Cardinal Baselios Cleemis Catholicos

Cardinal Baselios Cleemis Catholicos Major Archbishop-Catholicos of the Malankara Syriac Catholic Church.
(1)

*എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനാഗീകാരം - സര്‍ക്കാര്‍ തീരുമാനം കെ.സി.ബി.സി. സ്വാഗതം ചെയ്യുന്നു.*കേരളത്തിലെ എയിഡഡ് സ്ക...
13/10/2025

*എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനാഗീകാരം - സര്‍ക്കാര്‍ തീരുമാനം കെ.സി.ബി.സി. സ്വാഗതം ചെയ്യുന്നു.*

കേരളത്തിലെ എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനാംഗീകാരത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സര്‍ക്കാര്‍ പ്രതിനിധികളുടെ യോഗത്തില്‍ (13-10-2025) അനുകൂലമായ തീരുമാനം കൈക്കൊണ്ടതിനെ കെ.സി.ബി.സി. ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഭിന്നശേഷി നിയമന സംവരണവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കാത്ത പതിനാറായിരത്തിലധികം അദ്ധ്യാപകര്‍ക്ക് ഇത് ആശ്വാസമാകുമെന്നത് സന്തോഷകരമാണ്. ബഹു. സുപ്രീം കോടതി വിധിക്കനുസൃതമായി എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധകമാകുന്ന തരത്തില്‍ നിയമനാംഗീകാരം നല്‍കാന്‍ തീരുമാനിച്ചതില്‍ സര്‍ക്കാരിനോടുള്ള നന്ദി അറിയിക്കുന്നു.

ബഹു. മുഖ്യമന്ത്രിയും ബഹു. വിദ്യാഭ്യാസമന്ത്രിയും കെ.സി.ബി.സി അദ്ധ്യക്ഷനെന്ന നിലയില്‍ എന്നോടും മറ്റ് അഭിവന്ദ്യ പിതാക്കډാരോടും നടത്തിയ ചര്‍ച്ചയില്‍ പ്രകടമാക്കിയ അനുകൂല നിലപാടിന് നന്ദി. ഭിന്നശേഷി ഉദ്യാഗാര്‍ത്ഥികളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ടും അദ്ധ്യാപക സമൂഹത്തിന്‍റെയും മാനേജ്മെന്‍റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരം നിര്‍ദ്ദേശിച്ചതില്‍ ബഹു. മുഖ്യമന്ത്രിയോടും ബഹു. പൊതുവിദ്യാഭ്യാസ മന്ത്രിയോടും ഇതില്‍ ഭാഗഭാക്കായ എല്ലാ ഉദ്യോഗസ്ഥരോടും കേരള കത്തോലിക്കാ സഭയുടെ നാമത്തില്‍ പ്രത്യേകം നന്ദി അറിയിക്കുന്നു.

+ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവാ
പ്രസിഡന്‍റ്, കേരള കത്തോലിക്കാ മെത്രാന്‍ സമിതി.

13/10/2025
ഏവർക്കും പ്രിയങ്കരനായ അഭിവന്ദ്യ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ പിതാവ് ഇനി സ്വർഗ്ഗീയ പിതാവിന്റെ ഭവനത്തിൽ നിത്യവിശ്രമത...
18/03/2023

