St.Stephens C.S.I Church Mundiappally

St.Stephens C.S.I Church Mundiappally . This Page is for the online promotion of our church, St.Stephen's C.S.I Church Mundiappally.

കർത്താവിൽ പ്രിയമുള്ളവരെ,നമ്മുടെ ഈ വർഷത്തെ *ഓണവാര സുവിശേഷവേല* ആഗസ്റ്റ് മാസം 23 ന് കുന്നന്താനത്ത് വെച്ച് അനുഗ്രഹകരമായി നടത...
25/08/2026

കർത്താവിൽ പ്രിയമുള്ളവരെ,

നമ്മുടെ ഈ വർഷത്തെ *ഓണവാര സുവിശേഷവേല* ആഗസ്റ്റ് മാസം 23 ന് കുന്നന്താനത്ത് വെച്ച് അനുഗ്രഹകരമായി നടത്തപ്പെട്ടു. കവിയൂർ മാർത്തോമ്മാ ഇടവക വികാരി റവ. ഷാജി തോമസ് അനുഗ്രഹ പ്രഭാഷണം നടത്തുകയും ബ്രദർ. ഷെറിൽ ജോസ് വചനശുശ്രൂഷ നിർവഹിക്കുകയും ചെയ്തു.

നമ്മുടെ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ധാരാളം ആളുകൾ ഈ യോഗത്തിൽ സംബന്ധിച്ചത് വളരെ
സന്തോഷകരമായിരുന്നു. അനുഗ്രഹീതമായി ഈ യോഗം നടത്തുവാൻ ഇടയാക്കിയ ദൈവത്തിന് നന്ദിയും സ്തോത്രവും അർപ്പിക്കുന്നു.

🙏🌿

✝️ അഭിനന്ദനങ്ങൾ! 25 അനുഗ്രഹീത വർഷങ്ങൾ പൂർത്തിയാക്കിയ പൗരോഹിത്യ ശുശ്രൂഷയ്ക്ക് 🎉ദൈവകൃപയിലും വിശ്വാസത്തിലും ആശ്രയിച്ച്, സഭയ...
24/08/2026

✝️ അഭിനന്ദനങ്ങൾ! 25 അനുഗ്രഹീത വർഷങ്ങൾ പൂർത്തിയാക്കിയ പൗരോഹിത്യ ശുശ്രൂഷയ്ക്ക് 🎉

ദൈവകൃപയിലും വിശ്വാസത്തിലും ആശ്രയിച്ച്, സഭയ്ക്കും മഹായിടവകയ്ക്കും വിവിധ ഇടവകകൾക്കും വേണ്ടി 25 വർഷം സമർപ്പിതമായി ശുശ്രൂഷ ചെയ്തതിന്റെ ഈ അനുഗ്രഹീത നാഴികക്കല്ലിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനകളും. 🙏

സ്നേഹത്തോടും സമർപ്പണത്തോടും കൂടി നിർവഹിച്ച ഈ ശുശ്രൂഷ അനേകർക്ക് അനുഗ്രഹമായി മാറട്ടെ. ഇനിയും അനവധി വർഷങ്ങൾ ദൈവം ആരോഗ്യവും ശക്തിയും ജ്ഞാനവും നൽകി അനുഗ്രഹിക്കട്ടെ.

ഈ അനുഗ്രഹീത ശുശ്രൂഷയ്ക്കായി ദൈവത്തിന് സ്തുതി!
“അവന്റെ കൃപയും വിശ്വസ്തതയും നിമിത്തം സകല മഹത്വവും ദൈവത്തിന്.” ✝️💙

🌿 25 വർഷത്തെ വിശ്വസ്ത ശുശ്രൂഷയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

*സംസ്കാര ശുശ്രൂഷ*പരേതനായ ഈട്ടിക്കൽ ശ്രീ. രജീബ് ജോർജിന്റെ (രാജേഷ്) സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 18, ചൊവ്വാഴ്ച നടത്തപ്പെടുന്നത...
16/08/2026

*സംസ്കാര ശുശ്രൂഷ*

പരേതനായ ഈട്ടിക്കൽ ശ്രീ. രജീബ് ജോർജിന്റെ (രാജേഷ്) സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 18, ചൊവ്വാഴ്ച നടത്തപ്പെടുന്നതാണ്.

