Samashti

Samashti Founded in 2010 by H.G. Kuriakose Mar Clemis Metropolitan. It is a Bio Diversity Centre. It Promotes

29/06/2025
"പെസഹ ധ്യാനം"(ബെസലേൽ റമ്പാൻ )"ജീവനായകാ, എനിക്കായി മുറിക്കപ്പെട്ട അപ്പമായി സമർപ്പിച്ച അങ്ങയെ ഞാൻ സ്തുതിക്കുന്നു. അങ്ങയുടെ...
27/03/2024

"പെസഹ ധ്യാനം"

(ബെസലേൽ റമ്പാൻ )

"ജീവനായകാ, എനിക്കായി മുറിക്കപ്പെട്ട അപ്പമായി സമർപ്പിച്ച അങ്ങയെ ഞാൻ സ്തുതിക്കുന്നു. അങ്ങയുടെ കൈകളിൽ ഇരിക്കുവാൻ ഭാഗ്യം ലഭിച്ച അപ്പക്കഷണത്തിനായി അദ്ധ്വാനിച്ചവരെ ഞാൻ അനുസ്മരിക്കുന്നു. ഗോതമ്പ് ചെടിക്കായി രാപ്പകൽ അദ്ധ്വാനിച്ച കർഷകർ, വെയിലത്തും മഴയിലും ജോലി ചെയ്തവർ, കൊയ്ത്തുകാർ, പാകം ചെയ്തവർ ഇവരൊക്കെ എന്റെ മനതാരിലൂടെ കടന്നുപോകുന്നു. അവരുടെ അദ്ധ്വാനം അങ്ങയുടെ കൈകളിൽ ഇരിക്കുന്നത് കാണുവാൻ പോലും ഭാഗ്യം ലഭിച്ചില്ലെങ്കിലും അവർ അനുഭവിച്ച ആത്മ നിർവൃതി എത്രയോ ശ്രേഷ്ഠമായിരിക്കും. അതുവരെയുള്ള അവരുടെ അദ്ധ്വാനത്തിന് ലാഭരഹിതമായ ഒരു ലാഭമാണല്ലോ അങ്ങ് നൽകിയത്.
എന്റെ ദൈവമേ, ബലഹീനരായ ഞങ്ങൾ ഒത്തിരി അദ്ധ്വാനിക്കുന്നു, പരിശ്രമിക്കുന്നു, എന്നിട്ടും കുറവുള്ളവർ ആയ ഞങ്ങളുടെ അദ്ധ്വാനവും പരിശ്രമവും അങ്ങയുടെ കൈയിലെ അപ്പമാകാനുള്ള പക്വതയും ശ്രേഷ്ഠതയും കൈ വരാത്തതിനെ ഓർത്തു ഞാൻ ദുഃഖിക്കുന്നു. ജീവനായകാ, ഭൗതീകമായി ധാരാളം ഞാൻ നേടിയില്ലെങ്കിലും എന്റെ അദ്ധ്വാനത്തെ അങ്ങേക്ക് തൊടുവാനുള്ള അനുഭവമാക്കി തീർക്കേണമേ.
സ്നേഹനാഥാ, അങ്ങയുടെ ബലിവസ്തുവിനായി അദ്ധ്വാനിച്ച ഒരുപാട് വ്യക്തിത്വങ്ങളെ ഞാൻ മറന്നു. ഭൗതികതയുടെ ആധിക്യത്തിനിടയിൽ സമർത്ഥരുടെ പുറംമോടികൾക്ക് നടുവിൽ ഓർക്കേണ്ടവരെ ഞാൻ ഓർക്കാതെ പോയി. സമൂഹത്തിൻറെ നന്മയ്ക്കായി അദ്ധ്വാനിക്കുന്ന അടിസ്ഥാന വർഗ്ഗങ്ങളെ, ദരിദ്രരെ, കർഷകരെ, കഠിനാദ്ധ്വാനികളെ അർഹിക്കുന്ന പ്രാധാന്യത്തോടെ ഓർത്തിട്ടില്ല. ഭക്തിയുടെ ആഘോഷത്തിനിടയിൽ കാര്യസാധ്യത്തിനായി ആലങ്കാരിക വാക്കുകൾ കൊണ്ട് പലരെയും പുകഴ്ത്തിയിട്ടുണ്ട്.
പ്രതിസന്ധികളിൽ ജീവിക്കുന്നവർ, നിസ്സാരരെന്ന് തള്ളിയവർ, യഥാർത്ഥത്തിൽ കണ്ണുനീരിൽ കുതിർന്ന ജീവിതാനുഭവം കൊണ്ട് ലോക നന്മയ്ക്കായുള്ള അപ്പം ചുടുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ലല്ലൊ.
എനിക്കുവേണ്ടി പ്രാർത്ഥിച്ച, നിന്ദനം സഹിച്ച് നൊമ്പരം ഏറ്റവർ തങ്ങളുടെ നിലവിളിയാൽ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ച അപ്പത്തെ അങ്ങ് മാനിച്ചതിനാലാണ് എന്റെ ജീവിത തന്ത്രികൾ സ്വരം മുഴക്കുന്നത് എന്ന തിരിച്ചറിവ് എനിക്ക് തരണമേ.

സ്നേഹ നായകാ, പഴയനിയമ പെസഹായുടെ മാറ്റൊലികൾ മുഴങ്ങിക്കൊണ്ടിരുന്ന സമയത്ത് "ശ്ലീഹന്മാരെ വിളിച്ച്‌ പെസഹാ ഒരുക്കുവാൻ ആവശ്യപ്പെട്ട അങ്ങയെ ഞാൻ ധ്യാനിക്കുന്നു". എവിടെ ഒരുക്കും എന്ന സംശയം ഉണ്ടായിട്ടും അങ്ങ് പറഞ്ഞതുപോലെ പോകുവാനും കൽപ്പിച്ച മാളിക കണ്ടെത്തുവാനും അവർക്ക് സാധിച്ചല്ലോ?. മറുചോദ്യം ഉയർത്താതെ അങ്ങയുടെ ശിഷ്യർ പോയതിനെ പ്രാർത്ഥനയോടെ ഞാൻ ഓർക്കുന്നു. ശിഷ്യർക്കറിയാത്ത, പേര് വെളിപ്പെടുത്താത്ത ഗൃഹസ്ഥനോട് അങ്ങേയ്ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. ആ മനുഷ്യൻ വിരിച്ച് ഒരുക്കിയ മാളിക കാണിച്ചു തരുമെന്ന് അങ്ങേക്ക് തികഞ്ഞ വിശ്വാസത്തോടെ പറയുവാൻ സാധിച്ചല്ലോ?. എന്റെ ശ്ലീഹന്മാരുമായി പെസഹാ ഭക്ഷിക്കുവാനുള്ള ശാല എവിടെയെന്ന് തികഞ്ഞ സ്വാതന്ത്ര്യത്തോടെ ആരായുവാനും അങ്ങ് തയ്യാറായല്ലോ?. ജീവനായകാ ഞങ്ങളോട് തികഞ്ഞ സ്വാതന്ത്ര്യത്തോടെ ചോദിപ്പാനും വിശ്വസിപ്പാനും അങ്ങേക്ക് തോന്നുന്ന രീതിയിലുള്ള ജീവിതാനുഭവം തരേണമേ. എനിക്ക് അങ്ങയിൽ വിശ്വാസവും സ്വാതന്ത്ര്യവുമുള്ള പ്രകാരം അതെ സ്വാതന്ത്ര്യവും വിശ്വാസവും അങ്ങേക്ക് നൽകുവാൻ എന്നെ പ്രാപ്തനാക്കേണമേ. "അബ്ബാ പിതാവേ" എന്ന പുത്രത്വത്തിന്റെ ആത്മാവിനെ തന്നവനെ, നിനക്കായി വിരിച്ചൊരുക്കപ്പെട്ട മാളികയായി എന്നെ തീർക്കേണമേ. അങ്ങേക്കായി ഒരുക്കപ്പെടുവാനായി കുത്തഴിഞ്ഞുകിടക്കുന്ന എന്റെ ജീവിത ശാലയെ ക്രമീകരിക്കേണമേ. അലങ്കരിക്കുവാനുള്ള എല്ലാ വസ്തുതകളും അങ്ങ് തന്നിട്ടുണ്ടെങ്കിലും പാപാസക്തികളെന്നിൽ വരുത്തിക്കൂട്ടിയ ബലഹീനതകൾ മൂലം പലതും സ്ഥാനം മാറികിടക്കുന്നു. അങ്ങ് തന്നെ ക്രമീകരിക്കേണമേ.
ആഡംബര ശാലകൾ ഞങ്ങൾ പണിഞ്ഞെങ്കിലും വാതിലിൽ മുട്ടുന്ന അങ്ങേക്കായി ഒരു മുറി, അല്പം സമയം, പണം, ബുദ്ധി ഇവ മാറ്റി വയ്ക്കാതെ പോയതിൽ പശ്ചാത്തപിക്കുന്നു.

സ്നേഹനാഥാ, എന്റെ ജീവിതത്തിന് വഴിത്തിരിവും വെളിച്ചവും ആകേണ്ട വഴിത്താരകളിലേക്ക് എന്നെ നയിക്കേണമേ.