ഏവർക്കും പ്രിയങ്കരനായ അഭിവന്ദ്യ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ പിതാവ് ഇനി സ്വർഗ്ഗീയ പിതാവിന്റെ ഭവനത്തിൽ നിത്യവിശ്രമത്തിലാണ്.ദൈവം ഏൽപ്പിച്ച പൗരോഹിത്യ ഇടയ ശുശ്രൂഷ വിശ്വസ്തതയോടെ സമർപ്പണത്തിൽ എല്ലാം കാഴ്ചവെച്ച് തന്റെ യജമാനന്റെ പക്കലേക്ക് ഈ മഹാപുരോഹിതൻ യാത്രയായിരിക്കുന്നു.
ഭാരത സഭക്കും കേരള സഭക്കും സീറോമലബാർ സഭക്കും വിശിഷ്യ ചങ്ങനാശ്ശേരി അതിരൂപതക്കും ശ്രദ്ധേയമായ നേതൃത്വവും സാക്ഷ്യവും നൽകിയാണ് ഈ മഹാപുരോഹിതൻ യാത്രയാവുക.തന്റെ അഭിപ്രായങ്ങളോട് പൊരുത്തമില്ലാത്ത-ഇഷ്ടപ്പെടാത്തവർ പോലും പിതാവ് ആ വിഷയത്തിൽ എന്താണ് പറയുന്നത് എന്നറിയുവാൻ പ്രത്യേകം അവർ ശ്രദ്ധിച്ചിരുന്നു.അത് പിതാവിന്റെ മനസ്സ് വായിച്ചറിയുന്നതിന് സഭയുടെ പ്രബോധനങ്ങളോട് ചേർന്ന് ആ വിഷയത്തിൽ സഭയുടെ സമീപനങ്ങളെ മനസ്സിലാക്കുന്നതിന് വേണ്ടിയാണ്.
ഈ പിതാവുമായി അടുത്തിടപഴകുന്നതിനും അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കുന്നതിനുമെല്ലാം ഇടയായതിൽ ദൈവത്തോട് നന്ദി പറയുന്നു.അദ്ദേഹത്തിന്റെ ലളിതപൂർണ്ണമായ ഒരു ജീവിതശൈലിയും,പൗരസ്ത്യസഭാ ദർശനങ്ങളും,രാഷ്ട്രനിർമ്മിതിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സമർപ്പണവും പങ്കും ഭാഗധേയവുമെല്ലാം മനസ്സിലാക്കി തലമുറകൾക്ക് വെളിച്ചമായി നിന്ന ഈ വലിയ മനുഷ്യന്റെ മുമ്പിൽ തികഞ്ഞ നന്ദിയോടും ആദരവോടും കൂടെ ശിരസ്സ് നമിച്ച് കരങ്ങൾ കൂപ്പി “ഭാഗ്യവാനായ പിതാവേ അങ്ങ് സമാധാനത്താലേ പോവുക “എന്ന പ്രാർത്ഥനയുമായി ഞാനും മലങ്കര സുറിയാനി കത്തോലിക്കാ സഭയും നിൽക്കട്ടെ.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും വിശിഷ്യാ തിരുവനന്തപുരം മേജർ അതിരൂപതയുടെയും ബഹുമാന്യനായ സുഹൃത്തും സ്നേഹിതനുമായ ശ്രീ...
10/01/2023

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും വിശിഷ്യാ തിരുവനന്തപുരം മേജർ അതിരൂപതയുടെയും ബഹുമാന്യനായ സുഹൃത്തും സ്നേഹിതനുമായ ശ്രീ ടി പി ശ്രീനിവാസൻ സാറിൻറെ പ്രിയപ്പെട്ട പത്നി ശ്രീമതി ലേഖ നിര്യാതയായ വിവരം ഏറെ വ്യസനത്തോടുകൂടി കൂടി അറിഞ്ഞു. ഈ കുടുംബത്തിന് നമ്മുടെ മേജർ അതിരൂപതയുമായും വ്യക്തിപരമായി എന്നോടും നമ്മുടെ സഭയിലെ പിതാക്കന്മാരോടും വിശിഷ്യാ ഭാഗ്യസ്മരണാർഹരായ നമ്മുടെ മുൻ സഭാധ്യക്ഷൻമാരോടും വലിയ അടുത്ത ബന്ധം-നിലനിർത്തുന്ന കുടുംബമാണ്. ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയോട് വളരെ വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന ഈ കുടുംബം എപ്പോഴും പിതാവിന് പ്രിയപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ആർച്ച് ബിഷപ്പ് മാർ ഗ്രിഗോറിയോസ് തിരുമേനിയെക്കുറിച്ച് ജന്മശതാബ്ദി വർഷത്തിൽ 100 പ്രഭാഷണങ്ങൾ നടത്തിയതിൽ റോമിൽ വെച്ച് നടത്തിയ പ്രഭാഷണം ഡോ. ടിപി ശ്രീനിവാസൻ സാറിന്റെതായിരുന്നു ഏറ്റവും ഉജ്ജ്വലമായ ഒരു സാക്ഷ്യവും പ്രഭാഷണവും ! ശ്രീമതി ലേഖയുടെ നിര്യാണത്തിൽ പ്രിയപ്പെട്ട ശ്രീനിവാസൻ സാറിനും കുടുംബാംഗങ്ങൾക്കും നമ്മുടെ സഭയുടെയും വ്യക്തിപരമായി എന്റെയും പ്രാർത്ഥനാപൂർണ്ണമായ അനുശോചനവും ബന്ധവും ഞാൻ അറിയിക്കുന്നു.
ശ്രീമതി ലേഖയുടെ ധന്യാത്മാവിനെ ദൈവം സ്വീകരിക്കുമാറാകട്ടെ ...

