Thottakkadu devi temple

Thottakkadu devi temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thottakkadu devi temple, Hindu temple, Thiruvananthapuram.

17/01/2022
12/01/2021

നിലവിളക്കിന്‍റെ മഹത്വം

1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ
2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
3. നിലവിളക്കിന്റെ മുകല്‍ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
ശിവനെ
4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
ലക്ഷ്മി
5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
സരസ്വതി
6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
പാര്‍വ്വതി
7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
ശിവന്‍
9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
ദുഃഖങ്ങള്‍ ഇല്ലാതാകുന്നു
10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
കടബാധ്യത തീരും
11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
സമ്പത്ത് വര്‍ദ്ധന
12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍ പാടുണ്ടോ?
ഇല്ല
13. നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം എന്ത്?
പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
14. ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
വിവാഹ തടസ്സം നീങ്ങള്‍
15. മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
മാനസ്സിക ദുഃഖനിവാരണം
16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
മഹാവ്യാധി
17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ധനലാഭം
18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
അജ്ഞത
19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്രം
20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം

നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം. വിളക്കിന്റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്‌നയെയും, മുകള്‍ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു.

ദീപം കത്തുന്നതോടെ ഓംകാരത്തിന്റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന തിരിയില്‍ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരം ഉണ്ടാകുമ്പോള്‍ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നു. ഇതാണ് പ്രണവതത്വമായ ഓംകാരധ്വനി. അതുകൊണ്ട് പ്രത്യേകമായ ജപാദികര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കിലും കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്കിന്റെ പവിത്രമായ മന്ത്ര സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുന്നതാണ്.
രണ്ടു, അഞ്ച്, ഏഴു (ഏഴിന്റെ ഗുണിതങ്ങള്‍ ആയിട്ടുള്ള) തിരികളിട്ടുവേണം നിലവിളക്ക് കത്തിക്കാന്‍.
കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച് പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.വിളക്കുകളില്‍ നെയ്യ് വിളക്കിനാണ് ഏറ്റവും മഹത്വമുള്ളത്. പഞ്ചമുഖനെയ് വിളക്കിനുമുമ്പിലിരുന്ന് അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല്‍ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നെയ് വിളക്ക് മറ്റ് എണ്ണ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ കൊളുത്തരുത്. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ് എണ്ണകള്‍ ഉപയോഗിച്ച് വിളക്ക്‌കൊളുത്തരുതെന്നാണ് സങ്കല്‍പം. കരിംപുക അധികം ഉയരുന്ന എണ്ണകള്‍ ഉപയോഗിക്കുന്നത് അശ്രീകരമാണ്.പ്രശ്‌നമാര്‍ഗ്ഗത്തില്‍ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്. ദീപം ഇടത്തുവശത്തേക്ക് തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള്‍ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്.

സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന് പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്‌കൊണ്ട് ഊതി നിലവിളക്ക് അണയ്ക്കരുത്. തിരി പിന്നിലേക്കെടുത്ത് എണ്ണയില്‍ മുക്കിയോ അല്‍പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ് വിശ്വാസം.ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക് എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത് മംഗളപ്രദമാണ്. ഒരുപിടി പൂവ് വിളക്കിന് മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക് കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് നാമം ജപിക്കുന്നതിന് ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന് അറിയുക.കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്‌നിയാണ്. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ് വിളക്ക് കൊളുത്തുന്നത് ഐശ്വര്യപ്രദമാണ്

08/01/2021

നമ്മുടെ മിക്ക മഹാക്ഷേത്രങ്ങളിലേയും പ്രസാദങ്ങള്‍ക്ക് മഹാരോഗങ്ങളെപ്പോലും അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നതാണ് അതിഹ്യവും അനുഭവവും. നമുക്ക് അത്തരം ചില ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും അവയുടെ ഫലവും.

കുന്നത്തൂർ മുക്കുടി

പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍ മേട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി നടത്തപ്പെടുന്ന ജന്മപൂജ; ഏറെ പ്രസിദ്ധമാണ്. ഈ പൂജയിലെ നിവേദ്യത്തെ മുക്കുടി എന്നാണ് പറയുക. ചുക്ക്, തിപ്പലി, പെരുങ്കായം,ഏലക്കായ്, അയമോദകം, ശര്‍ക്കര എന്നിവ ചേര്‍ത്താണ് മുക്കുടി തയ്യാറാക്കുന്നത്. മുക്കുടി ഭഗവാന് നേദിച്ച ശേഷം അത് പ്രസാദമായി ഭക്തര്‍ക്ക് നല്‍കുന്നു. ഈ പ്രസാദം സേവിച്ചാല്‍ പല രോഗങ്ങളും അകലുമെന്നാണ് ഭക്തജന വിശ്വാസം

