Chamundeswari Temple

Chamundeswari Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chamundeswari Temple, Hindu temple, Thiruvalla, Thiruvalla.

റാഞ്ചിയിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള കുന്നിന്മേൽ സ്ഥിതി ചെയ്യുന്ന ഗുമ്ല എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലേക്കാണ് ക...
12/05/2024

റാഞ്ചിയിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള കുന്നിന്മേൽ സ്ഥിതി ചെയ്യുന്ന ഗുമ്ല എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലേക്കാണ് കള്ളന്മാരുടെ ആ ചെറു സംഘം ലക്ഷ്യം വെച്ചത്.. തംഗിനാഥ് ധാമിലെ പരശു കൈകലാക്കുക എന്ന ഉദേശത്തോടെയായിരുന്നു അന്ന് ആ കള്ളന്മാർ ക്ഷേത്രത്തിലെത്തിയത്....

തോൾസഞ്ചികളിൽ നിന്നും മണ്ണിലുറപ്പിച്ച് പ്രതിഷ്ഠിച്ചിരിക്കുന്ന ആ പരശു ഇളക്കിയെടുത്ത് കൊണ്ടുപോകുവാൻ സഹായിക്കുന്ന ആയുധങ്ങൾ അവർ പുറത്തെടുത്തു.... ചുറ്റിനോ ആരുമില്ല, ക്ഷേത്രമാണെങ്കിലോ തുറസ്സായ ഭാഗത്താണ് ഉള്ളതും..അവർ അപഹരിക്കാൻ പോകുന്ന മഴുവിൻ്റെ പ്രാധാന്യം, വിശുദ്ധി എന്തെന്നവർക്ക് വ്യക്തമായി അറിയാമായിരുന്നു...രാത്രിയിലെ മിന്നലിൻ്റെ വെട്ടത്തിൽ തെളിഞ്ഞ പരശുവിൻ്റെ മുന്നിൽ നിന്ന് കള്ളന്മാമാരിൽ ഒരാൾ അത് തിരിച്ചറിഞ്ഞു..

'സാക്ഷാൽ പരശുരാമൻ്റെ മഴു....'

കൂട്ടത്തിലെ ഏതോ വിവരദോഷി പരശു കൈക്കലാക്കുന്നതിൻ്റെ ആവേശത്തിൽ,അത് വലിച്ച് ഇളക്കുന്നതിൻ്റെ കൂട്ടത്തിൽ മഴുവിൻ്റെ മുകൾ ഭാഗത്തിന് കേട് വരുത്തി.. പരശു രണ്ടായി..പെട്ടെന്നായിരുന്നു അന്തരീക്ഷം മാറിയത്...പതിവില്ലാത്ത തരം കാറ്റും, അത്ര പരിചയമില്ലാത്ത ശബ്ദങ്ങളും, കലി പൂണ്ട് നിൽക്കുന്ന പ്രകൃതിയും വേഗം കളം കൈക്കലാക്കി...മഴുവും എടുത്ത് വേഗം അവിടെ നിന്ന് കടക്കാൻ, വന്നവരിൽ ചിലർ ശ്രമിച്ചുവെങ്കിലും അതൊന്ന് അനക്കുവാൻ പോലും കഴിഞ്ഞില്ല....പേടിച്ചരണ്ട സംഘം അതിവേഗം തന്നെ സ്ഥലം കാലിയാക്കി..പോകെ പോകെ മഴു കൊണ്ട് പോകാൻ വന്ന സംഘത്തിലെ ഓരോ കള്ളനും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടുകൊണ്ടെയിരുന്നു...ഓരോന്ന് ഓരോന്നായി....

സീതാദേവിയെ സ്വന്തമാക്കാൻ വൈഷ്ണചാപം ഭേദിച്ച ശ്രീരാമന് എതിരെ,മഹാവിഷ്ണുവിൻ്റെ അവതാരമാണ് എന്നറിയാതെ യുദ്ധം ചെയ്തതിൽ പശ്ചാത്തപ്പിചാണ് പരശുരാമൻ തുംഗിനാഥ് ക്ഷേത്രത്തിൽ എത്തുന്നത്...ക്ഷേത്രത്തിലെ പ്രധാന ദേവൻ പരശുരാമൻ്റെ ഗുരുവായ മഹാദേവനായിരുന്നു... പ്രയാശ്ചിത്തത്തിന് മുന്നോടിയായി പരശുരാമൻ തൻ്റെ ഗുരുവിൻ്റെ മുന്നിൽ ഈ മഴു സമർപ്പിക്കുകയും എങ്ങോട്ടോ നടന്നകലുകയും ചെയ്തു എന്നാണ് ഐതിഹ്യം....

1989ൽ ആർക്കിയോളജിക്കൽ സർവേ ഈ പ്രദേശത്ത് ഒരു ഖനനം നടത്തിയിരുന്നു...അപൂർവങ്ങളായ വൈരങ്ങൾ പതിപ്പിച്ച ഒരു കിരീടവും അനേകം സ്വർണാഭരണങ്ങളും മറ്റും സംഘത്തിന് കിട്ടിയെങ്കിലും പെട്ടന്നൊരു ദിവസം അഞ്ജാതമായ കാരണങ്ങൾ കൊണ്ട് ഖനനം നിർത്തി അവർ മടങ്ങുകയായിരുന്നു....

ക്ഷേത്രത്തിൽ ഇന്നും പരശുരാമൻ്റെ മഴുവുണ്ട്...ശ്രീകോവിലോ മറ്റൊരു സംരക്ഷണമോ ഇതിന് നൽകിയിട്ടില്ല..."രാമൻ്റെ മഴു രാമന് മാത്രമേ കൊണ്ട് പോകാൻ കഴിയൂ" എന്നാണ് ഗ്രാമ വാസികളുടെ വിശ്വാസം... ഈ കാലമത്രയും തുറന്ന സ്ഥലത്ത്,ഇക്കണ്ട കാറ്റും മഴയും വെയിലും ഏറ്റു കിടന്നിട്ട് കൂടിയും ഈ മഴുവിൻ്റെ ചെറിയൊരു ഭാഗം പോലും തുരുമ്പടിച്ചിട്ടില്ല എന്നത് അൽഭുതകരമായ പ്രതിഭാസമാണ്....

കലിയുഗത്തിലെ കലിയുടെ പരിപൂർണമായ മേധാവിത്വത്തിൽ,ദുഷ്ടൻ്റെയും ക്രൂരൻ്റെയും നീതി നടപ്പാകുന്ന ലോക ക്രമത്തിൽ മഹാവിഷ്ണുവിൻ്റെ അവസാനത്തെ അവതാരമായ കൽക്കി അവതരിക്കും എന്നാണ് വയ്പ്പ്....കൽക്കി പുരാണപ്രകാരം, കൽക്കിക്ക് ആയോധന കലകളും അഭ്യാസങ്ങളും ഒക്കെ പരിശീലിപ്പിച്ച് ഗുരുവാകേണ്ടത് പരശുരാമനാണ്....അതുവരെ മഹേന്ദ്ര പർവ്വതത്തിലെ നിഗൂഢമായ ഏതോ സ്ഥലത്താണ് ആ ചിരഞ്ജീവിയുടെ വാസം...
സത്യയുഗത്തിൽ നിന്ന് ദ്വാപരയുഗം വരെ ഇതിഹാസങ്ങൾക്ക് സാക്ഷിയായ ആ മഴു ഇനി കലിയുഗത്തിലെ കർമ്മത്തിന് വേണ്ടി ആ ഗ്രാമത്തിലേക്കുള്ള പരശുരാമൻ്റെ വരവും കാത്ത് പ്രകൃതിയൊരുക്കിയ സംരക്ഷണവും ലഭിച്ച് കാത്തിരിക്കുന്നുണ്ട്.....

