Othera Puthukkulangara Devi Temple

Othera Puthukkulangara Devi Temple ദേവി പ്രസീദ പ്രസീദ
ദുര്‍ഗ്ഗേ പ്രസീദ പ്രസീദ
പുതുക്കുളങ്ങര അമ്മേ പ്രസീദ പ്രസീദ

ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം

ദേവി പ്രസീദ പ്രസീദ
ദുർഗ്ഗേ പ്രസീദ പ്രസീദ
പുതുക്കുളങ്ങര അമ്മേ പ്രസീദ പ്രസീദ'

കേരളോൽപ്പത്തിക്ക് ശേഷം സാക്ഷാൽ പരശുരമദേവൻ ഓതറയിൽ ശ്രീധർമ ശാസ്താവിനെ പ്രതിഷ്ഠിച്ചു ഒരു ക്ഷേത്രം നിർമിച്ചു ബ്രാഹ്മണർക്ക് നൽകി.

കാലഗതിയിൽ ക്ഷേത്രവും ഗ്രാമവും ക്ഷയിക്കുകയും ശേഷിച്ച ധർമ ശാസ്താ വിഗ്രഹവും ശ്രീകോവിലും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോവുകയും ചെയ്തു.

ഇപ്പോള്‍ വളരെ പ്രശസ്തി

യോടെ അറിയപ്പെടുന്ന തകഴിയില്‍ ശ്രീധർമ ശാസ്താവ് ഈ വിഗ്രഹമായിരുന്നു.

പരശുരാമ കല്‍പിതങ്ങളായ 64 ഗ്രാമങ്ങളില്‍ ആറന്മുള, ചെങ്ങന്നൂര്‍,കവിയൂര്‍,തിരുവല്ല ഗ്രാമങ്ങളുടെ വളര്‍ച്ചയും മഹാക്ഷേത്രങ്ങളുടെ ആവിര്‍ഭാവവും മറ്റു കാരണങ്ങള്‍കൊണ്ടും ഓതറ പ്രദേശം പിന്തള്ളപ്പെട്ടു.

108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നായ പാലക്കാട് ആലത്തൂര്‍ പുതുക്കുളങ്ങരദേവി ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകള്‍ ഒരു ബ്രാഹ്മണ ശ്രേഷ്ഠന്‍റെ നേതൃത്വത്തില്‍ പെരിയാര്‍ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.

ഇവര്‍ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവില്‍ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു. ഉഗ്രരൂപിണിയായ ഒരു യക്ഷി ജനജീവിതം ദുസ്സഹമാക്കി.
ഈ യക്ഷിയേ ബന്ധിക്കുകയും പഴയകവില്‍ നിന്നും ക്ഷേത്രം പമ്പാനദിക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

ഗോത്രസംസ്കാരവും പമ്പാനദിയും അപൂര്‍വ പച്ചമരുന്നും (വാതരോഗത്തിന് പ്രസിദ്ധമായ തകഴി വല്യെണ്ണയ്ക്ക് വേണ്ട പച്ചമരുന്നുകള്‍)ഓതറയെ സമ്പുഷ്ടമാക്കി.

ആറന്മുളയും പമ്പാനദിയും .ഗോത്രസംസ്കാരവുംചേര്‍ന്ന് വൈഷ്ണവ-ശാക്തേയ ഭക്തിയില്‍ അധിഷ്ഠിതമായ ഒരു സംസ്കാരം വളര്‍ന്നു വന്നു.

ആപല്‍ബന്ധവയായ ദേവി ദര്‍ശനം നല്‍കി അനുഗ്രഹിച്ചിട്ടുള്ള ധാരാളം ഉപസകര്‍ ഉണ്ടായിട്ടുണ്ട്

ക്ഷേത്രത്തിലെ തന്ത്രം താഴമണ്‍ മഠത്തിലെക്കാണ.

വിഗ്രഹപ്രതിഷ്ഠ ദ്വന്ദഭാവത്തിലാണ് മുല്ലപ്പന്തല്‍ ശ്രീകോവിലും ,തൃപ്പാദശിലയും ശ്രീകോവിലിനുള്ളിലെ സാളഗ്രാമ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്.

നാലബലതിനുള്ളില്‍ ഉപദേവന്മാരായ് ബ്രഹ്മരക്ഷസ്സ്‌,ക്ഷയിയമ്മ,മഹാഗണപതി,ധര്‍മ്മശാസ്താവ്,മഹാദേവന്‍ എന്നിവരും പുറത്ത് യക്ഷിയബലവും ഉണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കായ്ക്കാത്ത ഇലഞ്ഞിയും ഇലഞ്ഞിത്തറയിലെ വട്ടെഴുത്തും ഇവിടുത്തെ പ്രത്യേകതയാണ്.