ശ്ലീഹർക്കടയാളമായി ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോയവനെ കല്പിച്ചാക്കിയവനേ, എനിക്കായി കല്പിച്ചാക്കിയ അടയാളങ്ങളെ കാണാതെ പോയതോർത്ത് ഞാൻ ദുഖിക്കുന്നു. ജീവിതത്തിൽ ദുഖങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും പരാജയങ്ങളും ശിക്ഷകളും ഒക്കെ തിരുത്തലുകളായി അങ്ങ് തന്നെങ്കിലും അതിനിടയിൽ ഉള്ള വഴിത്താര കാണാൻ പറ്റാതെ പോയല്ലോ?
ഞാൻ ആഗ്രഹിച്ച വഴികാട്ടികൾ സമ്പന്നരും ഉന്നതരും പണ്ഡിതന്മാരുമായിരുന്നു എന്ന് പശ്ചാത്താപത്തോടെ സമ്മതിക്കുന്നു.
പലപ്പോഴും എന്റെ യാത്രക്ക് ധൃതി കൂടുതലാരുന്നുവല്ലോ? വെള്ളം ചുമന്ന് പതിയെ പോയ അങ്ങയുടെ അടയാളത്തോടൊപ്പം പതിയെ നടക്കുവാൻ എനിക്ക് സാധിച്ചില്ലല്ലോ? ധൃതികൂടിയ, കവർന്നെടുക്കുവാൻ ആഗ്രഹിക്കുന്ന, ലാഭവുമായി ജീവിക്കുന്നവരുടെ ഇടയിൽ എന്റെ ദൈവമേ, നീ ഏല്പിച്ച ആത്മീക കുടവുമായി,സഹനതയുമായി,പ്രാർത്ഥനയുമായി മന്ദം,മന്ദം യാത്ര ചെയ്യുന്ന ആത്മീകരുടെ കാലടികളെ, വിശുദ്ധരുടെ പന്ഥാവുകളെ, നിർമലരുടെ വഴിത്താരകളെ പിന്തുടരുവാൻ എനിക്കിടയാകേണമേ. സിദ്ധരുടെ കാലടികൾ എന്നെ അങ്ങയുടെ വിരിച്ചൊരുക്കിയ സ്വർഗീയ മണിയറയിൽ എത്തിക്കുമെന്ന വിശ്വാസം എനിക്ക് നൽകേണമേ?. ആത്മ ജലവുമായി വരണ്ട മാനസങ്ങളെ, പ്രകൃതിയെ,ജീവജാലങ്ങളെ പോഷിപ്പിക്കുവാൻ ഇടയാകേണമേ. അങ്ങ് ശ്ലീഹർക്ക് നൽകിയ അപ്പത്തിന്റെ രുചിയും വീഞ്ഞിന്റെ മാധുര്യവും എന്റെ അധരങ്ങളെ പരിപക്വമാക്കേണമേ. തിരുശരീരങ്ങളെ വിശുദ്ധബലിയർപ്പണത്തിലൂടെ എനിക്ക് നല്കുന്നവനേ, ജീവനുള്ള ശരീരമായി, തിരുരക്തമായി എന്റെ അധരങ്ങളെ പോഷിപ്പിക്കുന്നവനെ, അങ്ങയുടെ നൊമ്പരവും വേദനയും എന്നെ പശ്ചാത്താപവിവശനാക്കേണമേ. ജീവനാഥാ, താലത്തിൽ കൈ മുക്കുവാൻ അനുവദിക്കുവാൻ അങ്ങ് സ്വാതന്ത്ര്യം നല്കിയവൻ അങ്ങയെ ഒറ്റികൊടുത്തല്ലോ?. സഭാ ജീവിതത്തിലൂടെയും എല്ലാ നന്മകളിലൂടെയും ആയുരാരോഗ്യത്തിലൂടെയും അങ്ങയുടെ അനുഗ്രഹത്തിന്റെ താലത്തിൽ നിന്ന് എല്ലാം നൽകിയിട്ടും എന്റെ ജീവിതാനുഭവങ്ങൾ അങ്ങയെ നൊമ്പരപ്പെടുത്തുന്നതിൽ ഞാൻ ദുഖിക്കുന്നു. അങ്ങയുടെ അനുഗ്രഹ താലത്തിന്റെ മൂല്യം മനസിലാക്കുവാനും എനിക്ക് സംഗതിയാക്കേണമേ.
എന്റെ ദൈവമേ, നിങ്ങളിലൊരുവൻ എന്നെ ഒറ്റികൊടുക്കുമെന്നുള്ള അങ്ങയുടെ ശബ്ദം എല്ലാ ശിഷ്യരേയും ഒരുപോലെ വേദനിപ്പിച്ചുവല്ലോ?. "ഞാനോ ഞാനോ എന്നുള്ള സ്വരം എന്നെ സ്പർശിക്കുന്നു".യൂദാ മൂലം മറ്റുള്ളവരും മനോവേദന അനുഭവിക്കുവാൻ ഇടയായതുപോലെ, നാഥാ, എന്റെ ബലഹീനതകളും കുറവുകളും അനേകം സാധുക്കളെ മനോവേദനയിൽ ആക്കുന്നതോർത്ത് വ്യസനിക്കുന്നു. ജീവനാഥാ, എന്റെ ബലഹീനതകൾ എന്റെ സമൂഹത്തിനും കുടുംബത്തിനും വ്യസനഹേതുവായി തീരരുതേ. "എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതിയതായി കുടിക്കും നാൾ വരെ മുന്തിരിയുടെ ഭൗതീക രസം ഞാൻ അനുഭവിക്കുകയില്ല" എന്ന് പറഞ്ഞ് ആ ദിവ്യ വിരുന്നിൽ മുന്തിരി രസം ഉപേക്ഷിച്ച നാഥാ പാപിയായ എനിക്കായി ആണല്ലോ അങ്ങ് അതുപേക്ഷിച്ചത്‌ എന്ന ചിന്ത എന്നെ നൊമ്പരപ്പെടുത്തുന്നു. ബലഹീനനായ എന്നെ അങ്ങയുടെ ദിവ്യ രാജ്യത്തിൽ പന്തിക്കിരുത്തണമെന്ന് അങ്ങ് എന്തുമാത്രം ആഗ്രഹിക്കുന്നു. പിതാവത് അനുവദിക്കുവാനുള്ള അഭൗമീക പിടിവാശി അങ്ങ് ഇതിലൂടെ ഈ പാപിക്കുവേണ്ടി കാണിച്ചല്ലോ?.
എൻറെ ദൈവമേ, അങ്ങയെ മനസിലാക്കുന്നതിൽ എനിക്ക് കുറവ് പറ്റിപ്പോയി.
ശീമോന്റെ വിശ്വാസം പോകാതിരിക്കുവാൻ പ്രാർത്ഥിച്ചവനെ... എനിക്കായി വീഞ്ഞിന്റെ രസം ഉപേക്ഷിച്ചവനെ... രക്ഷക്കായി സ്വജീവൻ വെടിഞ്ഞവനെ... ന്യായികരണത്തിനായി ഈ ബലഹീനന് ഒരു ഹേതുവുമില്ല. ഈ ലോകത്തിലെ ആസക്തികളുടെ വിരുന്നിനെ വെടിഞ്ഞ് അങ്ങയുടെ വിരുന്നിനായി കാത്തിരിക്കുവാൻ കൃപ നൽകേണമേ. ലോകവിരുന്നുകൾ സുഖാസക്തികൾ എന്നിൽ നിറക്കുന്നുവെങ്കിലും എന്റെ പൊന്നു നാഥാ, എനിക്ക് നിന്റെ വിരുന്ന് മതി. ലോക രുചികളെക്കാൾ അങ്ങയുടെ വിരുന്നിന്റെ ദിവ്യ രുചി എനിക്ക് നൽകേണമേ... പലതും ആസ്വദിച്ച എന്റെ നാവിന് യഥാർത്ഥ രുചി മുകുളങ്ങൾ നഷ്ടമായി. ദൈവമേ എന്റെ ജീവിതത്തിന് ദർശനവും ഭക്തിയും സഹനതയും നൽകി നഷ്ടമായ ആത്മഭാവം എന്നിൽ നിറക്കേണമേ.

