Erankavu Devi Temple Kavumbhagom ഏറങ്കാവ് ദേവി ക്ഷേത്രം കാവുംഭാഗം

  • Home
  • India
  • Thiruvalla
  • Erankavu Devi Temple Kavumbhagom ഏറങ്കാവ് ദേവി ക്ഷേത്രം കാവുംഭാഗം

Erankavu Devi Temple Kavumbhagom ഏറങ്കാവ് ദേവി ക്ഷേത്രം കാവുംഭാഗം തിരു ഏറങ്കാവ് ഭഗവതി ക്ഷേത്രം കാവുംഭാഗം PO 689102 തിരുവല്ല

09/03/2017

'പദുമനാഭോ മരപ്രഭു'.............. ഹാ എന്താ അങ്ങ് ഈ വായിച്ചു കൂട്ടുന്നത്‌ അറിയില്ല്യച്ചാ എഴുന്നേറ്റു പോവ്‌ാ..... അല്ലാതെ അറിവില്ല്യാതെ കണ്ട് ഇങ്ങനെത്തെ ഓരോ പോഴാതരങ്ങള്‍ വായിച്ചാല്‍ ഞങ്ങള്‍ കുറച്ചു സംസ്കൃത പണ്ഡിതര്‍ക്ക് അത് പൊറുക്കാന്‍ സാധിച്ചുന്നു വരില്ല്യ. വേദാര്‍ഹനല്ലതാ ഭാഷാ കവ്യായിട്ടു കൂടി തങ്ങളെ ഇവടെ വായിക്കാന്‍ ഇരുതീത് പാവല്ലേ എങ്ങന്യെങ്ങിലും ജീവിച്ചോട്ടെന്നു കരുതീട്ടാ അപ്പൊ കുറച്ചുകൂടി ആത്മാര്തമായിട്ടു വായിക്കണം മനസിലാവുനുണ്ടോ പൂന്താനം നമ്പൂതിരിക്ക്.......?
ന്താ അവുടുന്നെ ഞാന്‍ വല്ല അവിവേകോം പറയുക ഇണ്ടായോ.. നിക്ക് അറിയില്ല്യാട്ടോ ആ ഗുരുവയുരപ്പന്‍ മനസില് അങ്ങനെ നിറഞ്ഞു നില്ക്കണ കാരണം എന്താ പറയണേന്നു നിക്ക് തന്നെ തോന്നനില്ല്യ എല്ലാം ന്‍റെ ഉണ്ണിക്കണ്ണന്‍ പരയിപ്പിക്കനതാന്നാ ഞാന്‍ നിരീക്കണേ . ഞാന്‍ വല്ല അവിവേകോം പറഞ്ഞുച്ചാ ശ്രീ ഗുരുവയുരപ്പനെ ഓര്‍ത്തു എന്നോട് ക്ഷമികണേ.
പറഞ്ഞു പൂന്താനം അക്ഷന്തവ്യമായ അപരാധം പറഞ്ഞു പധ്മാനഭോ മരപ്രഭു എന്നല്ല പധ്മനാഭോ അമരപ്രഭു എന്നാ വായിക്കേണ്ടത്..
അതെങ്ങന്യ ഇയാള്‍ക്ക് സംസ്കൃതത്തില്‍ വല്ല അറിവും ഉണ്ടോ നാച്ചാ അഹങ്കാരത്തിന് ഒട്ടും കുറവില്ല്യാതാനും ഞങ്ങള് കുറെ സംസ്കൃത പന്ധിതരായ ആഠൃ ബ്രാഹ്മണര്‍ ഇവടെ നില്‍ക്കുംപോഴാല്ലേ ഇയാള് വായില് തോന്നീത് ഒകെ വിളിച്ചുപറഞ്ഞു പണോം, പ്രശസ്തീം സംബാധിക്കണേ അതിന്റെ അഹന്കാരാ ഇയാള്‍ക്ക്.
തിരുമേനിമാരെല്ലരും ന്നോട് ക്ഷമിക്ക്യ ഞാന്‍ പറഞ്ഞില്ല്യെ ധെല്ലാം ന്നെക്കൊണ്ട് പരയിപ്പ്ക്കണേ ന്‍റെ കണ്ണനാ അല്ലാതെ നിക്ക് ഒരു അറിവും ഇല്ല്യ.
