Mgm Sunday School Youth Movement

Mgm Sunday School Youth Movement Mgm Sunday School Youth Movement is an association of the younger generation which runs under the parish niranam church Founded in AD 54, by St. St. Mary.

Mgm Sunday School Youth Movement is an association of the younger generation which runs under the parish niranam church
Niranam Pally, is a parish under the Malankara Orthodox Church. Thomas (Mar Thoma Sleeha), the Apostle of Jesus Christ. Niranam Church has a rich history of being the symbol of Christian faith in Kerala and a citadel of Orthodox Christianity since its inception in AD 54 by St Tho

mas, one of the twelve apostles of Jesus Christ. St Thomas reached Kerala in AD 52 and started preaching the gospel. He founded 8 churches, which are called 'Ezhara Pallikal', meaning seven and half churches. Thomas who had great respect for the Holy Virgin, named all these churches after St. At Niranam, St. Thomas baptised many people and ordained people with social eminence as priests, to administer the church.

അഭിനന്ദനങ്ങൾ …..🎉🎊കേരള സംസ്‌ഥാന സ്‌കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ വെള്ളി മെഡൽ നേടിയ കുമാരി ദാനിയ ദാനിയേൽ നമ്മുടെ ഇടവകയു...
12/11/2024

അഭിനന്ദനങ്ങൾ …..🎉🎊

കേരള സംസ്‌ഥാന സ്‌കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ വെള്ളി മെഡൽ നേടിയ കുമാരി ദാനിയ ദാനിയേൽ നമ്മുടെ ഇടവകയുടെ എം. ജി. എം. വളഞ്ഞവട്ടം പ്രാർത്ഥനാമുറിയിൽ മട്ടയ്ക്കൽ കാരിക്കോട്ട് വീട്ടിൽ അഡ്വക്കേറ്റ് ദാനിയേൽ തോമസ്ൻ്റെയും ശ്രീമതി. ഗ്രീന കോശിയുടെയും മകളാണ്.

എം ജി എം സൺ‌ഡേ സ്‌കൂളിൽ 03 -11-2024 ല്‍ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനു കൊടിയേറി
04/11/2024

എം ജി എം സൺ‌ഡേ സ്‌കൂളിൽ
03 -11-2024 ല്‍ പരിശുദ്ധ പരുമല
കൊച്ചു തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനു കൊടിയേറി

21/12/2023

AD - 54 ൽ വി.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിവിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ 1951 ാമത് രക്തസാക്ഷിത്വ പെര....

15/12/2023

നിരണം പള്ളി പെരുന്നാൾ💐🎉🥳🎆

22/11/2023

AD 54- ൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതവും ആഗോള മാർത്തോമൻ തീർത്ഥാടനകേന്ദ്രവും, പരിശുദ്ധന്റെ തിരുശേഷിപ്പിടം സ്ഥിതി ചെയ്യുന്നതുമായ നിരണം പള്ളിയിലെ❤️

വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ
1951-മത് ഓർമ്മപെരുന്നാൾ🤩⚡

💥✨നിരണം പള്ളി പെരുന്നാൾ 2023🔥🤩

2023 December 20, 21
www.niranamchurch.com

നിരണം വലിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മർത്തോമ്മൻ വിദ്യാപീഠം സ്കൂളിന്റെ മാനേജരായി  *ശ്രി.എബ്രഹാം വർഗീസ് (എബി നിലവറയിൽ )* തി...
23/07/2023

നിരണം വലിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മർത്തോമ്മൻ വിദ്യാപീഠം സ്കൂളിന്റെ മാനേജരായി *ശ്രി.എബ്രഹാം വർഗീസ് (എബി നിലവറയിൽ )* തിരഞ്ഞെടുക്കപ്പെട്ടു....
Aby Varghese

മണിപ്പൂരിലെ ക്രിസ്താനികൾക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെ നടത്തുന്ന കലാപങ്ങൾക്കും 200ലധികം പള്ളികൾ നശിപ്പിച്ചതിനെതിരെയും ...
16/07/2023

മണിപ്പൂരിലെ ക്രിസ്താനികൾക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെ നടത്തുന്ന കലാപങ്ങൾക്കും 200ലധികം പള്ളികൾ നശിപ്പിച്ചതിനെതിരെയും ഈ അതിക്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും നിരണം വലിയ പള്ളി ഇടവകയുടെ എം.ജി എം.സൺഡേ സ്കൂളിലെ പാണം തോട്ടിൽ ഭാഗം പ്രാർത്ഥനാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ജ്വാല. തുടർന്ന് പീഠനം അനുഭവിക്കുന്ന മണിപ്പൂരിലെ ജനതയോടുള്ള ഐക്യദാർഡ്യ സമ്മേളനത്തിൽ ശ്രീ.KT. എബ്രഹാം കാട്ടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് തോമസ്, എബഹാം വർഗീസ്, തോമസ് കാട്ടുപറമ്പിൽ , ഡോ.കെ.ഐസക്ക് കടവിൽ , തോമസ് കാട്ടുപറമ്പിൽ, പി. തോമസ് വർഗീസ, (ബ്രദർ തോമസ് ജോൺ , ഈപ്പൻ ജേക്കബ്, എം.ബി. എബ്രഹാം എന്നിവർ പ്രസംഗിച്ചു.

