MCYM Archdiocese Of Tiruvalla

MCYM Archdiocese Of Tiruvalla മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം തിരുവല്ലാ അതിരൂപതയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് .....

ഹെസദ് 2K24❤️🤍💛വാഹന വിളംബര റാലി✨🏍️🛣️📢📢 നിർദ്ദേശങ്ങൾ🚫♻️ 🏍️ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെൽമെറ്റ്🪖 ധരിക്കേ...
12/10/2024

ഹെസദ് 2K24❤️🤍💛
വാഹന വിളംബര റാലി✨🏍️🛣️

📢📢 നിർദ്ദേശങ്ങൾ🚫

♻️ 🏍️ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെൽമെറ്റ്🪖 ധരിക്കേണ്ടതാണ്.

♻️ 🚘നാലു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതാണ്.

♻️ ✨ഓരോ മേഖലയും വരുന്നത് അനുസരിച്ച് ക്രമമായി റാലിയിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുക. ⏭️

♻️അതത് മേഖലാ ഭാരവാഹികൾ പ്രത്യേകമായി മേഖലയിലെ യുവജനങ്ങളെ അച്ചടക്കത്തിൽ റോഡിൽ🛣️ കൂടെ യാത്ര ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ🚫 നൽക്കേണ്ടതാണ്. ട്രാഫിക് നിയമങ്ങൾ🚦 കൃത്യമായി പാലിക്കേണ്ടതാണ്.

♻️ പെട്ടെന്ന് ഉണ്ടാവുന്ന പ്രതിസന്ധികളിൽ ആംബുലൻസ്🚑 പോലെയുള്ള വണ്ടികൾക്ക്🚨 എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കുക.

♻️ വാഹന റാലി കത്തീഡ്രൽ അങ്കണത്തിൽ എത്തിച്ചേരുമ്പോൾ കൃത്യമായി പാർക്കിംഗ് 🅿️ഏരിയായിൽ വണ്ടി പാർക്ക് ചെയ്യേണ്ടതാണ്.

✨ ഫ്ലാഗ് ഓഫ് :🏳️ തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറൽ മോൺ. ഡോ.ഐസക് പറപ്പള്ളിൽ

✨ ഫ്ലാഗ് ഹോസ്റ്റിംഗ് : ഫാ.മാത്യു പുനക്കുളം

✨ ഹെസദ് തീം സോംങ്ങ് പ്രകാശനം

"ഹെസദ്‌ 2024"ആവേശങ്ങളും ആരവങ്ങളുമായി മലങ്കരയുടെ യുവത്വം സംഗമിക്കുന്നു തിരുവല്ലയുടെ പുണ്യ ഭൂമിയിൽ.....❤️🤍💛സഭാതല യുവജന ദിന...
10/10/2024

"ഹെസദ്‌ 2024"

ആവേശങ്ങളും ആരവങ്ങളുമായി മലങ്കരയുടെ യുവത്വം സംഗമിക്കുന്നു തിരുവല്ലയുടെ പുണ്യ ഭൂമിയിൽ.....❤️🤍💛

സഭാതല യുവജന ദിനാഘോഷം....

🗓️ഒക്ടോബർ 19,20.

📍ഷെവലിയാർ വർഗീസ് കരിപ്പായിൽ നഗർ
(സെൻറ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ)
തിരുവല്ല അതിഭദ്രാസനം...⛪⛪

🗓️ഒക്ടോബർ 13: വാഹന വിളംബര റാലി🏍️🚗

🗓️ ഒക്ടോബർ 19: അന്തർദേശിയ ക്വിസ് മത്സരം, കലാസന്ധ്യ💃🕺

🗓️ ഒക്ടോബർ 20:
➡️ വി. കുർബാന
➡️ ഐസ് ബ്രേക്കിംഗ് സെഷൻ
➡️ യുവജന സെമിനാർ
➡️ പൊതു സമ്മേളനം
➡️ യുവജന റാലി
➡️ മ്യൂസിക് ബാൻഡ് ഷോ🎸🎷🎤

പ്രാ൪ത്ഥനയോടെ നമുക്കു അണിചേരാം പുനരൈക്യത്തിന്റെ മണ്ണിൽ....... ✨

ഹൃദ്യമായ സ്വാഗതം....