നിര്ത്‌ാ ഈ ഭോഷ്ക്ക് നിങ്ങളെക്കാള്‍ വല്ല്യ ഭക്തര ഞങ്ങള്‍ കുറെ കാലായി താന്‍ വല്ല്യ ഭക്തരാന്നു നടിച്ച് ആളുഒളെ പറ്റിക്കുന്നു. സ്വയം സംസാരിക്ക്യ, ചിരിക്ക്യ , കളിക്ക്യ , ന്ന ധെല്ലാം ഗുരുവായുരപ്പനോടനെന്നാ ഭാവം ആളുകളെ പറ്റിക്കാതെ ഇറങ്ങി പൂവ്‌ാ ഇവുടുന്നു.
ഭഗവാനെ എന്തേ അടിയനോടു ഇങ്ങനെ ചെയ്യുന്നു അങ്ങ് തോന്നിപ്പിച്ച പോല്ല്യല്ലേ അടിയന്‍ പറഞ്ഞുള്ളൂ പിന്നേം എന്തിനാ എന്നെ ഇങ്ങനെ ആള്‍ക്കൂട്ടത്തില്‍ മാധ്യമനക്കുന്നത് അതല്ല ന്നെ കളിയാക്കുന്നത് നിന്റെ വിനോദാണോ നനച്ചാ സാരല്ല്യ നിന്റെ സന്തോഷത്തിനു ഞാന്‍ എന്തും സഹിക്കാന്‍ തയ്യാറാ..
ന്‍റെ കൃഷ്ണാ ഉണ്ണിക്കണ്ണാ ഗുരുവായുരപ്പാ...........................................പൂന്താനത്തിന്റെ കണ്ണുനീര്‍ പ്രദക്ഷിണ വരിയില്‍ പതിച്ചു
പൊടുന്നനെ ശ്രീലക വാതില്‍ തുറന്നു , കുടമണികള്‍ മുഴങ്ങി അന്തരീക്ഷത്തില്‍ എങ്ങും കളഭത്തിന്റെയും , ചന്ദനതിന്റെയും സുഗന്ധം പരന്നു.. എങ്ങും ദേവസംഗീത വേണു നാദം.
''അമരപ്രഭുവും മരപ്രഭുവും ഞാന്‍ തന്നെ ''
ശ്രീ ഗുരുവയുരപന്റെ തിരു കല്‍പ്പന . ഹരേ ഗുരുവായുരപ്പാ ഞങ്ങളോട് ക്ഷമിക്കണേ അഹങ്കാരം കൊണ്ട് കാഴ്ച്ചശക്തി നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് പൂന്താനത്തിന്റെ ഭക്തി കാണന്‍ സാധിച്ചില്ല്യ ഭഗവാനെ ഭക്തവത്സലാ ഞങ്ങള്‍ക്ക് മാപ്പ് തരണേ....പൂന്താനത് നമ്പൂതിരി ഞങ്ങള്‍ക്ക് മാപ്പ് തന്നു അനുഗ്രഹിക്കണേ ഞങ്ങളുടെ അവിവേകം പൊറുക്കണേ......ബ്രാഹ്മണ ശ്രേഷ്ഠന്മ്മാര്‍ കാലില്‍ വീഴുന്നത് പൂന്താനം അറിഞ്ഞില്ല നിര്‍വികാരനായി നിറകണ്ണുകളോടെ ശ്രീലകത്തേക്ക് നോക്കി നിന്നു. ഭക്ത വത്സലനായ ഭഗവാന്റെ തിരുമുന്പില്‍ സഷ്ട്ടന്ഗം പ്രണമിച്ചു നിസ്വാര്‍ത്ഥ ഭക്തരെ ഒരിക്കലും ഭഗവാന്‍ കൈവേടിയില്ല . ഗദ്ഗദം കൊണ്ട് ശബ്ദം പുറത്തു വന്നില്ലെങ്കിലും അദ്ദേഹം മനസാ പാടി
'' ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായി ''