പരശുരാമ ജയന്തി ആശംസകൾ

(തുംഗി നാഥ് ധാമിലേ പരശുരാമൻ്റെ പരശു)

✍🏻prem shylesh

അമ്മേ കൊടുങ്ങല്ലൂരമ്മേ ശരണംഅമ്മേ ഭഗവതി നാരായണീ  ഗൗരി ആനന്ദതേ ദേവി  കൈതൊഴുന്നേ൯ആര്യേഭഗവതി  ദേവി  സരസ്വതി  ആദികാ൪ത്യായനി ക...
07/01/2022

അമ്മേ കൊടുങ്ങല്ലൂരമ്മേ ശരണം

അമ്മേ ഭഗവതി നാരായണീ ഗൗരി
ആനന്ദതേ ദേവി കൈതൊഴുന്നേ൯
ആര്യേഭഗവതി ദേവി സരസ്വതി
ആദികാ൪ത്യായനി കൈതൊഴുന്നേ൯
ശ്രീ കൊടുങ്ങല്ലൂരിൽ വാണെഴും അംബികേ
ആനന്ദതേ ദേവി കൈതൊഴുന്നേ൯

കുടജാദ്രിയും ശങ്കരപീഠവുംസഞ്ചാരയോഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാ...
28/08/2020

കുടജാദ്രിയും ശങ്കരപീഠവും

സഞ്ചാരയോഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ താണ്ടി, ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംബൂവായി തീർത്തിട്ടുള്ളതാണെന്നാണ് ഐതീഹ്യം.
ശ്രീ ശങ്കരന്റെ തപോശക്തിയിൽ പ്രസന്നയായ ദേവി ഇവിടെയാണ് അദ്ദെഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുതെന്നാണ് പറയപ്പെടുന്നത്. ആഗ്രഹങ്ങൾ അരുളി ചെയ്യുവാൻ കല്പ്പിച്ച ദേവിയോട് ശ്രീ ശങ്കരൻ ഒരേ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടുവത്രെ.
ലോകനൻമക്കായി ദേവി ഇവിടം വിട്ടു തന്നോടൊപ്പം വരണമെന്നും ദേവീ ചൈതന്യം ലോകനന്മക്കായി ഉപകാരയോഗ്യമാക്കണമെന്നും….
അത് സമ്മതിച്ച ദേവി ഒരു കാര്യം ശ്രീ ശങ്കരനോട് വ്യക്തമാക്കിയത്രേ.
അതിപ്രകാരം ആകുന്നു…..
കൂടെ ചെല്ലാം, പക്ഷെ തിരിഞ്ഞു നോക്കരരുത്!
ഏതെങ്കിലും കാരണവശാൽ തിരിഞ്ഞു നോക്കിയാൽ പിന്നീട് അവിടെ നിന്നും ഒരടിപോലും താൻ മുന്നോട്ടു വരില്ല എന്നും; അവിടെ തന്നെ കുടികൊള്ളും എന്നും ദേവി കൽപ്പിച്ചു.
സമ്മതം മൂളിയ ശ്രീ ശങ്കരൻ മുന്നോട്ടു നടക്കുകയും പിന്നിൽ ചിലങ്കയുടെ ശബ്ദത്തോടു കൂടി ദേവിയും സഞ്ചാരം ആരംഭിച്ചു.
ഏറെ നേരം ദേവിയുടെ ചിലങ്കയുടെ ശബ്ദം പുറകിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശങ്കരന് പെട്ടെന്ന് അത് നിലച്ചത് പോലെ തോന്നി. എങ്കിലും ദേവിയുടെ വാക്കുകളെ മാനിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ബഹുദൂരം പിന്നെയും താണ്ടി….
എന്നാൽ ഏറെ നേരം കഴിഞ്ഞും ചിലങ്കയുടെ ശബ്ദം കേൾക്കാതായപ്പോൾ ശ്രീ ശങ്കരന് നേരിയൊരു സംശയമുണ്ടായിയെന്നും സംശയ നിവാരണത്തിനായി തിരിഞ്ഞു നോക്കിയെന്നും പറയപ്പെടുന്നു.
ദേവിയുടെ നിബന്ധനയിൽ ഭംഗം വരുത്തിയതിനാൽ തുടർന്ന് ശ്രീ ശങ്കരനോടോത്ത് മുന്നോട്ടു പോകാൻ ദേവി വിസ്സമ്മതിച്ചുവെന്നും ആ ഭാഗത്ത് തന്നെ (ഇന്നത്തെ മൂലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം) കുടിയിരുന്നു എന്നും പറയപ്പെടുന്നു.
അവിടെനിന്നും കാലക്രമേണ കൊല്ലൂരിൽ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതീഹ്യം.
അതാണ് ഇന്നത്തെ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം…..
വിദ്യാരംഭത്തിനു ഏറെ പ്രാധാന്യം കല്പ്പിക്കുന്ന -കലാകാരന്മാർ ഉപാസിക്കുന്ന -സരസ്വതിദേവിയുടെ ക്ഷേത്രം.

നമ്മൾ മലയാളികൾക്ക് വളരെയധികം പരിഗണന കിട്ടുന്ന അന്യ സംസ്ഥാന ക്ഷേത്രങ്ങളിൽ ഒന്ന് ….അവിടെ അറിയിപ്പുകൾ കൂടി മലയാളത്തിൽ പറയും ! പക്ഷേ അവർക്ക് നമ്മളെ ഒത്തിരി പേടിയുമുണ്ട് ; ശ്രീശങ്കരനെപ്പോലെ (ഇനിയും ദേവിയുടെ നിവേദ്യം കഴിച്ച് പാണ്ഡിത്യം കൂടുതൽ നേടി; ദേവിയെ അവിടുന്ന് കൊണ്ട് പോകാതിരിക്കാൻ –അത് ആർക്കും കൊടുക്കാതെ തീർത്ഥ കിണറ്റിൽ ഇടുമത്രേ …) ആ പ്രസാദം അവരുടെ ആളുകൾക്കും കൊടുക്കില്ല -നമ്മൾ ഭാഷ പഠിച്ചു ;വേഷ- പ്രച്ഛന്നരായി അതിൽ ഉണ്ടാകുമോ എന്ന് പേടിച്ച്

“തീർത്ഥാടനം ” എന്ന മലയാള സിനിമയിൽ ആ ദൃശ്യങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം .(നേരിട്ട് കാണാൻ ഭാഗ്യം കിട്ടാത്തവർക്ക് )

അമ്മേ ശരണം

കടപ്പാട്

കൊടുങ്ങല്ലൂർക്കാവിലെ വെളിച്ചപ്പാട്                      🔥സമ്പ്രദായം🔥❇️❇️❇️❇️❇️❇️❇️❇️✳️❇️❇️❇️❇️         കേരളത്തിലെ ശാക്തേ...
27/08/2020

കൊടുങ്ങല്ലൂർക്കാവിലെ വെളിച്ചപ്പാട്
🔥സമ്പ്രദായം🔥
❇️❇️❇️❇️❇️❇️❇️❇️✳️❇️❇️❇️❇️
കേരളത്തിലെ ശാക്തേയകാവുകളിൽ
പ്രഥമസ്ഥാനമലങ്കരിക്കുന്ന കൊടുങ്ങല്ലൂർ കാവിൽ വെളിച്ചപ്പാടില്ലാതെ ആയിട്ട് ഒരു നൂറ്റാണ്ടിലധികമായി. കാവിലെ അവസാന വെളിച്ചപ്പാടായ തെക്കിനിക്കാട്ടിൽ കുമാര
പണിക്കർ 1082കർക്കിടക മാസം 12ആം തിയ്യതി കാലഗതി പ്രാപിച്ചതിനു ശേഷം ഇ ന്നുവരെ കാവിൽ വെളിച്ചപ്പാടുണ്ടായിട്ടില്ല.
സത്യത്തിൽഎന്തോ പിഴച്ചുപോയതിനാ
ലാണ് അദ്ദേത്തിന്റ അന്ത്യമെന്നാണ് പഴമ
ക്കാർ പറയുന്നത്. അതെന്തായാലും പിന്നീട്
ഇന്നുവരെ കാവിൽ വെളിച്ചപാടുണ്ടായിട്ടില്ല.
മുൻകാലങ്ങളിൽ ഒരു വെളിച്ചപ്പാടിന്റെ
അഭാവശേഷം ഒന്ന്കുറെ യോഗക്കാർ തുടർച്ചയായി ഒരു കൊല്ലം നിഴലിൽ കൂട്ടമിരുന്നിട്ടും വെളിച്ചപ്പെട്ടു വന്നില്ലെങ്കിൽ
41ദിവസം മുടങ്ങാതെ മുട്ടിച്ചു കൂട്ടമിരിക്കും.
അതിനുള്ളിൽ വെളിച്ചപ്പെട്ടുവരും. അങ്ങനെ
വെളിച്ചപ്പെട്ടു വന്നാൽ ദേവിയുടെ മുദ്രകാണിക്കണം (വസൂരി ) എന്നാണ് നിശ്ചയം. കൂടാതെ തമ്പുരാൻ മനസ്സിൽ
നിശ്ചയിച്ച പരീക്ഷ വിജയിക്കുകയും വേണം.
പക്ഷെ അപ്രാവശ്യം അങ്ങനെ ഒന്നും സംഭവിച്ചില്ല അതോടെ ആ ഉദ്യമം
അവസാനിക്കുകയാണ് ഉണ്ടായത്.
കുമരപ്പണിക്കർക്ക് മുമ്പിലത്തെ വെളിച്ചപ്പാട് നന്ദ്യലത്ത് ഗോവിന്ദ മേനോൻ
എന്ന ആളായിരുന്നു. അക്കാലത്തു കാവിലെ
വെളിച്ചപ്പാടുകൾപലനാടുകളിലുംസന്ദർശനം(ഊര് ചുറ്റൽ )നടത്തുക പതിവായിരുന്നു. അക്കൂട്ടത്തിൽ ഒരിക്കൽ ഗോവിന്ദ മേനോൻ വെളിച്ചപ്പാട് തിരുവനന്തപുരം സന്ദർശിച്ചപ്പോൾ കോവിലകത്ത് ചെന്ന് മഹാരാജാവിനെമുഖംകാണിക്കുകയു ണ്ടായി. വേണ്ട ആചാര
ഉപചാരങ്ങൾ ചെയ്തു സമ്മാനങ്ങളും നൽകി വെളിച്ചപ്പാടിനെ യാത്രയാക്കുമ്പോൾ
സന്തതിയില്ലാത്ത ദുഃഖം വെളിച്ചപ്പാടിനെ അറിയിച്ചു. അടുത്ത വർഷം താൻ വരുമ്പോൾ ഇവിടെ സന്തതി ഉണ്ടായിരിക്കും
എന്ന് വെളിച്ചപ്പാട് മറുപടി പറയുകയും
അപ്രകാരം നടക്കുകയും ചെയ്തു. അതിന്റ
ഉപകാരസ്മരണക്കായി ഒരു ദിവസത്തെ
താലപ്പൊലി തിരുവിതാംകൂർ മഹാരാജാവിന്റ
വകയായികാവിൽനടത്തി(മകരം5 )വന്നിരുന്നത് (പിന്നീട് നിന്ന് പോയി ).
അമ്മയുടെ വെളിച്ചപ്പാടുകളുടെ അത്ഭുതകഥകൾ ഇങ്ങനെ അനവധിയുണ്ട്. അറിയാൻ സാധിച്ച മറ്റ് ചിലവെളിച്ചപ്പാടുകൾ
കാത്തുള്ളിൽ കോന്തു മേനോൻ, പൂവ്വത്തൂർ
അടിയോടി, വൈക്കത്ത് നബൂതിരി എന്നിവരാണ്. 🔥🔥🔥 കടപ്പാട്

