SNDP Yogam Thiruvalla Union

SNDP Yogam Thiruvalla Union SNDP Yogam formed on 1903 May 15 th by the efforts of a group of people who worked hard for the upl
(1)

കവിയൂര്‍ ശാഖയില്‍  യൂത്ത്മൂവ്മെന്റ്  പുനസംഘടിപ്പിച്ചു. SNDP യോഗം തിരുവല്ല യൂണിയനു കീഴിലെ കവിയൂര്‍ 1118 നം ശാഖയില്‍ യൂത്ത...
07/09/2026

കവിയൂര്‍ ശാഖയില്‍ യൂത്ത്മൂവ്മെന്റ് പുനസംഘടിപ്പിച്ചു.

SNDP യോഗം തിരുവല്ല യൂണിയനു കീഴിലെ കവിയൂര്‍ 1118 നം ശാഖയില്‍ യൂത്ത്മൂവ്മെന്റ് പുനസംഘടിപ്പിച്ചു. യൂണിയന്‍ അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദ്ദേശപ്രകാരം ശാഖകളില്‍ പോഷകസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുനസംഘടന നടത്തിയത്. അഖില്‍ കുമാര്‍ പ്രസിഡന്റായും പ്രേംചന്ദ് എം.പി. സെക്രട്ടറിയായും സൂര്യ സുനിൽ വൈസ് പ്രസിഡന്റായും പുതിയ കമ്മറ്റി ചുമതലയേറ്റു. അഭിരാം കെ.എസ്. അക്ഷയ് ബിജു. വസുദേവ്, ദര്‍ശന്‍ എസ്‌. അഭനവ്, അരുണ്‍കുമാര്‍, രാഹുല്‍ സന്തോഷ്, പ്രേം കുമാര്‍, ശ്രീരാജ് എന്നിവരെ കമ്മറ്റി അംഗംങ്ങളായും തിരഞ്ഞെടുത്തു യൂണിയന്‍ യൂത്ത്മൂവ്മെന്റ് വൈസ് ചെയര്‍പേഴ്സണ്‍ ആര്യമോള്‍ , കണ്‍വീനര്‍ ഹരിലാല്‍ എസ്. ഗോകുല്‍ പി രാജ്, ശാഖായോഗം സെക്രട്ടറി ജയപ്രകാശ്, വൈസ് പ്രസിഡന്റ് ശിവന്‍കുഞ്ഞ്,സി.എന്‍ ഷാജി, പ്രസാദ് സലീം, സലില ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

ജഗത്ഗുരു ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 172-ാമത് തിരുഅവതാരദിനം....
28/08/2026

ജഗത്ഗുരു ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 172-ാമത് തിരുഅവതാരദിനം....

28/08/2026
*ശ്രീനാരായണ ഗുരുദേവൻ്റെ തിരുജയന്തി ദിനത്തിൽ, ലോകത്തിന് സമത്വത്തിൻ്റെയും സഹോദര്യത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും മഹത്താ...
28/08/2026

*ശ്രീനാരായണ ഗുരുദേവൻ്റെ തിരുജയന്തി ദിനത്തിൽ, ലോകത്തിന് സമത്വത്തിൻ്റെയും സഹോദര്യത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും മഹത്തായ സന്ദേശം പകർന്ന മഹാഗുരുവിൻ്റെ പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു.*

ഒരു നൂറ്റാണ്ടിനുമുമ്പ് ശ്രീ നാരായണ ഗുരുദേവൻ ഉയർത്തിയ ചോദ്യങ്ങളും മുന്നോട്ടുവച്ച ആശയങ്ങളും ഇന്നും നമ്മുടെ സമൂഹത്തിൻ്റെ മുന്നിൽ പ്രസക്തമായിത്തന്നെ നിലകൊള്ളുകയാണ്. ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള വേർതിരിവുകൾ മനുഷ്യരെ അകറ്റുമ്പോൾ, “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുദർശനം കൂടുതൽ ശക്തമായി ഓർമ്മിക്കപ്പെടേണ്ട കാലമാണിത്.

ഗുരുദേവൻ്റെ മഹത്വം ഒരു കാലഘട്ടത്തിലെ സാമൂഹിക പരിഷ്കർത്താവ് എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യനെ മനുഷ്യനായി കാണാനും, അറിവിലൂടെ ഉയരാനും, അധ്വാനത്തിലൂടെ പുരോഗമിക്കാനും, പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കാനും പഠിപ്പിച്ച മനുഷ്യകുലത്തിൻ്റെ മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ.

ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും വളരെയേറെ മുന്നേറിയിട്ടും മനുഷ്യർക്കിടയിൽ വിദ്വേഷവും അസഹിഷ്ണുതയും വിഭജനചിന്തകളും വളരുന്നുണ്ടെങ്കിൽ, മഹാഗുരുവിൻ്റെ സന്ദേശങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

വിദ്യാഭ്യാസത്തിലൂടെ മോചനം, സംഘടനയിലൂടെ ശക്തി, വ്യവസായത്തിലൂടെ സ്വയംപര്യാപ്തത, സ്നേഹത്തിലൂടെ മനുഷ്യ ഐക്യം ഗുരുദേവൻ മുന്നോട്ടുവച്ച ഈ ആശയങ്ങൾ ഇന്നത്തെ തലമുറയുടെ വഴികാട്ടിയായി മാറണം.

ശ്രീ നാരായണ ഗുരുദേവനെ സ്മരിക്കുന്നത് മഹാഗുരുവിൻ്റെ ചിത്രമോ വിഗ്രഹമോ പൂജിക്കുന്നതിൽ മാത്രം ഒതുങ്ങരുത്.
ഭഗവാൻ സ്വപ്നം കണ്ട മനുഷ്യനെ സൃഷ്ടിക്കാനുള്ള ഓരോ നല്ല പ്രവർത്തിയും ഗുരുദേവനോടുള്ള യഥാർത്ഥ ആദരവായി മാറണം.

ഈ തിരുജയന്തി ദിനത്തിൽ, ഗുരുദേവൻ്റെ ദർശനത്തെ ജീവിതത്തിൽ പകർത്താനും സമൂഹത്തിൽ സമത്വവും സാഹോദര്യവും മനുഷ്യസ്നേഹവും വളർത്താനും നമുക്ക് പ്രതിജ്ഞ ചെയ്യാം.
മനുഷ്യനെ ഉയർത്തിയ മഹാഗുരുവിൻ്റെ ദർശനം നമ്മുടെ വഴിവിളക്കാകട്ടെ.
ഗുരുദേവൻ്റെ അനുഗ്രഹം ഏവരിലും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഏവർക്കും
ശ്രീനാരായണ ഗുരുദേവൻ്റെ തിരുജയന്തി ആശംസകൾ!

https://m.facebook.com/story.php?story_fbid=1614183783395666&id=100044121801789

ശ്രീനാരായണ ഗുരുദേവൻ്റെ തിരുജയന്തി ദിനത്തിൽ, ലോകത്തിന് സമത്വത്തിൻ്റെയും സഹോദര്യത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും മഹത്തായ സന്ദേശം പകർന്ന മഹാഗുരുവിൻ്റെ പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു.

ഒരു നൂറ്റാണ്ടിനുമുമ്പ് ശ്രീ നാരായണ ഗുരുദേവൻ ഉയർത്തിയ ചോദ്യങ്ങളും മുന്നോട്ടുവച്ച ആശയങ്ങളും ഇന്നും നമ്മുടെ സമൂഹത്തിൻ്റെ മുന്നിൽ പ്രസക്തമായിത്തന്നെ നിലകൊള്ളുകയാണ്. ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള വേർതിരിവുകൾ മനുഷ്യരെ അകറ്റുമ്പോൾ, “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുദർശനം കൂടുതൽ ശക്തമായി ഓർമ്മിക്കപ്പെടേണ്ട കാലമാണിത്.

ഗുരുദേവൻ്റെ മഹത്വം ഒരു കാലഘട്ടത്തിലെ സാമൂഹിക പരിഷ്കർത്താവ് എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യനെ മനുഷ്യനായി കാണാനും, അറിവിലൂടെ ഉയരാനും, അധ്വാനത്തിലൂടെ പുരോഗമിക്കാനും, പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കാനും പഠിപ്പിച്ച മനുഷ്യകുലത്തിൻ്റെ മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ.

ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും വളരെയേറെ മുന്നേറിയിട്ടും മനുഷ്യർക്കിടയിൽ വിദ്വേഷവും അസഹിഷ്ണുതയും വിഭജനചിന്തകളും വളരുന്നുണ്ടെങ്കിൽ, മഹാഗുരുവിൻ്റെ സന്ദേശങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

വിദ്യാഭ്യാസത്തിലൂടെ മോചനം, സംഘടനയിലൂടെ ശക്തി, വ്യവസായത്തിലൂടെ സ്വയംപര്യാപ്തത, സ്നേഹത്തിലൂടെ മനുഷ്യ ഐക്യം ഗുരുദേവൻ മുന്നോട്ടുവച്ച ഈ ആശയങ്ങൾ ഇന്നത്തെ തലമുറയുടെ വഴികാട്ടിയായി മാറണം.

ശ്രീ നാരായണ ഗുരുദേവനെ സ്മരിക്കുന്നത് മഹാഗുരുവിൻ്റെ ചിത്രമോ വിഗ്രഹമോ പൂജിക്കുന്നതിൽ മാത്രം ഒതുങ്ങരുത്.
ഭഗവാൻ സ്വപ്നം കണ്ട മനുഷ്യനെ സൃഷ്ടിക്കാനുള്ള ഓരോ നല്ല പ്രവർത്തിയും ഗുരുദേവനോടുള്ള യഥാർത്ഥ ആദരവായി മാറണം.

ഈ തിരുജയന്തി ദിനത്തിൽ, ഗുരുദേവൻ്റെ ദർശനത്തെ ജീവിതത്തിൽ പകർത്താനും സമൂഹത്തിൽ സമത്വവും സാഹോദര്യവും മനുഷ്യസ്നേഹവും വളർത്താനും നമുക്ക് പ്രതിജ്ഞ ചെയ്യാം.
മനുഷ്യനെ ഉയർത്തിയ മഹാഗുരുവിൻ്റെ ദർശനം നമ്മുടെ വഴിവിളക്കാകട്ടെ.
ഗുരുദേവൻ്റെ അനുഗ്രഹം ഏവരിലും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഏവർക്കും
ശ്രീനാരായണ ഗുരുദേവൻ്റെ തിരുജയന്തി ആശംസകൾ!

തിരുവല്ല എസ്എൻഡിപി യൂണിയനിൽ ചതയ വിളംബര ദീപം നാളെ 27/8/2026തിരുവല്ല എസ്എൻഡിപി യൂണിയൻ്റെ കീഴിലുള്ള എല്ലാ ശാഖകളിലുംപ്രധാന ജ...
26/08/2026

തിരുവല്ല എസ്എൻഡിപി യൂണിയനിൽ ചതയ വിളംബര ദീപം നാളെ 27/8/2026

തിരുവല്ല എസ്എൻഡിപി യൂണിയൻ്റെ കീഴിലുള്ള എല്ലാ ശാഖകളിലുംപ്രധാന ജംഗ്ഷനുകളിലും ഭവനങ്ങളിലും 172-മത് ഗുരുദേവ ജയന്തിയുടെ വിളംബരം അറിയിച്ച് 172 ദീപം തെളിക്കും മുത്തൂർ 100-ാം നംമ്പർ SNDP ശാഖയിൽ വൈകിട്ട് 6.30 ന് എസ്എൻഡിപി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ വിളംബര ദിപം. തെളിച്ച് ഉദ്ഘാടനം ചെയും യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ്ശാന്തി അഡ്വ ജയൻ പി.ഡി, പ്രസാദ് കരിപ്പ ക്കുഴി എന്നിവർ സംസാരിക്കും വിവിധ ശാഖകളിൽ മേഘലാ ഭാരവാഹികളും യൂണിയൻ പോഷക സംഘടന ഭാരവാഹികളും ശാഖായോഗം ഭാരവാഹികളും വിളംബരദിപം തെളിക്കും

24/08/2026

തിരുജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് കൊണ്ട് തിരുവല്ലയില്‍ നടന്ന കൈകൊട്ടികളി

23/08/2026

മനയ്ക്കച്ചിറയില്‍ ഗുരുദേവനെ ആരാധിക്കുവാനും പഠിക്കുവാനും ഒരു വലിയ സമൂഹം ഒത്തുകൂടുമ്പോള്‍ അവിടെ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി തരുവാന്‍ കേരളം ഗവണ്‍മെന്റ് പ്രതിജ്ഞാബത്തമാണ്...
Adv. വര്‍ഗ്ഗീസ് മാമന്‍ ( MLA തിരുവല്ല )

💪

തിരുവല്ല : ജാതീയതയ്ക്കും സാമൂഹിക വേർതിരിവുകൾക്കുമെതിരെ മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശമുയർത്തിയ ശ്രീനാരായണ ഗുരുദേ...
23/08/2026

