ഖോലോ ദ് മലങ്കര - Malankara Voice

ഖോലോ ദ് മലങ്കര  - Malankara Voice "That they all may be one"

24/05/2026

പെന്തിക്കോസ്തിപ്പെരുന്നാൾ 💥
ഹൂത്തൊമ്മൊ #സുബിനച്ചൻ

Rev. Fr. Joshua Kochuvilayil
Adoor, Sacred heart Malankara Syrian Catholic Church

23/05/2026
പത്തനംതിട്ട ഭദ്രാസനത്തിനുവേണ്ടി  #മ്ശംശോനോ പട്ടം സ്വീകരിച്ച ഡീക്കൻ തടത്തിൽ സജിൻ മത്തായി (കാർമ്മല) ഡീക്കൻ തോനുവേലിൽ സാമുവ...
23/05/2026

പത്തനംതിട്ട ഭദ്രാസനത്തിനുവേണ്ടി #മ്ശംശോനോ പട്ടം സ്വീകരിച്ച ഡീക്കൻ തടത്തിൽ സജിൻ മത്തായി (കാർമ്മല) ഡീക്കൻ തോനുവേലിൽ സാമുവേൽ (ആനന്ദപ്പള്ളി) ഡീക്കൻ മോടിയിൽ ജോൺ (അതിരുങ്കൽ) എന്നിവർക്ക് പ്രാർത്ഥനാശംസകൾ ⛪

പത്തനംതിട്ട ഭദ്രാസനത്തിനുവേണ്ടി  #മ്സമ്റോനോ - കോറൂയോ പട്ടങ്ങൾ സ്വീകരിച്ച ബ്ര. കൊച്ചുവീട്ടിൽ വർഗീസ്  (തണ്ണിത്തോട്)ബ്ര. വി...
23/05/2026

പത്തനംതിട്ട ഭദ്രാസനത്തിനുവേണ്ടി #മ്സമ്റോനോ - കോറൂയോ പട്ടങ്ങൾ സ്വീകരിച്ച
ബ്ര. കൊച്ചുവീട്ടിൽ വർഗീസ് (തണ്ണിത്തോട്)
ബ്ര. വിളയിൽ ഗീവർഗീസ്(കോന്നി) എന്നിവർക്ക്
പ്രാർത്ഥനാശംസകൾ ⛪

 #പെന്തിക്കൊസ്തിയുടെ ശുശ്രൂഷ 🔥വി. കുർബാനയിൽ ദൈവമാതാവിനോടും പരിശുദ്ധന്മാരോടുമുള്ള കുക്കിലിയോനുകൾക്കു ശേഷം പെന്തിക്കൊസ്തിയ...
23/05/2026

#പെന്തിക്കൊസ്തിയുടെ ശുശ്രൂഷ 🔥

വി. കുർബാനയിൽ ദൈവമാതാവിനോടും പരിശുദ്ധന്മാരോടുമുള്ള കുക്കിലിയോനുകൾക്കു ശേഷം പെന്തിക്കൊസ്തിയുടെ ശുശ്രൂഷ ആരംഭിക്കണം. മൂന്നു പാത്രങ്ങൾ ദർഗാ മേൽ വയ്ക്കുകയും, നടുക്കിരിക്കുന്ന പാത്രത്തിൽ വെള്ളം ഒഴിക്കുകയും ചെയ്യണം. തളിക്കുന്നതിനുള്ള സോപ്പായും വച്ചിരിക്കണം.