22/02/2024

*പ. ഗീവർഗീസ് മാർ ദിവന്ന്യാസ്യോസ്: ദാർശനികനും പുണ്യവാനും ദീർഘദർശിയുമായ പിതാവ്*

*(ബെസലേൽ റമ്പാൻ* )

ആമുഖം

ഗ്രീക്ക്‌ ദേവനായ ദിവന്ന്യാസ്യോസ്, ( Dionysius) മുന്തിരിച്ചാറിന്റെ ദേവനായി അറിയപ്പെട്ടിരുന്നു. കാർഷികവൃത്തിക്ക് പ്രാധാന്യം നൽകിയിരുന്ന പൗരാണിക ഗ്രീക്കുകാരെ സംബന്ധിച്ചിടത്തോളം മുന്തിരിച്ചാറിന് (wine) വലിയ പ്രത്യേകതകളുണ്ടായിരുന്നു. 'മുന്തിരിച്ചാർ കുടിച്ച് കൂത്താടുക' എന്നതിലുപരി, ധനവാനെയും ദരിദ്രനെയും സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും ചേർത്തുനിർത്തുന്ന ഒരു ചാലക ശക്തിയായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ആ പാനീയം. ഊർജദായകശക്തിയായും ആദ്ധ്യാത്മീക പാനീയമായും ദേവരുചിയായും അവർ വീഞ്ഞിനെ കണക്കാക്കി. ദേവ പാനീയമായി കണക്കാക്കിയ വീഞ്ഞിന്, ദിവ്യരുചിയും സുഗന്ധവുംആകർഷണീയതയും നൽകുന്നത് ദിവ്യ ദേവനായ ദിവന്ന്യാസ്യോസ് ആണെന്ന് അവർ വിശ്വസിച്ചു. ആ ദേവന്റെ നാമത്തിൽ ബലികളും പൂജകളും അർപ്പിച്ചാണ് പുരാതന ഗ്രീക്കുകാർ മുന്തിരികൃഷി ആരംഭിച്ചിരുന്നത്. ദിവന്ന്യാസ്യോസിന്റെ രക്തമാണ് വീഞ്ഞിനു കൈവരുന്ന അമൂല്യ ഗുണത്തിനു ആധാരമെന്ന് അവർ കണക്കാക്കി.
മലങ്കര സഭയെ സംബന്ധിച്ചിടത്തോളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശ ആന്തരീക ഛിദ്രങ്ങളുടെയും ഭിന്നതകളുടെയും വൈദേശിക ഇടപെടലുകളുടെയും വിവിധങ്ങളായ വ്യവഹാരങ്ങളുടെയും കാലഘട്ടമായിരുന്നു. നിലനിൽപ്പിനുതന്നെ ഭീഷണി നേരിട്ട സാഹചര്യത്തിൽ, മലങ്കര സഭയ്ക്ക് വേണ്ടി സ്വജീവനെ സമർപ്പിച്ച്, ആദ്ധ്യാത്മികവും ഭൗതികവുമായ മേഖലകളിൽ നേതൃത്വംകൊടുത്ത മഹാമനീഷിയും
'പുണ്യചരിതനുമായ' പ. ഗീവർഗീസ് മാർ ദിവന്ന്യാസ്യോസ് പരിശുദ്ധ സഭയ്ക്കായി ദിവ്യപരിമളം പകർന്നുനൽകിയ പുണ്യ പിതാവായിരുന്നു. പരിശുദ്ധ സഭയ്ക്കുവേണ്ടി, സഭയുടെ ഉറവിനും ഉണർവിനും ഉയർച്ചയ്ക്കുമായി സ്വജീവിതം ഹോമിച്ച് സഭാഗാത്രത്തെ
പരിപാലിച്ച ശ്രേഷ്ഠ ആചാര്യന് 'ദീവന്ന്യാസ്യോസ്' നാമധേയം എന്തുകൊണ്ടും യോജിച്ചത് തന്നെയായിരുന്നു. ഗ്രീക്ക് ദേവന്റെ ചോരയുടെ ഗന്ധം വീഞ്ഞിന് ശ്രേഷ്ഠഗുണം നൽകിയതായി ഗ്രീക്കുകാർ വിശ്വസിച്ചെങ്കിൽ
പ. പിതാവിൻറെ ത്യാഗോജ്ജ്വലമായ ജീവിതവും സാക്ഷ്യവുമാണ് ആധുനിക മലങ്കര ഓർത്തഡോക്സ് സഭയുടെ നിറവും നൈർമല്യവും നിദർശനവുമെന്ന് ഉറപ്പായി സാക്ഷിപ്പാൻ കഴിയും .

*പരിശുദ്ധ ഗീവർഗീസ് മാർ ദിവന്ന്യാസ്യോസ് തിരുമേനിയും ഉദാത്ത ഉറവകളും

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്ന്യാസ്യോസ് രണ്ടാമനും പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയും പരിപക്വമാക്കിയ ദിവ്യവ്യക്തിത്വമാണ് പരിശുദ്ധ ദിവന്ന്യാസ്യോസ് പിതാവിന്റേത്. ആത്മ നിറവിലും മൂശയിലും വാർത്തെടുത്ത സംസ്കൃതചിത്തനും പുണ്യചരിതനുമായ പിതാവിന് ലഭ്യമായ പവിത്ര ചോദന വാക്കുകൾക്കതീതമാണ് . യഥാർത്ഥ മൂശയിൽ സ്ഫുടം ചെയ്യപ്പെട്ട വ്യക്തിത്വം സനാതന സത്യങ്ങളുടെ പ്രയോക്താവായി മാറുക എന്നത് മാറ്റമില്ലാത്ത സംഗതിയാണ്. കടവിൽ മാർ അത്താനാസ്യോസ്, മുറിമറ്റത്തിൽ മാർ ഈവാനിയോസ്, ശെമവൂൻ മാർ ദിവന്ന്യാസ്യോസ് എന്നീ പിതാക്കന്മാരോടും അടുത്ത് പ്രവർത്തിക്കുവാനും അവരിൽനിന്ന് പ്രാർത്ഥനാ ജീവിതവും, സനാതനസത്തകൾ, ആദ്ധ്യാത്മിക പരിജ്ഞാനം, ഇടയനൽവരം ആദിയായവ ചിട്ടയായി ഉൾക്കൊള്ളുവാനും പരിശുദ്ധ പിതാവിന് സാധിച്ചു. മലങ്കര സഭാ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുവാനും ആഢ്യചരിത്രത്തിന് പങ്കാളിയാകുവാനും അദ്ദേഹത്തിന് സാധിച്ചതിനു പിന്നിൽ, ലഭ്യമായ ശ്രേഷ്ഠ പരിശീലനവും പിതാക്കന്മാരുടെ അനുഗ്രഹവും ഉണ്ടായിരുന്നു. ഉദാത്തശിഷ്യത്വത്തിന്റെ സർവ്വ ഭാവങ്ങളും തിരുമേനിയിൽനിന്നും നമുക്ക് ഉൾകൊള്ളാവുന്നതാണ്. ഗുരുക്കന്മാരുടെ അനുഭവപരിചയവും പ്രാഗത്ഭ്യവും ശിഷ്യനെയും ശ്രേഷ്ഠതയിൽ എത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.

*പ. തിരുമേനിയും ചരിത്രസംസ്കൃതികളും**

മലങ്കര സഭയുടെ ചരിത്രം അതിശ്രേഷ്ഠമായ ഒരു ഉറവയാണ്. ആ ചരിത്ര ഉറവയുടെ ഭാഗമായവരും അഭിമാനംകൊള്ളുന്നവരും സാക്ഷികളായവരുമുണ്ട് . എന്നാൽ, ആ ചരിത്രസംസ്കൃതിയുടെ സംരക്ഷകരും ആ പ്രവാഹത്തിന്റെ സുഗമമായ ചലനത്തിന് സ്വജീവിതം സമർപ്പിച്ചവരും വിരളം . 'കാതോലിക്കേറ്റ്' എന്ന സംജ്ഞയും അതിന്റെ സ്ഥാപനവും മലങ്കര സഭാചരിത്രത്താകൂട്ടിവായിക്കുവാനും അതിനെ മലങ്കരസഭയുടെ ധർമ്മവും ധാർമ്മികതയും ധീരോദാത്തഭാവവുമാക്കി മാറ്റുവാനും ഭാസുര ദീപ്തിയോടെ പ്രവർത്തിച്ചതാണ് തിരുമേനിയെ വ്യതിരിക്തനാക്കുന്നത്. പൗരസ്ത്യസഭകളുടെ സ്വാതന്ത്ര്യത്തിന്റെയും സ്വയം ശീർഷകത്വത്തിന്റെയും (Autocephalous nature) പ്രതീകമായ 'കാതോലിക്കേറ്റ്' നാമധേയം നാം കടംകൊണ്ടതോ വ്യർത്ഥമായി സ്വീകരിച്ചതോ അല്ല. മാർത്തോമ്മൻ പൈതൃകം പിന്തുടർന്ന പൗരസ്ത്യസഭാവിഭാഗങ്ങൾ , "A.D.231 ൽ എഡേസ്സാ - ടെസിഫോൺ കേന്ദ്രമാക്കി 'കാതോലിക്കേറ്റ്' സംജ്ഞയോടെ ഭരണം നടത്തിയിരുന്നു. പൗരാണികകാലത്ത് യഹൂദാവംശജരും , പിന്നീട് ക്രിസ്ത്യാനികളായ വരും ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നവരുമായ സംസ്കൃത ജനതയുടെ വിശ്വാസ തീക്ഷണതയുടെയും പാരമ്പര്യ അവബോധത്തിന്റെയും സംരക്ഷണത്തിനും അംഗീകരണത്തിനുമായാണ് 'കാതോലിക്കേറ്റ്' സംജ്ഞ പതിച്ചു നൽകിയത്. പീഡയിലൂടെയും ത്യാഗനുഭവത്തിലൂടെയും സത്യവിശ്വാസ സംരക്ഷണത്തിനായി യത്നിച്ച ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെയും സഹനത്തിന്റെയും ചോരയുടെയും ഗന്ധം 'കാതോലിക്കേറ്റ്' പദവിയ്ക്കും സ്ഥാനനാമത്തിനുമുണ്ട്". പേർഷ്യയിൽ സഭ സ്ഥാപിച്ച മാർത്തോമ്മാശ്ലീഹ തന്നെയാണ് ഇന്ത്യയിലും സഭ സ്ഥാപിച്ചത്. വി. ശ്ലീഹായുടെ പൈതൃകവും അപ്പോസ്തോലികനൽവരവും തുല്യമായി അവകാശപ്പെടാവുന്ന സഭാവിഭാഗങ്ങളാണ് ഇന്ത്യയിലേതും പേർഷ്യയിലേതും. നമ്മുടെ സ്മര്യപുരുഷന്റെ ആഴമേറിയ ഉൾക്കാഴ്ചയാണ് ഇവിടെ പ്രകടമാകുന്നത്. പേർഷ്യയിൽ നാശോന്മുഖമായ കാതോലിക്കാ സിംഹാസനം മലങ്കരയിലേക്ക് മാറ്റി സ്ഥാപിച്ചുവെന്ന വ്യാഖ്യാനത്തിനല്ല തിരുമേനി പ്രാധാന്യം നൽകിയത് . മലങ്കരയിൽ A.D. ഒന്നാം നൂറ്റാണ്ടുമുതൽ പടർന്നു പന്തലിച്ച ആദ്ധ്യാത്മിക പ്രവാഹത്തിന്റെ ഒരു നൂതന പന്ഥാവിലേക്ക് സഭ പ്രവേശിക്കുകയായിരുന്നു. "കാതോലിക്കേറ്റ് എന്ന നാമധേയം മാർത്തോമ്മൻ പൈതൃകത്തിന്റെ സംരക്ഷകർക്കും കാവൽക്കാർക്കും തനതു സംസ്കാരം സംവേദനം ചെയ്യുന്നവർക്കും കാതോലികവും അപ്പോസ്തോലികവും ഏകവും വിശുദ്ധവുമായ അതിന്റെ സ്വഭാവം നിലനിർത്തുന്നവർക്കും മാത്രം ഏറ്റെടുക്കാവുന്ന ശ്രേഷ്ഠ വസ്തുതയാണ്. ഈ ലക്ഷ്യത്തിനായാണ് വട്ടശ്ശേരിൽ തിരുമേനി പ്രവർത്തിച്ചതും യത്നിച്ചതും. മാർത്തോമ്മാശ്ലീഹായിൽ നിന്നും ഉൾക്കൊണ്ട ദീപ്ത ജ്വാല, അർക്കദ് യാക്കോൻമാരിലൂടെയും മാർത്തോമ്മാമാരിലൂടെയും മലങ്കര മെത്രാപ്പോലീത്താമാരിലൂടെയും കൈമാറി, 'കാതോലിക്കേറ്റെന്ന' ദിവ്യ പദവിയിലേക്കെത്തിയതിന് പരികർമ്മിയും കർമ്മവുമാകാൻ തിരുമേനിയ്ക്കു സാധിച്ചുവെന്നതിലാണ് സഭാചരിത്രം പുളകം കൊള്ളുന്നത്".

