Jacobite Syrian Church Thiruvananthapuram

Jacobite Syrian Church Thiruvananthapuram Thiruvananthapuram Region of Jacobite Syrian Church consists of Three churches.

23/08/2026

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അഭിവന്ദ്യ കർദിനാൾ മോർ ബസേലിയോസ് ക്ലീമിസ് ബാവായുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷത്തിൽ പരി. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവായും മെത്രാപ്പൊലീത്തമാരും പങ്കെടുത്തതിന്റെ പ്രസക്ത ഭാഗങ്ങൾ.

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലേക്ക് എഴുന്നള്ളി വന്ന പിതാക്കന്മാരെ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ...
23/08/2026

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലേക്ക് എഴുന്നള്ളി വന്ന പിതാക്കന്മാരെ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ നേതൃത്വത്തിൽ കത്തീഡ്രൽ വികാരി റവ. ഫാ. അലക്സാണ്ടർ തോമസും കമ്മിറ്റി അംഗങ്ങളും സ്വീകരിച്ചു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കർദിനാൾ മോർ ബസേലിയോസ് ബാവായുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷങ്ങളിൽ പങ്കു ചേരുവാൻ എത്തിയ അഭിവന്ദ്യ പിതാക്കന്മാരായ കുര്യാക്കോസ് മോർ ക്ലീമീസ്, സഖറിയാസ് മോർ പീലക്സിനോസ്, മാത്യൂസ് മോർ അന്തിമോസ് എന്നിവരാണ് സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലേക്ക് എഴുന്നള്ളി വന്നത്.

INTER SUN 26 - തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രൽ ജേതാക്കൾ.തിരുവനന്തപുരം YMCA സംഘടിപ്പിച്ച ഇന്റ...
13/08/2026

INTER SUN 26 - തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രൽ ജേതാക്കൾ.

തിരുവനന്തപുരം YMCA സംഘടിപ്പിച്ച ഇന്റർ സൺഡേ സ്കൂൾ കലാ മത്സരം "INTER SUN 2026" ൽ, തിരുവനന്തപുരം, സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രൽ ജേതാക്കളായി.

വിജയികൾക്ക് ആംഗ്ലിക്കൻ ചർച്ച് ജർമ്മനി ഏരിയ ഡീൻ റവ.ഡോ. വിനോദ് വിക്ടർ, സമ്മാനങ്ങളും, എവർ റോളിങ്ങ് ട്രോഫികളും വിതരണം ചെയ്തു.

സോളോ സോങ്, ഗ്രൂപ്പ് സോങ്, കഥ പറയൽ, പ്രസംഗം, ബൈബിൾ ക്വിസ്, ബൈബിൾ റെഫറൻസ് എന്നീ ഇനങ്ങളിലായി, നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നും ഏകദേശം നൂറിൽ പരം കുട്ടികളും, അദ്ധ്യാപകരും പങ്കെടുത്തു.

12/08/2026

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് സ്പെഷ്യൽ സ്കൂൾ ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനി സന്ദർശിക്കുകയും കുട്ടികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.
തിരുമേനിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും തങ്ങളുടെ വിവിധ താലന്തുകൾ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു.

ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചുതിരുവനന്തപുരം ● ആദര...
12/08/2026

ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു

തിരുവനന്തപുരം ● ആദരണീയനായ ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും മീഡിയാ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു.

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രവർത്തനങ്ങളെ മെത്രാപ്പോലീത്ത അഭിനന്ദിക്കുകയും സഭയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. സഭാതർക്കം നീതിപൂർവവും രമ്യവുമായി പരിഹരിക്കുന്നതിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും മെത്രാപ്പോലീത്ത മന്ത്രിയോട് അഭ്യർത്ഥിച്ചു.

മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ്, ഫാ. അലൻ കുര്യൻ സാബു എന്നിവർ സന്നിഹിതരായിരുന്നു.

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചുതിരുവനന്തപുരം ● കേരള ഗ...
12/08/2026

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു

തിരുവനന്തപുരം ● കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകറെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു. ലോക്ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വിവിധ സഭാ, സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ആശയവിനിമയം നടത്തി.

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ്, ഫാ. അലൻ കുര്യൻ സാബു, ഡീ. ഡോ. പോൾ സാമുവൽ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

പുസ്തകപ്രകാശനം നിർവ്വഹിച്ചു.തിരുവനന്തപുരം: സുപ്രീം കോടതി സീനിയർ അഭിഭാഷകൻ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചിച്ച ‘ ദി ലോ ഓഫ് ലവ് (...
12/08/2026

പുസ്തകപ്രകാശനം നിർവ്വഹിച്ചു.

തിരുവനന്തപുരം: സുപ്രീം കോടതി സീനിയർ അഭിഭാഷകൻ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചിച്ച ‘ ദി ലോ ഓഫ് ലവ് (The Law of Love)’ എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ പ്രകാശനം യാക്കോബായ സുറിയാനി സഭയുടെ തിരുവനന്തപുരം മേഖലാ മെത്രാപ്പോലീത്താ അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ഐ. എസ്. ആർ. ഒ ഡെപ്യൂട്ടി ഡയറക്ടർ ഷെവ. ഡോ. കോശി എം. ജോർജ് പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഏറ്റുവാങ്ങി.

സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ്, കഴക്കൂട്ടം യൽദോ മോർ ബസേലിയോസ് പള്ളി സഹവികാരി ഫാ. പോബ്സൺ വർഗീസ്, ഫാ. അലൻ കുര്യൻ സാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

12/08/2026

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when Jacobite Syrian Church Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share