പ്രാർത്ഥനകളും ഗീതങ്ങളും കിഴക്കോട്ട് തി രിഞ്ഞുനിന്നും, വേദവായനകളും ലുത്തിനിയായും പതി വനുസരിച്ച് പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്നുമായിരിക്കണം. ലുത്തിനിയാ കഴിയുമ്പോൾ 'നാം മുട്ടുകുത്തി പ്രാർത്ഥി ക്കണം' എന്ന് ശുശ്രൂഷകൻ പറയുമ്പോൾ ജനം കുമ്പിട്ടു കിടന്നുകൊണ്ട് പരിശുദ്ധാത്മ നൽവരങ്ങൾക്കായി ധ്യാനി ച്ചുകൊണ്ട് കുറിയേലായിസ്സോൻ എന്നുചൊല്ലണം. രഹ സ്യപ്രാർത്ഥന തീരുമ്പോൾ എല്ലാവരും എഴുന്നേൽക്കാൻ കാർമ്മികൻ ആഹ്വാനം ചെയ്യുന്നു. അപ്പോൾ ശുശ്രൂഷകൻ പാത്രം എടുത്തു കാർമ്മികന് പിടിച്ചുകൊടുക്കുകയും, കാർമ്മികൻ എല്ലാ ത്രോണോസിന്മേലും സ്ലീബാരൂപത്തിൽ വെള്ളം തളിക്കുകയും ചെയ്യുന്നു. അനന്തരം മദ്ബഹാ യിൽ വടക്കുവശത്ത് നില്ക്കുന്നവരുടെമേലും പിന്നെ തെക്കുവശത്ത് നില്ക്കുന്നവരുടെമേലും സ്ളീബാരൂപ ത്തിൽ വെള്ളം തളിക്കണം. തുടർന്ന് ഹൈക്കലായിലേക്കിറങ്ങി പടിഞ്ഞാറോട്ട് നടന്ന് ജനത്തിന്റെമേലും ഇപ്രകാരം തളിക്കണം.
Kholo D Malankara
ഈ പ്രദക്ഷിണസമയത്ത് ശുശ്രൂഷകൻ, കാർമ്മികന്റെ മുമ്പിലും പിറകിലുമായി മറുബഹാസാ കിലുക്കിക്കൊണ്ട് നടക്കുന്നു. വെള്ളം തളിക്കുമ്പോൾ, “നമ്മുടെ നാഥൻ തിരു മനസ്സാൽ..." ഇത്യാദി മാനീസാ പാടുന്നു. പടിഞ്ഞാറെ വാതിൽക്കൽ ചെന്നതിനുശേഷം തിരിച്ച് കിഴക്കോട്ട് വരു മ്പോൾ സ്ത്രീകളുടെമേൽ തളിക്കണം. അതിനുശേഷം മദ്ബഹായിൽ പ്രവേശിച്ച്, ബാക്കിയുള്ള വെള്ളം വടക്കു വശത്തിരിക്കുന്ന പാത്രത്തിൽ ഒഴിച്ച് ആ പാത്രം മദ്ധ്യ ത്തിൽ വയ്ക്കുകയും ആദ്യം ഉപയോഗിച്ചപാത്രം വടക്കു വശത്ത് വയ്ക്കുകയും ചെയ്‌തിട്ട് രണ്ടാം ശുശ്രൂഷ ആദ്യത്തേതുപോലെതന്നെ നടത്തുന്നു. രണ്ടാംശുശ്രൂഷ കഴിയുമ്പോൾ പാത്രത്തിലുള്ള വെള്ളം, തെക്കുവശത്തി രിക്കുന്ന പാത്രത്തിൽ ഒഴിച്ച് അത് മദ്ധ്യത്തിൽ വയ്ക്കണം. മൂന്നാം ശുശ്രൂഷയും ആദ്യത്തേതുപോലെതന്നെ നട ത്തണം. Kholo D Malankara

സമയച്ചുരുക്കം ഉള്ളപക്ഷം മൂന്നാം ശുശ്രൂഷ മാത്രം നടത്തിയാൽ മതിയാകും. അങ്ങനെയെങ്കിൽ ഒരു പാത്രത്തിൽ മാത്രം വെള്ളം വച്ചാൽ മതിയാകും. ഏതു ശുശ്രൂഷ നടത്തിയാലും അവസാനത്തെ ഹൂത്തോമോ ചൊല്ലിവേണം അവസാനിപ്പിക്കേണ്ടത്.

തൂക്കാസ

അടൂർ വൈദീകജില്ലയിലെ മദ്ബഹാ ശുശ്രൂഷകർ വന്ദ്യ വൈദീകർക്കൊപ്പം 💥
23/05/2026

അടൂർ വൈദീകജില്ലയിലെ മദ്ബഹാ ശുശ്രൂഷകർ വന്ദ്യ വൈദീകർക്കൊപ്പം 💥

പത്തനംതിട്ട ഭദ്രാസനം, സീതത്തോട് വൈദീക ജില്ലയിലെ വൈദീകർ ❣️
23/05/2026

പത്തനംതിട്ട ഭദ്രാസനം, സീതത്തോട് വൈദീക ജില്ലയിലെ വൈദീകർ ❣️

ചങ്ങനാശേരി അതിരൂപതാദിന ആഘോഷങ്ങൾ 2026 മെയ് 20 ബുധനാഴ്ച തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ ദൈവാലയത്തിൽ വെച്ച് സമുചിതമ...
22/05/2026

ചങ്ങനാശേരി അതിരൂപതാദിന ആഘോഷങ്ങൾ 2026 മെയ് 20 ബുധനാഴ്ച തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ ദൈവാലയത്തിൽ വെച്ച് സമുചിതമായി നടന്നു. പൊതുസമ്മേളനം, പത്തനംതിട്ട ഭദ്രാസനാദ്ധ്യക്ഷനും കെ.സി.ബി.സി (KCBC) വൈസ് ചെയർമാനുമായ അഭിവന്ദ്യ ആബൂൻ സാമുവൽ മോർ #ഐറേനിയോസ് മെത്രാപ്പോലീത്ത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ⛪