ദുക്റോനോ ദ് ബെനഡിക്ട് മോർ ഗ്രീഗോറിയോസ് ആചാര്യേശാ, മ്ശിഹാ കൂദാ-ശകളർപ്പിച്ചോ-രാചാര്യന്മാർക്കേകുക പുണ്യം, നാഥാ സ്തോത്രംഒക്ട...
09/10/2024

ദുക്റോനോ ദ് ബെനഡിക്ട് മോർ ഗ്രീഗോറിയോസ്

ആചാര്യേശാ, മ്ശിഹാ കൂദാ-ശകളർപ്പിച്ചോ-
രാചാര്യന്മാർക്കേകുക പുണ്യം, നാഥാ സ്തോത്രം

ഒക്ടോബർ 10

പുണ്യശ്ലോകനായ ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

1953 ജനുവരി 29-ന് ആർച്ച് ബിഷപ്പ് ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ കൈകളാൽ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട് ബെനഡിക്റ്റ് മാർ ഗ്രിഗോറിയോസ് എന്ന പേര് സ്വീകരിച്ചു. മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മരണശേഷം ഗ്രിഗോറിയോസ് 1955-ൽ സീറോ മലങ്കര കത്തോലിക്കാ സഭയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായി . ഈ കാലഘട്ടത്തിൽ സീറോ മലങ്കര കത്തോലിക്കാ സഭയിൽ ഇടവക സമൂഹങ്ങൾ രൂപീകരിച്ചു . തിരുവനന്തപുരത്ത് മാർ തിയോഫിലോസ് ട്രെയിനിംഗ് കോളേജും ചെന്നൈയിൽ മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും സ്ഥാപിക്കുന്നതിന് മോ൪ ഗ്രിഗോറിയോസ് വഴിയൊരുക്കി. 41 വർഷത്തെ എപ്പിസ്‌കോപ്പൽ ശുശ്രൂഷയ്ക്ക് ശേഷം, 1994 ഒക്ടോബർ 10-ന് മോ൪ ഗ്രിഗോറിയോസ് അന്തരിച്ചു. അദ്ദേഹത്തിൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ സംസ്‌കരിച്ചു.

ഒരു ആത്മീയ നേതാവ് എന്നതിലുപരി, അദ്ദേഹം വാചാലനായ പ്രഭാഷകനും , ഭാഷാപണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമ്പത്തിക ശാസ്ത്രജ്ഞനും ആയിരുന്നു.

പുണ്യശ്ലോകനായ ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ
പ്രാർത്ഥന നമുക്കു കോട്ടയായിരിക്കട്ടെ.

എം.സി.വൈ.എം. തിരുവല്ല അതിഭദ്രാസനത്തിലെ 9 മേഖലകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 13 ആം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞു നട...
08/10/2024

എം.സി.വൈ.എം. തിരുവല്ല അതിഭദ്രാസനത്തിലെ 9 മേഖലകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ
ഒക്ടോബർ 13 ആം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞു നടത്തപ്പെടുന്ന ഹെസദ് 2k24 വാഹന വിളംബര റാലിയിലേയ്ക്ക് എല്ലാ പ്രിയ യുവജന സുഹൃത്തുക്കൾക്കും സ്വാഗതം.

വാഹന വിളംബര റാലിയുടെ സമയ ക്രമീകരണം ചുവടെ ചേർത്തുകൊള്ളട്ടെ

എരുമേലി - 1:45pm

റാന്നി - 2:15 pm

വെണ്ണിക്കുളം- 2:45 pm

തോട്ടഭാഗം - 3:30 pm

ഫ്ലാഷ് മോബ് (കെ.എസ്.ആർ.ടി.സി ടെർമിനൽ തിരുവല്ല) - 4:30

സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ - 5:30 pm

അപ്പോ എങ്ങനാ പൊളിക്കുവല്ലേ
💥💥

⚠️ ഹെൽമെറ്റ് മുഖ്യം ബിഗിലേ🪖

ഒക്ടോബർ 4 - യുവജന ദിനാഘോഷംഒക്ടോബർ 4-ാം തീയതി യുവജന പ്രസ്ഥാനത്തിന്റെ  മദ്ധ്യസ്ഥനായ വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുന്നാളിനോ...
05/10/2024

ഒക്ടോബർ 4 - യുവജന ദിനാഘോഷം

ഒക്ടോബർ 4-ാം തീയതി യുവജന പ്രസ്ഥാനത്തിന്റെ മദ്ധ്യസ്ഥനായ വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുന്നാളിനോടനുബന്ധിച്ച് തിരുവല്ല ബഥാനിയാ മഠത്തിലെ പ്രിയപ്പെട്ട സിസ്റ്റേഴ്സിനോട് ചേർന്ന് എം.സി.വൈ.എം. തിരുവല്ല അതിഭദ്രാസനത്തിന്റെ ഡയറക്ടർ റവ. ഫാ.ചെറിയാൻ കുരിശുംമൂട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കുകയും, പ്രിയപ്പെട്ട സിസ്റ്ററമ്മമാരോടൊപ്പം കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു.
ബഥനി സന്യാസിനി സഭയുടെ 100-ാം വർഷികത്തിന്റെ ഭാഗമായി എം.സി.വൈ.എം. തിരുവല്ല അതിഭദ്രാസന സമിതി ആശംസകൾ അറിയിക്കുകയും ചെയ്തു.