തിരുവൈരാണിക്കുളം🙏🙏പണ്ട് ഐരാണിക്കുളം എന്ന സ്ഥലതായിരുന്നു അകവൂർ മന, അവിടുത്തെ രാജാവുമായി ചില ഇഷ്ടക്കേടുകൾ ഉണ്ടായതിനെ തുടർന...
22/06/2020

തിരുവൈരാണിക്കുളം🙏🙏

പണ്ട് ഐരാണിക്കുളം എന്ന സ്ഥലതായിരുന്നു അകവൂർ മന, അവിടുത്തെ രാജാവുമായി ചില ഇഷ്ടക്കേടുകൾ ഉണ്ടായതിനെ തുടർന്ന്, അവർ അവിടം വിട്ടു വെള്ളാരപ്പള്ളിയിലേക്ക് മാറിത്താമസിച്ചു. അകവൂർകാരണവരായ നമ്പൂതിരിയുടെ അകമഴിഞ്ഞ ഭക്തിയിൽ സംപ്രീതനായ മഹാദേവൻ, അദ്ദേഹത്തിനോടൊപ്പം, പിൽക്കാലത്തു ഈ സ്ഥലത്തു എത്തിയപ്പോള്‍ തിരിഞ്ഞുവന്ന ഐരാണിക്കുളം എന്ന പേരിൽ തിരുവൈരാണിക്കുളം ആയതെന്നാണ് കഥ.

12 ദിവസം മാത്രം നട തുറന്നിരിക്കുന്നതു സംബന്ധിച്ചും പല തരം ഐതിഹ്യങ്ങളുണ്ട്. മനയിലെ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന കഥ ഇതാണ്. -

പണ്ട് പരസ്പരം ദേവീ ദേവന്മാര്‍ക്ക് നിത്യേന തുറന്നിരുന്നു, മഹാദേവനുള്ള നിവേദ്യം ദേവി സ്വയമാണ് തയ്യാറാക്കിയിരുന്നതത്രെ. നൈവേദ്യം തയ്യാറാക്കാനുള്ള സാമഗ്രികൾ തിടപ്പിള്ളിയിൽ വച്ച്, വാതിലടച്ചു നമ്പൂതിരിയും ക്ഷേത്രപരിപാലകരും പോയാൽ, നിവേദ്യത്തിന് നേരമാവുമ്പോഴേക്കും മടങ്ങി വരുമ്പോൾ, നിവേദ്യം തയ്യാറായിരിക്കും. ഒരിക്കൽ കൗതുകം കൊണ്ട്, നമ്പൂതിരി തിടപ്പിള്ളിയിൽ വാതിൽ തുറന്നു നോക്കിയെന്നും, സർവാഭരണ വിഭൂഷിതയായി ദേവന് നൈവേദ്യം തയ്യാറാക്കി നല്‍കുന്ന പാർവതി ദേവിയെ കാണാനിടയായെന്നുമാണ് കഥ.

നമ്പൂതിരിയോട് കോപിഷ്ഠയായ ദേവി, പിണങ്ങി പടിയിറങ്ങാനൊരുങ്ങുമ്പോൾ, നമ്പൂതിരി കാൽക്കൽ വീണ് മാപ്പ് അപേക്ഷിച്ചതിന്റെ ഫലമായി, വർഷത്തിൽ ഭഗവാന്റെ പിറന്നാളായ ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം, താൻ ഭക്തർക്ക് ദർശനപുണ്യമേകുമെന്ന് അനുഗ്രഹിച്ചുവെന്ന് പറയപ്പെടുന്നു. ഈ 12 നാള്‍ ദേവിയെയും ഒപ്പം ഭഗവാനെയും ദർശനം നടത്തുന്ന കന്യകമാർക്ക് മംഗല്യഭാഗ്യം ഉണ്ടാവുമെന്നും, സുമംഗലികൾക്ക് ദീർഘമംഗല്യം ലഭിക്കുമെന്നുമാണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സത്യം.





*Click this Hashtags for more stories...

🙏🌻 #ഇന്നത്തെ_നാമജപം🌻🙏🙏🌻 #ശ്രീദുർഗ്ഗാസ്തവരാജ:🌻🙏നമസ്തേ ശരണ്യേ ശിവേ സാനുകമ്പേ നമസ്തേ ജഗ്തവ്യാപികേ വിശ്വരൂപേ നമസ്തേ ജഗത്‌വന്...
23/05/2020

🙏🌻 #ഇന്നത്തെ_നാമജപം🌻🙏

🙏🌻 #ശ്രീദുർഗ്ഗാസ്തവരാജ:🌻🙏

നമസ്തേ ശരണ്യേ ശിവേ സാനുകമ്പേ
നമസ്തേ ജഗ്തവ്യാപികേ വിശ്വരൂപേ
നമസ്തേ ജഗത്‌വന്ദ്യപാദാരവിന്ദേ
നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ!

നമസ്തേ ജഗച്ചിന്ത്യമാനസ്വരൂപേ
നമസ്തേ മഹായോഗിനി ജ്ഞാനരൂപേ
നമസ്തേ സദാനന്ദനന്ദസ്വരൂപേ
നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ!

അനാഥസ്യ ദീനസ്യ തൃഷ്ണാതുരസ്യ
ക്ഷുധാർത്തസ്യ ഭീതസ്യ ബദ്ധസ്യ ജന്തോ:
ത്വമേകാ ഗതിർദേവി നിസ്‌താരകർത്രി
നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ!

അരണ്യേ രണേ ദാരുണേ ശത്രുമദ്ധ്യേ -
/നലെ സാഗരേ പ്രാന്തരേ രാജഗേഹേ
ത്വമേകാ ഗതിർദേവി നിസ്‌താരഹേതുർ
നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ!

അപാരേ മഹാദുസ്തരേ/ത്യന്തഘോരേ
വിപത്‌സാഗരേ മജ്ജതാം ദേഹഭാജാം
ത്വമേകാ ഗതിർദേവി നിസ്‌താരനൗകാ
നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ!

നമശ്ചണ്ഡികേ ചണ്ഡദോർദണ്ഡലീലാ -
സമുത്ഖണ്ഡിതാഖണ്ഡലാശേഷഭീതേ
ത്വമേകാ ഗതിർവിഘ്‌നസന്ദോഹഹന്ത്രീ
നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ!

