ST Thomas Orthodox Church Niranam North

ST Thomas Orthodox Church Niranam North Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ST Thomas Orthodox Church Niranam North, Religious Center, Thiruvalla.

മോറാൻ സാധുജന സഹായ നിധി 2 -ാം ഘട്ട ലക്കി കൂപ്പൺ വിജയമാക്കി തീർത്ത എല്ലാ പ്രിയപ്പെട്ടവരോടും ഉള്ള നന്ദിയും സ്നേഹവും ദൈവനാമത...
08/04/2025

മോറാൻ സാധുജന സഹായ നിധി 2 -ാം ഘട്ട ലക്കി കൂപ്പൺ വിജയമാക്കി തീർത്ത എല്ലാ പ്രിയപ്പെട്ടവരോടും ഉള്ള നന്ദിയും സ്നേഹവും ദൈവനാമത്തിൽ അറിയിക്കുന്നു🙏🙏🙏. ഇടവകയുടെ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് നമ്മുടെ പ്രദേശങ്ങളിൽ രോഗത്താൽ പ്രയാസപ്പെടുവർ ഉണ്ടെങ്കിൽ ഏപ്രിൽ 13 ന് അകം അപേക്ഷയും ഡോക്ടർ സാക്ഷ്യപ്പെടുത്തിയ പേപ്പറും സമർപ്പിച്ചാൽ ചെറിയ ഒരു ദശാംശം ആണെങ്കിൽ പോലും ഒരു പാട് പേർക്ക് അത് വലിയ ഒരു കൈതാങ്ങായി മാറും. ഏപ്രിൽ 28 തിങ്കളാഴ്ച വി.കുർബ്ബാനയ്ക്കു ശേഷം നടത്തപ്പെടുന്നതാണ്.നമ്മുടെ പ്രിയപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ ആ നമ്പറിൽ ബന്ധപ്പെടുക....

16/12/2023
നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 🌹🌹🌹
30/11/2021

നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 🌹🌹🌹

മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തെ ഭാഗ്യമോടെ അലങ്കരിച്ച മലങ്കര നസ്രാണികളുടെ ജാതിക്ക് തലവനും, പൗരസ്ത്യ സിംഹാസനത്തിൽ 91-ാം സ...
20/08/2021

മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തെ ഭാഗ്യമോടെ അലങ്കരിച്ച മലങ്കര നസ്രാണികളുടെ ജാതിക്ക് തലവനും, പൗരസ്ത്യ സിംഹാസനത്തിൽ 91-ാം സ്ഥാനിയും, മലങ്കരയിലെ എട്ടാം കാതോലിക്കായും, 21-ാം മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന് കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ തിരുമേനിയുടെ നാൽപതാം ചരമദിനം പരിശുദ്ധ സഭ ആചരിക്കുന്നു✝️

സ്വജീവിതം പോലെ തന്നെ തൻ്റെ വിയോഗവും കൊണ്ട് അൽഭുതം തീർത്ത ഭാഗ്യവാനായ പിതാവ്. ഒരു പക്ഷേ, മലങ്കര സഭയുടെ സമീപകാല ചരിത്രത്തിൽ, സഭാ മക്കൾ ഇത്രമേൽ വേദനയോടെ ഉൾക്കൊണ്ട ഒരു വേർപാട് പരിശുദ്ധ പിതാവിൻ്റെത് ആയിരിക്കാം. അത്രമേൽ, വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസം കൂടാതെ ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ ഇടം കണ്ടെത്തിയ ശ്രേഷ്ഠ ഇടയനായിരുന്നു പരിശുദ്ധ ബാവാ. കാലം ചെയ്ത് നാൽപത് ദിവസങ്ങൾ ആകുമ്പോൾ പോലും, ആ വിയോഗത്തിൽ ലോകത്തിൻ്റെ നാനാ തുറകളിൽ നിന്നും അനുസ്മരണങ്ങളും അനുശോചനവും അനസ്യൂതം പ്രവഹിക്കയാണ്. 🛐

നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൻ്റെ മഹിമയ്ക്കും സ്വത്വത്തിനും കോട്ടം തട്ടുന്ന യാതൊന്നും തൻ്റെ കാലത്ത് സംഭവിക്കയില്ല എന്നും, തൻ്റെ ജീവനേക്കാൾ വലുത് പരിശുദ്ധ സഭയുടെ സ്വാതന്ത്ര്യം ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച ഇടയനായിരുന്നു പരിശുദ്ധ പിതാവ്.
ആ നിലപാടിലെ വ്യക്തത തന്നെയായിരുന്നു പരിശുദ്ധ പിതാവിൻ്റെ മേന്മയും വിശുദ്ധിയും💗

പരിശുദ്ധ പരുമല തിരുമേനിയെ പോലെ നിഷ്ഠയോട് കൂടിയ പ്രാർത്ഥനാ ജീവിതവും, പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയെ പോലെ സഭാ സ്വാതന്ത്ര്യത്തെ പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടും ഒത്തിണങ്ങിയ പരിശുദ്ധ ബാവാ തിരുമേനി മലങ്കര സഭയുടെ ഭാഗ്യതേജസ്സ് എന്ന് വിളിക്കപ്പെടുവാൻ അക്ഷരാർഥത്തിൽ യോഗ്യനാണ്🕎