*പ. ഗീവർഗീസ് മാർ ദിവന്ന്യാസ്യോസ് തിരുമേനി: വേദ ശാസ്ത്രത്തിന്റെ നൂതന പ്രഘോഷകൻ*

മുഖ്യധാരാവേദശാസ്ത്ര വീഥികളിലൊന്നും ആദ്യകാലങ്ങളിൽ മലങ്കരയിൽ നിന്നാരും സ്ഥാനംപിടിച്ചിട്ടില്ല. അനേകം സഞ്ചാരികളും പിതാക്കന്മാരും ഇവിടെ വന്നിട്ടും ആ മേഖലയിലേക്ക് ആഗോളശ്രദ്ധ പിടിച്ചുപറ്റത്തക്ക രീതിയിൽ ആരും വരാതിരുന്നതിന്റെ കാരണം അജ്ഞാതമാണ്. എന്നാൽ, ശ്രേഷ്ഠമല്പാനും പണ്ഡിതനുമായ പരിശുദ്ധ തിരുമേനിയുടെ പഠനങ്ങളും എഴുത്തുകളും വേദശാസ്ത്ര വ്യാഖ്യാനങ്ങളുടെ നൂതന തലത്തിലേക്കാണ് സഭയുടെ ചരിത്രത്തെ എത്തിച്ചത്. 'മതോപദേശസാരങ്ങൾ'എന്നഗ്രന്ഥം പൗരസ്ത്യ വേദശാസ്ത്ര സംഹിതകളുടെ രത്നച്ചുരുക്കമാണ്. ലളിതമായ ഭാഷയിലെ സംവേദനം ഏറ്റവും ഹൃദ്യമാണ്. വിവിധ വിഷയങ്ങളെപ്പറ്റി, പിതാക്കന്മാരുടെ രചനകളും താത്വിക- വേദശാസ്ത്ര വിശകലനങ്ങൾ നിറഞ്ഞതുമാണ് പ്രസ്തുതഗ്രന്ഥം. മലങ്കരസഭയിൽ തുടർന്നുണ്ടായിട്ടുള്ള എല്ലാ വേദശാസ്ത്ര ഗ്രന്ഥങ്ങളുടെയും വഴികാട്ടിയായി ഈ ഗ്രന്ഥത്തെകാണാം. അദ്ദേഹത്തിന്റെ ധ്യാനചിന്തകൾ, പ്രഭാഷണങ്ങൾ എന്നിവയെല്ലാം പൗരസ്ത്യ വേദശാസ്ത്ര ചിന്തകളുടെയും ആദ്ധ്യാത്മികതയുടെയും സത്തകളുൾക്കൊള്ളുന്നവയാണ്.

*പ. തിരുമേനിയും സഭയുടെ എക്യുമെനിക്കൽ ബന്ധങ്ങളും*

1892 ൽ പ. പരുമല തിരുമേനി ഉൾപ്പെടെ നടത്തിയ കൊളംബ് യാത്ര സഭാ ചരിത്രത്തിലെ ഒരു നൂതന
കാൽവെയ്പായിരുന്നു.റെനിവാലിത്തി മാർ തിമൊഥെയോസിന്റെ സ്ഥാനാഭിഷേകം ഈ യാത്രയുടെ മുഖ്യ ലക്ഷ്യമായിരുന്നു . ഈ യാത്രക്ക് വേണ്ട വിവരശേഖരണമുൾപ്പടെ എല്ലാ കാര്യങ്ങളിലും വട്ടശ്ശേരിൽ മല്പാന്റെ സേവനം ശ്രേഷ്ഠമായിരുന്നു.1895 ൽ പ. പരുമലതിരുമേനി നടത്തിയ ഊർശ്ലേം യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്ക് സ്മര്യ പുരുഷൻവഹിച്ച സേവനം വാക്കുകൾക്കതീതമാണ്. റോയൽ കോടതി വിധിക്ക് ശേഷമുള്ള മലങ്കര സഭയുടെ ചരിത്രത്തിൽ, ഒരു മെത്രാപ്പോലീത്താ ആയിരുന്നില്ലെങ്കിലും, പുലിക്കോട്ടിൽ രണ്ടാമൻ തിരുമേനിയോട് ചേർന്ന് അദ്ദേഹം നിർവഹിച്ച ശുശ്രൂഷകൾ ആദരണീയമായിരുന്നു. വിദേശ സഭകളുമായുള്ള ചർച്ചകളും കത്തിടപാടുകളും ഇതിന് അടിവരയിടുന്നു. അധികാരത്തിലിരുന്നപ്പോൾ 'കാതോലിക്കറ്റി'നുവേണ്ടിയുള്ള അപേക്ഷ നിരസിച്ച് ശപിച്ചു തള്ളിയ അബ്ദേദ്‌ മശിഹ പാത്രിയർക്കിസിനെ കൊണ്ടു തന്നെ മലങ്കരയിലെ 'കാതോലിക്കേറ്റിന്' പൂർണത പ്രാപിക്കുന്നതിന് സാക്ഷിയാക്കുവാൻ വട്ടശേരിൽ തിരുമേനിക്ക് സാധിച്ചു. ആദ്യത്തെ അപേക്ഷ കൊടുത്തപ്പോൾ മല്‌പാനായും പിന്നീട് മലങ്കര മെത്രാപ്പോലീത്തയായും തിരുമേനി ഉണ്ടായിരുന്നു. ചുരുക്കത്തിൽ, മല്‌പാനായും മെത്രാനായും പുലിക്കോട്ടിൽ രണ്ടാമന്റെ കാലത്ത് നടന്ന പ്രവർത്തനങ്ങളുടെ പരികർമ്മിയും സാക്ഷിയുമായിരുന്നു അദ്ദേഹം. 1923 ലെ സഭാസമാധാനർത്ഥമുള്ള മർദ്ദീൻ യാത്ര, ഏലിയാസ് 3 പാത്രിയർക്കീസിന്റെ വരവ് ഇവയൊക്കെ ഈ നേട്ടത്തിന് ശോഭനൽകുന്നു.

*പ.തിരുമേനിയും സഭയിലെ സാമൂഹ്യ പ്രവർത്തനങ്ങളും* .

