Thiruaruvippuram Mahavishnu Temple

Thiruaruvippuram Mahavishnu Temple തിരുഃഅരുവിപ്പുറം മഹാവിഷ്ണു ക്ഷേത്രം
ട്രസ്റ്റ് മുതുവിള

12/07/2026
🔅🔅🔅🔅🔅🔅🔅🔅    🪔രാമായണ🪔 🪔മാസാചരണം🪔        🪔 2026🪔🔅🔅🔅🔅🔅🔅🔅🔅||രാമായ രാമഭദ്രായരാമചന്ദ്രായ വേധസേരഘുനാഥായ നാഥായസീതായ പതയേ നമഃ||  ...
11/07/2026

🔅🔅🔅🔅🔅🔅🔅🔅
🪔രാമായണ🪔
🪔മാസാചരണം🪔
🪔 2026🪔
🔅🔅🔅🔅🔅🔅🔅🔅

||രാമായ രാമഭദ്രായ
രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായ പതയേ നമഃ||

രാമായണ മാസത്തെ വരവേൽക്കാൻ തിരുവിപ്പുറം മഹാവിഷ്ണു ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. സാധാരണയായി വ്യാഴാഴ്ചകളിലും വിശേഷ ദിവസങ്ങളിലും മാത്രം ദർശന സൗകര്യമുള്ള നമ്മുടെ ക്ഷേത്രം, ഈ കർക്കിടക മാസത്തിലെ 31 ദിവസങ്ങളിലും (2026 ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ) ഭക്തർക്കായി നടതുറക്കും.
രാമായണ മാസാചരണത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ രാമായണ പാരായണം, നാമസങ്കീർത്തണം, ഭഗവാനുള്ള പ്രത്യേക പൂജകൾ, അർച്ചനകൾ, കലശങ്ങൾ, നിവേദ്യങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

ഈ പുണ്യദിനങ്ങളിൽ ഭക്തജനങ്ങൾക്ക് തങ്ങളാൽ കഴിയുന്ന പൂജകൾ വഴിപാടായി സമർപ്പിക്കാവുന്നതാണ്. മുൻകാലങ്ങളിൽ നാട്ടുകാർ നൽകിയ നസീമമായ സഹായസഹകരണങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു, തുടർന്നും ആള്കൊണ്ടും അർത്ഥംകൊണ്ടുമുള്ള സഹായസഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രാമായണ പുണ്യം നിറയുന്ന പുണ്യദിനങ്ങൾ നമുക്കൊത്തുചേർന്ന് ആചരിക്കാം.
🙏

കൂടുതൽ വിവരങ്ങൾക്ക്:
📞+919567924535

🪷||ഓം നമോ നാരായണായ||🪷

25/05/2026

ശ്രീഭൂതബലി

ശതകലശം
25/05/2026

ശതകലശം

പരിവാര (ബലിക്കള്ളുകളുടെ) പ്രതിഷ്ഠാ കർമ്മങ്ങൾ
22/05/2026

പരിവാര (ബലിക്കള്ളുകളുടെ) പ്രതിഷ്ഠാ കർമ്മങ്ങൾ

22/05/2026

ശ്രീഭൂതബലി

കാത്തിരിപ്പിന് വിരാമം: തിരുഅരുവിപ്പുറം മഹാവിഷ്ണുക്ഷേത്രത്തിൽ പരിവാരപ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാകുന്നു...✨​പ്രിയ ഭക്തജ...
16/05/2026

കാത്തിരിപ്പിന് വിരാമം:
തിരുഅരുവിപ്പുറം മഹാവിഷ്ണുക്ഷേത്രത്തിൽ പരിവാരപ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാകുന്നു...✨

​പ്രിയ ഭക്തജനങ്ങളെ,
​നമ്മുടെ തിരുഅരുവിപ്പുറം മഹാവിഷ്ണുക്ഷേത്രത്തിലെ ഈ വർഷത്തെ പുനഃപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച്, ഏവരും ഒരുപാട് നാളായി കാത്തിരുന്ന പരിവാരപ്രതിഷ്ഠ (ബലിക്കല്ലുകളുടെ പ്രതിഷ്ഠ) വരുന്ന വ്യാഴാഴ്ച (20/06/2026) ഭക്തിപൂർവ്വം നടക്കുകയാണ്. കഴിഞ്ഞ വർഷം അനിവാര്യമായ കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്ന ഈ പുണ്യകർമ്മം ഇപ്പോൾ വിപുലമായ രീതിയിൽ ഭംഗിയായി നടത്തുവാൻ സാധിക്കുന്നതിലുള്ള അതിയായ സന്തോഷം ആദ്യമായി എല്ലാ ഭക്തജനങ്ങളുമായി പങ്കുവെക്കട്ടെ.

