Dr. Theodosius Mar Thoma Metropolitan

Dr. Theodosius Mar Thoma Metropolitan Official page of the Supreme Head of Malankara Mar Thoma Syrian Church, 22nd MAR THOMA. Updates, Devotions and Ministry Moments

ആശംസകേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ്റെ നിയോഗം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്...
15/05/2026

ആശംസ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ്റെ നിയോഗം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നു. കീഴ് വഴക്കങ്ങൾ മാറ്റി കേരളത്തിന്റെ ഭരണ രംഗത്ത് വിശാല കാഴ്‌ചപ്പാടുകളും പുത്തൻ ശൈലികളും ആവിഷ്‌കരിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു. സമുദായിക-രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു നിർത്തി ഭരണഘടനാ മൂല്യങ്ങളും കേരളത്തിൻ്റെ മതേതര സ്വഭാവവും കാത്തു സൂക്ഷിച്ച് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ. പാവപ്പെട്ടവരെന്നോ ധനികരെന്നോ വ്യത്യാസം ഇല്ലാതെ ജനങ്ങളെ ഒരു പോലെ കാണുകയും ജനപക്ഷത്തിനും സാമൂഹിക ഐക്യത്തിനും മുൻഗണന നൽകി പ്രവർത്തിക്കാൻ കഴിയണം. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണം. ജനകീയ വിഷയങ്ങളിൽ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിച്ചും പൊതു സമൂഹത്തിൽ ഉയരുന്ന വിമർശനങ്ങളെ ഉൾക്കൊണ്ട് നല്ലതിനെ സ്വീകരിച്ചും സംസ്ഥാനത്തെ ജനങ്ങളെ നയിക്കുന്നതിന് സാധ്യമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

നിയുക്ത മുഖ്യമന്ത്രിയ്ക്കും പുതിയ സർക്കാരിനും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആശംസകൾ പ്രാർത്ഥനാപൂർവ്വം അറിയിക്കുന്നു.

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ

114th Mar Thoma Students ConferenceInaugural Session Theme Gen-CGrounded, Equipped and Networked In CHRIST.
06/05/2026

114th Mar Thoma Students Conference
Inaugural Session
Theme Gen-C
Grounded, Equipped and Networked In CHRIST.

ആശാ വർക്കർമാരിലും ഹരിത കർമ്മ സേനാംഗങ്ങളിലും കാണുന്നത് ദൈവസ്നേഹം: മാർത്തോമ്മാ മെത്രാപ്പോലീത്താ ആശാ വർക്കർമാരുടേയും ഹരിത ക...
05/05/2026

ആശാ വർക്കർമാരിലും ഹരിത കർമ്മ സേനാംഗങ്ങളിലും കാണുന്നത് ദൈവസ്നേഹം: മാർത്തോമ്മാ മെത്രാപ്പോലീത്താ

ആശാ വർക്കർമാരുടേയും ഹരിത കർമ്മസേന അംഗങ്ങളുടെയും നിസ്വാർത്ഥ പ്രവർത്തനത്തിൽകൂടെ നാം കാണുന്നത് ദൈവസ്നേഹത്തിന്റെ പരസ്യമായ പ്രതിപാദനമാണ് എന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ. അപരിചിതരായ ആളുകൾക്ക് അവർ നൽകുന്ന കരുതലും സഹായവും വിശ്വാസികൾ പാഠമാക്കണം എന്നും തിരുമേനി കൂട്ടിച്ചേർത്തു.

കളമശ്ശേരി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ വജ്രജൂബിലി സ്ഥാപക ദിന ആഘോഷങ്ങളുടെ ഭാഗമായി 2026 മെയ് 1ന് നടത്തിയ 'ആദരപൂർവം' സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്താ. സമ്മേളനത്തിൽ വച്ച് കളമശ്ശേരി മുൻസിപ്പാലിറ്റിയിലെ 42 ആശാവർക്കർമാരെയും, 63 ഹരിതകർമ്മ സേനാംഗങ്ങളെയും ആദരിച്ചു.

"കാലാവസ്ഥ, അനാരോഗ്യം, അവഗണന തുടങ്ങി അനവധി വെല്ലുവിളികളുടെ നടുവിൽ നിന്നുകൊണ്ടാണ് പല ആശാവർക്കർമാരും ഹരിതകർമ്മസേന അംഗങ്ങളും പ്രവർത്തിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല," എന്ന് മെത്രാപ്പോലീത്താ പറഞ്ഞു. "ആ സഹനം മനസിലാക്കിയാണ് നിങ്ങളുടെ സമർപ്പിത സേവനം സമൂഹം ആദരിക്കുന്നത്." കളമശ്ശേരി മാർത്തോമ്മാ പള്ളിയുടെ ജൂബിലി പ്രൊജക്റ്റ് ആയ 1000 സൗജന്യ ഡയാലിസിസുകൾ നടത്താൻ ആശാവർക്കർമാർ നൽകുന്ന കൈത്താങ്ങലിനു തിരുമേനി പ്രത്യേകം നന്ദി പറഞ്ഞു.

SNEHASPARSHAMMetropolitan's 75th Birth Anniversary Project for Rehabilitation...Dedication & Inauguration Meeting
29/04/2026

SNEHASPARSHAM
Metropolitan's 75th Birth Anniversary Project for Rehabilitation...

Dedication & Inauguration Meeting

The Thanksgiving Fellowship of all Church Heads in Kerala, organized by the Bible Society of India, Kerala Auxiliary, in...
28/04/2026

The Thanksgiving Fellowship of all Church Heads in Kerala, organized by the Bible Society of India, Kerala Auxiliary, in commemoration of “70 Years of the Word in Kerala.”

28/04/2026
മാർത്തോമ്മാ വയോജന മന്ദിരം, കാട്ടാക്കടരജത ജൂബിലി സമ്മേളനം
27/04/2026

മാർത്തോമ്മാ വയോജന മന്ദിരം, കാട്ടാക്കട
രജത ജൂബിലി സമ്മേളനം

ഭാരത വൈ എം സി എ യുടെ പ്രസിഡൻ്റ് ആയി തെരത്തെടുക്കപ്പെട്ടസുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന് മാർത്തോമ്മ മെത്ര...
26/04/2026

ഭാരത വൈ എം സി എ യുടെ പ്രസിഡൻ്റ് ആയി തെരത്തെടുക്കപ്പെട്ട
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന് മാർത്തോമ്മ മെത്രാപ്പോലിത്ത ആശംസകൾ നേർന്നു.
വൈ എം സി എ ദേശീയ ട്രഷറാർ റെജി ജോർജ്, മാർത്തോമ്മ സഭാ ട്രസ്‌റ്റി അഡ്വ. ആൻസിൽ സഖറിയ,കേരള റീജിയൻ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി. തോമസ് , പാലക്കാട് സബ് റീജൻ ചെയർമാൻ ഷെൻ പി തോമസ് ,തോമസ് കെ പോൾ, ബെന്നി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

The Newly Ordained Clergy with His Grace the Mar Thoma Metropolitan, the Sabha Secretary, and the Metropolitan Secretary...
21/04/2026

The Newly Ordained Clergy with His Grace the Mar Thoma Metropolitan, the Sabha Secretary, and the Metropolitan Secretary.

Mar Thoma Church Animation CentreVicennial Celebration
10/04/2026

Mar Thoma Church Animation Centre
Vicennial Celebration

Address

Poolatheen, S. C. S Campus
Thiruvalla
689101

Alerts

Be the first to know and let us send you an email when Dr. Theodosius Mar Thoma Metropolitan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share