സഭയിൽ വിദ്യാർത്ഥി പ്രസ്ഥാനം, യുവജന പ്രസ്ഥാനം ആദിയായവയൊക്കെ രൂപപ്പെടുന്നത് തിരുമേനിയുടെ കാലഘട്ടത്തിലാണ്. പരിശുദ്ധ പരുമല തിരുമേനി തിരുവല്ലയിൽ സ്ഥാപിച്ച MGM സ്‌കൂളിന് മല്പാൻ വഹിച്ച പങ്ക് വലുതായിരുന്നു. MD സ്കൂളിന്റെയും സെമിനാരിയുടെയും വളർച്ചതിരുമേനിയുടെ സ്വപ്നമായിരുന്നു. പരുമല സെമിനാരിയുടെ ഇന്നുള്ള വളർച്ചക്കും ക്രമീകൃതമായ ഉയർച്ചക്കും പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ചിന്തകളും നേതൃത്വവും ഹേതുവായെന്നുള്ളത്നിസ്തകമായ വസ്തുതയാണ്. പുലിക്കോട്ടിൽ രണ്ടാമൻ സഭയുടെ ഉന്നമനത്തിനായി ധന ശേഖരണാർത്ഥം ആരംഭിച്ച 'ഷോഡതി' (Lottery) വട്ടശേരിൽ മൽപാന്റെ ശ്രദ്ധേയമായൊരു നേട്ടമായിരുന്നു. അതിന്റെ വിജയത്തിനായി തിരുമേനി അനുഷ്ടിച്ച യാതനകൾ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സഭയുടെ സെമിനാരി വിദ്യാഭ്യാസം ശ്രേഷ്ഠമാക്കുവാനും മല്പാൻ അഹോരാത്രം പ്രയത്‌നിച്ചു. നവീകരണക്കാരുടെ കടന്നു കയറ്റവും റീത്ത് പ്രസ്ഥാനക്കാരുടെ മുന്നേറ്റവും ഒരു പരിധിവരെ തടയുന്നതിൽ അദ്ദേഹം വിജയം കണ്ടു. അനേകം യുവാക്കളെ സഭാശുശ്രൂഷയിലേക്ക്‌ അദ്ദേഹം ആനയിച്ചു. റാവു സാഹിബ് O.M. ചെറിയാൻ, ഇലഞ്ഞിക്കൽ ജോൺ വക്കീൽ, മാമ്മൻ മാപ്പിള തുടങ്ങി ഒരു പറ്റം സഭാസ്നേഹികളെ സഭയോടടുപ്പിച്ചു നിർത്തുവാനും അവരുടെ സേവനം സഭക്കായി പ്രയോജനപ്പെടുത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. പുത്തൻകാവിൽ കൊച്ചുതിരുമേനിയെ പോലുള്ളവരെ പരിശുദ്ധ സഭക്ക് ലഭ്യമായത് പരിശുദ്ധ പിതാവിന്റെ ദിവ്യ പ്രഭയിലായിരുന്നു. സാമൂഹ്യസേവനത്തിനായി സമർപ്പിച്ച മൂക്കഞ്ചേരിൽ M P പീറ്ററിനെപ്പോലെ (പിന്നീട് പത്രോസ് മാർ ഒസ്താത്തിയോസ് ) യുള്ളവരുടെ സേവനങ്ങളെ പരിപക്വമാക്കുവാനും വില നൽകുവാനും അദ്ദേഹം തയ്യാറായി. വട്ടശ്ശേരിൽ തിരുമേനിയുടെ കത്തിൽ, "മൂക്കാഞ്ചേരിൽ പത്രോസച്ചന് എന്നെങ്കിലും മെത്രാൻ ആകാൻ ആഗ്രഹം ഉണ്ടെങ്കിൽ അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു". 1953 ൽ പലരും എതിർത്തെങ്കിലും, പ.തിരുമേനിയുടെ ആഗ്രഹമാണ് പ. ഗീവർഗീസ് ദ്വിതിയൻ ബാവാ സാക്ഷാത്കരിച്ചത്.ഇംഗ്ലീഷ്-മലയാളം സ്കൂളുകളുടെ സ്ഥാപനത്തിനും അനേകം വിദ്യാർത്ഥികളെ അതിലേക്ക് ആനയിക്കുവാനും തിരുമേനി മുന്നിട്ടിറങ്ങി.
പ .തിരുമേനിക്ക് മനഃസമാധാനത്തോടും സംതൃപ്തിയോടും പ്രവർത്തിക്കുവാൻ ഒരു അവസരം ലഭിച്ചിരുന്നെങ്കിൽ എങ്ങനെയൊക്കെ പ്രവർത്തിക്കുമായിരുന്നെന്ന് ചിന്തിക്കുവാൻ പോലും സാധിക്കില്ല. അത്രമാത്രം ബുദ്ധിശാലിയും തന്ത്രജ്ഞനും പതിത പ്രജ്ഞനുമായിരുന്നു അദ്ദേഹം.

*പ. തിരുമേനിയിലെ പ്രാർത്ഥനാനുഭവവും വിശ്വാസവും*

1933 കാലഘട്ടത്തിൽ തിരുമേനിയുടെ സന്തതസഹചാരിയും പ്രിയങ്കരനുമായ റാവു സാഹിബ് O. M. ചെറിയാൻ ഉറ്റ സുഹൃത്തുക്കളുമായി അദ്ദേഹത്തെ സമീപിച്ചു. ഏലിയാസ് 3 പാത്രിയർക്കീസിന്റെ വരവ്, റീത്ത സഭയുടെ സ്ഥാപനം, സഭാഭിന്നതകൾ ഇവകളുടെ നടുവിലായിരുന്നു ഈ സന്ദർശനം. തിരുമേനിയെ ആദരപൂർവ്വം വണങ്ങിയ സംഘം ആഗമനോദ്ദേശം അറിയിച്ചു. സഭാ സമാധാനത്തിന് അവരുടേതായ ചില അഭിപ്രായങ്ങളും അറിയിച്ചു. ശാരീരിക അവശതകളുള്ള തിരുമേനി, അവരുടെ അഭിപ്രായങ്ങളിലെ ശരിതെറ്റുകൾ ശക്തമായി അവരോടു പറഞ്ഞു. തിരുമേനിയുടെ പ്രിയങ്കരനായ ഓ.എം.ചെറിയാൻ, " തിരുമേനി ഇവരൊക്കെ സഭയുടെ തൂണുകളാണ് ഇവരെയൊന്നും പിണക്കരുത്" എന്ന് പറഞ്ഞപ്പോൾ, " ചെറിയാച്ചാ, ഈ തൂണുകളിലൊന്നുമല്ല ഞാൻ താങ്ങുന്നത്. എന്റെ തൂൺ സ്വർഗ്ഗത്തിലാണ്. ഇതിലൊക്കെ താങ്ങിയാൽ ഞാൻ ഇടറി വീണുപോകും" എന്ന് ഉച്ചത്തിൽ അറിയിച്ചു. അതെ, പരിശുദ്ധന്റെ തൂണും കാവലും ദൈവത്തിലായിരുന്നു. സത്യത്തിനായി പ്രവർത്തിച്ചപ്പോൾ എതിരായ സി. ജെ. കുര്യനും കോനാട്ട് മാത്തൻ മല്പാനും (പിന്നീട് മാത്തൻ മല്പാൻ തന്റെ തെറ്റ് മനസ്സിലാക്കി പശ്ചാത്തപിക്കുകയും മലങ്കരസഭയുടെ ഔന്നത്യത്തിനായി
വാഞ്ഛിയ്ക്കകയും ചെയ്തു) മറ്റ് സഹപ്രവർത്തകരും ഒറ്റപ്പെടുത്തിയപ്പോഴും തിരുമേനിയുടെ ആശ്രയം ദൈവമായിരുന്നു. 1934 ലെ M.D സെമിനാരി അസ്സോസിയേഷനിലും സഭാ ഭരണഘടനാ സൃഷ്ടിയിലും തിരുമേനിയിലെ പ്രാർത്ഥനാമനുഷ്യന്റെ സ്പർശനം പ്രകടമായി കാണാം.

സമാപ്തം

പ. തിരുമേനി ഒരു യുഗപുരുഷനും ദർശനീയമായ ഒരു യുഗത്തിലേക്ക് സഭയെ നയിച്ച പിതാവുമായിരുന്നു. ബുദ്ധി-യുക്തി-ഭക്തി മാർഗ്ഗങ്ങളിൽ അദ്ദേഹം ശ്രേഷ്ഠനുമായിരുന്നു. ഉദാത്ത വ്യക്തിത്വത്തിന്റെ സർവഭാവങ്ങളും തിരുമേനിയിൽ പ്രകടവുമായിരുന്നു. "ദാർശനികനായ പുണ്യവാനും ചിന്തകനും മനുഷ്യസ്നേഹിയുമായ പ. പിതാവിന്റെ അനുസ്മരണം, സഭാ സ്നേഹത്തിലേക്കും പ്രാർത്ഥനാ ജീവിതത്തിലേക്കും വിശുദ്ധ അനുഭവത്തിലേക്കും നമ്മെ നയിക്കട്ടെ".*പ. ഗീവർഗീസ് മാർ ദിവന്ന്യാസ്യോസ്: ദാർശനികനും പുണ്യവാനും *ദീർഘദർശിയുമായ പിതാവ്*

*(ബെസലേൽ റമ്പാൻ* )