കദംബവന സമാനമായ കാവ്‌ പശ്ചാത്തലത്തില്‍ ഉള്ളത് ഒരു സവിശേഷതയാണ്.

വിനായക ചതുര്‍ത്ഥിക്ക് മഹാഗണപതിഹോമവും ആനയുട്ടും നവരാത്രി കാലങ്ങളില്‍ പത്തുദിവസം രംഗവേദിയില്‍ പ്രത്യേക പൂജകളും മണ്ഡലം ചിറപ്പ് ആഘോഷവും ലക്ഷാര്‍ച്ചന പുനപ്രതിഷ്ഠ ദിനാഘോഷം ധനുമാസ സംക്രമം മുതല്‍ തുടര്‍ച്ചയായി അഞ്ചു സംക്രമം എഴുന്നള്ളത്തും കളമെഴുത്തും പാട്ടും വിഷു ദര്‍ശനം പടയണി സപ്താഹം വേലന്‍പ്രവൃത്തി ഇവ ഇവിടുത്തെ അനുഷ്ടനങ്ങളാണ്.

മീന മാസത്തിലെ തിരുവാതിര നാളാണ് സര്‍വ്വ കലകളും ഒന്നിക്കുന്ന തിരുവുത്സവം കാളകെട്ട്, ഘോഷയാത്ര, കരക ഘോഷയാത്ര, പഞ്ചവാദ്യം, കൊടികളുടെ അകമ്പടിയോടെയുള്ള കാഴ്ച ശ്രീബലി എഴുന്നള്ളത്തും സേവ, കേളി,വേലകളി, വണിയക്കോലം തുടങ്ങി വിവിധ പരിപാടികളോടെ ആര്‍ഭാടത്തോടെ കൊണ്ടാടുന്നു.

ഓതറ മമ്പറ്റയില്ലത്തുകാര്‍ ഊരന്മക്കരയുള്ള ഈ ക്ഷേത്രത്തിലെ ദേവിയെ ധാരാളം ആളുകള്‍ ധര്‍മദൈവമായി കരുതിപ്പോരുന്നു.

ദേവി പ്രീതിക്കായി അഭിഷേകം,ചിലവും വിളക്കും,ദിവസപൂജ,ചുറ്റുവിളക്ക് പുഷ്പാഞ്ജലി,ഭഗവതിസേവ,പായസം വഴിപാടുകള്‍ നടത്തുന്നു.

ഇഷ്ടലാഭത്തിനായി മഹാനിവേദ്യം(ചതുര്‍ശ്ശതം) വഴിപാട് പ്രധാനമാണ്.

ശാന്തി ദുര്‍ഗ്ഗയായ ,ഭഗവതിയെ കോടിയ്ക്കലമ്മയായി പന്തത്തിലവഹിച്ചു ഗുരുതി സമാനമായി ദേവിപ്രീതിക്കും മലദൈവപ്രീതിക്കും വേണ്ടി കോടിയ്ക്കല്‍ പൂജ എന്നൊരു വഴിപാട് ഉണ്ട്.

വൃശ്ചികമാസത്തിലെ ഒരു ദിവസത്തെ അടിയന്തിരം തിരുവിതാംകൂര്‍ മഹാ രാജാവ് നേരിട്ടു നടത്തി ദേവി പ്രീതി നേടിയിരുന്ന ചരിത്രമുണ്ട്.

ദുര്‍മന്ത്രവാദിയായിരുന്ന കോട്ടയില്‍ കണ്ടനെ പറ വച്ച് സത്യം തെളിയിച്ച വിളിപ്പുറത്തമ്മയാണ് ദേവി.

ദേവി ഉപസകരായിക്കുടി പല ദിവ്യന്മാരും ദേവി ചൈതന്യം പകര്‍ത്തുകയും പൂജിച്ചു ആരാധിക്കുകയും ചെയ്യുന്നുണ്ട്.

മംഗലം ഭഗവതി ക്ഷേത്രം,പെരിങ്ങര പുതുക്കുളങ്ങര ദേവി ക്ഷേത്രം, പഴയ പുതുക്കുളങ്ങര ദേവി ക്ഷേത്രം, പഴയകവ് ക്ഷേത്രം ഇവയില്‍ ചിലത് മാത്രമാണ്.