ത്വമേകാജിതാരാജിതാ സത്യവാദി -
ന്യമേയാജിതാക്രോധനാ ക്രോധനിഷ്ഠാ
ഇഡാ പിങ്ഗളാ ത്വം സുഷുമ്നാ ച നാഡീ,
നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ!

നമോ ദേവി ദുർഗ്ഗേ ശിവേ ഭീമനാദേ
സരസ്വത്യരുന്ധത്യമോഘസ്വരൂപേ
വിഭൂതിഃ ശചീ കാളരാത്രി: സതീ ത്വം
നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ!

#അമ്മേ_മഹാമായേ_ദുർഗ്ഗേ_നമോസ്തുതേ
🙏================================🙏

ഇന്നു നമുക്ക് ഭാഗവതത്തിലെ കലികാലവർണ്ണനം നോക്കാം. അതിന് മുൻപ് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ഇന്നലത്തെ Post വായിച്ചിട്ട്...
18/05/2020

ഇന്നു നമുക്ക് ഭാഗവതത്തിലെ കലികാലവർണ്ണനം നോക്കാം. അതിന് മുൻപ് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ഇന്നലത്തെ Post വായിച്ചിട്ട് പലരും പറഞ്ഞു ആ കഥ വായിച്ചപ്പോൾ കരച്ചിൽ വന്നെന്ന് അങ്ങനെ ഭഗവാന്റെ കഥകൾ വായിക്കുമ്പോൾ നിങ്ങൾക്ക് കരച്ചിൽ .സങ്കടം.രോമാഞ്ചം ഇങ്ങനെയൊക്കെ വരുന്നുണ്ടെങ്കിൽ നിങ്ങൾ മുജ്ജന്മത്തിൽ അങ്ങേയറ്റം സുകൃതം ചെയ്തവരാണ്. ഭാഗ്യവാന്മാരാണ്. ഭഗവാന്റെ പ്രിയപ്പെട്ട ഭക്തൻമാരാണ് .ഭക്ത കളാണ് നിങ്ങൾ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ നിങ്ങൾ പാപികൾ അല്ല ഭഗവാന്റെ ദാസന്മാരാണ് ഭഗവാന്റെ പ്രിയപ്പെട്ട ഗോപികമാരാണ് നിങ്ങളുടെ പാദങ്ങളിൽ ഈയുള്ളവൻ സാഷ്ടാംഗം നമസ്കരിക്കുന്നു. പലരും എന്നെ വിളിക്കുന്ന സമയത്ത് ഭഗവാന്റെ കാര്യങ്ങൾ പറയുമ്പോൾ കണ്ണു നിറയാറുണ്ട് ഭക്തിയുടെ പൂർണ്ണ ലക്ഷണമാണിത്.

ഇനി നമുക്ക് കഥയിലേക്ക് പോവാം .... അനേക വർഷംമുമ്പേ ഈ കലികാലത്ത് എന്തൊക്കെ നടക്കുമെന്ന് നമ്മുടെ ഋഷീശ്വരൻമാർ പ്രവചിച്ചിട്ടുണ്ട് ഭഗവാനെ സദാ സമയം നിന്ദിച്ച് നടക്കുന്നവർ ഇതൊക്കെ ഒന്നു വായിക്കുന്നത് നന്നായിരിക്കും... ഭാഗവതത്തിലെ ഏത് ഭാഗം വായിക്കുന്നതിന് മുമ്പ് ഒരു നിമിഷം ഭഗവാൻ കൃഷ്ണനെ സ്മരിക്കണം.ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... കലികാലത്ത് മനുഷ്യരിൽ ദൈവഭക്കി കുറയും. ദേവ പൂജകളും. യാഗങ്ങളും ഇല്ലാതാവും. ഭൂലോകവും സ്വർഗ്ഗലോകവും തമ്മിലുള്ള ബന്ധങ്ങൾ ഇല്ലാതാവുമ്പോൾ ദേവകൾ ഭൂമിയിൽ വരാതെയാകും.രാജാക്കൻമാർ അധർമ്മികളായി പ്രജകളുടെ ധനം അപഹരിക്കും കാലാന്തരത്തിൽ രാജഭരണം ഇല്ലാതാവും.പുണ്ണ്യധർമ്മാദികൾ വെടിഞ്ഞ്.ധനത്തിന് വേണ്ടി എന്തു കഠിന പ്രവർത്തിയും ചെയ്യും. കളവും വഞ്ചനയും അത്യതികം വർധിക്കും.സദാചാരം.നാട്ടിൽ ഇല്ലാതാവു. അതിന് പകരം അസത്യവും വഞ്ചനയും തഴച്ചുവളരും. ആരിലും ആത്മാർത്ഥത ഒരിക്കലും ഉണ്ടാവില്ല. ഭർത്താവ് ഭാര്യയേയും ഭാര്യ. ഭർത്താവിനെയും ചതിക്കും. പാതി വ്രത്യമെന്ന പരിശുദ്ധിസ്ത്രികളിൽ ഇല്ലാതാവും.പുരുഷന്മാരെ തേടി സ്ത്രികളും. സ്ത്രികളെ തേടി പുരുഷൻമാരും നടക്കും ആത്മാർത്ഥമായ ഇഷ്ടം ആരിലും ഉണ്ടാവില്ല. രതിസുഖം മാത്രമായിരിക്കും ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം.സുരതം സുഖമെന്ന് കണ്ട് ഭാര്യയുടെ അനിയത്തിയെയും. ഭാര്യയുടെ മാതാവിനെയും. സ്വന്തം സഹോദരിയെയും. മനുഷ്യർ ഭോഗിക്കാൻ തുടങ്ങും. കാര്യസാദ്ധ്യത്തിന് വേണ്ടി മാത്രമായിരിക്കും മക്കൾ മാതാപിതാക്കളെ സ്നേഹിക്കുന്നത്. പണമുള്ളവൻ.വലിയവനായിത്തീരും. പണത്തിന് വേണ്ടി സ്ത്രികളെയും കുട്ടികളെയും ബ്രാഹ്മണരെയും വധിക്കും.സമ്പാദ്യമെന്ന ചിന്ത മാത്രമായിരിക്കു പലരുടെയും ലക്ഷ്യം. മനുഷ്യന്റെ ആയുസ്സ് വളരെക്കുറവായിരിക്കും.സന്ന്യാസിമാർ പലരും കപടവേഷധാരികളായിരിക്കും. ലഹരിക്ക് വേണ്ടി മദ്യത്തിൽ മനുഷ്യന് ആസക്തി പെരുകും. ഗുരുശിഷ്യബന്ധം കപടമായിരിക്കും. തരം കിട്ടിയാൽ ശിഷ്യൻ ഗുരുവിന്റെ ഭാര്യയെയും. ഗുരു ശിഷ്യന്റെ ഭാര്യയെയും പ്രാപിക്കും.പ്രകൃതിയോട് മനുഷ്യർക്രൂരത കാട്ടും. അതു കാരണം പ്രകൃതി കോപങ്ങൾ അടിക്കടിക്ക് ഉണ്ടായികൊണ്ടിരിക്കും. മഴ ഇല്ലാതാവും. മനുഷ്യന്റെ ആയുസ്പോലെ തന്നെ അവന്റെ ദേഹബലവും കുറഞ്ഞ് കൊണ്ടിരിക്കും.വേദപൂരാണങ്ങൾ കളവാണന്ന് പറഞ്ഞ് അതിനെ പരിഹസിക്കാൻ തുടങ്ങും.പ്രകൃതി കോപംമൂലമുണ്ടാകുന്ന നാശങ്ങളൂം. അകാലമരണങ്ങളും പലവിധത്തിലുള്ള രോഗങ്ങളും വർദ്ധിക്കും. ഭൂമിയിൽ പഴയതുപോലെ വിളകൾ ഉണ്ടാവില്ല. എവിടെയും കലാപങ്ങൾ നടനമാടും.വീടുകൾ അങ്ങാടി പോലെയാവും..... പ്രിയ സുഹൃത്തുക്കളെ.പതിനെട്ട് പുരാണങ്ങളിൽ ഒന്നായ ശ്രീമദ് ഭാഗവതത്തിൽ കലികാലത്ത് എന്തൊക്കെ സംഭവിക്കുമെന്ന് മുൻകുട്ടി പ്രവചിച്ചതാണ് ഇപ്പോൾ നിങ്ങൾ വായിച്ചത് അനേകായിരം വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണ്.ഇതിൽ പറയുന്നതെല്ലാം ഇന്ന് അക്ഷരംപ്രതി നടക്കുന്നില്ലെ. ഇത് ഞാനോ നിങ്ങളോ പ്രവചിച്ചതല്ല.സാക്ഷാൽ മഹാവിഷ്ണു. ആദ്യമായി നാരദമുനിക്ക്. ഉപേദേശിച്ചു. അദ്ദേഹം വേദവ്യാസന് ഉപേദേശിച്ചു അദ്ദേഹമത് തന്റെ പുത്രനായ ശ്രിശുകബ്രഹ്മർഷിക്ക് ഉപദേശിച്ചു. അദ്ദേഹമത് പരിക്ഷിത്ത് രാജാവിന് ഏഴുദിവസം കൊണ്ട് ഉപദേശിച്ചു... മറ്റുള്ളവരെ കൊന്നും കൊള്ളയടിച്ചും ഒര് നൂറ് വർഷം ഇവർക്ക്‌ ജീവിക്കാൻ പറ്റുമെന്ന് ഇവർ വിചാരിക്കുന്നുണ്ടാവും. നമ്മുടെ ആയുസ് ഒരു നീർകുമിളപോലെയാണ് അത് ഏതു നിമിഷവും പൊട്ടാം. നമ്മളിൽ ചിലർ നാളെ മരിക്കുന്നവർ ഉണ്ടാവാം പിന്നെ ചിലർ അടുത്തമാസം മരിക്കുന്നവർ ഉണ്ടാവാം മറ്റു ചിലർ അടുത്ത വർഷം മരിക്കുന്നവർ ഉണ്ടാവാം. ഇങ്ങനെ ഏത് സമയവും മരണം നമ്മുടെ കൂടെ ഉണ്ട്. അൽപ്പം മുമ്പ് നമുക്കൊരു ചായ വാങ്ങി തന്ന് നമ്മോടെ ചിരിച്ച് കളിച്ച് പോയ ആ സുഹൃത്തിന്റെ മരണവാർത്തയാകും നമ്മൾ വീട്ടിൽ എത്തുമ്പോഴെക്കും അറിയുക. ഇതെല്ലാം നിത്യവും നടക്കുന്ന സംഭവങ്ങളാണ്.ഇവിടെ മരണത്തെ ഭയക്കണം എന്നല്ല പറഞ്ഞ്ത്. ഇതിന്റെയിടക്ക് നമ്മൾ തന്നെ ക്ഷണിച്ച് വരുത്തുന്ന മഹാരോഗങ്ങൾ. അപകടങ്ങൾ ഇതിൽ നിന്ന് നമുക്കൊരു മോചനം വേണ്ടെ. അതിന് ഭഗവാനെയും കൂട്ടുപിടിച്ച് ഭഗവാന്റെ ഏതെങ്കിലും നാമങ്ങൾ ജപിച്ച് ആരെയും വേദനിപ്പിക്കാതെ നല്ല മാഗ്ഗത്തിൽ പണം സമ്പാദിച്ചു.ജന്മം തന്ന അച്ഛനെയും അമ്മയെയും നല്ലവണ്ണം പരിപാലിച്ച്.തന്റെ ജീവൻ കാല കിങ്കരൻമാർക്ക് കൊടുക്കാതെ. ഇനിയൊരു ജന്മവും മരണവും ഇല്ലാത്ത മോക്ഷത്തിന് വേണ്ടി.ആ കാരുണ്യവാന്റെ എണ്ണിയാൽ തീരാത്തതിരുനാമങ്ങളിലൊന്ന് നിത്യവും ജപിച്ചോളു... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ... എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.....