ആമുഖം

ഗ്രീക്ക്‌ ദേവനായ ദിവന്ന്യാസ്യോസ്, ( Dionysius) മുന്തിരിച്ചാറിന്റെ ദേവനായി അറിയപ്പെട്ടിരുന്നു. കാർഷികവൃത്തിക്ക് പ്രാധാന്യം നൽകിയിരുന്ന പൗരാണിക ഗ്രീക്കുകാരെ സംബന്ധിച്ചിടത്തോളം മുന്തിരിച്ചാറിന് (wine) വലിയ പ്രത്യേകതകളുണ്ടായിരുന്നു. 'മുന്തിരിച്ചാർ കുടിച്ച് കൂത്താടുക' എന്നതിലുപരി, ധനവാനെയും ദരിദ്രനെയും സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും ചേർത്തുനിർത്തുന്ന ഒരു ചാലക ശക്തിയായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ആ പാനീയം. ഊർജദായകശക്തിയായും ആദ്ധ്യാത്മീക പാനീയമായും ദേവരുചിയായും അവർ വീഞ്ഞിനെ കണക്കാക്കി. ദേവ പാനീയമായി കണക്കാക്കിയ വീഞ്ഞിന്, ദിവ്യരുചിയും സുഗന്ധവുംആകർഷണീയതയും നൽകുന്നത് ദിവ്യ ദേവനായ ദിവന്ന്യാസ്യോസ് ആണെന്ന് അവർ വിശ്വസിച്ചു. ആ ദേവന്റെ നാമത്തിൽ ബലികളും പൂജകളും അർപ്പിച്ചാണ് പുരാതന ഗ്രീക്കുകാർ മുന്തിരികൃഷി ആരംഭിച്ചിരുന്നത്. ദിവന്ന്യാസ്യോസിന്റെ രക്തമാണ് വീഞ്ഞിനു കൈവരുന്ന അമൂല്യ ഗുണത്തിനു ആധാരമെന്ന് അവർ കണക്കാക്കി.
മലങ്കര സഭയെ സംബന്ധിച്ചിടത്തോളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശ ആന്തരീക ഛിദ്രങ്ങളുടെയും ഭിന്നതകളുടെയും വൈദേശിക ഇടപെടലുകളുടെയും വിവിധങ്ങളായ വ്യവഹാരങ്ങളുടെയും കാലഘട്ടമായിരുന്നു. നിലനിൽപ്പിനുതന്നെ ഭീഷണി നേരിട്ട സാഹചര്യത്തിൽ, മലങ്കര സഭയ്ക്ക് വേണ്ടി സ്വജീവനെ സമർപ്പിച്ച്, ആദ്ധ്യാത്മികവും ഭൗതികവുമായ മേഖലകളിൽ നേതൃത്വംകൊടുത്ത മഹാമനീഷിയും
'പുണ്യചരിതനുമായ' പ. ഗീവർഗീസ് മാർ ദിവന്ന്യാസ്യോസ് പരിശുദ്ധ സഭയ്ക്കായി ദിവ്യപരിമളം പകർന്നുനൽകിയ പുണ്യ പിതാവായിരുന്നു. പരിശുദ്ധ സഭയ്ക്കുവേണ്ടി, സഭയുടെ ഉറവിനും ഉണർവിനും ഉയർച്ചയ്ക്കുമായി സ്വജീവിതം ഹോമിച്ച് സഭാഗാത്രത്തെ
പരിപാലിച്ച ശ്രേഷ്ഠ ആചാര്യന് 'ദീവന്ന്യാസ്യോസ്' നാമധേയം എന്തുകൊണ്ടും യോജിച്ചത് തന്നെയായിരുന്നു. ഗ്രീക്ക് ദേവന്റെ ചോരയുടെ ഗന്ധം വീഞ്ഞിന് ശ്രേഷ്ഠഗുണം നൽകിയതായി ഗ്രീക്കുകാർ വിശ്വസിച്ചെങ്കിൽ
പ. പിതാവിൻറെ ത്യാഗോജ്ജ്വലമായ ജീവിതവും സാക്ഷ്യവുമാണ് ആധുനിക മലങ്കര ഓർത്തഡോക്സ് സഭയുടെ നിറവും നൈർമല്യവും നിദർശനവുമെന്ന് ഉറപ്പായി സാക്ഷിപ്പാൻ കഴിയും .

*പരിശുദ്ധ ഗീവർഗീസ് മാർ* *ദിവന്ന്യാസ്യോസ് തിരുമേനിയും ഉദാത്ത** *ഉറവകളും*

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്ന്യാസ്യോസ് രണ്ടാമനും പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയും പരിപക്വമാക്കിയ ദിവ്യവ്യക്തിത്വമാണ് പരിശുദ്ധ ദിവന്ന്യാസ്യോസ് പിതാവിന്റേത്. ആത്മ നിറവിലും മൂശയിലും വാർത്തെടുത്ത സംസ്കൃതചിത്തനും പുണ്യചരിതനുമായ പിതാവിന് ലഭ്യമായ പവിത്ര ചോദന വാക്കുകൾക്കതീതമാണ് . യഥാർത്ഥ മൂശയിൽ സ്ഫുടം ചെയ്യപ്പെട്ട വ്യക്തിത്വം സനാതന സത്യങ്ങളുടെ പ്രയോക്താവായി മാറുക എന്നത് മാറ്റമില്ലാത്ത സംഗതിയാണ്. കടവിൽ മാർ അത്താനാസ്യോസ്, മുറിമറ്റത്തിൽ മാർ ഈവാനിയോസ്, ശെമവൂൻ മാർ ദിവന്ന്യാസ്യോസ് എന്നീ പിതാക്കന്മാരോടും അടുത്ത് പ്രവർത്തിക്കുവാനും അവരിൽനിന്ന് പ്രാർത്ഥനാ ജീവിതവും, സനാതനസത്തകൾ, ആദ്ധ്യാത്മിക പരിജ്ഞാനം, ഇടയനൽവരം ആദിയായവ ചിട്ടയായി ഉൾക്കൊള്ളുവാനും പരിശുദ്ധ പിതാവിന് സാധിച്ചു. മലങ്കര സഭാ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുവാനും ആഢ്യചരിത്രത്തിന് പങ്കാളിയാകുവാനും അദ്ദേഹത്തിന് സാധിച്ചതിനു പിന്നിൽ, ലഭ്യമായ ശ്രേഷ്ഠ പരിശീലനവും പിതാക്കന്മാരുടെ അനുഗ്രഹവും ഉണ്ടായിരുന്നു. ഉദാത്തശിഷ്യത്വത്തിന്റെ സർവ്വ ഭാവങ്ങളും തിരുമേനിയിൽനിന്നും നമുക്ക് ഉൾകൊള്ളാവുന്നതാണ്. ഗുരുക്കന്മാരുടെ അനുഭവപരിചയവും പ്രാഗത്ഭ്യവും ശിഷ്യനെയും ശ്രേഷ്ഠതയിൽ എത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.
*
*പ. തിരുമേനിയും ചരിത്രസംസ്കൃതികളും**