അന്നേദിവസം രാവിലെ 9:30-ന് കിഴക്കൻ മുത്തൂരിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം, 10:30 മണിയോടുകൂടി ഭൗതികശരീരം നമ്മുടെ ദൈവാലയത്തിൽ കൊണ്ടുവരുന്നതാണ്.

തുടർന്ന് 11:30-ന് ദൈവാലയത്തിലെ ശുശ്രൂഷയ്ക്കുശേഷം സെമിത്തേരിയിൽ അടക്കം ചെയ്യുന്നതായിരിക്കും.

നാളെ, ആഗസ്റ്റ് 17, തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് കിഴക്കൻ മുത്തൂരിലുള്ള ഭവനത്തിൽ വെച്ച് പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ സർവ്വശക്തനായ ദൈവം ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
🙏🙏

Big congratulations to Miss. Neenu Thomas, D/O Mr. Thomas P. Jacob and Mrs. Beena Thomas (Thazhikayil House, Mundiappall...
05/08/2026

Big congratulations to Miss. Neenu Thomas, D/O Mr. Thomas P. Jacob and Mrs. Beena Thomas (Thazhikayil House, Mundiappally), for clearing the CMA India examinations conducted by The Institute of Cost Accountants of India (ICMAI).💼✨

On behalf of the entire St. Stephen's CSI Church, Mundiappally parish family, we extend our warmest congratulations to Neenu and her proud family. We wish her continued success and abundant blessings as she embarks on a bright professional journey! 🌟🙌

28/07/2026
*നിര്യാതനായി**നമ്മുടെ സഭാംഗം തെക്കേക്കൂറ്റ് തകിടിയിൽ ശ്രീ. എബ്രഹാം ജോർജ് ( സജു, 44 വയസ്സ് ) ഇന്നലെ രാത്രിയിൽ നിര്യാതനായി...
28/07/2026

*നിര്യാതനായി*

*നമ്മുടെ സഭാംഗം തെക്കേക്കൂറ്റ് തകിടിയിൽ ശ്രീ. എബ്രഹാം ജോർജ് ( സജു, 44 വയസ്സ് ) ഇന്നലെ രാത്രിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. വേർപാടിന്റെ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കാം. സഭയുടെ അനുശോചനം അറിയിക്കുന്നു.*
🙏🙏🙏

മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് CSI യുവജന പ്രസ്ഥാനത്തിന്റെ 2026–27 പ്രവർത്തനോദ്ഘാടനംമുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് CS...
20/07/2026

മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് CSI യുവജന പ്രസ്ഥാനത്തിന്റെ 2026–27 പ്രവർത്തനോദ്ഘാടനം

മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് CSI യുവജന പ്രസ്ഥാനത്തിന്റെ 2026–27 പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, റവ. റജി തോമസ് ചാക്കോ (വികാരി, മാർത്തോമ്മാ ചർച്ച്, കവിയൂർ) നിർവഹിച്ചു. ഇടവക വികാരി റവ. നെബു സ്കറിയ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യുവജന പ്രസ്ഥാനം സെക്രട്ടറി ജിറ്റാ മെറിൻ ജോൺസൺ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സൂസൻ വർഗീസ്, ജോയിന്റ് സെക്രട്ടറി നെവിൻ വി. എടയാട്ട്, കമ്മിറ്റിയെ പ്രതിനിധീകരിച്ച് കൈക്കാരൻ വിനു കെ. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് മുണ്ടിയപ്പള്ളി ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലെ രോഗികളെ യുവജനങ്ങൾ സന്ദർശിക്കുകയും, അവരോടൊപ്പം സമയം ചെലവഴിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്തത് പരിപാടിയുടെ ശ്രദ്ധേയമായ ഭാഗമായി. രോഗികൾക്ക് ആശ്വാസവും പ്രത്യാശയും പകരാൻ കഴിഞ്ഞ ഈ സന്ദർശനം എല്ലാവർക്കും വേറിട്ട ഒരു അനുഭവമായി.