തിരുവല്ല : ജാതീയതയ്ക്കും സാമൂഹിക വേർതിരിവുകൾക്കുമെതിരെ മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശമുയർത്തിയ ശ്രീനാരായണ ഗുരുദേവന്റെ ചിന്തകൾക്ക് കാലം കഴിയുംതോറും പ്രസക്തിയേറുകയാണെന്ന് അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ പറഞ്ഞു.
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദർശനങ്ങൾ പുതിയ തലമുറയിലേക്ക് പകരുകയും ഗുരുവിനെ കൂടുതൽ അടുത്തറിയാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറിയും സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണുമായ അഡ്വ.സംഗീത വിശ്വനാഥൻ ഭദ്രദീപം തെളിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ അധ്യക്ഷത വഹിച്ചു. തിരുവല്ല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തി. കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, ഇൻചാർജ് മീനു രാജേഷ്, എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ആനന്ദ്, സൈബർസേന ചെയർമാൻ സനോജ് കളത്തുങ്കൽമുറിയിൽ എന്നിവർ പ്രസംഗിച്ചു.

ഗുരുദർശനത്തിന്റെ സന്ദേശവുമായി മെഗാ കൈകൊട്ടിക്കളി

എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയനും വനിതാസംഘവും സംയുക്തമായി സംഘടിപ്പിച്ച മെഗാ കൈകൊട്ടിക്കളി ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ വിളംബരമായി നാടിന് ഉത്സവമായി. തിരുമൂലപുരം എസ്.എൻ.വി.എസ്. ഹൈസ്‌കൂൾ മൈതാനിയിൽ നടന്ന പരിപാടിയിൽ അഞ്ഞൂറിലേറെ വനിതകൾ അണിനിരന്നു. ഗുരുദേവനെ സ്തുതിച്ചുകൊണ്ടാണ് കൈകൊട്ടിക്കളിക്ക് തുടക്കമായത്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസും കസവ് പുടവയും അണിഞ്ഞെത്തിയ വനിതകൾ ഒരേ താളത്തിൽ ചുവടുവച്ചപ്പോൾ മൈതാനം ഉത്സവലഹരിയിലായി. തുടർന്ന് പത്ത് പാട്ടുകൾക്ക് 20 മിനിറ്റിലേറെ ചുവടുവച്ച വനിതകൾ മംഗളം പാടിയാണ് പരിപാടി സമാപിപ്പിച്ചത്. മഴ മാറി കാലാവസ്ഥ അനുകൂലമായതോടെ പരിപാടി ആവേശകരമായി. മണിമല സപ്തസ്വര ഡാൻസ് സ്‌കൂൾ അധ്യാപിക അജിത സജികുമാറിന്റെ നേതൃത്വത്തിലായിരുന്നു മെഗാ കൈകൊട്ടിക്കളി.

🌺 ഗുരുദേവ ജയന്തി വിളംബരം 2026 🌺ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനവും മാനവിക സന്ദേശവും ജനഹൃദയങ്ങളിലേക്ക് പകർന്നുകൊണ്ട്, ...
23/08/2026

🌺 ഗുരുദേവ ജയന്തി വിളംബരം 2026 🌺

ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനവും മാനവിക സന്ദേശവും ജനഹൃദയങ്ങളിലേക്ക് പകർന്നുകൊണ്ട്, ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി വിളംബര പരിപാടി സംഘടിപ്പിക്കുന്നു.

📅 ഓഗസ്റ്റ് 23, 2026 | ഞായർ
⏰ വൈകിട്ട് 3 മണി
📍 എസ്.എൻ.വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, തിരുമൂലപുരം

ശ്രീ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.

ഗുരുദേവന്റെ സന്ദേശം നാടാകെ മുഴങ്ങട്ടെ…
ജയന്തി ആഘോഷങ്ങൾക്ക് വിളംബരമാകട്ടെ ഈ സംഗമം.

🙏 ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം 🙏

#ഗുരുദേവജയന്തി #ജയന്തിവിളംബരം #തിരുവല്ലയൂണിയൻ

Address

Sndp Yogam Thiruvalla Union
Thiruvalla
689101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914692700093

Website

Alerts

Be the first to know and let us send you an email when SNDP Yogam Thiruvalla Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SNDP Yogam Thiruvalla Union:

Shortcuts

Share