മലങ്കര സഭയുടെ ചരിത്രം അതിശ്രേഷ്ഠമായ ഒരു ഉറവയാണ്. ആ ചരിത്ര ഉറവയുടെ ഭാഗമായവരും അഭിമാനംകൊള്ളുന്നവരും സാക്ഷികളായവരുമുണ്ട് . എന്നാൽ, ആ ചരിത്രസംസ്കൃതിയുടെ സംരക്ഷകരും ആ പ്രവാഹത്തിന്റെ സുഗമമായ ചലനത്തിന് സ്വജീവിതം സമർപ്പിച്ചവരും വിരളം . 'കാതോലിക്കേറ്റ്' എന്ന സംജ്ഞയും അതിന്റെ സ്ഥാപനവും മലങ്കര സഭാചരിത്രത്താകൂട്ടിവായിക്കുവാനും അതിനെ മലങ്കരസഭയുടെ ധർമ്മവും ധാർമ്മികതയും ധീരോദാത്തഭാവവുമാക്കി മാറ്റുവാനും ഭാസുര ദീപ്തിയോടെ പ്രവർത്തിച്ചതാണ് തിരുമേനിയെ വ്യതിരിക്തനാക്കുന്നത്. പൗരസ്ത്യസഭകളുടെ സ്വാതന്ത്ര്യത്തിന്റെയും സ്വയം ശീർഷകത്വത്തിന്റെയും (Autocephalous nature) പ്രതീകമായ 'കാതോലിക്കേറ്റ്' നാമധേയം നാം കടംകൊണ്ടതോ വ്യർത്ഥമായി സ്വീകരിച്ചതോ അല്ല. മാർത്തോമ്മൻ പൈതൃകം പിന്തുടർന്ന പൗരസ്ത്യസഭാവിഭാഗങ്ങൾ , "A.D.231 ൽ എഡേസ്സാ - ടെസിഫോൺ കേന്ദ്രമാക്കി 'കാതോലിക്കേറ്റ്' സംജ്ഞയോടെ ഭരണം നടത്തിയിരുന്നു. പൗരാണികകാലത്ത് യഹൂദാവംശജരും , പിന്നീട് ക്രിസ്ത്യാനികളായ വരും ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നവരുമായ സംസ്കൃത ജനതയുടെ വിശ്വാസ തീക്ഷണതയുടെയും പാരമ്പര്യ അവബോധത്തിന്റെയും സംരക്ഷണത്തിനും അംഗീകരണത്തിനുമായാണ് 'കാതോലിക്കേറ്റ്' സംജ്ഞ പതിച്ചു നൽകിയത്. പീഡയിലൂടെയും ത്യാഗനുഭവത്തിലൂടെയും സത്യവിശ്വാസ സംരക്ഷണത്തിനായി യത്നിച്ച ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെയും സഹനത്തിന്റെയും ചോരയുടെയും ഗന്ധം 'കാതോലിക്കേറ്റ്' പദവിയ്ക്കും സ്ഥാനനാമത്തിനുമുണ്ട്". പേർഷ്യയിൽ സഭ സ്ഥാപിച്ച മാർത്തോമ്മാശ്ലീഹ തന്നെയാണ് ഇന്ത്യയിലും സഭ സ്ഥാപിച്ചത്. വി. ശ്ലീഹായുടെ പൈതൃകവും അപ്പോസ്തോലികനൽവരവും തുല്യമായി അവകാശപ്പെടാവുന്ന സഭാവിഭാഗങ്ങളാണ് ഇന്ത്യയിലേതും പേർഷ്യയിലേതും. നമ്മുടെ സ്മര്യപുരുഷന്റെ ആഴമേറിയ ഉൾക്കാഴ്ചയാണ് ഇവിടെ പ്രകടമാകുന്നത്. പേർഷ്യയിൽ നാശോന്മുഖമായ കാതോലിക്കാ സിംഹാസനം മലങ്കരയിലേക്ക് മാറ്റി സ്ഥാപിച്ചുവെന്ന വ്യാഖ്യാനത്തിനല്ല തിരുമേനി പ്രാധാന്യം നൽകിയത് . മലങ്കരയിൽ A.D. ഒന്നാം നൂറ്റാണ്ടുമുതൽ പടർന്നു പന്തലിച്ച ആദ്ധ്യാത്മിക പ്രവാഹത്തിന്റെ ഒരു നൂതന പന്ഥാവിലേക്ക് സഭ പ്രവേശിക്കുകയായിരുന്നു. "കാതോലിക്കേറ്റ് എന്ന നാമധേയം മാർത്തോമ്മൻ പൈതൃകത്തിന്റെ സംരക്ഷകർക്കും കാവൽക്കാർക്കും തനതു സംസ്കാരം സംവേദനം ചെയ്യുന്നവർക്കും കാതോലികവും അപ്പോസ്തോലികവും ഏകവും വിശുദ്ധവുമായ അതിന്റെ സ്വഭാവം നിലനിർത്തുന്നവർക്കും മാത്രം ഏറ്റെടുക്കാവുന്ന ശ്രേഷ്ഠ വസ്തുതയാണ്. ഈ ലക്ഷ്യത്തിനായാണ് വട്ടശ്ശേരിൽ തിരുമേനി പ്രവർത്തിച്ചതും യത്നിച്ചതും. മാർത്തോമ്മാശ്ലീഹായിൽ നിന്നും ഉൾക്കൊണ്ട ദീപ്ത ജ്വാല, അർക്കദ് യാക്കോൻമാരിലൂടെയും മാർത്തോമ്മാമാരിലൂടെയും മലങ്കര മെത്രാപ്പോലീത്താമാരിലൂടെയും കൈമാറി, 'കാതോലിക്കേറ്റെന്ന' ദിവ്യ പദവിയിലേക്കെത്തിയതിന് പരികർമ്മിയും കർമ്മവുമാകാൻ തിരുമേനിയ്ക്കു സാധിച്ചുവെന്നതിലാണ് സഭാചരിത്രം പുളകം കൊള്ളുന്നത്".

*പ. ഗീവർഗീസ് മാർ* *ദിവന്ന്യാസ്യോസ് തിരുമേനി: വേദ ശാസ്ത്രത്തിന്റെ നൂതന പ്രഘോഷകൻ*

മുഖ്യധാരാവേദശാസ്ത്ര വീഥികളിലൊന്നും ആദ്യകാലങ്ങളിൽ മലങ്കരയിൽ നിന്നാരും സ്ഥാനംപിടിച്ചിട്ടില്ല. അനേകം സഞ്ചാരികളും പിതാക്കന്മാരും ഇവിടെ വന്നിട്ടും ആ മേഖലയിലേക്ക് ആഗോളശ്രദ്ധ പിടിച്ചുപറ്റത്തക്ക രീതിയിൽ ആരും വരാതിരുന്നതിന്റെ കാരണം അജ്ഞാതമാണ്. എന്നാൽ, ശ്രേഷ്ഠമല്പാനും പണ്ഡിതനുമായ പരിശുദ്ധ തിരുമേനിയുടെ പഠനങ്ങളും എഴുത്തുകളും വേദശാസ്ത്ര വ്യാഖ്യാനങ്ങളുടെ നൂതന തലത്തിലേക്കാണ് സഭയുടെ ചരിത്രത്തെ എത്തിച്ചത്. 'മതോപദേശസാരങ്ങൾ'എന്നഗ്രന്ഥം പൗരസ്ത്യ വേദശാസ്ത്ര സംഹിതകളുടെ രത്നച്ചുരുക്കമാണ്. ലളിതമായ ഭാഷയിലെ സംവേദനം ഏറ്റവും ഹൃദ്യമാണ്. വിവിധ വിഷയങ്ങളെപ്പറ്റി, പിതാക്കന്മാരുടെ രചനകളും താത്വിക- വേദശാസ്ത്ര വിശകലനങ്ങൾ നിറഞ്ഞതുമാണ് പ്രസ്തുതഗ്രന്ഥം. മലങ്കരസഭയിൽ തുടർന്നുണ്ടായിട്ടുള്ള എല്ലാ വേദശാസ്ത്ര ഗ്രന്ഥങ്ങളുടെയും വഴികാട്ടിയായി ഈ ഗ്രന്ഥത്തെകാണാം. അദ്ദേഹത്തിന്റെ ധ്യാനചിന്തകൾ, പ്രഭാഷണങ്ങൾ എന്നിവയെല്ലാം പൗരസ്ത്യ വേദശാസ്ത്ര ചിന്തകളുടെയും ആദ്ധ്യാത്മികതയുടെയും സത്തകളുൾക്കൊള്ളുന്നവയാണ്.

*പ. തിരുമേനിയും സഭയുടെ* *എക്യുമെനിക്കൽ* *ബന്ധങ്ങളും*

1892 ൽ പ. പരുമല തിരുമേനി ഉൾപ്പെടെ നടത്തിയ കൊളംബ് യാത്ര സഭാ ചരിത്രത്തിലെ ഒരു നൂതന
കാൽവെയ്പായിരുന്നു.റെനിവാലിത്തി മാർ തിമൊഥെയോസിന്റെ സ്ഥാനാഭിഷേകം ഈ യാത്രയുടെ മുഖ്യ ലക്ഷ്യമായിരുന്നു . ഈ യാത്രക്ക് വേണ്ട വിവരശേഖരണമുൾപ്പടെ എല്ലാ കാര്യങ്ങളിലും വട്ടശ്ശേരിൽ മല്പാന്റെ സേവനം ശ്രേഷ്ഠമായിരുന്നു.1895 ൽ പ. പരുമലതിരുമേനി നടത്തിയ ഊർശ്ലേം യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്ക് സ്മര്യ പുരുഷൻവഹിച്ച സേവനം വാക്കുകൾക്കതീതമാണ്. റോയൽ കോടതി വിധിക്ക് ശേഷമുള്ള മലങ്കര സഭയുടെ ചരിത്രത്തിൽ, ഒരു മെത്രാപ്പോലീത്താ ആയിരുന്നില്ലെങ്കിലും, പുലിക്കോട്ടിൽ രണ്ടാമൻ തിരുമേനിയോട് ചേർന്ന് അദ്ദേഹം നിർവഹിച്ച ശുശ്രൂഷകൾ ആദരണീയമായിരുന്നു. വിദേശ സഭകളുമായുള്ള ചർച്ചകളും കത്തിടപാടുകളും ഇതിന് അടിവരയിടുന്നു. അധികാരത്തിലിരുന്നപ്പോൾ 'കാതോലിക്കറ്റി'നുവേണ്ടിയുള്ള അപേക്ഷ നിരസിച്ച് ശപിച്ചു തള്ളിയ അബ്ദേദ്‌ മശിഹ പാത്രിയർക്കിസിനെ കൊണ്ടു തന്നെ മലങ്കരയിലെ 'കാതോലിക്കേറ്റിന്' പൂർണത പ്രാപിക്കുന്നതിന് സാക്ഷിയാക്കുവാൻ വട്ടശേരിൽ തിരുമേനിക്ക് സാധിച്ചു. ആദ്യത്തെ അപേക്ഷ കൊടുത്തപ്പോൾ മല്‌പാനായും പിന്നീട് മലങ്കര മെത്രാപ്പോലീത്തയായും തിരുമേനി ഉണ്ടായിരുന്നു. ചുരുക്കത്തിൽ, മല്‌പാനായും മെത്രാനായും പുലിക്കോട്ടിൽ രണ്ടാമന്റെ കാലത്ത് നടന്ന പ്രവർത്തനങ്ങളുടെ പരികർമ്മിയും സാക്ഷിയുമായിരുന്നു അദ്ദേഹം. 1923 ലെ സഭാസമാധാനർത്ഥമുള്ള മർദ്ദീൻ യാത്ര, ഏലിയാസ് 3 പാത്രിയർക്കീസിന്റെ വരവ് ഇവയൊക്കെ ഈ നേട്ടത്തിന് ശോഭനൽകുന്നു.

*പ.തിരുമേനിയും സഭയിലെ* *സാമൂഹ്യ പ്രവർത്തനങ്ങളും* .

