04/05/2026
നിസ്വാർത്ഥ സേവനത്തിന് ആദരവ് 🙏✨
വലിയ തോട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ 54-ാം പ്രതിഷ്ഠാ വാർഷിക ചിത്രാ പൗർണ്ണമി ഉത്സവം വിജയകരമായി നടത്താൻ, ഭക്തിയോടെയും സമർപ്പണത്തോടെയും സേവനം അനുഷ്ഠിച്ചവരെ പൊന്നാട അണിയിച്ച്, സ്നേഹോപഹാരമായി ദക്ഷിണ നൽകി ആദരിച്ചു.
ക്ഷേത്ര കാര്യങ്ങളിൽ അർപ്പണബോധത്തോടെ സേവനം ചെയ്ത ശ്രീ. ഗോപകുമാർ. N.
ക്ഷേത്ര അടിച്ചുതളി സേവനത്തിലൂടെ അമ്മയുടെ സന്നിധി ശുചിയായി സൂക്ഷിച്ച ശ്രീമതി തങ്കമണി.
പൊങ്കാല ദിവസം ക്ഷേത്രത്തിന് ആവശ്യമായ കുലവാഴയും കരിക്കും എത്തിച്ച്, ക്ഷേത്രാലങ്കാരം ഭംഗിയായി നിർവഹിച്ച ശ്രീ. സുരേഷ്.
ഇവരുടെ സേവനവും സമർപ്പണവും ഈ ഉത്സവത്തിന്റെ വിജയത്തിന് വലിയൊരു പിന്തുണയായി.
സേവനമാണ് ഏറ്റവും വലിയ സമർപ്പണം.
അമ്മയുടെ അനുഗ്രഹം ഇവർക്കും കുടുംബങ്ങൾക്കും എന്നും ഉണ്ടാകട്ടെ 🙏🌺✨