കാളികാമ്പാളിന്റെ തേന്‍പ്രസാദം

തിരുച്ചിറപ്പള്ളിയില്‍ വെക്കാളിയമ്മന്‍ ക്ഷേത്രത്തിനടുത്തുള്ള കാളികാമ്പാള്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച തോറും രാഹുകാല വേളയില്‍ ദുര്‍ഗ്ഗയ്ക്ക് ഇഞ്ചിനീരും തേനും ചേര്‍ത്ത് അഭിഷേകം ചെയ്ത്, ആ അഭിഷേകദ്രവ്യം കുട്ടികളുടെ നാക്കില്‍ തടവുന്നു. തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ സംസാരശേഷിയില്ലാത്ത കുട്ടികള്‍ സംസാരിച്ചുതുടങ്ങുമത്രെ.

പുതുക്കോട്ട പാവയ്ക്കായ് പ്രസാദം

തമിഴ്നാട്ടില്‍ പുതുക്കോട്ട ജില്ലയിലെ ആവുടയാര്‍ ക്ഷേത്രത്തിലെ അര്‍ദ്ധയാമ പൂജാവേളയില്‍ പാവക്കാ കറിയോടുകൂടി ചോറു നേദിച്ച് പ്രസാദമായി നല്‍കപ്പെടുന്നു. തുടര്‍ച്ചയായി നാല് ആഴ്ച ഇവിടെ ദര്‍ശനം നടത്തി മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പ്രസാദവും കഴിച്ചുപോന്നാല്‍ പ്രമേഹത്തിന് ശമനം കിട്ടുമെന്നാണ് വിശ്വാസം.

തിരുവിഴയിലെ വിഷമുറി പ്രസാദം

ആലപ്പുഴയ്ക്കടുത്തുള്ള തിരുവിഴാശിവക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ള വിഷം പുറത്തുകളയാനുള്ള ശക്തി ഇവിടുത്തെ മുറിപ്രസാദത്തിനുണ്ട്. ക്ഷേത്രത്തിനുചുറ്റും പരിസരങ്ങളിലും വളരുന്ന പ്രത്യേകതരം മൂലികാ ചെടിയുടെ നീര് ശിവനെ പൂജിച്ച പാലില്‍ കലര്‍ത്തി ആവശ്യക്കാരെക്കൊണ്ട് കുടിപ്പിക്കുന്നു. ഈ പ്രസാദം കുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വെയ്ക്കണം. അപ്പോള്‍ ഛര്‍ദ്ദിയുണ്ടാവുകയും വിഷം പുറത്തുവരുമെന്നുമാണ് വിശ്വാസം.

തകഴിയിലെ വലിയെണ്ണ പ്രസാദം

തകഴി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നല്‍കപ്പെടുന്ന പ്രസാദമായ എണ്ണ വാതരോഗമകറ്റുന്ന ദിവ്യാ ഔഷധമായിട്ടാണ് കരുതപ്പെടുന്നത്. ഈ ക്ഷേത്രസന്നിധിയില്‍ ജീവിച്ചുപോന്ന അണക്കേഴത്ത് വല്യച്ഛന്‍ എന്നയാളുടെ സ്വപ്നത്തില്‍ അയ്യപ്പന്‍ പ്രത്യക്ഷനായി വാതരോഗത്തിനുള്ള ദിവ്യ ഔഷധമായ വലിയ എണ്ണ കാച്ചാനുള്ള കൂട്ടുകളുടെ രഹസ്യം പറഞ്ഞുകൊടുത്തുവത്രെ. അതുപ്രകാരം അദ്ദേഹം എണ്ണ കാച്ചിയെടുത്തു. ക്ഷേത്രമണി മുഴങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ എണ്ണ പാകപ്പെട്ടുവെന്നത് മനസ്സിലാക്കിയതോടൊപ്പം അന്നേദിവസം നേദിച്ച ശര്‍ക്കര പായസത്തില്‍ എണ്ണയുടെ സുഗന്ധം അനുഭവപ്പെട്ടുവെന്നുമാണ് ചരിത്രം.

