20/07/2021
*വസ്ത്രധാരണം അവരവരുടെ ഇഷ്ടമല്ലേ?എന്തിന് അതിൽ മറ്റുള്ളവർ കൈകടത്തണം?*
ഒരോ സമൂഹത്തിനും അവരവരുടെ സംസ്ക്കാരമുണ്ട്, ഭക്ഷണരീതിയുണ്ട്,വസ്ത്രധാരണരീതിയുണ്ട്.
മാന്യമായ വസ്ത്രധാരണം ആയിരിക്കണം എന്ന് ബൈബിൾ പറയുന്നു.
ആദിമ മനുഷ്യർ പാപം ചെയ്തപ്പോൾ അവർ നഗ്നരെന്ന് അറിഞ്ഞു. അത്തിയില കൂട്ടിത്തുന്നി ഒരു *അരയാട* ഉണ്ടാക്കി.
നഗ്നത മറയ്ക്കാൻ *അരയാട* പോരാ എന്ന് തോന്നിയ ദൈവം അവർക്ക് തോൽകൊണ്ട് ഒരു ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.(ഉല്പത്തി 3:7,21)
എന്തിനാ ദൈവം ഉടുപ്പിച്ചത്?
നഗ്നത എങ്ങനെ മറയ്ക്കണം എന്ന് അവരെ പഠിപ്പിക്കുകയായിരന്നു എന്ന് സാമാന്യമായി മനസ്സിലാക്കാം.
അല്ലാതെ ദൈവത്തിന് അവരെ കണ്ടപ്പോൾ ഇക്കിളി വന്നതു കൊണ്ട് വസ്ത്രം ഉടുപ്പിച്ചതല്ല. ഇന്നത്തെ ആളുകൾ ചിലപ്പോൾ അങ്ങനെ പറഞ്ഞേക്കാം.
പുതിയ നിയമത്തിൽ സ്ത്രീകൾ യോഗ്യമായി,ശാലീനതയോടെ,ലജ്ജാശീലത്തോടെ, സുബോധത്തോടെ വസ്ത്രം ധരിക്കണം എന്നും ദൈവസന്നിധിയിൽ പ്രാർത്ഥനയ്ക്ക് വരുമ്പോൾ തലയിൽ മൂടുപടം ഇടണം എന്നും എന്തുകൊണ്ട് പറഞ്ഞു.
എന്തെങ്കിലും കാര്യം കാണില്ലേ?
പുരുഷൻ്റെ വസ്ത്രധാരണത്തെ പറ്റി നിശബ്ദത പാലിക്കുന്നു. അതിൻ്റെ അർത്ഥം വസ്ത്രം ധരക്കേണ്ട എന്നാണോ?
അല്ലല്ലോ?
കാലം മാറി കഥ മാറി.
ഇന്ന് .......
വീട്ടിൽ ധരിക്കുന്ന വസ്ത്രം ഉണ്ട്.
ബഡ്റൂമിൽ ധരിക്കുന്ന വസ്ത്രം ഉണ്ട്.
സ്കൂളിൽ ധരിക്കുന്ന വസ്ത്രം ഉണ്ട്.
ജോലിക്ക് ധരിക്കുന്ന വസ്ത്രം ഉണ്ട്.
കല്ല്യാണത്തിന് ധരിക്കുന്ന വസ്ത്രം ഉണ്ട്.
മരിച്ച് കിടക്കുമ്പോൾ ധരിപ്പിക്കുന്ന വസ്ത്രം ഉണ്ട്.
വീട്ടിലും,ബഡ്റുമിലും ധരിക്കുന്ന വസ്ത്രം ധരിച്ച് ദയവായി പുറത്തിറങ്ങി നടക്കരുത് എന്ന് ഒരു അപേക്ഷ.
അത് കണ്ടിട്ട് കൺട്രോൾ നഷ്ടപ്പെടും എന്ന് പേടിച്ചിട്ടല്ല കേട്ടോ?
പിന്നെ
മനസ്സിലാകേണ്ടവർക്ക് കാര്യം മനസ്സിലായി. എന്നിട്ടും മനസ്സിലായില്ലെങ്കിൽ ഇനി മനസ്സിലാകില്ല.
പണ്ട് എൻ്റെ ചെറുപ്പത്തിൽ മിക്കവാറും എല്ലാത്തിനും കാക്കി നിക്കറും വെള്ള ഷർട്ടും ആയിരുന്നു🤣
ഏത് വസ്ത്രം ധരിക്കണം എന്നല്ല എങ്ങനെ ധരിക്കണം എന്ന് അവരവർ തീരുമാനിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടല്ലോ?
ബിജു ജോസഫ്.