മലങ്കര സുറിയാനി കത്തോലിക്കാ യുവജന ദിനം (MCYM DAY)❤️🤍💛അസ്സീസ്സിയുടെ തെരുവുകളിൽ കൂടി ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹത്താൽ ...
03/10/2024

മലങ്കര സുറിയാനി കത്തോലിക്കാ യുവജന ദിനം (MCYM DAY)❤️🤍💛

അസ്സീസ്സിയുടെ തെരുവുകളിൽ കൂടി ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹത്താൽ നഗ്നനായി നടന്നു നീങ്ങിയ ഒരു ചെറുപ്പക്കാരനെ കത്തോലിക്കാ സഭ ഒക്ടോബർ 4 ന് ഓർക്കുന്നു. അസ്സീസിയിലെ വി.ഫ്രാൻസിസാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ സ്വർഗ്ഗീയ മധ്യസ്ഥൻ.❣️

MCYM ന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ്‌ അസ്സീസിയെ അനുസ്മരിച്ച് ഒക്ടോബർ മാസത്തിലെ ആദ്യ ഞായർ ഒക്ടോബർ 6 യുവജനദിനമായി മലങ്കര സുറിയാനി കത്തോലിക്കാ സഭാ ആചരിക്കുന്നു,

അഞ്ചര പതിറ്റാണ്ടുകൾക്കു മുമ്പ് (1968 ഫെബ്രുവരി 28) മലങ്കരയിലെ യുവതയെ ആധ്യാത്മിക നവീകരണത്തിലൂടെ സഭാദർശനത്തിലൂന്നി രാഷ്ട്ര പുരോഗതിയിൽ പങ്കുകാരാക്കുക എന്ന ദർശനത്തോടെ സമാരംഭിച്ച നമ്മുടെ പ്രസ്ഥാനം.

ഇടനെഞ്ചിലെ തുടിപ്പ് നിലക്കും വരെ എന്റെ ഇടതു കൈയ്യിൽ പ്രസ്ഥാനത്തിന്റെ മൂവർണ്ണ കൊടിയുണ്ടാകും. വലതു കൈ ആകാശത്തിന്റെ അനന്ത വിഹായസിലേക്കു മുഷ്ടി ചുരുട്ടി എറിഞ്ഞു ഞാൻ വിളിക്കും ജയ് MCYM...🔥🔥💪🏻

ഏവർക്കും യുവജന ദിനത്തിന്റെ നന്മകൾ നേരുന്നു...💓

✨ക്ളീൻ തിരുവല്ല✨ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്  എം.സി.വൈ.എം സഭാതല  യുവജന ദിനാഘോഷം ഹെസെദ് 2024 ന്  ആതിഥേയത്വം...
03/10/2024

✨ക്ളീൻ തിരുവല്ല✨

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എം.സി.വൈ.എം സഭാതല യുവജന ദിനാഘോഷം ഹെസെദ് 2024 ന് ആതിഥേയത്വം അരുളുന്ന തിരുവല്ല അതിഭദ്രാസന യുവജനങ്ങൾ ഹെസെദ് റാലി കടന്നു പോവുന്ന തിരുവല്ല കുരിശുകവല ജംഗ്ഷൻ മുതൽ സമ്മേളന നഗരിയായ കത്തീഡ്രൽ ദൈവാലയം വരെയുള്ള
പ്രദേശങ്ങൾ വൃത്തിയാക്കുകയും നഗരം കൂടുതൽ സൗന്ദര്യവൽക്കരിക്കുന്നതിന് റോഡിന്റെ ഇരുവശത്തും പൂച്ചട്ടികൾ തിരുവല്ലാ മുൻസിപ്പാലിറ്റിയോടും മർച്ചന്റ്സ് അസോസിയേഷനോടും ബോധന സോഷ്യൽ സർവീസ് സൊസൈറ്റിയോടും സഹകരിച്ച് സ്ഥാപിച്ചു. രാവിലെ 9 മണിക്ക് ക്ലീനിങ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും പൂച്ചട്ടികൾ ഇരുവശങ്ങളിലായി ക്രമീകരിക്കുകയും ചെയ്തു . 11 മണിക്ക് തിരുവല്ല നഗരസഭാ അധ്യക്ഷ ശ്രീമതി.അനു ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എം.സി.വൈ.എം തിരുവല്ല അഭിഭദ്രാസനം ഏറ്റെടുത്ത പ്രവർത്തനങ്ങളെക്കുറിച്ചു അതിഭദ്രാസന ഡയറക്ടർ ഫാ.ചെറിയാൻ കുരിശുമൂട്ടിൽ സംസാരിച്ചു. പ്രസിഡന്റ് സിറിയക്ക് വി. ജോൺ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സഭാതല പ്രസിഡന്റ് ശ്രീ.മോനു ജോസഫ്,ബോധന ഡയറക്ടർ ഫാ. തോമസ് കാഞ്ഞിരത്തിക്കൽ, ഫാ.എബി വടക്കുംതല, ജോസ് പഴയിടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു റെജി കുരുവിള, രാഹുൽ ബിജു, ശോഭ വിനു, ഹെൽത്ത്‌ ഉദ്യോഗസ്ഥർ, അതിഭദ്രാസന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു .

തിരുവല്ല അതിഭദ്രാസനത്തിന്റെ ത്രിതീയ മെത്രാപ്പോലീത്തായും യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപക പിതാവുമായ  ഭാഗ്യസ്മരണാർഹനായ  സഖറിയ...
27/09/2024

തിരുവല്ല അതിഭദ്രാസനത്തിന്റെ ത്രിതീയ മെത്രാപ്പോലീത്തായും യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപക പിതാവുമായ ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ അത്തനാസിയോസ് പിതാവിന്റെ 47 ആം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 28 -ാം തീയതി രാവിലെ 6:30 ന് അഭിവന്ദ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന തിരുവല്ല സെന്റ്. ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയും തുട൪ന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും നടത്തപ്പെടുന്നു. അഭിവന്ദ്യ പിതാവിന്റെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.

എം.സി.വൈ.എം സഭാതല സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല അതിഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന ഹെസദ് 2k24 സഭാതല യുവജന ദിനാഘോഷത്തിനോട് അനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും അന്നേ ദിവസം നടത്തപ്പെടുന്നു .
ഈ ഉദ്ഘാടന ക൪മ്മത്തിലേയ്ക്ക് എല്ലാ പ്രിയ മേഖലാ ഭാരവാഹികളെയും, ഡയറക്ടേഴ്സ് , യൂത്ത് കോർഡിനേറ്റർ സിസ്റ്റേഴ്സ്, ആനിമേറ്റേഴ്സ്, എല്ലാ പ്രിയ യുവജന സുഹൃത്തുക്കൾക്കും സ്നേഹപൂർവ്വം സ്വാഗതം.

ഏവ൪ക്കും സ്വാഗതം...

ആഗോള തൊഴിലാളി ദിനമായ മെയ് ഒന്നിന് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തിരുസഭ ആചരിക്കുന്നു.സമ്പത്തി...
30/04/2024

ആഗോള തൊഴിലാളി ദിനമായ മെയ് ഒന്നിന് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തിരുസഭ ആചരിക്കുന്നു.

സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി.

ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി. യൗസേപ്പിനെ നയിച്ചിരുന്നത്. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലികളെ അലങ്കരിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ പൈതൃക പരിലാളനയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അദ്ധ്വാനപൂര്‍ണ്ണവും ക്ലേശഭൂയിഷ്ഠവുമായ ജീവിതം അദ്ദേഹം നയിച്ചു.

നിരവധി കാര്യങ്ങളുടെ മദ്ധ്യസ്ഥ സഹായകന്‍ കൂടിയാണ് വിശുദ്ധ യൗസേപ്പിതാവ്. യേശുവിന്റെ വളര്‍ത്തച്ചനും, ആഗോള സഭയുടെ മാദ്ധ്യസ്ഥനുമായി തീര്‍ന്ന ഒരു തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനെ ഈ ദിനത്തില്‍ ആദരിക്കുന്നത് ഏറെ അനുഗ്രഹദായകമാണ്.

തൊഴിലാളികളുടെ മാധ്യസ്ഥത്തനായ വിശുദ്ധ യൗസേപ്പിതാവേ എല്ലാ തൊഴിലാളികൾക്കും തൊഴിൽ ഇല്ലാത്തെ അലയുന്നവർക്കും വേണ്ടി പ്രാർത്ഥിക്കണമേ.