പുതുക്കുളങ്ങരയിലെ പടയണി വളരെ പ്രസിദ്ധമാണ്. പടയണി അവതരണത്തിന്‍റെ ഏറ്റവും വലിയ രംഗാവിഷ്ക്കാരം ഇവിടെയാണ്.1001 പാളയില്‍ തിര്‍ക്കുന്ന മഹാത്ഭുതം അന്യാദൃശ്യമായ ഒരു കാഴ്ചയാണ്.

ഓതറയെ ധന്യമാക്കുന്ന സര്‍വ്വാഭിഷ്ടവരപ്രദായനിയും സര്‍വ്വരക്ഷകയുമായ ജഗതംബയുടെ കൃപകടാക്ഷം നാള്‍ക്കുനാള്‍ ഭക്തര്‍ക്ക്‌ ലഭിക്കുവാന്‍ ആ പാദാരവിന്ദങ്ങളില്‍ കോടി പ്രണാമം............

 news 🙏
28/06/2026

news 🙏

പുതുക്കുളങ്ങര ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാർഷിക ആഘോഷം സമാപിച്ചു..

ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ
പുന:പ്രതിഷ്ഠ വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ചു ചടങ്ങുകൾ ഭക്തിസാന്ദ്രമായി സമാപിച്ചു.
ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി തന്ത്രിമുഖ്യന്‍ താഴമണ്‍മഠം കണ്ടരരു ബ്രഹ്മദത്തൻ രാജീവരര് മുഖ്യകാർമികത്വം വഹിച്ചു.

പുന:പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ പുലർച്ചേ വെള്ളികുംഭത്തിൽ കളഭം നിറച്ച് കലശപൂജയോടെ ആരംഭിച്ച ലക്ഷാർച്ചന ചടങ്ങുകൾ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി വൈകിട്ട് ദീപാരാധനയ്ക്ക് കളഭാഭിഷേകത്തോടെ സമാപനമായി.
ക്ഷേത്രത്തിൽ ഉച്ചപൂജയോടനുബന്ധിച്ച് നവകാഭിഷേകവും ഉച്ചയ്ക്ക്
അന്നദാനവും വൈകിട്ട് ദീപാരാധനയും അത്താഴപൂജയും നടന്നു.
വൈകുന്നേരം ക്ഷേത്രസന്നിധിയിൽ വാദ്യശീ തൃക്കാരിയൂർ മനോജിന്റെ പ്രമാണിത്വത്തിൽ പഞ്ചവാദ്യ വിസ്മയവും അരങ്ങേറി. ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ലക്ഷാർച്ചനക്ക് സമാപനം കുറിച്ച് ക്ഷേത്രം തന്ത്രി താഴ്ന്മൺമഠം കണ്ഠരര് ബ്രഹ്മദത്തൻ രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കലശപൂജ.

25/06/2026

ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ വാർഷിക മഹോത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ ലക്ഷാർച്ചന

💞 ▶️ Othera Puthukkulangara Devi Temple 💕 fans
ുതുക്കുളങ്ങര_ദേവീക്ഷേത്രം🕉️

പുതുക്കുളങ്ങര അമ്മേ പ്രസിദ പ്രസീദ🙏🏻

വീഡിയോ:📸 Sreenu Mohan Sreehari Photo Graphy

#പുതക്കുളങ്ങര ple

▁ ▂ ▄ ▅ ▆ For Updates ..Like ▆ ▅ ▄ ▂ ▁ https://www.facebook.com/Otheraputhukkulangaratemple

▁ ▂ ▄ ▅ ▆ For Updates..Follow ▆ ▅ ▄ ▂ ▁ https://instagram.com/puthukkulangara_devitemple

▁ ▂ ▄ ▅ ▆ For Updates ..Join ▆ ▅ ▄ ▂ ▁
https://t.me/OtheraPuthukkulangaraTemple

▁ ▂ ▄ ▅ ▆ For Updates..Follow ▆ ▅ ▄ ▂ ▁
https://x.com/DeviOthera

▁ ▂ ▄ ▅ ▆ For Updates..Visit ▆ ▅ ▄ ▂ ▁
https://maps.app.goo.gl/vYQ5ms8wWHg8pXwPA

▁ ▂ ▄ ▅ ▆ For Updates..Subscribe ▆ ▅ ▄ ▂ ▁
https://youtube.com/c/OtheraPuthukkulangaraDeviTemple

