യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രം പെരിങ്ങര,തിരുവല്ല

  • Home
  • India
  • Thiruvalla
  • യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രം പെരിങ്ങര,തിരുവല്ല

യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രം പെരിങ്ങര,തിരുവല്ല അതിപുരാതനകൊണ്ടും ആചാരവൈവിധ്യം കൊണ്ടും, ഉപദേവതകളില്ലാത്ത അപൂര്‍വ്വം ഗണപതി ക്ഷേത്രം.

അതിപുരാതനകൊണ്ടും ആചാരവൈവിധ്യം കൊണ്ടും വ്യത്യസ്ഥത പുലര്‍ത്തുന്ന ദേവസങ്കേതമാണ്‌ യമ്മര്‍കുളങ്ങര ശ്രീ മഹാഗണപതിക്ഷേത്രം. തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തെക്കാള്‍ പഴക്കം കല്‍പ്പിക്കുന്ന ഈ ക്ഷേത്രത്തെകുറിച്ച്‌ പ്രാചീനസംസ്‌കൃതകാവ്യങ്ങളിലും പൗരാണിക ശാസനങ്ങളിലും ഗൗരവമായി പ്രതിപാദിച്ചിട്ടുണ്ട്‌. അതിപ്രാചീനമായ ഈക്ഷേത്ര സങ്കേതവുമായി ബന്ധപ്പെട്ട നിരവധി വിശ്വാസപ്രമാണങ്ങളും നിലവിലുണ്ട്‌ .ഐശ്വര്യദായകമായ ഈ ദിവ്യഭൂമി