30/03/2024

അവൻ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു : ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യണം.
(ലൂക്കാ 24 : 46)

ഉയിർപ്പ് പ്രത്യാശയുടെ ആഘോഷമാണ്.ഉയിർപ്പ് ഒരേ സമയം നശ്വരതയെക്കുറിച്ചും അനശ്വരതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഏതൊരു തകർച്ചയ്ക്ക് ശേഷവും ഉയർച്ചയിലേക്കൊരു വഴി ശേഷിക്കുന്നുണ്ട് എന്ന പ്രതീക്ഷ നൽകുന്നു.

ക്രിസ്തുവിന്റെ ഉയിർപ്പ് പങ്കുവെയ്ക്കുന്നത് ഒരു തിരിച്ചു വരവിനുള്ള സാധ്യതയാണ്. അതും സർവ്വ മഹത്വത്തോടെയുള്ള തിരിച്ചു വരവ്.

ഏവർക്കും ഉയിർപ്പ് തിരുനാളിന്റെ മംഗളങ്ങൾ!

മിശിഹാ  തവ കബറാൽ നീക്കി മൃതിനാശംഉയിർ നല്കടിയാർക്കും കബറിൽ വസിപ്പോർക്കും"അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടാ...
29/03/2024

മിശിഹാ തവ കബറാൽ നീക്കി മൃതിനാശം
ഉയിർ നല്കടിയാർക്കും കബറിൽ വസിപ്പോർക്കും

"അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.
യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്‌കരിച്ചു".
(യോഹന്നാൻ 19 :41 - 42)

ദൈവപുത്രൻ മനുഷ്യനായി ഭൂമിയില്‍ അവതരിച്ച് മരിച്ചു; അടക്കപ്പെട്ടു. മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും വരെ ഈശോയുടെ ശരീരം ആ കല്ലറയില്‍ അടക്കപ്പെട്ടു. ദുഃഖശനി, മരിച്ചവനായി കല്ലറയില്‍ കഴിഞ്ഞ ഈശോയുടെ ഓര്‍മ്മദിവസമാണ്. ഉയിര്‍പ്പിനു മുന്നോടിയായുള്ള അമ്പതുനോമ്പിലെ അവസാന ദിവസം. യേശുവിനോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വിശുദ്ധിയോടെ കാത്തിരിക്കേണ്ട ദിനം.

28/03/2024

നിന്നെ - വിധിച്ചോർ - വിധിയേൽക്കുമ്പോൾ
വിധിയേ-ൽക്കല്ലേ - നാഥാ ഞങ്ങൾ

മാനവകുലത്തിന്റെ പാപ കറകളെ മായ്ക്കാൻ യേശുനാഥൻ കാൽവരിക്കുന്നിൽ മൂന്ന് ആണികളാൽ കുരിശിൽ തറയ്ക്കപ്പെട്ട് സ്വന്തം ജീവൻ ബലിയർപ്പിച്ചതിന്റെ ഓർമ്മയാണ് നാം ദുഃഖവെള്ളിയായി ആചരിക്കുന്നത്. മനുഷ്യകുലത്തിന്റെ പാപങ്ങൾ സ്വയം ഏറ്റെടുത്ത് യേശു മുൾക്കിരീടം ചൂടി , ചാട്ടവാറടി ഏറ്റു. ഭാരം നിറഞ്ഞ കുരിശും ചുമലിൽ ഏറ്റി ഗാഗുൽത്ത മലയിൽ കുരിശിൽ തൂക്കപ്പെട്ടു.

ദാഹിച്ച് തൊണ്ട വറ്റിയപ്പോള്‍ കുടിക്കാന്‍ കയ്പ് നീര് കൊടുത്തപ്പോഴും കൂടെയുണ്ടായിരുന്ന ശിഷ്യന്‍ തന്നെ മുപ്പത് വെളളിക്കാശിന് ഒറ്റിയപ്പോഴും പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ.
(ലൂക്കാ 23: 34)
എന്ന് ശിഷ്യന്മാർക്ക് വേണ്ടി പ്രാർത്ഥിച്ച് , അവസാനം മേഘങ്ങള്‍ സൂര്യനെ മറച്ച ഇരുണ്ട ഒരു വെളളിയാഴ്ച മനുഷ്യപുത്രന്‍ ഈ ലോകത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി കുരിശു മരണം വരിച്ചു.

ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളോട് കരുണയായിരിക്കേണമേ.

Address

Malankara Catholic Youth Movement (MCYM) Archdiocese Of Thiruvalla, CYAT, Santhinilayam Thiruvalla/Pathanamthitta
Thiruvalla
689101

Website

Alerts

Be the first to know and let us send you an email when MCYM Archdiocese Of Tiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MCYM Archdiocese Of Tiruvalla:

Share