ഓതറ മലമ്പ്രദേശത്തുള്ള എണ്‍പത്തിനാല് തരം പച്ചിലമൂലികകളും എണ്ണകളും ചേര്‍ത്താണ് ഈ എണ്ണ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ കഠിനമായ പഥ്യവും നിര്‍ദ്ദേശിക്കപ്പെടുന്നു. ഈ പ്രസാദ എണ്ണ നാവിലോ, പല്ലുകളിലോ തട്ടാതെ ശംഖുകൊണ്ട് തൊണ്ടയില്‍ ഒഴിക്കുന്നതാണ് പതിവ്. ഏഴുദിവസം ഇവിടെ താമസിച്ച് പ്രാര്‍ത്ഥിച്ച് ഈ മരുന്ന് കഴിച്ചശേഷം ക്ഷേത്രത്തില്‍ നിന്നും നല്‍കുന്ന ചോറ് ഇന്തുപ്പും കുരുമുളകും ചേര്‍ത്ത് കഴിക്കണം. വെള്ളം, ചായ എന്നിവ വര്‍ജ്ജിക്കണം. മിഥുനം, കര്‍ക്കിടകം മാസങ്ങളിലാണ് ഈ എണ്ണ തയ്യാറാക്കുക. ഈ കാലമാണ് ഈ മരുന്ന് സേവിക്കാന്‍ ഉത്തമം. പൂര്‍ണ്ണഭക്തിയോടെ അയ്യപ്പനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ച് ഈ മരുന്ന് കഴിച്ചാല്‍ എത്ര കടുത്ത വാതരോഗത്തിനും ശമനം കിട്ടുമെന്നാണ് ഭക്തവിശ്വാസവും അനുഭവങ്ങളും.

മരുത്തോർവട്ടത്തെ താള്‍കറി പ്രസാദം

ആലപ്പുഴ ജില്ലയില്‍ മരുത്തോര്‍ വട്ടം ശ്രീ ധന്വന്തരീക്ഷേത്രത്തില്‍ ഒരു പ്രത്യേക വഴിപാടു നടത്തപ്പെടുന്നു. എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വഴിപാട് പ്രസാദത്തിന് രക്തസംബന്ധിയായ രോഗങ്ങളെ അകറ്റാനുള്ള അത്ഭുത ശക്തിയുണ്ട്. സ്വാതിതിരുനാള്‍ താള്‍കറി പ്രസാദം സേവിച്ച് രോഗമുക്തി നേടിയതായും പറയപ്പെടുന്നു. കര്‍ക്കിടകത്തിലെ കറുത്തവാവിന്‍ നാളിലാണ് ഈ താള്‍കറി നിവേദിക്കപ്പെടുന്നത്. കാട്ടുചേമ്പില തണ്ട് ശേഖരിച്ച് നന്നായി അരിഞ്ഞ് ഒപ്പം ചില പച്ചിലകളും ചേര്‍ത്താണ് ഈ കറി ചെയ്യപ്പെടുന്നത്. വഴിപാടു കഴിഞ്ഞയുടന്‍ ഭക്തര്‍ക്ക് നേദ്യത്തോടൊപ്പം താള്‍കറിയും നല്‍കപ്പെടുന്നു.

വൈക്കത്തപ്പന്റെ അടുക്കള പ്രസാദം

അന്നദാനപ്രഭുവായ വൈക്കത്തപ്പന്‍റെ ക്ഷേത്രത്തില്‍ നല്‍കപ്പെടുന്ന പ്രധാനപ്പെട്ട പ്രസാദം അടുക്കള വിഭൂതി പ്രസാദമാണ്. വില്വമംഗല സ്വാമിയ്ക്ക് ക്ഷേത്രത്തിന്‍റെ അടുക്കളയില്‍ വെച്ച് ദര്‍ശനം നല്‍കി അടുപ്പിലെ ചാമ്പല്‍ വിഭൂതി പ്രസാദമായി നല്‍കിയെന്നാണ് ചരിത്രം. ഈ വിഭൂതി വൈക്കത്തപ്പനെ ഭക്തിപൂര്‍വ്വം നിനച്ച് ധരിച്ചാല്‍ എല്ലാവിധ ചിത്തരോഗങ്ങളും മാറുമെന്നാണ് വിശ്വാസം.

ദക്ഷിണ മൂകാംബിയിലെ സാരസ്വത ഘൃതം

ദക്ഷിണാമൂകാംബി എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ ചിങ്ങവനത്തിന് സമീപമുള്ള പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്.

26/12/2020
26/12/2020

മണ്ഡല ചിറപ്പു മഹോത്സവം

24/12/2020

🕉️ആദരണീയരായ ഭക്തജനങ്ങളെ:🕉️

ശ്രീ തോട്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവത്തിനോടനുബന്ധിച്ച് 41- മണ്ഡലപൂജ ദിവസമായ ശനിയാഴ്ച(26/12/2020) ഉച്ചയ്ക്ക് 12:30 ന് കഞ്ഞിസദ്യ ഉണ്ടായിരിക്കുന്ന വിവരം ഭക്തി പുരസരം അറിയിക്കുന്നു.