06/06/2023

Sleeba Paul writes

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച വിവരം അറിഞ്ഞു കാണുമല്ലോ. ആ ഇരുപതു വയസ്സുകാരിക്ക് ആദരാഞ്ജലികൾ.

പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളാണ് വിദ്യാർത്ഥിനിയുടെ സഹപാഠികൾ ഇന്ന് മാധ്യമങ്ങളോട് പങ്കുവെച്ചത്.

1. ലാബിൽ നിന്ന് HOD റൂമിലേക്ക് വിളിപ്പിച്ച വിദ്യാർത്ഥിനി തിരിച്ചു വന്നത് വളരെ അസ്വസ്ഥയായാണ്. "എനിക്ക് മടുത്തു. മരിച്ചാൽ മതി" എന്ന് വിദ്യാർത്ഥിനി കൂട്ടുകാരോട് പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാൻ പാകത്തിന് ആ മുറിയിൽ എന്താണ് നടന്നത്?

2. ആശുപത്രിയിൽ ചെന്നപ്പോൾ കുട്ടി കുഴഞ്ഞു വീണു എന്നാണ് വാർഡൻ, സിസ്റ്റർ മായ, ഫാദർ ജിൻസ് എന്നിവർ ചേർന്ന് ഡോക്ടറെയും മറ്റും ധരിപ്പിച്ചത്. എന്തിനായിരുന്നു അങ്ങനൊരു കള്ളം പറഞ്ഞത് ?

3. ആ കള്ളം കാരണം ആ കുട്ടിക്ക് ലഭിക്കേണ്ടിയിരുന്ന ചികിത്സ വൈകി. അങ്ങനയെങ്കിൽ ഇത് നരഹത്യ തന്നെയല്ലേ?

4. "ചാകാൻ പോകുകയാണെന്ന് പറഞ്ഞിട്ട് നിങ്ങൾ കൂട്ടുകാർ എന്തുകൊണ്ട് കൂടെ ഇരുന്നില്ല. അതുകൊണ്ട് നിങ്ങളാണ് ഈ ദുരന്തത്തിന് ഉത്തരവാദികൾ" എന്ന് കുട്ടികളോട് ഇന്ന് രാവിലെ ക്‌ളാസിൽ വെച്ച് കുറ്റപ്പെടുത്തിയ അധ്യാപികമാരായ അഞ്ജന, ആര്യ എന്നിവർ വാസ്‌തവത്തിൽ ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നത്?

5. മുൻപ് സ്കൂൾ മാനേജരോട് അധ്യാപകരുടെ ഭാഗത്തു നിന്നുള്ള പല മോശമായ പെരുമാറ്റങ്ങളും (പ്രത്യേകിച്ച് ഈ വിഷയത്തിൽ പ്രതിസ്ഥാനത്തു കുട്ടികൾ ആരോപിക്കുന്ന സിസ്റ്റർ മായക്ക് എതിരെ) റിപ്പോർട്ട് ചെയ്തിട്ടും എന്തുകൊണ്ട് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല?

6. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ, മരിച്ച വിദ്യാർത്ഥിനിയുടെ കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ മൊഴിയെടുക്കാൻ പോലീസ് വൈകുന്നത് എന്തുകൊണ്ടാണ്?

7. വെള്ളിയാഴ്ച ഒരു വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്യുന്നു. തിങ്കളാഴ്ച ഒന്നും സംഭവിക്കാത്ത പോലെ ക്‌ളാസ്സ് നടത്തുന്ന രീതിക്ക് ആ വിഷയത്തെ അത്രമേൽ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ടാണ്?

8. ഹോസ്റ്റലിൽ വെച്ച് അച്ചന്മാർ കുട്ടികളെ തെറി വിളിക്കുന്നതിന്റെ ഔചിത്യമെന്താണ്? റെഡ് സ്ട്രീറ്റ് എന്ന് വിളിച്ചും "SLUT SHAME" ചെയ്തും പച്ചത്തെറി വിളിച്ചും ഇന്റെർണൽ പരീക്ഷക്ക് മാർക്ക് കുറച്ചും ലാബ് പരീക്ഷ തോല്പിച്ചുമാണ് അച്ചടക്കം പഠിപ്പിക്കേണ്ടതെന്ന ബോധ്യം എങ്ങിനെയാണ് മാനേജ്മെന്റിനും അദ്ധ്യാപകർക്കും ഉണ്ടായത് ?