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപത അംഗമായ ബഹുമാനപ്പെട്ട ജോൺ ഇരുമേട അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ച് അദ്...
08/01/2023

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപത അംഗമായ ബഹുമാനപ്പെട്ട ജോൺ ഇരുമേട അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ച് അദ്ദേഹത്തിൻറെ കബറടക്ക ശുശ്രൂഷകൾക്കായി സഭ ഒരുങ്ങുന്ന ഈ സമയം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നാമത്തിലുള്ള പ്രാർത്ഥനാപൂർണ്ണമായ അനുശോചനവും കൂട്ടായ്മയും ഈ സമയം കുടുംബാംഗങ്ങളെയും വൈദിക സഹോദരങ്ങളെയും തിരുവല്ല അതിരൂപതയെയും ഞാൻ അറിയിക്കുന്നു;ദൈവം ഈ ആത്മാവിന് നിത്യമായ സമാധാനം നൽകി അവിടുത്തെ ഭവനത്തിൽ കാത്ത് സൂക്ഷിക്കുമാറാകട്ടെ .

പുനരൈക്യ പ്രസ്ഥാനത്തിൻറെ മധ്യതിരുവിതാംകൂറിലെ ശുശ്രൂഷയിൽ പ്രത്യേകിച്ച് മല്ലപ്പള്ളി പ്രദേശം കേന്ദ്രമാക്കി നടത്തിയ പുനരൈക്യ ശുശ്രൂഷ അത് ഹൃദയപൂർവ്വം ഏറ്റെടുത്ത കുടുംബങ്ങളിൽ ഒരു പ്രധാനപ്പെട്ട കുടുംബമാണ് ഇരുമേട കുടുംബം . വന്ദ്യനായ ജോൺ ഇരുമേട അച്ഛൻറെ മാതാപിതാക്കൾ സത്യവിശ്വാസ ജീവിതത്താൽ പ്രചോദിതരായി നമ്മുടെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ കൂട്ടായ്മയെ ബലപ്പെടുത്തുന്നതിൽ ഏറെ ത്യാഗം സഹിച്ചിട്ടുള്ള കുടുംബമാണ്. ഇരുമേട കുടുംബത്തിൽ നിന്ന് ധീരരായ അല്മായ പ്രേഷിതർ- വന്ദ്യനായ ജോൺ ഇരുമേട അച്ഛൻറെ സഹോദരൻ പരേതനായ ബാറീത്തോ കാശീറോ ജോർജ് ഇരുമേട സാർ, ബഥനി സന്യാസിനി സമൂഹത്തിലെ സുപ്പീരിയർ ജനറൽ ആയിരുന്ന പരേതയായ സിസ്റ്റർ അനൻസിയേറ്റാ എസ് ഐ സി , സിസ്റ്റർ ഇഗ്‌നേഷ്യസ് എസ് ഐ സി -തുടങ്ങിയവരും ബാക്കി സഹോദരങ്ങളും സഭാ ശുശ്രൂഷയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇരുമേട കുടുംബാംഗങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും മലങ്കര സഭയോടുള്ള ബന്ധത്തിൽ ഇന്നും സജീവമാണ്.