11/05/2020

ഓം ഭദ്രകാളിയേ നമഃ

സപ്തമാതൃക്കൾ

ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കൾ.*

ചാമുണ്ഡിക്ക് പകരം നാരസിംഹിയെയാണ്‌ ചിലയിടങ്ങളിൽ കാണുന്നത്‌. കലിയടങ്ങാത്ത നരസിംഹമൂർത്തിയുടെ കോപത്തെ സ്വീകരിച്ചു ലോകരക്ഷ ചെയ്യാൻ അഥർവാണ ഭദ്രകാളി നാരസിംഹികയുടെ രൂപത്തിൽ അവതരിച്ചു. ഇതാണ് പ്രത്യംഗിരിദേവി എന്ന് വിശ്വാസം.

ബ്രഹ്മാവ്‌, ശിവൻ, വിഷ്ണു, യമൻ, ഇന്ദ്രൻ, മുരുകൻതുടങ്ങിയ ദേവന്മാരുടെ ശരീരത്തിൽ നിന്ന് ആവിർഭവിച്ച ശക്തിഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്ന്‌ അവരുടെ പേരുകൾ സൂചിപ്പിക്കുന്നു.

ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോൾ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകാസുരന്റെ രക്തത്തിൽ നിന്നും വീണ്ടും അസുരൻ ജനിക്കയാൽ സപ്തമാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും അങ്ങിനെ ശിവനും വിഷ്ണുവും അന്ധകനെ വധിക്കുകയും ചെയ്തു.

വാമനപുരാണം 56-ാ‍ം അധ്യായത്തിൽ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരിയ്ക്കൽ യുദ്ധത്തിൽ അസുരന്മാർ തോറ്റപ്പോൾ രക്തബീജനെന്ന അസുരൻ തന്റെ അക്ഷൌഹിണിപടയുമായിയുദ്ധത്തിനൊരുങ്ങി. ഇതു കണ്ട ചണ്ഡികാപരമേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.

ഭഗവതിയുടെ തിരുവായിൽ നിന്ന്‌ ബ്രഹ്മാണിയും തൃക്കണ്ണിൽ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടിൽ നിന്ന്‌ കൌമാരിയും കൈകളിൽ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തിൽ നിന്ന്നാ നരസിംഹിയും പാദത്തിൽ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു.

കാർത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കൾ. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌.

ദാരികവധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. ഭദ്രകാളി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു എന്നും കഥയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്.

സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃ സങ്കല്പത്തിൽ പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ശ്രീബ്രഹ്മാണി, ശ്രീമഹേശ്വരി, ശ്രീവൈഷ്ണവി, ശ്രീകൌമാരി, ശ്രീഇന്ദ്രാണി, ശ്രീവരാഹി, ശ്രീചാമുണ്ഡേശ്വരി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. ഉത്സവബലി പൂജയിൽ ഇവർക്ക് പ്രത്യേക പൂജാദികാര്യങ്ങൾ നടത്തുക പതിവുണ്ട്.

1. ശ്രീ ബ്രാഹ്മീ

ബ്രഹ്മാവി൯റ്റെ ശക്തി ദേവതയാണ്. ഈ ദേവതയെ മഞ്ഞനിറമുളള നാലു തലകളും, ആറു കയ്യകളുമുള്ള ദേവി ആയിട്ടാണ് വിവരിക്കുന്നത് .ബ്രഹ്മാവിനെ പോലെ കയ്യിൽ രുദ്രാക്ഷമാലയും, കമണ്ടലുവും, ധരിച്ച് ഒരു താമര കയ്യിൽ പിടിച്ച് ഹംസത്തി൯ പുറത്ത് ഇരിക്കുന്നു. ഹംസം വാഹനമാണത്രെ. സ൪വ്വാഭരണഭൂഷിത ആയിട്ടാണ് എപ്പോഴും. കണ്ഠമുുക്ത എന്ന ഒരു ആഭരണം തലയിൽ അണിയും.

"ഓം ബ്രഹ്മീ ശക്ത്യൈ വിധ്മഹെ പീത വര്‍ണ്ണായൈ ധീമഹി തന്നോ ബ്രാഹ്മീ പ്രചോദയാത് "

2. ശ്രീ മാഹേശ്വരീ

മഹാശിവ൯റ്റെ ശക്തി ദേവതയാണ്. മഹേശ്വരിക്ക് രുദ്രി, രുദ്രാണി, മഹേഷി എന്നീ പേരുകളുമുണ്ട്. ശിവ൯റ്റെ വാഹനമായ *നന്ദി* കാളപ്പുറത്താണ് ഇരിപ്പ്, നാലുകയ്യുകളുള്ള ദേവതയായിട്ടും വെളുത്ത ശരീരമുള്ളതും, മൂന്ന് കണ്ണുകളുമുള്ള ദേവത.കയ്യിൽ തൃശ്ശൂലം, ഡമരു, അക്ഷമാല, പാനപാത്രം, കഴുത്തിൽ പാമ്പ്, തലയിൽ ചന്ദ്രക്കല എന്നിവയായിട്ടാണ് വിവരിക്കുന്നത്.