സഭയിൽ വിദ്യാർത്ഥി പ്രസ്ഥാനം, യുവജന പ്രസ്ഥാനം ആദിയായവയൊക്കെ രൂപപ്പെടുന്നത് തിരുമേനിയുടെ കാലഘട്ടത്തിലാണ്. പരിശുദ്ധ പരുമല തിരുമേനി തിരുവല്ലയിൽ സ്ഥാപിച്ച MGM സ്‌കൂളിന് മല്പാൻ വഹിച്ച പങ്ക് വലുതായിരുന്നു. MD സ്കൂളിന്റെയും സെമിനാരിയുടെയും വളർച്ചതിരുമേനിയുടെ സ്വപ്നമായിരുന്നു. പരുമല സെമിനാരിയുടെ ഇന്നുള്ള വളർച്ചക്കും ക്രമീകൃതമായ ഉയർച്ചക്കും പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ചിന്തകളും നേതൃത്വവും ഹേതുവായെന്നുള്ളത്നിസ്തകമായ വസ്തുതയാണ്. പുലിക്കോട്ടിൽ രണ്ടാമൻ സഭയുടെ ഉന്നമനത്തിനായി ധന ശേഖരണാർത്ഥം ആരംഭിച്ച 'ഷോഡതി' (Lottery) വട്ടശേരിൽ മൽപാന്റെ ശ്രദ്ധേയമായൊരു നേട്ടമായിരുന്നു. അതിന്റെ വിജയത്തിനായി തിരുമേനി അനുഷ്ടിച്ച യാതനകൾ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സഭയുടെ സെമിനാരി വിദ്യാഭ്യാസം ശ്രേഷ്ഠമാക്കുവാനും മല്പാൻ അഹോരാത്രം പ്രയത്‌നിച്ചു. നവീകരണക്കാരുടെ കടന്നു കയറ്റവും റീത്ത് പ്രസ്ഥാനക്കാരുടെ മുന്നേറ്റവും ഒരു പരിധിവരെ തടയുന്നതിൽ അദ്ദേഹം വിജയം കണ്ടു. അനേകം യുവാക്കളെ സഭാശുശ്രൂഷയിലേക്ക്‌ അദ്ദേഹം ആനയിച്ചു. റാവു സാഹിബ് O.M. ചെറിയാൻ, ഇലഞ്ഞിക്കൽ ജോൺ വക്കീൽ, മാമ്മൻ മാപ്പിള തുടങ്ങി ഒരു പറ്റം സഭാസ്നേഹികളെ സഭയോടടുപ്പിച്ചു നിർത്തുവാനും അവരുടെ സേവനം സഭക്കായി പ്രയോജനപ്പെടുത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. പുത്തൻകാവിൽ കൊച്ചുതിരുമേനിയെ പോലുള്ളവരെ പരിശുദ്ധ സഭക്ക് ലഭ്യമായത് പരിശുദ്ധ പിതാവിന്റെ ദിവ്യ പ്രഭയിലായിരുന്നു. സാമൂഹ്യസേവനത്തിനായി സമർപ്പിച്ച മൂക്കഞ്ചേരിൽ M P പീറ്ററിനെപ്പോലെ (പിന്നീട് പത്രോസ് മാർ ഒസ്താത്തിയോസ് ) യുള്ളവരുടെ സേവനങ്ങളെ പരിപക്വമാക്കുവാനും വില നൽകുവാനും അദ്ദേഹം തയ്യാറായി. വട്ടശ്ശേരിൽ തിരുമേനിയുടെ കത്തിൽ, "മൂക്കാഞ്ചേരിൽ പത്രോസച്ചന് എന്നെങ്കിലും മെത്രാൻ ആകാൻ ആഗ്രഹം ഉണ്ടെങ്കിൽ അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു". 1953 ൽ പലരും എതിർത്തെങ്കിലും, പ.തിരുമേനിയുടെ ആഗ്രഹമാണ് പ. ഗീവർഗീസ് ദ്വിതിയൻ ബാവാ സാക്ഷാത്കരിച്ചത്.ഇംഗ്ലീഷ്-മലയാളം സ്കൂളുകളുടെ സ്ഥാപനത്തിനും അനേകം വിദ്യാർത്ഥികളെ അതിലേക്ക് ആനയിക്കുവാനും തിരുമേനി മുന്നിട്ടിറങ്ങി.
പ .തിരുമേനിക്ക് മനഃസമാധാനത്തോടും സംതൃപ്തിയോടും പ്രവർത്തിക്കുവാൻ ഒരു അവസരം ലഭിച്ചിരുന്നെങ്കിൽ എങ്ങനെയൊക്കെ പ്രവർത്തിക്കുമായിരുന്നെന്ന് ചിന്തിക്കുവാൻ പോലും സാധിക്കില്ല. അത്രമാത്രം ബുദ്ധിശാലിയും തന്ത്രജ്ഞനും പതിത പ്രജ്ഞനുമായിരുന്നു അദ്ദേഹം.

*പ. തിരുമേനിയിലെ പ്രാർത്ഥനാനുഭവവും വിശ്വാസവും*

1933 കാലഘട്ടത്തിൽ തിരുമേനിയുടെ സന്തതസഹചാരിയും പ്രിയങ്കരനുമായ റാവു സാഹിബ് O. M. ചെറിയാൻ ഉറ്റ സുഹൃത്തുക്കളുമായി അദ്ദേഹത്തെ സമീപിച്ചു. ഏലിയാസ് 3 പാത്രിയർക്കീസിന്റെ വരവ്, റീത്ത സഭയുടെ സ്ഥാപനം, സഭാഭിന്നതകൾ ഇവകളുടെ നടുവിലായിരുന്നു ഈ സന്ദർശനം. തിരുമേനിയെ ആദരപൂർവ്വം വണങ്ങിയ സംഘം ആഗമനോദ്ദേശം അറിയിച്ചു. സഭാ സമാധാനത്തിന് അവരുടേതായ ചില അഭിപ്രായങ്ങളും അറിയിച്ചു. ശാരീരിക അവശതകളുള്ള തിരുമേനി, അവരുടെ അഭിപ്രായങ്ങളിലെ ശരിതെറ്റുകൾ ശക്തമായി അവരോടു പറഞ്ഞു. തിരുമേനിയുടെ പ്രിയങ്കരനായ ഓ.എം.ചെറിയാൻ, " തിരുമേനി ഇവരൊക്കെ സഭയുടെ തൂണുകളാണ് ഇവരെയൊന്നും പിണക്കരുത്" എന്ന് പറഞ്ഞപ്പോൾ, " ചെറിയാച്ചാ, ഈ തൂണുകളിലൊന്നുമല്ല ഞാൻ താങ്ങുന്നത്. എന്റെ തൂൺ സ്വർഗ്ഗത്തിലാണ്. ഇതിലൊക്കെ താങ്ങിയാൽ ഞാൻ ഇടറി വീണുപോകും" എന്ന് ഉച്ചത്തിൽ അറിയിച്ചു. അതെ, പരിശുദ്ധന്റെ തൂണും കാവലും ദൈവത്തിലായിരുന്നു. സത്യത്തിനായി പ്രവർത്തിച്ചപ്പോൾ എതിരായ സി. ജെ. കുര്യനും കോനാട്ട് മാത്തൻ മല്പാനും (പിന്നീട് മാത്തൻ മല്പാൻ തന്റെ തെറ്റ് മനസ്സിലാക്കി പശ്ചാത്തപിക്കുകയും മലങ്കരസഭയുടെ ഔന്നത്യത്തിനായി
വാഞ്ഛിയ്ക്കകയും ചെയ്തു) മറ്റ് സഹപ്രവർത്തകരും ഒറ്റപ്പെടുത്തിയപ്പോഴും തിരുമേനിയുടെ ആശ്രയം ദൈവമായിരുന്നു. 1934 ലെ M.D സെമിനാരി അസ്സോസിയേഷനിലും സഭാ ഭരണഘടനാ സൃഷ്ടിയിലും തിരുമേനിയിലെ പ്രാർത്ഥനാമനുഷ്യന്റെ സ്പർശനം പ്രകടമായി കാണാം.

സമാപ്തം

പ. തിരുമേനി ഒരു യുഗപുരുഷനും ദർശനീയമായ ഒരു യുഗത്തിലേക്ക് സഭയെ നയിച്ച പിതാവുമായിരുന്നു. ബുദ്ധി-യുക്തി-ഭക്തി മാർഗ്ഗങ്ങളിൽ അദ്ദേഹം ശ്രേഷ്ഠനുമായിരുന്നു. ഉദാത്ത വ്യക്തിത്വത്തിന്റെ സർവഭാവങ്ങളും തിരുമേനിയിൽ പ്രകടവുമായിരുന്നു. "ദാർശനികനായ പുണ്യവാനും ചിന്തകനും മനുഷ്യസ്നേഹിയുമായ പ. പിതാവിന്റെ അനുസ്മരണം, സഭാ സ്നേഹത്തിലേക്കും പ്രാർത്ഥനാ ജീവിതത്തിലേക്കും വിശുദ്ധ അനുഭവത്തിലേക്കും നമ്മെ നയിക്കട്ടെ".

Address

Maramon
Thiruvalla

Telephone

+919961627284

Website

Alerts

Be the first to know and let us send you an email when Samashti posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Samashti:

Share