മുപ്പത്തിമുക്കോടിദേവതകളുടെ സമാഗമ സ്ഥാനമാണെന്നാണ്‌ പരമ്പരാഗത വിശ്വാസം. ഉപദേവതകളില്ലാത്ത അപൂര്‍വ്വം ഗണപതിക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഈ ക്ഷേത്രസങ്കേതം ശ്രീകോവിലിന്‌ കിഴക്കുഭാഗത്തായിട്ടുള്ള കുളമാണ്‌ ഏറ്റവും വലിയപ്രത്യേകത.ശില്‌പചാരുത കൊണ്ടും ആകാരഭംഗികൊണ്ടും ശ്രദ്ധേയമായ ചതുര്‍ബാഹുക്കളോടുകൂടിയ മഹാഗണപതി പ്രതിഷ്‌ഠ അത്യപൂര്‍വ്വമാണെന്നാണ്‌ പണ്ഡിതന്മാരുടെ അഭിപ്രായം. ശില്‌പരത്‌നകാരന്റെ ലക്ഷണശാസ്‌തങ്ങള്‍ ഒത്തിണങ്ങിയ വിഗ്രഹത്തിന്റെ കാലപ്പഴക്കം ഇതുവരെ നിര്‍ണയിക്കാനായിട്ടില്ല. വര്‍ഷങ്ങളോളം കാടുകയറിക്കിടന്ന്‌ ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിച്ച്‌ നിത്യ പൂജകല്‍ക്കായി സജ്ജമാക്കിയത്‌ യമ്മര്‍കുളങ്ങര ക്ഷേത്ര സമിതിയെന്ന രജിസ്‌ട്രേഡ്‌ സംഘടനയാണ്‌.സാമാന്യമായി തിരുവല്ല ദേശത്തിന്റെ ദേശരക്ഷകനായി കന്നിമൂല ഗണപതിയായി വാണരുളുന്ന മഹാതേജസ്സാണ്‌ യമ്മര്‍കുളങ്ങര ശ്രീ മഹാഗണപതി.ആശ്രയിച്ചെത്തുന്നവര്‍ക്ക്‌ അനുഗ്രഹ വര്‍ഷം തൂകുന്ന വിഘ്‌നനിവാരണനായ മഹാഗണപതി ഒരേസമയം ക്ഷിപ്ര പ്രസാദിയും തീക്ഷ്‌ണ ചൈതന്യത്തോടുകൂടിയതുമാണ്‌. തിരുപന്ത മഹോത്സവമാണ്‌ ഇവിടുത്തെ പ്രധാന ഉത്സവം. തിരുവല്ലാ ദേശത്തെ പ്രധാന ഉത്സവമായ ഉത്ര ശ്രീബലി മഹോത്സവത്തോടനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളില്‍ നിന്നും ആറാട്ടിനായി എത്തുന്ന ശ്രീവല്ലഭേശന്റെ സഹോദരിമാരായ ആലന്തുരുത്തി,പടപ്പാട്‌, കരുനാട്ടുകാവ്‌ ഭഗവതിമാര്‍ക്ക്‌ സ്വീകരണമാണ്‌ പ്രധാന ചടങ്ങ്‌. പന്തങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തുന്ന ഭഗവതിമാര്‍ ജീവിത കളിക്കും ആറാട്ടിന്‌ ശേഷമാണ്‌ തിരികെപോകുന്നത.ഇവര്‍ മൂന്നുപേരും ഒരുമിച്ചെത്തുന്ന യമ്മര്‍കുളങ്ങര തിരുപന്തം മഹോത്സവം വളരെ പ്രശസ്‌തമാണ്‌.വിനായക ചതുര്‍ത്ഥി,മണ്ഡലചിറപ്പ്‌ ,ആഴിപൂജ,കര്‍പ്പൂരാഴി തുടങ്ങയവയാണ്‌ മറ്റ്‌ വിശേഷ ഉത്സവങ്ങള്‍. തിരുപന്തമഹോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന മഹാഗജപൂജയാണ്‌ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌.സര്‍വ്വാഭരണ വിഭൂഷിതനായ ഗജരാജനിലേക്ക്‌ ഗണേശ ചൈതന്യം ആവാഹിച്ച്‌ താന്ത്രിക വിധി പ്രകാരം പൂജിക്കപ്പെടുന്ന ആചാരമാണിത്‌. കേരളത്തിലെ തലയെടുപ്പുള്ള ഗജരാജാക്കന്മാരില്‍ ഒട്ടുമിക്കവരും യമ്മര്‍കുളങ്ങരയില്‍ എത്താന്‍ ഭാഗ്യം ലഭിച്ചവരാണ്‌..മോദകം,ധാര,ഗണപതി ഹോമം, ഗണപതിപ്രാതല്‍,ഉണ്ണിയപ്പം,കദളിപ്പഴം,കറുകമാല എന്നിവയാണ്‌ മറ്റ്‌ പ്രധാന വഴിപാടുകള്‍. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ച കാവുംഭാഗത്ത്‌ എത്തുക. അവിടെ നിന്ന്‌ പെരിങ്ങര റോഡുവഴി ക്ഷേത്രത്തിലെത്തിച്ചേരാം.

06/04/2025

🪷 *തിരു: ആലംതുരുത്തി മഹാമായ, പടപ്പാട് അമ്മ, കരുനാട്ടുകാവ് ഭഗവതിമാർക്ക് ഇന്ന് യമ്മർകുളങ്ങര തിരുപന്തവും* *തിരു:ആറാട്ടും* 🪷ചിത്രം: അതുല്‍ എസ് കുമാര്‍

ഇന്ന് യമ്മർകുളങ്ങര തിരുപ്പന്തം.
06/04/2025

ഇന്ന് യമ്മർകുളങ്ങര തിരുപ്പന്തം.

25/01/2025
ഓം ശ്രീവല്ലഭായ നമ: തിരുവല്ല ശ്രീവല്ലഭ @സ്വാമിയുടെ സ്വർണ്ണ ധ്വജത്തിനു ഒരുക്കിയ തേക്കു മരം "തൈലാധിവാസം" ചെയ്യുവാനുള്ള എണ്ണ...
21/04/2024

ഓം ശ്രീവല്ലഭായ നമ:
തിരുവല്ല ശ്രീവല്ലഭ @സ്വാമിയുടെ സ്വർണ്ണ ധ്വജത്തിനു ഒരുക്കിയ തേക്കു മരം "തൈലാധിവാസം" ചെയ്യുവാനുള്ള എണ്ണത്തോണിയുടെ നിർമാണം പൂർത്തിയായി.