''ഓം ശ്വേത വര്‍ണ്ണായൈ വിധ്മഹെ ശൂല ഹസ്തായൈ ധീമഹി തന്നോ മാഹേശ്വരി പ്രചോദയാത്"

3. ശ്രീ കൌമാരീ

സുബ്രമണ്യ ദേവ൯റ്റെ ദേവത. കുമാരി, കാ൪ത്ത്യായിനി, അംബികാ എന്നീ പേരുകൾ ഉണ്ട്. യുദ്ധദേവതയായിട്ടാണ് കണക്കാക്കുന്നത്. വാഹനം മയ്യിൽ ആണ്, നാല്, അല്ലെങ്കിതൽ പന്ത്രണ്ട് കയ്യുകളുണ്ടായിട്ടാണ് ചിത്രീകരിക്കുന്നത്. വേൽ, മഴു, വില്ല് അമ്പ്, ശക്തി ദേവതയുടെ കൂജ എന്നിവ എപ്പോഴും കൂടെ ഉണ്ടാവും. ചിലസമയത്ത് കാ൪ത്തികേയ൯റ്റെ പോലെ ആറു തലകളുമായി കണക്കാക്കുന്നു. വൃത്താകൃതിയിലുള്ള ഒരു കിരീടം ധരിക്കുന്നു.

''ഓം ശിഖി വാഹനായൈ വിധ്മഹെ ശക്തി ഹസ്തായൈ ധീമഹി തന്നോ കൌമാരീ പ്രചോദയാത്"

4. ശ്രീ വൈഷ്ണവീ

വിഷണു ദേവ൯റ്റെ ശക്തി ദേവതയാണ്. ഈ ദേവതയെ ഗരുഡ൯റ്റെ പുറത്തിരിക്കുന്ന ഒരു ദേവതയായിട്ടും, നാല് കയ്യകളും,അതിൽ ശംഖ്, ചക്രം, ഗദ, പത്മം, വാൾ, വില്ല്, പിന്നെ വരദമുദ്ര (എന്നാൽ ആശി൪വ്ദിക്കുന്ന മുദ്ര), അഭയമുദ്രയും ഉണ്ട്. വിഷണു ദേവനെ പോലെ സകലവിധ ആഭരണങ്ങളും അണിയുന്ന ദേവതയാണ്. കീ൪ത്തിക മുഗ്താ എന്ന് സ്വ൪ണ്ണകിരിടവും

''ഓം ശ്യാമ വര്‍ണ്ണായൈ വിധ്മഹെ ചക്ര ഹസ്തായൈ ധീമഹി തന്നോ വൈഷ്ണവീ പ്രചോദയാത്"

5. ശ്രീ വാരാഹി

വരാഹ ദേവ൯റ്റെ ദേവതയാണ്. വൈരാലി എന്നും പേരുണ്ട്. ആണാട് അല്ലെങ്കിംൽ പോത്ത് ആണ് വാഹനം. ദണ്ഡ്, കലപ്പ, ചാട്ട, വജ്രം, വാൾ പുറമെ പാനപാത്രവും കയ്യുകളിൽ ഉണ്ടാവും.ചിലസമയത്ത് കയ്യിൽ മണി, ചാമരം, ചക്രം, അമ്പ് എന്നിവയുമുണ്ടാവും. കരണ്ഡ്മുക്ത എന്ന കിരീടവും ധരിക്കുന്നു.

"ഓം മഹിഷദ്വജായ വിധ്മഹെ ദണ്ടഹസ്തായ ധീമഹി തന്നോ വാരാഹീ പ്രചോദയാത്"

6. ശ്രീ ഇന്ദ്രാണീ

ഇന്ദ്ര൯റ്റെ ദേവതയായിട്ടാണ് അറിയപ്പെടുന്നത്. ദേവലോകത്തി൯റ്റെ ദേവതയായ ഈ ദേവിക്ക് അനി൯ദ്രി, മഹേ൯ദ്രി, ശാകരി, ശച്ചി, വജ്രി എന്നും പേരുകൾ ഉണ്ടത്രെ. ആനപ്പുറത്താണ് ഇരിപ്പ്, ഇരുണ്ട നിറം ആണ്.രണ്ട്, നാല്, ആറ് കയ്യുകളുണ്ട്, ഒപ്പം ആയിരം കണ്ണുകൾളും. കയ്യുകളിൽ വജ്രം, അങ്കുശം, കുരുക്കും, താമരയും, കീ൪ത്തിമുക്താ എന്ന് ആഭരണവും.

"ഓം ശ്യാമ വര്‍ണ്ണായൈ വിധ്മഹെ വജ്ര ഹസ്തായൈ ധീമഹി തന്നോ ഐന്ദ്രീ പ്രചോദയാത്"

7.ശ്രീ ശ്രീചാമുണ്ഡേശ്വരി

കാളി ദേവിയുടെ എല്ലാ സ്വഭാവങ്ങളുമുണ്ട് ഈ ദേവതയ്ക്കും. കറുപ്പ് നിറംമുള്ള ദേവതയായിട്ടാണ് വ൪ണ്ണിക്കുന്നത്. ഉണ്ടമാല, തൃശ്ശൂലം, വാൾ, പാനപാത്രം എന്നിവ ധരിക്കുന്നു. സഞ്ചരിക്കാ൯ ചെന്നായ ആണ് വാഹനം. മൂന്ന് കണ്ണുകളും, ഭീകര രുപവും ആയിട്ടാണ് ചിത്രീകരിക്കുന്നത്.

''ഓം കൃഷ്ണ വര്‍ണ്ണായൈ വിധ്മഹെ ശൂല ഹസ്തായൈ ധീമഹി തന്നോ ചാമുണ്ടാ പ്രചോദയാത്സപ്ത കന്യക ഗായത്രീ"

നവരാത്രിയുടെ സാധനാപരിധിയില്‍ കടന്നുവരുന്ന മറ്റൊരു പ്രധാന ദേവതാ കാഴ്ചപ്പാടാണ് സപ്തമാതൃക്കള്‍. ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡ എന്നീ സപ്തമാതൃക്കള്‍ ഈ പേരില്‍ സപ്തമാതൃക്കളായി വേദത്തില്‍ കാണുന്നില്ല. ചിലപ്പോള്‍ ലക്ഷ്മിയെക്കൂടി കൂട്ടി അഷ്ടമാതൃക്കളെന്നും പറയാറുണ്ട്. ഭാരതത്തില്‍ നിലനില്ക്കുന്ന ശക്തമായ ശ്രീവിദ്യോപാസന നവരാത്രികളില്‍ ശ്രീചക്രപൂജയായി നടക്കാറുണ്ട്. ശ്രീചക്രമെന്നത് പ്രപഞ്ചംതന്നെയാണ്. പ്രപഞ്ചത്തിന്റെ ശക്തിയും സ്രഷ്ടാവായ സദാശിവനും ഒരുമിച്ചിരിക്കുന്ന ബിന്ദുവരെ ഉള്‍ക്കൊള്ളുന്ന അസാധാരണമായ ജ്യാമിതീയരൂപമാണ് ശ്രീചക്രമെന്നു പറയാം. ശ്രീചക്രത്തിലെ ആദ്യ ആവരണത്തില്‍ എട്ട് ശക്തികള്‍ കടന്നുവരുന്നുണ്ട്. അതിലുണ്ട് മേല്‍പറഞ്ഞ ഏഴ് മാതൃക്കളും.
ഋഗ്വേദത്തില്‍ സപ്ത ശിവാസു മാതൃഷു (1-141-2) എന്നൊരു പ്രയോഗമുണ്ട്. ഇതേപോലെ മറ്റൊരിടത്ത് 'സപ്തവാണി' (ഋ. 3-1-6) എന്നും പറയുന്നുണ്ട്. അഗ്‌നനിക്കും ശ്രീചക്രത്തിനും തമ്മില്‍ സാദൃശ്യം ചിന്തിക്കുന്നവരുമുണ്ട്. അഗ്‌നനി മുകളിലേക്ക് കത്തി ഉയരുമ്പോള്‍ അതിന് ഏഴുപാടും നാവുകള്‍ ഉണ്ടാകും. മുകളില്‍ ഒരു ബിന്ദുവും. ഇതേപോലെ ബിന്ദുവും അഗ്‌നനിനാളസമാനമായ കോണുകളും ദളങ്ങളും ശ്രീചക്ര മഹാമേരുവില്‍ കാണാം. അഗ്‌നനിക്ക് ഏഴ് ജിഹ്വകളുണ്ടെന്ന് മുണ്ഡകോപനിഷത്തും പറയുന്നുണ്ട്.
കാളീ കരാളീ ച മനോജ വാ ച
സുലോഹിതാ യാ യ സുധൂമ്രവര്‍ണാ
സ്ഫുലിംഗിനീ വിശ്വരുചീ ച ദേവീ
ലേലായമാനാ ഇതി സപ്ത ജിഹ്വാ (1-2-4)

