25/10/2023
*ഏകദിന സമ്മേളനം നടത്തപ്പെട്ടു
ദൈവകൃപയാൽ തുരുത്തിക്കാട് ഇമ്മാനുവേൽ ഇടവക യൂത്ത് യൂണിയന്റെ നേതൃത്വത്തിൽ 24-10-23 രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ഒരു ഏകദിന യൂത്ത് ആൻഡ് ഫാമിലി സമ്മേളനം അനുഗ്രഹമായി ഇടവകയിൽ വെച്ച് നടത്തപ്പെട്ടു
ഇടവക വികാരി റവ.അനിൽ ടി മാത്യു അധ്യക്ഷത വഹിക്കുകയും റവ.ബിജു തോമസ് ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു റവ.കെ.ജെ. ടൈറ്റസ്
സുവിശേഷകൻ എബി മാത്യു
സുവിശേഷകൻ മോഹൻദാസ്
സുവിശേഷകൻ അനിൽ ടി. എബ്രഹാം
എന്നിവരുടെ സാന്നിധ്യം അനുഗ്രഹമായിരുന്നു
ഗാന ശുശ്രൂഷ ബ്രദർ അജിത്ത്മോൻ കെ. ആർ. നേതൃത്വത്തിലുള്ള ഇടവക കൊയർ അനുഗ്രഹമായി നിർവഹിച്ചു
പ്രൊഫസർ എബ്രഹാം ജോർജ്, സുവിശേഷകൻ എബി മാത്യു
എന്നിവർ സമ്മേളനത്തിൽ ആശംസ സന്ദേശങ്ങൾ നൽകി
മല്ലപ്പള്ളി സെൻട്രലിലെ മറ്റ് ഇടവകകളിൽ നിന്നും കൂടാതെ ചില സഹോദരി സഭകളിൽ നിന്നും ഉള്ള യുവതി യുവാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു അബിയാ സൂസൻ ജോൺ,അബിയ റെജി,അക്സ മറിയം രാജു, ഷോൺ ബിജു വർഗീസ്, സാം ജോൺ തോമസ് എന്നിവർ വിവിധ തലങ്ങളിൽ സമ്മേളനത്തിന് നേതൃത്വം നൽകി സമ്മേളനം വളരെ അനുഗ്രഹമായിരുന്നു.
യൂത്ത് യൂണിയൻ സെക്രട്ടറി
അസുബ സാറാ ജോൺ