കാലാ കാലങ്ങളിൽ മാർത്തോമായുടെ സിംഹാസനത്തിൻ്റെ പദവിക്കും പകിട്ടിനും യോജിച്ച പിതാക്കന്മാരെ ദൈവം ഉയർത്തി എന്നത് തന്നെയാണ് മലമലങ്കരങ്കരയുടെ ചരിതം. ശ്രേഷ്ഠരായ മുൻഗാമികളുടെ നിരയിൽ, പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തെ അലങ്കരിക്കുവാൻ ഉചിതനായ ഒരു പിൻഗാമി തിരഞ്ഞെടുക്കപ്പെടുവാൻ പ്രത്യാശയോടെ പ്രാർഥിക്കാം 🙏

മലങ്കരയെ അതിഭാഗ്യമോടെ മേയിച്ച് ഭരിച്ച പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ തിരുമേനിയുടെ മാദ്ധ്യസ്ഥം നമുക്ക് കൂട്ടും കോട്ടയും കാവലുമായി തീരട്ടെ🕎✝️🕎

നിരണം വടക്കുംഭാഗം സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ പുതുക്കി പണിഞ്ഞ അയിലാറ്റേരി കുരിശടിയുടെ കൂദാശ നാളെ ശനി 3.30 ന് നിരണ...
09/04/2021

നിരണം വടക്കുംഭാഗം സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ പുതുക്കി പണിഞ്ഞ അയിലാറ്റേരി കുരിശടിയുടെ കൂദാശ നാളെ ശനി 3.30 ന് നിരണം ഭദ്രാസന അധിപൻ അഭി.ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ നിർവ്വഹിക്കപ്പെടുന്നതാണ് തുടർന്ന് പൊതുസമ്മേളനവും

07/04/2021
പെരുന്നാൾ നോട്ടീസ്
05/04/2021

പെരുന്നാൾ നോട്ടീസ്

പ്രശസ്ത വയലിനിസ്റ് ബാലഭാസകറിന് ആദരാഞ്ജലികൾ.....
02/10/2018

പ്രശസ്ത വയലിനിസ്റ് ബാലഭാസകറിന് ആദരാഞ്ജലികൾ.....

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. Philip Tharakan ന്റെ പിതാവ് എൽ. രാജു തരകൻ നിര്യാതനായി. ശ...
06/03/2018

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. Philip Tharakan ന്റെ പിതാവ് എൽ. രാജു തരകൻ നിര്യാതനായി. ശവസംസ്കാരശുശ്രൂഷ ബുധനാഴ്ച (7-3-2018) 3:00 മണിക്ക് ഭവനത്തിലും തുടർന്ന് അഭി. പിതാക്കന്മാരുടെ നേതൃത്വത്തിൽ തേവലക്കര മർത്തമറിയം ഓർത്തഡോൿസ്‌ ചർച്ച് & മാർ ആബോ തീർത്ഥാടന പള്ളിയിൽ.

കശ്മീരിൽ പാക്ക് വെടിവെപ്പിൽ വീര മൃത്യു വരിച്ച കരസേനാംഗമായ ലാൻസ് നായിക് സാം എബ്രഹാമിന് പ്രണാമം... തോപ്പിൽ ശ്രി. റ്റി.ജെ എ...
22/01/2018

കശ്മീരിൽ പാക്ക് വെടിവെപ്പിൽ വീര മൃത്യു വരിച്ച കരസേനാംഗമായ ലാൻസ് നായിക് സാം എബ്രഹാമിന് പ്രണാമം... തോപ്പിൽ ശ്രി. റ്റി.ജെ എബ്രഹാമിന്റെ മകനും മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര പുന്നമൂട് ഇടവക അംഗവുംമാണ്‌. . .

ഇന്ന് രാവിലെ മാവേലിക്കര ബി. എച്ച് സ്കൂളിൽ പൊതുദർശനത്തിനായി വയ്ക്കുന്നതും തുടർന്ന് 12 മണിയോടു കൂടി സ്വഭവനത്തിൽ കൊണ്ടു വരുന്നതും 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിയോടു കൂടി പുന്നമൂട് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ഇടവകയിൽ പരി. കാതോലിക്കാ ബാവാ തിരുമേനിയുടെയും അഭി. യൗസേബിയോസ് തിരുമേനിയുടെയും മുഖ്യകാർമികത്വത്തിൽ ശവസംസ്ക്കാര ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്.............................സർവ്വശക്തനായ ദൈവം ദുഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ധൈര്യം നൽകുകയും ചെയ്യട്ടെ .....!!!

1997-ൽഅന്നത്തെ അന്ത്യോക്യ പാത്രിയര്കീസ് പ. ഇഗ്നാത്തിയോസ്.സഖാ പ്രഥമൻ ബാവ അന്നത്തെ പത്രയർകീസ് വിഭാഗം സുന്നഹ ദോസ് സെക്രെട്ട...
20/07/2017

1997-ൽഅന്നത്തെ അന്ത്യോക്യ പാത്രിയര്കീസ് പ. ഇഗ്നാത്തിയോസ്.സഖാ പ്രഥമൻ ബാവ അന്നത്തെ പത്രയർകീസ് വിഭാഗം സുന്നഹ ദോസ് സെക്രെട്ടറി ആയിരുന്ന ഭാഗ്യ സ്മരണാര്ഹനായ അഭി ഗീവര്ഗീസ് മാർ ഗ്രിഗോറിയോസിനു(പെരുമ്പള്ളിതിരുമേനിക്ക്)അയച്ച കൽപ്പന പിന്നീട് ഈ കൽപ്പനക്കെന്തു സംഭവിച്ചു എന്ന് അന്ത്യോഖ്യ മക്കൾ ചിന്തിക്കുക.ആരാണ് ഈ കൽപ്പന മുക്കിയ ശ്രെഷ്ട വ്യക്തി?

Address

Thiruvalla

Website

Alerts

Be the first to know and let us send you an email when ST Thomas Orthodox Church Niranam North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share