കാളി, കരാളീ, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണാ, സ്ഥുലിംഗിനീ, വിശ്വരുചീ എന്നിങ്ങനെ അഗ്‌നനിക്ക് ഏഴ് ജിഹ്വകളുണ്ടെന്ന് ഈ പ്രസ്താവനകൂടി ചൂണ്ടിക്കാട്ടിയാണ് അഗ്‌നനിതന്നെ ശ്രീചക്രമെന്ന കാഴ്ചപ്പാട് ഉണ്ടായിട്ടുള്ളത്. 'ശ്രീവിദ്യ' എന്ന സകല വിദ്യകളുടേയും പരദേവതയുടെ ധ്യാനശ്ലോകങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെല്ലാം 'അരുണാഭമായ' എന്ന വിശേഷണം കാണാം. 'അരുണാഭം' എന്നത് അഗ്‌നനിയുടെ നിറമാണല്ലോ. അപ്പോള്‍ അഗ്‌നനിയുടെ രൂപം ശ്രീചക്രമഹാമേരുവിന് കല്പിക്കുകയും സപ്തമാതൃക്കള്‍ സപ്തജിഹ്വകളാണെന്നു കരുതുകയും അരുണാഭമായ രൂപഭാവമുള്ളവള്‍ ശ്രീവിദ്യയെന്നുമുള്ള കാഴ്ചപ്പാടുകള്‍ കടന്നുവരുമ്പോള്‍ നവരാത്രിയില്‍ പ്രതിദിനം ചെയ്യുന്ന ശ്രീ ചക്രോപാസന അഗ്‌നനിയജനത്തിന്റെ മറ്റൊരു രൂപംതന്നെ. ശ്രീചക്രത്തിലെ ഒമ്പത് ആവരണങ്ങള്‍ക്കും ഓരോ ദിവസവും പരിവാരദേവതകള്‍ക്കടക്കം പൂജ ചെയ്യുന്ന പദ്ധതി നവരാത്രി കാലത്ത് ഉണ്ടായിരുന്നു.

🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿ഹരിഹര അഷ്ടോത്തര ശതനാമസ്തോത്രം🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര ശൂലപാണ...
30/04/2020

🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿
ഹരിഹര അഷ്ടോത്തര ശതനാമസ്തോത്രം
🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿
ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര ശൂലപാണേ ||
ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൧||

ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൨ ||

വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൩||

മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൪||

ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത പിനാകപാണേ ||
ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൫||

സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ ശംഖപാണേ ||
ത്ര്യക്ഷോരഗാഭരണ ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൬||

ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ പ്രമഥാധിനാഥ ||
ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൭||

ശൂലോന് ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന കേശിനാശ ||
ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൮||

ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ ഭാലനേത്ര ||
ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൯||

സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര കല്മഷാരേ ||
വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||൧൦||

അഷ്ടോത്തരാധികശതേന സുചാരുനാമ്നാം സന്ദര്ഭിതാം ലളിതരത്നകദംബകേന ||
സന്നായകാം ദൃഢഗുണാം നിജകണ്ഠഗതാം യഃ കുര്യാദിമാം സ്രജമഹോ സ യമം ന പശ്യേത് ||൧൧||

||ഗണാവൂചതുഃ ||
🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿🔱🌿

കാലനെ അറിയാത്തവർ ആരും തന്നെയുണ്ടാവില്ല ഇദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ചിലർക്കെങ്കിലും ഭയം ഉണ്ടാവു. നിങ്ങൾ നിത്യവ...
28/04/2020