ദൈവ കൃപയാൽ പത്തനംതിട്ട ഭദ്രാസനത്തിനു വേണ്ടി പൂർണ ശെമ്മാശ്ശ പദവിയിലേക്ക് പ്രവേശിക്കുന്ന ശെമ്മാശ്ശൻമാർക്ക് പ്രാർത്ഥനാശംസകൾ
21/05/2026

ദൈവ കൃപയാൽ പത്തനംതിട്ട ഭദ്രാസനത്തിനു വേണ്ടി പൂർണ ശെമ്മാശ്ശ പദവിയിലേക്ക് പ്രവേശിക്കുന്ന ശെമ്മാശ്ശൻമാർക്ക് പ്രാർത്ഥനാശംസകൾ

ചങ്ങനാശേരി അതിരൂപത നിതാന്ത ജാഗ്രത പുലർത്തുന്ന ഇടയന്മാരുടെ നേതൃത്വമുള്ള സമൂഹം: ആബൂൻ സാമുവൽ മോർ ഐറേനിയോസ് ⛪ചങ്ങനാശേരി അതിര...
21/05/2026

ചങ്ങനാശേരി അതിരൂപത നിതാന്ത ജാഗ്രത പുലർത്തുന്ന ഇടയന്മാരുടെ നേതൃത്വമുള്ള സമൂഹം: ആബൂൻ സാമുവൽ മോർ ഐറേനിയോസ് ⛪

ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാദിനം തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറോനാ പള്ളി അങ്കണത്തിലെ ഫാ. ഡൊമിനിക് തോട്ടാശേരി നഗറിൽ നടന്നു. പത്തനംതിട്ട ഭദ്രാസനാധിപൻ സാമുവൽ മോർ ഐറേനിയോസ് അതിരൂപതാദിനം ഉദ്ഘാടനം ചെയ്‌തു. അപ്പസ്തോലിക പ്രബോധനങ്ങളിൽ നിന്നും വ്യതിചലിക്കാത്ത വിശ്വാസ പാരമ്പര്യമാണ് ചങ്ങനാശേരി അതിരൂപതയ്ക്കെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.

നിതാന്ത ജാഗ്രത പുലർത്തുന്ന ഇടയന്മാരുടെ നേതൃത്വവും വിശ്വാസവും വിഭവങ്ങ ളും പങ്കുവയ്ക്കുന്നതിൽ ഔദാര്യപൂർവമായ മനസമുള്ള പ്രേക്ഷിത സമൂഹമാണ് ചങ്ങനാശേരി അതിരൂപതയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രൂപീകരണത്തിനും വളർച്ചയ്ക്കും ചങ്ങനാശേരി അതിരൂപ ത നൽകിയ സംഭവാനകൾ സ്‌മരണീയമാണെന്നും അദ്ദേഹം സ്‌മരിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. മെത്രാഭിഷേക രജതജൂബിലിയിലേക്ക് പ്രവേശിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് മാർ തോമസ് തറയിൽ ആശംസകൾ നേർന്നു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും സംസ്ഥാന നേവൽ ഓഫീസർ ഇൻചാർജ് കമഡോർ വർഗീസ് മാത്യു കറുകക്കളത്തിൽ മുഖ്യപ്രഭാഷണവും നടത്തി.

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തക ശാന്താ ജോസിനും കുട്ടനാടിന്റെ വികസനത്തിൽ നിർണായക പങ്ക് നൽകിയ മുൻ എംഎൽഎ ഡോ. കെ.സി. ജോസഫിനും അതിരൂപതയുടെ എക്സലൻസ് അവാർഡുകൾ മാർ തോമസ് തറയിൽ സമ്മാനിച്ചു. ദേശീയ, സംസ്ഥാന തലങ്ങളിൽ മികവു തെളിയിച്ചവ രെയും യുവസംരഭകരെയും ഏഴു മക്കളിൽ കൂടുതലുള്ള യുവദമ്പതികളെയും ആദരിച്ചു.

അതിരൂപത വികാരി ജനറൽ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെ ബാസ്റ്റ്യൻ പുന്നശേരി, അതിരൂപതാദിന കോ-ഓർഡിനേറ്റർ ഫാ. ചെറിയാൻ കക്കുഴി, അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ, എഫ്‌സിസി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ബ്രിജി എഫ്‌സിസി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, യുവദീപ്‌തി എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡൻ്റ് ലൂസി പീലിപ്പോസ് എന്നിവർ പ്രസംഗിച്ചു. വികാരി ജനറൽ മോൺ. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി കാരി ജനറാൾ മോൺ. സ്‌കറിയ കന്യാകോണിൽ പ്രാർത്ഥന നയിച്ചു.

Address

Nalanchira
Thiruvananthapuram

Alerts

Be the first to know and let us send you an email when ഖോലോ ദ് മലങ്കര - Malankara Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ഖോലോ ദ് മലങ്കര - Malankara Voice:

Share