9. കൃത്യമായ നടപടിയില്ലാതെ ഫോൺ വാങ്ങി വെക്കാനും പ്രൈവറ്റ് ചാറ്റ് വായിക്കാനും പോലീസിനു അധികാരമില്ലാത്ത ഈ നാട്ടിൽ, അമൽ ജ്യോതിയിലെ മാനേജ്മെന്റിനും ജോസ്ലിൻ പോലുള്ള അദ്ധ്യാപകർക്കും ആരാണ് ഇതിനെല്ലാം അധികാരം കൊടുക്കുന്നത് ?

10. രാത്രി പതിനൊന്നുമണിക്ക് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു വിളിക്കാൻ മാത്രം ഈ മരണത്തിൽ എന്താണ് മാനേജ്മെന്റിന് ഇത്ര മറക്കാനുള്ളത്?

11. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് എന്തുകൊണ്ടാണ് കുട്ടികൾക്ക് ഒരു വിശദീകരണം ലഭിക്കാത്തത് ?

12. അനുശോചന യോഗത്തിൽ വളരെ ലാഘവത്തോടെ കോളേജ് മാനേജർ "നിങ്ങൾക്ക് ആ മരിച്ച കുട്ടിയോട് സ്നേഹമുണ്ടെങ്കിൽ ഇങ്ങനെ മാനേജ്മെന്റിനെ ചോദ്യം ചെയ്യുകയാണോ വേണ്ടത്? നിങ്ങൾക്ക് മാന്യതയുണ്ടോ?" എന്നൊക്കെ ചോദിച്ചതിന്റെ യുക്തിയെന്താണ് ? ആ സ്ഥാപനത്തിലെ വിദ്യാർത്ഥിനി മരണപെടുമ്പോൾ മറ്റാരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്?

ഇനി പൊതുവിലുള്ള കുറച്ചു ചോദ്യങ്ങൾ

1. ഒരു പ്രൊഫഷണൽ കോളജ് തലപ്പത്തു ഇരിക്കാനും കുട്ടികളുമായി വിനിമയം നടത്താനുമെല്ലാം കത്തോലിക്കാ പൗരോഹിത്യത്തിന് അവസരമുണ്ടാകുന്നത് എങ്ങിനെയാണ് ? സഭയുടെ സ്ഥാപനമാണ് എന്നതാണോ അർഹത? ഇത്രയും പരാതികളുടെ അടിസ്ഥാനത്തിൽ സിസ്റ്റർ മായ, കോളേജ് മാനേജർ എന്നിവരുടെ വിദ്യാഭ്യാസ യോഗ്യത, ഈ ജോലിയിൽ അവർക്കുള്ള പ്രവൃത്തിപരിചയം, മുൻപ് ഇവർക്ക് നേരെ ഉയർന്ന പരാതികൾ എന്നിവ ചർച്ച ചെയ്യപ്പെടേണ്ടതില്ലേ?

2. ഇത്രയും ലാഘവത്തോടെ ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യ കൈകാര്യം ചെയ്യാനുള്ള ധൈര്യം ഇവർക്ക് എവിടെനിന്നാണ് ലഭിക്കുന്നത്? ഈ മരണത്തോടെ കാര്യങ്ങൾ വെളിച്ചത്ത് വന്നില്ലായിരുന്നെങ്കിൽ വൈദികരുടെ "ബ്രഹ്മചര്യ സാഹസങ്ങൾ" കണക്ക് ഇതും തുടർ കഥയാകുമായിരുന്നില്ലേ ?

3. മിക്ക ക്രിസ്ത്യൻ മാനേജ്‌മന്റ് സ്ഥാപനങ്ങളിലും ഇതും ഇതിലപ്പുറവുമാണ് നടക്കുന്നതെന്നുള്ള പരാതി രൂക്ഷമാണ്. ഇതിൽ ഒരന്വേഷണം ആവശ്യമില്ലേ?

4. 2023ൽ മൊബൈൽ ഫോൺ നിരോധിച്ചു പഠന നിലവാരം ഉയർത്താൻ കഴിയുമെന്ന് വിചാരിക്കുന്നതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടേണ്ടതില്ലേ?

പത്തുകൊല്ലം മുൻപ് ഇതേ കോളേജിൽ പഠിച്ച അടുത്ത ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ "പത്തു കൊല്ലം കഴിഞ്ഞിട്ടും അമൽ ജ്യോതിക്ക് ഒരു മാറ്റവും ഇല്ലല്ലോ" എന്നായിരുന്നു ആദ്യത്തെ വാചകം.

പഠിക്കുന്ന കോളേജ് വെറുത്തു പഠിക്കേണ്ടി വരുന്ന കുട്ടികൾക്ക് ഐക്യദാർഢ്യം.

കൃത്യമായ ചോദ്യങ്ങൾ ധൈര്യത്തോടെ നിന്ന് ചോദിക്കുന്ന കുട്ടികൾക്ക് ഐക്യദാർഢ്യം.

ഭരണകൂട കൊലയാളികൾ തുലയട്ടെ.

- സ്ലീബ പോൾ

06/12/2022

Address

Valanjavattom
Thiruvalla
689104

Alerts

Be the first to know and let us send you an email when Mgm Sunday School Youth Movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share