ഈ വലിയ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട്, പ്രതിഷ്ഠാ ചടങ്ങുകളുടെ അടിസ്ഥാന കർമ്മമായ വലിയ ബലിക്കല്ലിന്റെ ഗർഭന്യാസം നാളെ രാവിലെ 06:00-ന് ക്ഷേത്ര തന്ത്രി, തിരുച്ചിറ്റൂർ ശങ്കരമംഗലത്ത് മഠത്തിൽ ബ്രഹ്മശ്രീ പുരുഷോത്തമൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രസന്നിധിയിൽ വെച്ച് നടക്കുകയാണ്.
​ഭഗവത് കൃപയാൽ നടപ്പിലാകുന്ന ഈ അതിപാവനമായ ചടങ്ങുകളിൽ കഴിയുന്ന എല്ലാ ഭക്തജനങ്ങളും നേരിട്ടെത്തി പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഭക്തജനങ്ങളെയും വൈകുണ്ഠനാഥന്റെ തിരുസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ഹരേ..നാരായണ..!🙏

01/05/2026

തിരു:അരുവിപ്പുറം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭക്തിസാന്ദ്രമായ നരസിംഹ ചതുർദശി ആഘോഷം🙏✨

തിരു:അരുവിപ്പുറം മഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്നലെ നടന്ന നരസിംഹ ചതുർദശി ആഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളാൽ അതിവിശേഷമായി. വൈശാഖ മാസത്തിലെ ഈ പുണ്യദിനത്തിൽ ഭഗവാന്റെ അനുഗ്രഹം തേടി എത്തിയ ഭക്തജനങ്ങളാൽ ക്ഷേത്രസന്നിധി മുഖരിതമായിരുന്നു.

രാവിലെ ഭാഗവത പാരായണത്തോടെ തുടക്കം കുറിച്ച ചടങ്ങുകൾ, മാതൃസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ലക്ഷ്മീനാരായണ മന്ത്രജപത്തോടെ അതീവ ദീപ്തമായി. ഒരു വലിയ മന്ത്രാന്തരീക്ഷം സൃഷ്ടിക്കാൻ ഈ കർമ്മത്തിന് സാധിച്ചു.

തുടർന്ന്, സഹസ്രനാമജപവും നവകലാശാഭിഷേകവും ഉച്ചപൂജയും കഴിഞ്ഞ് മഹാപ്രസാദഊട്ടും നടന്നു.

വൈകുന്നേരം നരസിംഹാവതാര മുഹൂർത്തത്തിൽ പാനക നിവേദ്യവും നരസിംഹ ആരതിയും മാതൃസമിതിയുടെ വിശേഷാൽ പ്രാർത്ഥനയും നടക്കുകയുണ്ടായി.

തുടർന്ന് നടന്ന 2016 സംഖ്യയുടെ മഹാനരസിംഹ ഹോമത്തിൽ രാത്രി 8:30 വരെ ഭക്തർ നരസിംഹ മന്ത്രജപങ്ങളുമായി ചിലവഴിച്ചത് അതിവിശേഷമായ ഒരു അനുഭവമായിരുന്നു. ഈ പുണ്യദിനത്തിൽ നടന്ന കർമ്മങ്ങളുടെ സമാപനം എന്നവണ്ണം ഹോമത്തിൻ്റെ അവസാനം ഭക്തർ ഒത്തുചേർന്ന് പ്രഹ്ലാദ സ്തുതി പാടി ഭഗവാനെ പ്രസന്നനാക്കി.
നമോ നാരായണായ.....🙏

വൈശാഖ പുണ്യകാലമായതിനാൽ ക്ഷേത്ര സന്നിധിയിൽ അല്പനേരമെങ്കിലും ചിലവഴിക്കാൻ സാധിച്ച ഏവർക്കും ഭഗവാന്റെ പരിപൂർണ്ണ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്ന് നിസ്സംശയം പറയാം.

ലോകാ സമസ്താ സുഖിനോ ഭവന്തു!

നരസിംഹ ചതുർദശി
28/04/2026

നരസിംഹ ചതുർദശി

Address

Thiruaruvippuram Mahavishnu Temple
Thiruvananthapuram
695610

Opening Hours

3:30am - 11am
5pm - 8pm

Telephone

+919496028284

Website

Alerts

Be the first to know and let us send you an email when Thiruaruvippuram Mahavishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thiruaruvippuram Mahavishnu Temple:

Shortcuts

Share

Category