവും പൂജിക്കാൻ പോവാൻ കഴിയാതെ വന്നു.അവസാന പൂജ കഴിഞ്ഞു വീട്ടിലെത്തിയ നമ്പൂതിരിക്ക് ദേവിയുടെ സ്വപ്നദർശനമുണ്ടായി.പൂജയിൽ സംപ്രീതയായതിനാൽ തുടർന്നും പൂജചെയ്യാൻ കുറൂർ മനയുടെ അടുത്തുള്ള കുളത്തിൽ പ്രത്യക്ഷയാകുമെന്നും പൂർണരൂപം ദർശിച്ചശേഷമേ സംസാരിക്കാൻപാടുള്ളു എന്നും അരുളി .കുളത്തിൽ നിന്ന് ആദ്യം ദേവിയുടെ കരങ്ങളാണ് ഉയർന്നു വന്നത് .കണ്ടപാടെ അദ്ദേഹം "അതാ കണ്ടു" എന്ന് അറിയാതെ പറഞ്ഞു .ഇതോടെ കൈകൾ മാത്രം ദർശനം നൽകി ദേവി അപ്രത്യക്ഷയായി .കൈകൾ കണ്ടമാത്രയിൽ സന്തോഷത്താൽ കുറൂർ നമ്പൂതിരി ദേവിയുടെ കൈകളിൽ പിടിച്ചു വലിച്ചു .അപ്പോഴേക്കും അത് ശിലയായിമാറിയിരുന്നു .സ്വയംഭൂവായ ഈ രണ്ടുകരങ്ങളാണ് ഇവിടുത്തെ പ്രതിഷ്ഠ.

സന്താനഗോപാലം, സ്വയംവരപുഷ്‌പാഞ്‌ജലി ,ദ്വാദശാക്ഷരീ പുഷ്‌പാഞ്‌ജലി എന്നിവ ഇവിടുത്തെ പ്രധാന വഴിപാടാണ്. രോഗശാന്തിക്കായി ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായവും വിദ്യാപുരോഗതിക്കായി നാലാം അദ്ധ്യായവും ഇവിടെ പാരായണം ചെയ്യുന്നത് ഉത്തമം."കുട്ടിയും തൊട്ടിയും" ഒരു പ്രധാന വഴിപാടാണ്. സന്താന ഭാഗ്യമില്ലാത്തവർ ദേവിയെ കണ്ടു പ്രാർഥിച്ച് കുഞ്ഞു ജനിച്ചുകഴിയുമ്പോൾ ആറാംമാസത്തിൽ കൊണ്ടുവന്നു അടിമകിടത്തി തൊട്ടിൽ സമർപ്പിക്കുന്ന വഴിപാടാണിത്.പ്രധാന നിവേദ്യം അപ്പമാണ്.

laksham-deepam
പ്രഭാതത്തില്‍ സരസ്വതീ ദേവിയായതിനാൽ പണപ്പായസവും മധ്യാഹ്നത്തില്‍ ലക്ഷ്മീയായതിനാൽ പാൽപ്പായസവും സന്ധ്യക്ക്‌ ദുർഗാദേവിയായതിനാൽ കടുംപായസവും ആണ് വഴിപാട് . ഐശ്വര്യപ്രദായനിയായ ഹേമാംബികയുടെ പ്രതിഷ്ഠാദിനം മേടത്തിലെ പൂരത്തിലാണ്. അന്നേദിവസം സർവൈശ്വര്യത്തിനായി ഭക്തജനങ്ങൾ ലക്ഷാർച്ചന നടത്തി ദേവിക്ക് ലക്ഷദീപം സമർപ്പിക്കുന്നു.കൊടിയേറ്റുത്സവം ഇവിടെ നടത്താറില്ല . നവരാത്രികാലങ്ങളിലെ ഒൻപതു ദിവസമാണ് ഇവിടെ പ്രധാനം.അഭീഷ്ട വരദായനിയായ ദേവീസന്നിധി സംഗീത വാദ്യ നിർത്തകലാകാരമാരുടെ ഇഷ്ടസന്നിധികൂടെയാണ്

പ്രതിഷ്ഠ കൈപ്പത്തി, ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം!
18/01/2023

പ്രതിഷ്ഠ കൈപ്പത്തി, ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം!

പണയിൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്" മുക്കുനട പണയിൽ അമ്മയ്ക്ക് പ്രണാമം 🙏🏻 പ്രതിഷ്ഠാവാർഷികവും,🙏🏻 ഉത്രട്ടാതി പൊങ്കാല മഹോത്സവും ...
15/01/2023

പണയിൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്"
മുക്കുനട
പണയിൽ അമ്മയ്ക്ക് പ്രണാമം 🙏🏻
പ്രതിഷ്ഠാവാർഷികവും,🙏🏻 ഉത്രട്ടാതി പൊങ്കാല മഹോത്സവും ജനുവരി 24,24,26

ഉത്സവസമിതി മുക്കുനട

15/01/2023 മലയാള മാസം ഒന്നാം തിയതി രാവിലെ ശ്രീകോവിലിൽ കട്ടള പടി മാറ്റുന്ന ചടങ്ങ് ആണ്. ബഹുമാന്യ തന്ത്രി ശ്രീ പുരുഷോത്തമൻ ...
14/01/2023

15/01/2023 മലയാള മാസം ഒന്നാം തിയതി രാവിലെ ശ്രീകോവിലിൽ കട്ടള പടി മാറ്റുന്ന ചടങ്ങ് ആണ്. ബഹുമാന്യ തന്ത്രി ശ്രീ പുരുഷോത്തമൻ നമ്പുതിരിയുടെ കർമികത്വത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു...

എല്ലാപേരുടെയും സഹകരണം പ്രദീക്ഷിച്ചു കൊള്ളുന്നു

പണയിൽ അമ്മക്ക് അർച്ചന,പൂജകൾ തുടങ്ങി മറ്റു പ്രധാനവഴിപാടുകൾ മൊബൈൽ ആപ്പ് ഉപയോഗിച്ചും നടത്താവുന്നതാണ്.ക്ഷേത്രത്തിലെ. പൂജകളുട...
14/01/2023

പണയിൽ അമ്മക്ക് അർച്ചന,പൂജകൾ തുടങ്ങി മറ്റു പ്രധാനവഴിപാടുകൾ മൊബൈൽ ആപ്പ് ഉപയോഗിച്ചും നടത്താവുന്നതാണ്.
ക്ഷേത്രത്തിലെ. പൂജകളുടെയും വഴിപാടുകളുടെയും തുകകൾ അറിയുവാനും നേരത്തെ ബുക്ക് ചെയ്യുവാനും സാധിക്കുന്നതാണ്.

ഇതോടൊപ്പം ചേർത്തിരിക്കുന്ന നമ്പരിൽ മെസ്സേജ് അഥവാ whtsp ചെയ്യുക

9020377307
9746222053

Address

Thiruvananthapuram
695528

Telephone

+919746222053

Website

Alerts

Be the first to know and let us send you an email when Mukkunada panayil Bhagavathi temble trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mukkunada panayil Bhagavathi temble trust:

Share