തിരുവുത്സവം 2024 2024 മാർച്ച് 17, ഞായർ മുതൽ 2024 മാർച്ച് 25, തിങ്കൾ വരെഉത്സവം കൊടിയേറി കഴിഞ്ഞാൽ എല്ലാ ദിവസവും ആറാട്ടുകളു...
15/03/2024

തിരുവുത്സവം 2024
2024 മാർച്ച് 17, ഞായർ മുതൽ 2024 മാർച്ച് 25, തിങ്കൾ വരെ

ഉത്സവം കൊടിയേറി കഴിഞ്ഞാൽ എല്ലാ ദിവസവും ആറാട്ടുകളുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുഃ ആലംതുരുത്തി ഭഗവതി ക്ഷേത്രം. ഉത്സവം കൊടിയേറി രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ ഭഗവതിക്ക് തിരുവല്ല ദേശത്തിലെ വിവിധ കരകളിൽ ആറാട്ടുകൾ ഉണ്ട്. ഇവയെല്ലാം കുണ്ഡലിനി യോഗാശാസ്ത്രത്തിലെ ഏഴു ചക്രങ്ങൾക്ക് തുല്യമാണ് എന്നാണ് പണ്ഡിതമതം. ആറു കരകളിൽ ആറാടി അവസാനം യോഗാപുരുഷനായ ശ്രീവല്ലഭ പെരുമാളിന്റെ സന്നിധിയിൽ (സഹസ്രാരചക്രം) എത്തി പരാവാസുദേവനിൽ ലയിക്കുന്നു..

മഹാമായ ശരണം🙏

*തിരുവല്ലാഴപ്പന്റെ തിരു ആറാട്ട്*
22/02/2024

*തിരുവല്ലാഴപ്പന്റെ തിരു ആറാട്ട്*

നാണംകെട്ട കാഴ്ച.....  ആത്മാഭിമാനമുള്ള ഒരു ഭക്തനും ഇത് കണ്ട് നിക്കാൻ സാധിക്കില്ല... കാരണം എന്തുമായിക്കോട്ടെ.... ദേശദേവനെ ...
19/02/2024

നാണംകെട്ട കാഴ്ച..... ആത്മാഭിമാനമുള്ള ഒരു ഭക്തനും ഇത് കണ്ട് നിക്കാൻ സാധിക്കില്ല... കാരണം എന്തുമായിക്കോട്ടെ.... ദേശദേവനെ കാലൊടിഞ്ഞ മേശപ്പുറത്ത് എഴുന്നള്ളിക്കേണ്ട ദുരവസ്ഥക്ക് കാലം കണക്ക് ചോദിക്കും... ആറാട്ടിനു പോലും ആനയെ ദേവസ്വം അനുവദിച്ചിട്ടില്ല.....

തിരുവല്ലഭപുരി ഇനി ഉത്സവലഹരിയിൽ... പത്ത് ദിവസം നീണ്ട് നിൽക്കുന്ന തിരുവുത്സവത്തിന് ഇന്ന് കൊടിയേറി🪷🙏🏻 ശ്രീവല്ലഭജയം
13/02/2024

തിരുവല്ലഭപുരി ഇനി ഉത്സവലഹരിയിൽ... പത്ത് ദിവസം നീണ്ട് നിൽക്കുന്ന തിരുവുത്സവത്തിന് ഇന്ന് കൊടിയേറി🪷🙏🏻
ശ്രീവല്ലഭജയം

Address

Yammarkulangara Sree Mahaganapathy Kshethram, Peringara P O
Thiruvalla
689108

Opening Hours

Monday 5:30am - 9:30am
5pm - 7pm
Tuesday 5:30am - 9:30am
5pm - 7pm
Wednesday 5:30am - 9:30am
5pm - 7pm
Thursday 5:30am - 9:30am
5pm - 7pm
Friday 5:30am - 9:30am
5pm - 7pm
Saturday 5:30am - 9:30am
5pm - 7pm
Sunday 5:30am - 9:30am
5pm - 7pm

Telephone

+919656775995

Website

Alerts

Be the first to know and let us send you an email when യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രം പെരിങ്ങര,തിരുവല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രം പെരിങ്ങര,തിരുവല്ല:

Share

Category