Follow the Othera Puthukkulangara Devi Temple channel on WhatsApp:

https://whatsapp.com/channel/0029VaAJD5dEawdvLoJs0s0x

✨മിഥുന-ചോതി💖2025 ജൂൺ 25 വ്യാഴം✨ലക്ഷാർച്ചനയും പുന:പ്രതിഷ്ഠാ വാർഷികവും -1201🙏ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത...
07/06/2026

✨മിഥുന-ചോതി💖
2025 ജൂൺ 25 വ്യാഴം

✨ലക്ഷാർച്ചനയും
പുന:പ്രതിഷ്ഠാ വാർഷികവും -1201🙏

ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പുന:പ്രതിഷ്ഠ വാര്‍ഷികാഘോഷം
മിഥുനമാസത്തിലെ ചോതി നാളിൽ
2025 ജൂൺ മാസം 25-ാം തിയതി (1201 മിഥുനം 11 ) വ്യാഴാഴ്ച നടക്കും..

പുന:പ്രതിഷ്ഠ വാര്‍ഷികത്തോട് അനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ നവകാഭിഷേകവും, ലക്ഷാര്‍ച്ചനയും നടക്കും.
ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ താഴമണ്‍മഠം കണ്ടരരു രാജീവരര്, ബ്രഹ്മശ്രീ താഴമൺ മഠം ബ്രഹ്മദത്തൻ രാജീവര് എന്നിവരുടെ മുഖ്യകാര്മികത്വത്തില്‍ നടത്തപ്പെടുകയാണ്.

അന്നേദിവസം ക്ഷേത്രസന്നിധിയില്‍ ഉച്ചയ്ക്ക് പ്രസദമൂട്ട്‌ (അന്നദാനം) നടക്കും...

വൈകിട്ട് ദീപാരാധനയ്ക്ക് വാദ്യശ്രീ തൃക്കാരിയൂർ മനോജിന്റെ പ്രമാണിത്വത്തിൽ പഞ്ചാരിമേളം ഉണ്ടായിരിക്കുന്നതാണ്

💞 ▶️ Othera Puthukkulangara Devi Temple💕
ുതുക്കുളങ്ങര_ദേവീക്ഷേത്രം🕉️

പുതുക്കുളങ്ങര അമ്മേ പ്രസീദ പ്രസീദ🙏🏻


#പുതക്കുളങ്ങര

15/04/2026

മീന തിരുവാതിര നാളിലെ മംഗള ഭൈരവി
1001 പാള വലിയ ഭൈരവി കോലം ..🙏

📽️കടപ്പാട് : Sidharth ✨

💞 Othera Puthukkulangara Devi Temple 💕
ുതുക്കുളങ്ങര_ദേവീക്ഷേത്രം🕉️
പുതുക്കുളങ്ങര അമ്മേ പ്രസീദ പ്രസീദ🙏🏻


#പുതക്കുളങ്ങര


#പള്ളിയോടം #പടയണി #ഉത്സവം
#1001പാള #ഭൈരവിക്കോലം
#ഓതറ #പടയണി

ഏവർക്കും സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നന്മനിറഞ്ഞ ✨വിഷു ആശംസകൾ....💛  💞 ▶️ Othera Puthukkulangara Devi Temple  💕...
14/04/2026

ഏവർക്കും സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നന്മനിറഞ്ഞ
✨വിഷു ആശംസകൾ....💛

💞 ▶️ Othera Puthukkulangara Devi Temple 💕
ുതുക്കുളങ്ങര_ദേവീക്ഷേത്രം🕉️

പുതുക്കുളങ്ങര അമ്മേ പ്രസീദ പ്രസീദ🙏🏻


#പുതക്കുളങ്ങര


#മീന_തിരുവാതിര #പള്ളിയോടം #പടയണി #ഉത്സവം

13/04/2026

1001 പാളയിൽ തീർത്ത മഹാ വിസ്മയം..
ഓതാറ പുതുക്കുളങ്ങര വലിയ ഭൈരവി കോലം..🙏

📽️കടപ്പാട് : Athul S Kumar ✨

💞 Othera Puthukkulangara Devi Temple 💕
ുതുക്കുളങ്ങര_ദേവീക്ഷേത്രം🕉️
പുതുക്കുളങ്ങര അമ്മേ പ്രസീദ പ്രസീദ🙏🏻


#പുതക്കുളങ്ങര


#പള്ളിയോടം #പടയണി #ഉത്സവം
#1001പാള #ഭൈരവിക്കോലം
#ഓതറ #പടയണി

മേടസംക്രമം✨ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ മേടസംക്രമ ആട്ടവിശേഷത്തിന്റെ ഭാഗമായ ചടങ്ങുകൾ  2026 ഏപ്രിൽ 14(120...
11/04/2026