ഈ വർഷം യുവജന പ്രസ്ഥാനത്തിന് ദൈവാനുഗ്രഹത്താൽ ആത്മീയമായും സാമൂഹികമായും ഫലപ്രദമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ചർച്ച് കമ്മിറ്റി പ്രതിനിധികൾ ഉൾപ്പെടെ
ഏകദേശം 40-ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
🙏🙏

നമ്മുടെ സഭാoഗം പടിഞ്ഞാറേക്കൂറ്റ് ശ്രീ. പി. വി. തങ്കച്ചൻ ( 72 വയസ്സ് - ഒന്നാം വാർഡ് കർത്താവിൽ നിദ്ര പ്രാപിച്ചു.ഭൗ‌തീക ശരീ...
02/07/2026

നമ്മുടെ സഭാoഗം പടിഞ്ഞാറേക്കൂറ്റ് ശ്രീ. പി. വി. തങ്കച്ചൻ ( 72 വയസ്സ് - ഒന്നാം വാർഡ് കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭൗ‌തീക ശരീരം 06/07/2026 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, 07/07/2026 ചൊവ്വാഴ്ച 11:30 ന് മുണ്ടിയപ്പള്ളി സെന്റ്. സ്റ്റീഫൻസ് സി. എസ്. ഐ പള്ളിയിൽ നടക്കുന്നതുമാണ്.

വേർപാടിന്റെ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കാം.

നിര്യാതനായിനമ്മുടെ സഭാoഗം പടിഞ്ഞാറേക്കൂറ്റ് ശ്രീ. പി. വി. തങ്കച്ചൻ ( 72 വയസ്സ് - ഒന്നാം വാർഡ് ) അല്പം മുൻപ് ബിലിവേഴ്സ് ഹ...
01/07/2026

നിര്യാതനായി

നമ്മുടെ സഭാoഗം പടിഞ്ഞാറേക്കൂറ്റ് ശ്രീ. പി. വി. തങ്കച്ചൻ ( 72 വയസ്സ് - ഒന്നാം വാർഡ് ) അല്പം മുൻപ് ബിലിവേഴ്സ് ഹോസ്പിറ്റലിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാരം പിന്നീട്. വേർപാടിന്റെ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കാം.
🙏🙏🙏

പരേതനായ കൊച്ചുതുണ്ടിയിൽ ശ്രീ. എ. വി.  കുരുവിളയുടെ (സണ്ണി - 69 വയസ്സ് ) ഭൗ‌തീകശരീരം ജൂലൈ 01, ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവ...
30/06/2026

പരേതനായ കൊച്ചുതുണ്ടിയിൽ ശ്രീ. എ. വി. കുരുവിളയുടെ (സണ്ണി - 69 വയസ്സ് ) ഭൗ‌തീകശരീരം ജൂലൈ 01, ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രുഷ 11 മണിക്ക് ഭവനത്തിൽ വെച്ചും തുടർന്ന് 11:30-ന് ദൈവാലയത്തിൽ വെച്ചും നടത്തപ്പെടുന്നതാണ്.

ഇന്നും വൈകിട്ട് 7:00 മണിക്ക് ഭവനത്തിൽ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.

വേർപാടിന്റെ ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

🙏🙏

Address

Thiruvalla
689581

Alerts

Be the first to know and let us send you an email when St.Stephens C.S.I Church Mundiappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share