07/02/2017
05/02/2017
05/02/2017
05/02/2017

വേദവ്യാസമഹര്‍ഷി
____________________

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസമഹര്‍ഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസന്‍ എന്നാല്‍ വ്യസിയ്ക്കുനവന്‍ എന്നര്‍ത്ഥം. വേദത്തെ നാലാക്കി പകുത്തതിനാല്‍ വേദവ്യാസന്‍ എന്ന നാമം. സപ്തചിരഞ്ജീവികളില്‍ ഒരാളാണ് വേദവ്യാസന്‍ .

ജനനം
-----

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയില്‍ ജനിച്ചതാണ് കൃഷ്ണന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്‍. ഈ പേരു വരാന്‍ കാരണം ജനനം ഒരു ദ്വീപില്‍ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്‍തന്നെ വളര്‍ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

ഐതിഹ്യം
-----------

പുരാണങ്ങളില്‍ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് വേദവ്യാസന്‍. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്‍ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടന്‍ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്‍ഷങ്ങള്‍ക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള്‍ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന്‍ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്‍ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍നിന്നും ഒരു പുത്രന്‍ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകന്‍ എന്ന് നാമകരണം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം, വിവാഹിതനായ ശുകന്‍പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താല്‍ അവശനായ വ്യാസന്‍ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതന്‍ എന്ന പുത്രന്‍ പിറക്കുകയും ചെയ്തു.എന്നാല്‍ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രന്‍മാര്‍ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്‍മാരെല്ലാം മരണമടഞ്ഞു.ശപഥത്താല്‍ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന്‍ ഹസ്തിനപുരിയിലെത്തി വ്യാസനില്‍നിന്നും അംബിക, അംബാലിക എനിവര്‍ക്ക് ധൃതരാഷ്ട്രര്‍, പാണ്ഡു എന്നീ പുത്രന്‍മാര്‍ ജനിച്ചു.ഇവരില്‍നിന്ന് കൗരവരും പാണ്ഡവരും പിറന്നു.

05/02/2017
05/02/2017

നമസ്തേ ,

എല്ലാ കൂട്ടുകാർക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിനം ആശംസിക്കുന്നു.

ശ്വേതവരാഹ കൽപ്പം
വൈവസ്വത മന്വന്തരം(7)
28-മത്‌ ചതുർയുഗം
കലിയുഗം 5118
കൊല്ലവർഷം 1192
മകരം-23, കാർത്തിക
2017 ഫെബ്രുവരി 5 ഞായർ

ഇന്ന് പ്രദോഷം(25-01-2017)****************************************************എന്താണു പ്രദോഷം❓ പരമശിവൻ തന്റെ പത്നിയായ പാർ...
25/01/2017

ഇന്ന് പ്രദോഷം(25-01-2017)

****************************************************
എന്താണു പ്രദോഷം❓

പരമശിവൻ തന്റെ പത്നിയായ പാർവ്വതീദേവിയെ സുവർന്ന രത്ന പീഠത്തിൽ ഇരുത്തിയിട്ട്‌ ശിവൻ കൈലാസത്തിൽ താണ്ഡവമാടിയ ദിവസം ആണു ത്രയോദശി ദിവസം പ്രദോഷം ആയി ആചരിക്കുന്നതു. ഒരു മാസത്തിൽ വെളുത്തപക്ഷവും കറുത്ത പക്ഷത്തിലും കൂടി രണ്ടു പ്രദോഷം ആചരിക്കുന്നു രണ്ടും ഒരു പോലെ പ്രാധാന്യം ഉള്ളതാണു .സകല ദേവതകളും ദേവന്മാറും ഒപ്പം ബ്രഹ്മാവു സരസ്വതീ സമേതനായും വിഷ്ണു ലക്ഷ്മീ സമേതനായും കൈലാസത്തിൽ എത്തി ഭഗാന്റെ താണ്ഡവം അതിയായി ആസ്വദിച്ചു എന്നാണു വിശ്വാസം .അന്നേദിവസം പുലർച്ചെ എഴുനേറ്റു കുളികഴിഞ്ഞു ഭസ്മം ധരിച്ചു രുദ്രാക്ഷം കൊണ്ടു ഓം നമ: ശിവായ എന്ന മന്ത്രം ജപിചു ഭക്തിയോടെ ഒരിക്കൽ ആചരിച്ചു വൈകുന്നേരം ശിവക്ഷേത്രത്തിൽ പോയി പ്രദോഷാഭിഷേകം കണ്ടു തൊഴുതാൽ സകല വ്യാദിയും രോഗവും മാറി സകല സൗഭാഗ്യവും വന്നു ചേരും. അത്രയേറെ പുണ്യമുള്ള ദിനമാണു പ്രദോഷം.

Address

കാവുംഭാഗം തിരുവല്ല
Thiruvalla
689102

Opening Hours

Monday 6am - 10:30am
5pm - 8pm
Tuesday 6am - 10:30am
5pm - 8pm
Wednesday 6am - 10:30am
5pm - 8pm
Thursday 6am - 10:30am
5pm - 8pm
Friday 6am - 10:30am
5pm - 8pm
Saturday 6am - 10:30am
5pm - 8pm
Sunday 6am - 10:30am
5pm - 8pm

Telephone

914692603431

Website

Alerts

Be the first to know and let us send you an email when Erankavu Devi Temple Kavumbhagom ഏറങ്കാവ് ദേവി ക്ഷേത്രം കാവുംഭാഗം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category