ഏറ്റം കരുതലോടുകൂടി വിദ്യാഭ്യാസ ശുശ്രൂഷയെ ക്രമീകരിക്കുന്നതിനും നേതൃത്വം നൽകുന്നതിനും സന്നദ്ധനായ ബഹുമാനപ്പെട്ട ഇരുമേട അച്ഛൻ ഇതെല്ലാം ഒരു കുടുംബത്തിൻറെ സഭയോടുള്ള ബന്ധത്തിൻറെ അടയാളമായി ഞാൻ കാണുന്നു. സഭയുടെ കെട്ടുപണിയിൽ ഇരുമേട കുടുംബം നിർവഹിച്ചിട്ടുള്ള എല്ലാ നന്മകളെയും കൃതജ്ഞതയോട് കൂടി ഓർക്കുന്നു.തിരുവല്ല അതിരൂപതയിലും ബത്തേരി രൂപതയിലും മാർ ഇവാനിയോസ് പിതാവിന്റെ നാമകരണ നടപടികളിൽ ഭാഷാന്തരം ചെയ്യുന്നതിലെ വിദഗ്ധ സമിതി അംഗമായും വന്ദ്യനായ ജോൺ ഇരുമേട അച്ഛൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സ്കൂളിലെ പ്രധാന അധ്യാപകൻ എന്ന നിലയിൽ വിവിധ സ്കൂളുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഏറെക്കാലം ബത്തേരി രൂപതയിലെ ബത്തേരി സെൻറ് ജോസഫ് സ്കൂളിന്റെയും ,ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിന്റെയുംചുമതലക്കാരനായി അദ്ദേഹം പ്രവർത്തിച്ചു. തിരുവല്ല അതിരൂപതയുടെ വിവിധ സ്കൂളുകൾക്ക് ശ്രദ്ധേയമായ നേതൃത്വം നൽകി.ഹൈറേഞ്ചിലും മലബാറിലും തിരുവല്ല അതിരൂപതയുടെ മധ്യതിരുവിതാംകൂർ അജപാലന പ്രദേശങ്ങളിൽ എല്ലാം വിവിധ ഇടവകൾക്കും മിഷനുകൾക്കും എല്ലാം പൗരോഹിത്യപരമായ നേതൃത്വം നൽകി.

വന്ദ്യനായ ജോൺ ഇരുമേട അച്ഛൻ തന്റെ ശുശ്രൂഷകൾക്ക് ഈ ലോകത്തിൽ വിരാമം ഇട്ടുകൊണ്ട് ക്ലേശം ഇല്ലാത്ത വേദനയും രോഗവും ഇല്ലാത്ത ഒരു നാട്ടിലേക്ക് കർത്താവിൻറെ ഭവനത്തിലേക്ക് വിളിച്ച് ചേർക്കപ്പെട്ടിരിക്കുമ്പോൾ അദ്ദേഹത്തിൻറെ എല്ലാ ശുശ്രൂഷകൾക്കും ദൈവത്തോട് നന്ദി പറയുന്നു ,അവിടുത്തെ സ്തുതിക്കുന്നു. ഈ കുടുംബത്തെ ഓർത്ത് ദൈവത്തോട് നന്ദി പറയുന്നു.ഈ കുടുംബം വഴിയായി സഭയ്ക്ക് ലഭിച്ചിട്ടുള്ള എല്ലാ കരുതലുകൾക്കും ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഈ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
ഭാഗ്യവാനായ പുരോഹിത അങ്ങ് സമാധാനത്തോടെ കൂടി പോയാലും!!!!

ദൈവ തിരുനാമത്തിന് എന്നും മഹത്വം ഉണ്ടായിരിക്കട്ടെ ആമ്മേൻ.

പുരാതനമായ ഒരു ക്രൈസ്തവ കേന്ദ്രം എന്ന നിലയിൽ കറ്റാനം പ്രദേശം  ചരിത്രത്തിൽ എപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ക്രൈസ്തവ ജീവിതത...
08/01/2023