കാലനെ അറിയാത്തവർ ആരും തന്നെയുണ്ടാവില്ല ഇദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ചിലർക്കെങ്കിലും ഭയം ഉണ്ടാവു. നിങ്ങൾ നിത്യവും ഭഗവാനെ സേവിക്കുന്നവരാണങ്കിൽ ഇദ്ദേഹത്തെ ഭയപെടെണ്ട ആവിശ്യമില്ല. അവരെ യമദേവനും വലിയ ഇഷ്ടമാണ്.ഭക്തി കൊണ്ട് ഇദ്ദേഹം. സത്യവാൻ സാവിത്രിയിലെ .സത്യവാന്റെ ജീവൻ പോലും തിരികെ കൊടുത്തിട്ടുണ്ട്. പിന്നെ ചിലർ പറയുന്നത് കേൾക്കാറുണ്ട് ഓ എനിക്ക് മരിക്കുന്നതിന് ഭയമൊന്നുമില്ലാന്ന് അതൊക്കെ വെറുതെ പറയുന്നതാ കഥയിലെക്ക് കടക്കുന്നതിന് മുൻപ് ഒരു സംഭവം പറയാം പണ്ട് അമ്മുക്കുട്ടിയമ്മ എന്നൊരു പ്രായമായ സ്ത്രി ഉണ്ടായിരുന്ന് അമ്മുക്കുട്ടിയമ്മ നിത്യവും ക്ഷേത്രത്തിൽ വരുന്നാളാണ് ക്ഷേത്രത്തിൽ വന്നു കഴിഞ്ഞാൽ അമ്മുകുട്ടിയമ്മ എന്താ പ്രാർത്ഥിക്കാറ്. എന്റെ ഭഗവാനെ എനിക്കിനി ജീവിക്കണ്ടേ എന്നെയങ്ങ് എടുത്തെക്കണേ? ഇങ്ങനെ നിത്യവും അമ്മുക്കുട്ടിയമ്മ ഭഗവാനോട് ഉറക്കെ വിളിച്ച്പറയും അങ്ങനെ ഇതൊരു നിത്യസംഭവമായിമാറി ഈ ക്ഷേത്രത്തിലുള്ള മേൽശാന്തിയുടെ ഏഴ് വയസ്സുള്ള മകൻ അമ്മുകുട്ടിയമ്മയുടെ ഈ പ്രാർത്ഥനകേട്ട് സഹികേട്ടു ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ലെന്ന് വിചാരിച്ച് ചിലതെല്ലാം മനസ്സിൽ വിചാരിച്ച് പിറ്റെദിവസം അമ്മുകുട്ടിയമ്മക്ഷേത്രത്തിൽ വരുന്നതിന് തൊട്ട് മുൻപ് ഈ ഉണ്ണി ക്ഷേത്രത്തിലെ വിഗ്രഹത്തിന് പുറകിൽ ഒളിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അമ്മുകുട്ടിയമ്മ ക്ഷേത്രത്തിലെത്തി വന്നപാടെ അമ്മുക്കുട്ടിയമ്മ. എന്റെ ഭഗവാനെ എനിക്കിനി ജീവിക്കണ്ട. എന്നെയങ്ങ് എടുത്തെക്കണേ.ഇങ്ങനെ പ്രാർത്ഥിച്ചതും ശ്രി കോവിലുള്ളിൽനിന്ന് മറുപടിവന്നു.ഭക് തേ നിന്റെ ഏറെ നാളത്തെ പ്രാർത്ഥന നാം കേട്ടിരിക്കുന്നു. മരിക്കാൻ തയ്യാറായിക്കൊള്ളു. നിന്റെ ജീവനിതാ നാം എടുക്കാൻ പോകുന്നു. ഇതു കേട്ടതും അമ്മുകുട്ടിയമ്മ വിറച്ച്പോയി. അയ്യോ ഭഗവാനെ ഞാൻ അതൊക്കെ വെറുതെ പറഞ്ഞതാണേ എനിക്കിനിയും ജീവക്കണേന്ന് പറഞ്ഞ് അമ്മുക്കുട്ടിയമ്മ ക്ഷേത്രത്തിൽ നിന്നിറങ്ങിയോടി അമ്മുകുട്ടിയമ്മ പോയവഴിപിന്നെ പുല്ല് മുളച്ചിട്ടില്ല മാത്രമല്ല അമ്മുകുട്ടിയമ്മപിന്നെ ആ ക്ഷേത്രത്തിൽ വന്നിട്ടില്ല.ഇതാണ് പലരുടെയും അവസ്ഥ. ഇനി നമുക്ക് കഥയിലെക്ക് കടക്കാം ........... പണ്ട് യമലോകത്ത് എത്ര ചെറിയ കുട്ടികളാണങ്കിലും അവർ എന്ത് നിസാരമായ പാപം ചെയ്താലും അതിന് തക്കതായ ശിക്ഷ നൽകിയിരുന്നു .പിന്നിട് അത് പതിനാല് വയസിനു താഴെയുള്ള കുട്ടികൾ എന്ത് പാപം ചെയ്താലം ആ പാപത്തിന് ശിക്ഷ ഇല്ലാതാക്കി.ഇങ്ങനെ ചെറിയ കുട്ടികൾ ചെയ്ത പാപത്തിന് ശിക്ഷ കൊടുത്തത് കൊണ്ട്.യമദേവന് കിട്ടിയ ഒരു ശാപത്തിന്റെ കഥയാണ് ഇന്ന് പറയുന്നത്.ഈ കഥകളോന്നും അത്രനിസാരമായിട്ട് തള്ളിക്കളയരുത് കാരണം പൂരാണത്തിലെ ഓരോ കഥക്കും നമ്മൾ ചെയ്ത ഓരോ വിധത്തിലുള്ള പാപങ്ങളെ ഇല്ലാതാക്കാൻ കഴിയും ഭാഗവതത്തിലെ കുചേലന്റെ കഥ നിത്യവും വായിക്കുന്നവർക്ക് ദാരിദ്ര്യം മാറി സമ്പത്തുണ്ടാകും ഇങ്ങനെ ഓരോ കഥക്കും അതിന്റെതായഗുണങ്ങൾ ഉണ്ട് അതു പോലെ നമ്മൾ ഇന്നലെ വായിച്ച കഥയും ഈ കഥയുമോക്കെ നമ്മുടെ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം. ഇനി നമ്മുക്ക് കഥയിലേക്ക് പോകാം .. വളരെ സത്യനിഷ്ഠനും ധർമ്മജ്ഞനുമായ.മുനിയായിരുന്നു മാണ്ഡ്യവ്യാൻ ഒരു ദിവസം തന്റെ ആശ്രമത്തിനടുത്തുള്ള മരചുവട്ടിൽ മൗനവ്രതത്തോടെ തപസ്സു ചെയ്യുകയായിരുന്നു. ഒരു പാട് ദിവസം ഈ തപസ് തുടർന്നു ഒരു ദിവസം കുറച്ച് കള്ളൻമാർ കളവ് മുതലുമായി അതിലെ വന്നു അവരെ പിന്തുടർന്നു വന്ന രാജഭടൻമാരെ ഭയന്ന് കൊള്ള മുതൽ ഈ മുനിയുടെ ആശ്രമത്തിൽ ഒളിപ്പിച്ചു എന്നിട്ട് കള്ളൻമാരും അവിടെ തന്നെ ഒളിച്ചിരുന്നു. അപ്പോഴെക്കും അവിടെയെത്തിയ ഭടൻമാർ മുനിയോട് ചോദിച്ചു. ഹേ മനുഷ്യ ഇതിലെ കൊള്ളക്കാർ പോകുന്നത് കണ്ടോ.മൗനത്തിലായിരുന്ന മാണ്ഡ്യവ്യൻ അവർ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞില്ല ഭടൻമാർ ആശ്രമത്തിനുള്ളി പരിശോധിച്ചപ്പോൾ കൊള്ളയടിച്ച ധനവും കൊള്ളക്കാരും പിടിയിലായി. ഭട 'ൻമാർ മാണ്ഡവ്യനെയും വെറുതെ വിട്ടില്ല രജാവിന്റെ മുൻപിൽ എല്ലാവരെയും ഹാജരാക്കി.വിചാരണ നടത്തിയിട്ടു രാജാവ് എല്ലാവരെയും ശുലത്തിലേറ്റാൻ വിധിച്ചു. അങ്ങനെ മാണ്ഡ്യവ്യനെയും അക്കൂട്ടത്തിൽ ശുലത്തിലേറ്റി. കൊള്ളക്കാരെല്ലാം അപ്പോൾ തന്നെ മരിച്ചു എന്നാൽ തന്റെ തപശക്തി കൊണ്ട് മുനി മാത്രംമരിച്ചില്ല ഏറെനാൾ കഴിഞ്ഞിട്ടു ശുലത്തിൽ കിടന്ന മുനിമരിച്ചില്ലെന്നറിഞ്ഞ് രജാവ് ഓടിവന്ന് മുനിയോട് മാപ്പ് പറഞ്ഞു. അദ്ദേഹം രാജാവ് തന്നോട് ചെയ്ത തെറ്റ് ക്ഷമിച്ചു. എത്ര ശ്രമിച്ചിട്ടും ഭടൻമാർക്ക് മുനിയുടെ ശരിരത്തിൽ നിന്ന് ശൂലം ഊരിയെടുക്കാൻ പറ്റിയില്ല അവസാനം പുറത്തേക്ക് വന്ന ഭാഗം മാത്രം മുറിച്ച് മാറ്റി.ഉള്ളിൽ കുത്തിക്കയറിയ ശൂലവുമായി മുനി പിന്നെയും കുറെക്കാലം തപസ് ചെയ്തു അങ്ങനെ മാണ്ഡ്യവ്യന് അണിമാണ്ഡ്യവ്യൻ എന്നുകൂടി പേരുണ്ടായി ഒരു ദിവസം മാണ്ഡ്യവ്യൻ യമലോകത്ത് ചെന്ന് യമധർമ്മനോട് കോപത്തോടെ ചോദിച്ചു. ഞാൻ എന്ത് പാപം ചെയ്തിട്ടാ ശൂലത്തിൽ കിടക്കാൻ ഇടയായത് വേഗം പറഞ്ഞോ ഇല്ലെങ്കിൽ അങ്ങയെ ഇപ്പോൾ ശപിക്കും.. യമദേവൻ പറഞ്ഞു അങ്ങ് അങ്ങയുടെ കുട്ടിക്കാലത്ത് ഒരു ഈച്ചയെ ഈർക്കിൽ.കുത്തിക്കയറ്റിയില്ലേ... ചെറിയ ദാനത്തിന് മഹത്തായ ഫലം ലഭിക്കുന്നതു പോലെ ചെറിയ അധർമ്മത്തിന് വലിയ ഫലം ലഭിക്കും... മാണ്ഡ്യവ്യൻ.... പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളുടെ പ്രവർത്തികളിൽ അധർമ്മം ഇല്ല കാരണം അവർക്ക് ധർമ്മവും അധർമ്മവും വേർതിരിച്ചറിയാനുള്ള കഴിവില്ല.ധർമ്മദേവ ഇന്നു മുതൽ പതിനാലു വയസുവരെ ചെയ്യുന്ന കർമ്മങ്ങൾക്ക് പാപമില്ല അതിനു ശേഷം ചെയ്യുന്ന പാപങ്ങൾക്കെ ശിക്ഷ ഉള്ളു അങ്ങ് എന്റെ ചെറിയ തെറ്റിന് വലിയ ശിക്ഷ തന്നു അതു കൊണ്ട് അങ്ങ് ശുദ്രയോനിയിൽ മനുഷ്യനായി പിറക്കട്ടെ.... ഈ ശാപത്താൽ ജനിച്ച യമധർമ്മനാണ് നമ്മുടെ മഹാഭാരതത്തിലെ വിദുരർ ഇദ്ദേഹം മഹാ കൃഷ്ണ ഭക്തനായിരുന്നു....... എന്റെ എല്ലാ പ്രിയ സജ്ജ്നങ്ങളെ ഒരു ഈച്ചയെ കൊന്നതിന് ആ മുനി അനുഭവിച്ചത് കണ്ടില്ലേ ഇതു പോലെ നമ്മൾ എന്തെല്ലാം പാപങ്ങൾ ചെയ്യുന്നുണ്ട്. നിത്യവും ചെയ്യുന്ന പാപങ്ങൾ അകലാൻ ആ ഭക്തവത്സലന്റെ നാമം നിത്യവും ഇങ്ങനെ ജപി ചോളു .. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ ഓം നമശിവായ ഓം നമശിവായ ..ഞാൻ ഇവിടെ ഭഗവാൻ എന്ന് പറയുന്നതു കൊണ്ട് വിഷ്ണുവിനെ മാത്രമല്ല ചിലർക്ക് ദേവിയോടായിരിക്കും ഭക്തി മറ്റ് ചിലർക്ക് ഗണപതി യോടായിരിക്കും ഇങ്ങനെ അവരവർക്ക് ഇഷ്ടമുള്ളവരെ ഭജിക്കാം എല്ലാം ഒന്ന് തന്നെയാണന്ന് മനസിലാക്കുക. എല്ലാവർക്കും നല്ലതുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Address

Thiruvalla
Thiruvalla
689110

Opening Hours

Monday 8am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 7pm
Sunday 8am - 7pm

Telephone

919747713235

Website

Alerts

Be the first to know and let us send you an email when Chamundeswari Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category