മേടസംക്രമം✨

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ മേടസംക്രമ ആട്ടവിശേഷത്തിന്റെ ഭാഗമായ ചടങ്ങുകൾ 2026 ഏപ്രിൽ 14(1201 മേടം 01 ) ചൊവ്വാഴ്ച നടക്കും. മേടസംക്രമത്തോടനുബന്ധിച്ചുള്ള കളമെഴുത്തും പാട്ടും ദേവിയുടെ സംക്രമ എഴുന്നള്ളത്തും വൈകിട്ട് നടക്കും. ദേവിയുടെ സംക്രമ എഴുന്നള്ളത്തിന് ഗജറാണി ഓതറ പുതുക്കുളങ്ങര ശ്രീപാർവ്വതി തിടമ്പെഴുന്നള്ളിക്കും.

രാവിലെ 9 മുതൽ ക്ഷേത്ര സന്നിധിയിൽ ഭാഗവത പാരായണവും വൈകിട്ട് 7 മണി മുതൽ ഭക്തജനങ്ങൾക്ക് പ്രസാദമൂട്ടും (അന്നദാനം) നടക്കും.

എല്ലാവർഷവും ധനുസംക്രമം മുതൽ മേടസംക്രമം വരെയുള്ള 5 സംക്രമങ്ങൾ ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളായി ആഘോഷിച്ചു വരുന്നു.
ക്ഷേത്രത്തിലെ ഈ ആണ്ടത്തെ അഞ്ചാമത്തേതും ആവസാനത്തേതുമായ ആട്ടവിശേഷസംക്രമമാണ് നടക്കുന്നത്.

വിഷു ദിനമായ 1201 മേടം 2(2026 ഏപ്രിൽ 15 ബുധൻ ) ന് പുലർച്ചെ 4:30 മുതൽ ക്ഷേത്രത്തിൽ വിഷുകണി ദർശ്ശനം ഉണ്ടായിരിക്കും

💞 ▶️ Othera Puthukkulangara Devi Temple 💕
ുതുക്കുളങ്ങര_ദേവീക്ഷേത്രം🕉️

പുതുക്കുളങ്ങര അമ്മേ പ്രസിദ പ്രസീദ🙏🏻


#പുതക്കുളങ്ങര

#പള്ളിയോടം #പടയണി #ഉത്സവം

▁ ▂ ▄ ▅ ▆ For Updates ..Like ▆ ▅ ▄ ▂ ▁ https://www.facebook.com/Otheraputhukkulangaratemple

▁ ▂ ▄ ▅ ▆ For Updates..Follow ▆ ▅ ▄ ▂ ▁ https://instagram.com/puthukkulangara_devitemple

▁ ▂ ▄ ▅ ▆ For Updates ..Join ▆ ▅ ▄ ▂ ▁
https://t.me/OtheraPuthukkulangaraTemple

▁ ▂ ▄ ▅ ▆ For Updates..Follow ▆ ▅ ▄ ▂ ▁
https://x.com/DeviOthera

▁ ▂ ▄ ▅ ▆ For Updates..Visit ▆ ▅ ▄ ▂ ▁
https://maps.app.goo.gl/vYQ5ms8wWHg8pXwPA

▁ ▂ ▄ ▅ ▆ For Updates..Subscribe ▆ ▅ ▄ ▂ ▁
https://youtube.com/c/OtheraPuthukkulangaraDeviTemple

Follow the Othera Puthukkulangara Devi Temple channel on WhatsApp: https://whatsapp.com/channel/0029VaAJD5dEawdvLoJs0s0x1

Address

The Secretary, Othera Puthukkulangara Devaswom , East Othera P O
Thiruvalla
689546

Opening Hours

Monday 6am - 9:30am
5pm - 7:30pm
Tuesday 6am - 9:30am
5pm - 7:30pm
Wednesday 6am - 9:30am
5pm - 7:30pm
Thursday 6am - 9:30am
5pm - 7:30pm
Friday 6am - 9:30am
5pm - 7:30pm
Saturday 6am - 9:30am
5pm - 7:30pm
Sunday 6am - 9:30am
5pm - 7:30pm

Telephone

+919446685641

Alerts

Be the first to know and let us send you an email when Othera Puthukkulangara Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Othera Puthukkulangara Devi Temple:

Shortcuts

Share

Category