Bhagavathikavu Devi Temple

Bhagavathikavu Devi Temple Bhagavathikavu Devi Temple located in Pullad , Pathanamthitta district., 10 KM away from Aranmula sree Parthasadhi temple.

പുല്ലാട് ഭഗവതികാവ് മഹാ ഭദ്രകാളി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായി തിരഞ്ഞെടുത്തപ്പെട്ടവർ.
04/06/2023

പുല്ലാട് ഭഗവതികാവ് മഹാ ഭദ്രകാളി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായി തിരഞ്ഞെടുത്തപ്പെട്ടവർ.

18/02/2023
18/02/2023

തൃക്കൊടിയേററ്
18/02/2023 8.25 നും 9 നും മദ്ധ്യേ

Bhagavathikavu Devi Temple located in Pullad , Pathanamthitta district., 10 KM away from Aranmula sree Parthasadhi temple.

09/06/2022

പുല്ലാട് ഭഗവതികാവ് മഹാഭദ്രകാളി ക്ഷേത്രം പുനപ്രതിഷ്ഠ കർമ്മം ഇന്ന് രാവിലെ 10.55 നും,12.10 നും മധ്യേ അത്തം നക്ഷത്രത്തിൽ ചിങ്ങം രാശി മുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി തറയിൽ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവഹിക്കും. ഈ പുണ്യ മുഹൂർത്തത്തിനു സാക്ഷിയാകാൻ ഈ നാട്ടിലെ എല്ലാ ഭക്ത ജനങ്ങളെയും ഈ ക്ഷേത്ര പുണ്യഭൂമിയിലേക്ക് ഹാർദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു .

02/03/2022

Bhagavathikavu Devi Temple located in Pullad , Pathanamthitta district., 10 KM away from Aranmula sree Parthasadhi temple.

കേരളീയ സംസ്കാരത്തിന്‍റെ മൂര്‍ത്തിമത് ഭാവമായി വിശേഷിപ്പിക്കാവുന്ന അനുഷ്ഠാന കലാരൂപമാണ് പടയണി. പടേനി എനും ഇതിനു വിളിപ്പേരുണ...
11/02/2017

കേരളീയ സംസ്കാരത്തിന്‍റെ മൂര്‍ത്തിമത് ഭാവമായി വിശേഷിപ്പിക്കാവുന്ന അനുഷ്ഠാന കലാരൂപമാണ് പടയണി. പടേനി എനും ഇതിനു വിളിപ്പേരുണ്ട്.
മറ്റ് അനുഷ്ഠാനകലാരൂപങ്ങള്‍ക്കുണ്ടായതുപോലെ ഇതിന്‍റെ പ്രചാരവും പ്രസക്തിയും കുറഞ്ഞുവരികയാണ്. തൃശൂര്‍, ആലപ്പുഴ,പത്തനംതിട്ട.കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളില്‍ ഉത്സവക്കാലത്ത് മാത്രമാണിപ്പോള്‍ പടയണി അരങ്ങേറുന്നത്.
ഗ്രാമ്യ സംസ്കാരത്തിന്‍റെ തനിമയും പ്രാചീന കലാവിരുതുകളുടെ പ്രയോഗവും പടയണിയെ മറ്റു കലകളില്‍ നിന്നു വിഭിന്നമാക്കുന്നു. അണയാത്ത തീജ്വാലയാണ് പടയണിയില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഘടകം. വെളിച്ചംപ്പോലെതന്നെ ശബ്ദവും പടയണിയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.
പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നത്. കമുകിന്‍പാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയില്‍ ചെത്തിയെടുത്ത് പച്ച ഈര്‍ക്കില്‍കൊണ്ടു കൂട്ടിയോജിപ്പിച്ച് കലാഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വര്‍ണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞള്‍ എന്നിവ കൊണ്ട് കലാകാരന്മാര്‍ ചായക്കൂട്ടുകള്‍ ഉണ്ടാക്കി ആ നിറക്കൂട്ടുകളാല്‍ ചിത്രകാരന്മാര്‍ നിയതരൂപങ്ങള്‍ അവയില്‍ എഴുതുന്നു.
അങ്ങനെ എഴുതുന്ന കോലങ്ങള്‍ തുള്ളല്‍ കലാകാരന്മാര്‍ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. .
വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടന്‍കോലവും കെട്ടുന്നു.
ബാലാരിഷ്ടതകളുടെ ശമനത്തിനായി പക്ഷിക്കോലവും കുടുംബത്തിന്‍റെ ഐശ്വര്യത്തിനും ശ്രേയസ്സിനും ദേവീപ്രീതീക്കായി ഭൈരവിക്കോലവും സ്ത്രീകള്‍ക്ക് ഭൂത-പ്രേത-ഗന്ധര്‍വ്വാദിബാധകളില്‍ നിന്നുള്ള മോചനത്തിനായി യക്ഷിക്കോലവും പടയണിക്ക് കെട്ടിത്തുള്ളുന്നു.
പുറപ്പടയണിയില്‍ കാപ്പിലി, വിനോദക്കാരന്‍, പരദേശി എന്നിങ്ങനെ പല വേഷക്കാര്‍ പ്രത്യക്ഷപ്പെടുന്നു. ചൂട്ടുക്കറ്റയില്‍ ജ്വലിക്കുന്ന അഗ്നി ജ്വാലയുമായി കാവിന് വലം വച്ച് കൊട്ടിക്കേറ്റുന്നതോടെ മാത്രമേ പടയണിച്ചടങ്ങുകള്‍ അവസാനിക്കുകയുള്ളൂ.

കൃഷ്ണ ശിലയിലും, തേക്ക്തടിയിലും പുനർനിർമ്മാണം നടത്തുന്ന പുല്ലാട് ഭഗവതികാവ്  ദേവീക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മാണത്തിനാവ...
05/11/2016

കൃഷ്ണ ശിലയിലും, തേക്ക്തടിയിലും പുനർനിർമ്മാണം നടത്തുന്ന പുല്ലാട് ഭഗവതികാവ് ദേവീക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മാണത്തിനാവശ്യമായ തേക്ക്തടി മുറിക്കുന്നതിനു മുന്നോടിയായി നടന്ന വൃക്ഷപൂജ ശ്രീ രമേശ്കുമാർ ശ്രീകൃഷണവിലാസം, കുറവൻകുഴി യുടെ വീട്ടുവളപ്പിൽ വച്ചു നടത്തപ്പെട്ടു. കുഴിക്കാട്ടില്ലത്ത് നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖൃ കാർമികത്വത്തിൽ ആണ് വൃക്ഷപൂജ നടന്നത് ചടങ്ങിൽ ക്ഷേത്ര രക്ഷാധികാരികളായ അജയകുമാർ വല്ല്യുഴത്തിൽ,രമേശ്കുമാർ
പ്രസിഡൻ്റ് പരമേശ്വരൻ നായർ, സെക്രട്ടറി K R മനോജ് കുമാർ, ട്രഷറർ അശോകൻ മറ്റ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.

Address

Pullad
Thiruvalla
689548

Alerts

Be the first to know and let us send you an email when Bhagavathikavu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bhagavathikavu Devi Temple:

Share

Category