05/06/2026
ഒരു തൈ നടാം
ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി
ഒരു തൈ നടാം നാളത്തെ ലോകത്തിനുവേണ്ടി.
ഇതു പ്രാണവായുവിനായ് നടുന്നു
ഇതു നല്ല മഴയ്ക്കായി മാത്രം നടുന്നു
ഇതു മണ്ണൊലിക്കാതിരിക്കാൻ നടുന്നു
ഇതു വരും തലമുറയ്ക്കായ് നടുന്നു.
വേനൽ കടുത്തുരുകും വഴിയോരങ്ങളിൽ
തണലായി മാറാൻ ഇതൊന്നു മാത്രം
പൂത്തുലഞ്ഞുലയുന്ന വനഭംഗി തൻ
പുതു ലോകം തീർക്കാൻ ഇതൊന്നു മാത്രം.
ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി
ഒരു തൈ നടാം നാളത്തെ ലോകത്തിനുവേണ്ടി.
(ഒ. എൻ. വി. കുറുപ്പ്)
ഏവർക്കും പരിസ്ഥിതി ദിനാശംസകൾ......❤️