NB:41-മണ്ഡലപൂജയിലും,കഞ്ഞിസദ്യയിലും പങ്കെടുക്കുന്ന ഭക്തജനങ്ങൾ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും പാലിക്കേണ്ടതാണ്.

23/12/2020

🔯അറിയിപ്പ്🔯

ആദരണീയരായ ഭക്തജനങ്ങളെ➡️

ശ്രീ തോട്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച Interlock നടപ്പാതയുടേയും,പൂർണമായും steel-ൽ നിർമ്മിച്ച ചുറ്റുവിളക്കിന്റേയും,കന്നീശ്ശാവ് ആൽത്തറയുടെ മേൽക്കൂരയുടേയും സമർപ്പണം ഈ വരുന്ന ശനിയാഴ്ച【 മണ്ഡലവിളക്ക് (26/12/2020) 】സായാഹ്ന വേളയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തിപുരസരം അറിയിക്കുന്നു.

🕉️നടപ്പാത പുനരുദ്ധാരണ ഫണ്ടിലേക്ക് സമർപ്പണം ചെയ്തവർ⬇️

ശ്രീ: പി. മാണി
ശ്രീലക്ഷ്മി
തോട്ടയ്ക്കാട്. ₹ 50000/-(ക്ഷേത്ര മുൻവശം)

ശ്രീ: കെ.സുന്ദരേശൻ
ചന്ദ്രഗിരി
കരിയം. ₹35000/-(നഗർകാവ്)

ശ്രീ: എൽ.സുലോചന
തോട്ടയ്ക്കാട്. ₹1,50000/-(പടിഞ്ഞാറുവശത്തെ ക്ഷേത്ര ആർച്ച് മുതൽ പ്രവേശന കവാടം വരെ)

🕉️ക്ഷേത്രപുനരുദ്ധാരണ ഫണ്ടിലേക്ക് സംഭാവന നൽകിയവർ⬇️

ശ്രീ: സുധാകരൻ
മുടുമ്പിൽ വീട്
ഒരുവാതിൽക്കോട്ട. ₹4000/-

ശ്രീ: അശോകൻ കോൺട്രാക്ടർ
ശോബിത മന്ദിരം
ചേന്തി. ₹10000/-

ശ്രീ: പി. മാണി
ശ്രീലക്ഷ്മി
തോട്ടയ്ക്കാട്. ₹6000/-

🕉️ക്ഷേത്ര ശ്രീ കോവിലിൽ ചുറ്റുവിളക്ക് സമർപ്പണം ചെയ്തത്⬇️

ശ്രീ: രാഹുൽ രമേഷ്‌
ഭരത് നിവാസ്
ആലങ്കോട്.

🕉️കന്നീശ്ശാവിന് മേൽക്കൂര സമർപ്പണം ചെയ്തത്.⬇️

ശ്രീ: ചന്ദ്രിക സുന്ദരൻ
സ്വപ്ന
കരിമണൽ
കുഴിവിള.

15/11/2020

പ്രിയ സുഹൃത്ത് നിഥിൻ മേലാറ്റുമൂഴി രചിച്ച ഭക്ത ഗാനം

14/11/2020

ആദരണീയരായ ഭക്തജനങ്ങളെ:

ശ്രീ തോട്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ വർഷങ്ങളായി നടത്തി വരാറുള്ള മണ്ഡല ചിറപ്പ് മഹോത്സവം ഈ വർഷവും【(16/11/2020)മുതൽ (26/12/2020)വരെ】 വളരെ വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ദേവീനാമത്തിൽ ഭക്തിപുരസരം അറിയിക്കുന്നു.മണ്ഡലചിറപ്പ് മഹോത്സവ ദിവസങ്ങളിൽ ദേവീ പൂജ {₹1800}നേർച്ചയായി നടത്തുവാൻ താത്പര്യമുള്ള ഭക്തജനങ്ങൾ ക്ഷേത്ര ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക.

06/11/2020

മണ്ണാറശ്ശാല നാഗരാജക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്നു.

കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള (അനന്തൻ,വാസുകി) ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. ശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ "വാസുകിയും", നാഗാമാതാവായ "സർപ്പയക്ഷിയുമാണ്" മുഖ്യ പ്രതിഷ്ഠ. നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ "നാഗയക്ഷിയും" സഹോദരി "നാഗചാമുണ്ഡിയുമാണ്" മറ്റു പ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്‌ണുസർപ്പവും മഹാവിഷ്ണുവിന്റെ ശയനവുമായ നാഗരാജാവായ "അനന്തൻ (ആദിശേഷൻ)" കുടികൊള്ളുന്നു. അനന്തന്റെ പുറത്ത് സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു ശയിക്കുന്നു എന്നാണ് വിശ്വാസം. "അപ്പൂപ്പൻ" എന്നാണ് ശേഷനാഗം അറിയപ്പെടുന്നത്. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്.സർപ്പദോഷം തീരുവാനും സർപ്പങ്ങളുടെ അനുഗ്രഹം ലഭിക്കാനും തുലാമാസത്തിലെ ആയില്യം നക്ഷത്ര ദിവസം വഴിപാടുകൾ നടത്തിയാൽ വളരെ നല്ലതാണ്. പൂജയും വഴിപാടും സ്വന്തം വീട്ടിലോ തറവാട്ട് കാവിലോ നടത്തുന്നത് ആണ് ഉത്തമം. അല്ലെങ്കിൽ വീടിന് അടുത്ത് സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ചെയ്യുക.

സർപ്പപ്രീതിക്ക് നൂറും പാലും നൽകും. കരിക്ക്, കദളിപ്പഴം, അവിൽ, പാൽ, പനിനീര് അഭിഷേകം നടത്തും. പാൽപായസം, നെയ്യ്, അപ്പം എന്നിവ നേദിക്കും. സ്വർണ്ണം/ വെള്ളി കൊണ്ടുള്ള സർപ്പപ്രതിമയും പുറ്റും മുട്ടയും വിശേഷമായി സമർപ്പിക്കാം. സർപ്പബലി നടത്തുകയും ചെയ്യാം. സന്താന ഭാഗ്യത്തിന് ഉരുളികമഴ്ത്തുന്ന ചടങ്ങും ഉണ്ട്.

ആലപ്പുഴയിലെ വെട്ടിക്കാട് നാഗരാജക്ഷേത്രം, മണ്ണാറശാല, തൃശ്ശൂർ പാമ്പും മേയ്ക്കാട്മന , മലപ്പുറം അത്തിപെറ്റമന നാഗകന്യ, കാസർകോട് അനന്തേശ്വരം തുടങ്ങിയവ പ്രസിദ്ധമായ സർപ്പക്ഷേത്രങ്ങൾ ആണ് .

ശ്രീ തോട്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ സർപ്പദോഷത്തിന് പരിഹാരമായി വഴിപാടുകൾ നടത്താവുന്നതാണ്.

ത്വക്ക് രോഗം മാറാൻ, സന്താനഭാഗ്യത്തിന്, ഐശ്വര്യം ലഭിക്കാൻ , ദീർഘായുസ്സ് ഉണ്ടാകാൻ ഒക്കെ ആണ് സർപ്പത്തിന് വഴിപാടുകൾ നടത്തുന്നത്. രാഹു-കേതു ദശാകാലം മെച്ചപ്പെടാനും ഈ ദിവസം വഴിപാടുകൾ കഴിക്കുക.

സർപ്പം ഉറക്കം കഴിഞ്ഞ് ഉണരുന്ന കാലം ആണ് കന്നി മാസത്തിലെ ആയില്യം എന്നൊരു വിശ്വാസം ഉണ്ട്. അതിനാൽ തന്നെ ഈ ദിവസം പൂജചെയ്താൽ ഫലം കൂടുതൽ ലഭിക്കും. സർപ്പം പാട്ട് ,സർപ്പം തുള്ളൽ എന്നിവയും വിശേഷ വഴിപാടാണ് . ഒരിക്കൽ മഹാരാജാവിന് മണ്ണാറശാല ആയില്യത്തിന് പങ്കെടുക്കാൻ സാധിക്കില്ല എന്ന് അറിയിച്ചതിനെ തുടർന്ന് ആഘോഷം തുലാമാസത്തിലേക്ക് മാറ്റി. അന്ന് മുതൽ മണ്ണാറശാല ആയില്യം തുലാമാസത്തിലായി.

കന്നി മാസത്തിൽ വഴിപാടുകൾ നടത്താൻ സാധിക്കാത്തവർക്ക് തുലാം മാസത്തിൽ വഴിപാട് നടത്താം. എന്നാൽ പാമ്പുംമേക്കാട് മനയിലും മറ്റു പലയിടത്തും തുലാമാസത്തിൽ ചടങ്ങുകൾ ഒന്നും ഇല്ല.മണ്ണാറശാല ആയില്യം, സർപ്പപ്രീതിക്ക് ഉത്തമം

Address

Thiruvananthapuram
695011

Telephone

+919895925385

Website

Alerts

Be the first to know and let us send you an email when Thottakkadu devi temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category