പുരാതനമായ ഒരു ക്രൈസ്തവ കേന്ദ്രം എന്ന നിലയിൽ കറ്റാനം പ്രദേശം ചരിത്രത്തിൽ എപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ക്രൈസ്തവ ജീവിതത്തിന്റെ സ്വാധീനം ഊഷ്മളമായും ശക്തമായും പൊതുസമൂഹ ജീവിത ക്രമത്തിൽ പ്രതിഷ്ഠിച്ച ഒരു ചരിത്ര പാരമ്പര്യത്തിൽ നമ്മുടെ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ കറ്റാനം ഇടവകയുടെ നവതി ആഘോഷം നടക്കുകയാണ്. ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ പുനരൈക്യ പ്രസ്ഥാനത്തിൽ കൂടെ നിന്ന് വന്ദ്യ പിതാവിന്റെ കരങ്ങളെ ശക്തിപ്പെടുത്തിയ നമ്മുടെ സഭയിലെ പുരാതനമായ ഒരു ഇടവക സമൂഹമാണ് കറ്റാനം സെന്റ്. സ്റ്റീഫൻസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം. ദിവംഗതനായ ബഹുമാനപ്പെട്ട മാങ്കാവിൽ എം ജി ശമുവേൽ കത്തനാരുടെ ഐക്യ ശ്രമങ്ങൾക്ക് ദൈവദാസനായ മാർ
ഈവാനിയോസ് തിരുമേനി ശ്ലൈഹീക വാഴ്‌വ് നൽകി സ്ഥിരീകരിച്ച് ഈ കൂട്ടായ്മയെ സ്ഥാപിച്ചു. ദൈവ കൃപയാൽ സഭാത്മകമായ എല്ലാ തലങ്ങളിലും സാമൂഹികമായ ഇടപ്പെടലുകളിലും ഈ ഇടവക സമൂഹം പടിപടിയായി വളർന്ന് ഇന്ന് നവതിയിൽ എത്തിയിരിക്കുന്നു. മലങ്കര സുറിയാനി കത്തോലിക്കാസഭക്ക് അഭിമാനമായി ഇടവകയിൽ നിന്നുള്ള ബഹുമാനപ്പെട്ട വൈദീകരും സമർപ്പിതരും അല്മായ നേതാക്കളും സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരയിൽ സേവന സന്നധരായി പ്രവർത്തിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു.
ഈ പ്രദേശത്തിന്റെ പ്രകാശ ഗോപുരമായി പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂൾ മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി എല്ലാവർക്കും ഐശര്യം കൈവരുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്നത് ഏറ്റം സംതൃപ്തി നൽകുന്ന വസ്തുതയാണ്. ഏറെ നാളുകൾ ഇടവകയിൽ ആത്മീയ ശുശ്രൂഷക്ക് നേതൃത്വം നൽകിയ ബഥനി ആശ്രമത്തിലെ ബഹുമാനപ്പെട്ട വൈദീകരെ ഇത്തരണത്തിൽ കൃതജ്ഞയോടെ ഓർക്കുന്നു. ഭദ്രാസനാധിപനായ അഭിവന്ദ്യ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായെയും ഇടവകയിൽ വികാരിയായി ശുശ്രൂഷ ചെയ്യുന്ന വന്ദ്യ യൂഹാനോൻ റമ്പാച്ചനെയും , ഇടവക കുടുംബത്തിലെ എല്ലാ പ്രിയപ്പെട്ട മക്കളെയും നമ്മുടെ ഇടവകയെ സഹായിച്ച് കൊണ്ടിരിക്കുന്ന പൊതുസമൂഹത്തിലെ എല്ലാ സഹോദരങ്ങളെയും ഹൃദയപൂർവ്വം ഓർക്കുന്നു. ദൈവം ഈ പ്രദേശത്തിന്റെ സർവധോൻമുഖമായ വളർച്ചക്ക് ഈ ഇടവകയെ കൂടുതൽ എടുത്ത് ഉപയോഗിക്കട്ടെ .
ദൈവതിരുനാമത്തിന് എന്നും മഹത്വമുണ്ടായിരിക്കട്ടെ .

വിശ്വസ്തനും വിവേകിയുമായി സാർവ്വത്രിക സഭയെ നയിച്ച പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പാ തിരുമേനിയുടെ ഓർമ്മക്ക് മുമ്പിൽ മല...
05/01/2023

വിശ്വസ്തനും വിവേകിയുമായി സാർവ്വത്രിക സഭയെ നയിച്ച പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പാ തിരുമേനിയുടെ ഓർമ്മക്ക് മുമ്പിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ ആദരവും പ്രാർത്ഥനയും സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞൻ , ഉത്തമനായ സഭാ ശുശ്രൂഷകൻ , സാർവ്വത്രിക സഭയിൽ പൗരസ്ത്യ സഭകളെ ഏറ്റം കരുതലോടെ സംരക്ഷിച്ച് വളർത്തിയ സഭയുടെ വലിയ ഇടയൻ ; ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ! സഭയുടെ അനുഗഹീതമായ പൈതൃകം തുടർച്ചയാക്കുന്നതിൽ, തുടരുന്നതിൽ ജാഗരൂകത കാണിച്ച ഈ വലിയ പിതാവിന്റെ മുമ്പിൽ ശിരസ്സ് നമിക്കുന്നു .

പരിശുദ്ധ പിതാവേ അങ്ങ് സമാധാനത്തോട് കൂടെ പോയാലും .

Address

Major Archbishop's House, Pattom
Thiruvananthapuram
695004

Alerts

Be the first to know and let us send you an email when Cardinal Baselios Cleemis Catholicos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Cardinal Baselios Cleemis Catholicos:

Share