Mar Thoma Evangelistic Association

Mar Thoma Evangelistic Association The Mar Thoma Evangelistic Association (MTEA) is the Missionary wing of the Malankara Mar Thoma Syrian Church AD 52

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ  മഹായോഗം നടക്കുന്ന മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കര ...
01/12/2025

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ മഹായോഗം നടക്കുന്ന മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിക്കുന്നു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് റൈറ്റ്. റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ, ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി. പി. അച്ചന്‍കുഞ്ഞ്, റ്റിജു എം. ജോര്‍ജ്, ഇവാ. മാത്യു ജോണ്‍ എം., അനി കോശി ചാക്കോ, ലാലമ്മ മാത്യു, ഇടിക്കുള വര്‍ഗീസ്, റവ. അലക്‌സ്. എ., ഇവാ. സുബി പള്ളിയ്ക്കല്‍, സാം ചെമ്പകത്തില്‍, അഡ്വ. മനോജ് മലയില്‍, സാം ജേക്കബ്, ഡോ. ഷാജി എ. എസ്, ബിനോജ് എസ്., റവ. ജോജി ജേക്കബ്, ഇവാ. ജോര്‍ജ്കുട്ടി എം.സി, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, സമീപ ഇടവകകളിലെ വൈദികര്‍, വിശ്വാസ സമൂഹം എന്നിവർ സമീപം.

26/11/2025

മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം

മിഷനറീസ് & ഇവാഞ്ചലിസ്റ്റ് അഖിലേന്ത്യ കോണ്‍ഫ്രന്‍സ് നവംബര്‍ 30 മുതല്‍ ചരല്‍ക്കുന്നില്‍

മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ടിബറ്റന്‍ ബോര്‍ഡര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മിഷന്‍ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാരുടേയും സുവിശേഷകരുടേയും അഖിലേന്ത്യ കോണ്‍ഫ്രന്‍സ് 2025 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നടത്തപ്പെടും.
മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സ് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നവബംര്‍ 30 ഞായര്‍ വൈകിട്ട് 6.30 മണിയ്ക്ക് ഉത്ഘാടനം ചെയ്യും.
''ദൗത്യത്തിന്റെ പുനര്‍നിര്‍വ്വചനം: അപ്പോസ്‌തോലിക വിളിയും നിയോഗവും'' എന്നതാണ് കോണ്‍ഫ്രന്‍സിന്റെ മുഖ്യചിന്താവിഷയം. മാര്‍ത്തോമ്മാ സഭയിലെ മേല്‍പട്ടക്കാരെക്കൂടാതെ മുഖ്യപ്രഭാഷണത്തിന് റവ. ഡോ.ഷിബു കുര്യനും, ബൈബിള്‍ പഠനങ്ങള്‍ക്ക് റവ. അലക്‌സ് പീറ്റര്‍, റവ. ഈപ്പന്‍ മാത്യു, റവ. ജോണ്‍ ജി. വറുഗീസ് എന്നിവരും നേതൃത്വം നല്‍കും. ''ഭാരതത്തിലെ വര്‍ത്തമാനകാല സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളിലെ ദൗത്യവും നിയമവശങ്ങളും'' എന്നതിനെ ആസ്പദമാക്കി റവ. ഡോ. ഏബ്രഹാം മാത്യുവും ''മാര്‍ത്തോമ്മാ സഭയുടെ ആരാധനയും വിശ്വാസാചരങ്ങളും'' എന്ന വിഷയത്തില്‍ റവ. സിബു പള്ളിച്ചിറയും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ, റവ. റ്റി. ബാബു, ഇവാ. ജയരാജ് എസ്.എല്‍. എന്നിവര്‍ മിഷന്‍ഫീല്‍ഡ് അനുഭവങ്ങള്‍ പങ്കുവെയ്ക്കും.
മേഖലാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കപ്പെടും. വിവിധ ദിനങ്ങളില്‍ കേരളം, കര്‍ണ്ണാടക, തെലുങ്ക്, ഹിന്ദി, തമിഴ് മേഖലകളിലെ മിഷനറിമാരുടേയും സുവിശേഷകരുടേയും ആതിഥേയത്വത്തില്‍ ആരാധന ക്രമീകരിക്കും. ഭാരതത്തിലെ വിവിധ മിഷന്‍ ഫീല്‍ഡുകളിലെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന ഡോക്യുമെന്ററിയുടെ അവതരണവും പരിചയപ്പെടുത്തലും മിഷന്‍ കോര്‍ഡിനേറ്ററന്മാരായ റവ. സാബു തോമസ്, റവ. റൊണാള്‍ഡ് രാജു എന്നിവരുടെ നേതൃത്വത്തില്‍ നിര്‍വ്വഹിയ്ക്കും. മിഷന്‍ഫീല്‍ഡുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വിസ് മത്സരവും നടത്തപ്പെടും.
സമാപനദിനമായ ഡിസംബര്‍ 3 ന് ബുധനാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ച് സമാപനസന്ദേശം നല്‍കും.

മാർത്തോമാ സുവിശേഷ പ്രസംഗ സംഘംആദരാഞ്ജലികൾമാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ സുവിശേഷകൻ മോസസ് ഡാനിയൽ പട്ടാഴി (66), (ഗ്രെയ...
18/11/2025

മാർത്തോമാ സുവിശേഷ പ്രസംഗ സംഘം
ആദരാഞ്ജലികൾ

മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ സുവിശേഷകൻ മോസസ് ഡാനിയൽ പട്ടാഴി (66), (ഗ്രെയ്‌സ് വില്ല, മണ്ണടി P. O, എനാത്ത്. ) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ശുശ്രൂഷ നവംബർ 19-ാം തീയതി (ബുധനാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് പാലാക്കുഴി എബെനേസർ മാർത്തോമാ പള്ളിയിൽ വച്ച്, അഭിവന്ദ്യ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും. ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ രാവിലെ 10 മണിക്ക് ആരംഭിക്കും.

പൊതുദർശനത്തിനായി നാളെ (18.11.25) ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഭൗതികശരീരം എനാത്ത് മണ്ണടിയിൽ കാവിൽ സ്കൂൾ സമീപമുള്ള ഗ്രെയ്‌സ് വില്ല ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

മാർത്തോമാ സുവിശേഷ പ്രസംഗ സംഘം ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

14/11/2025

131st Maramon Convention

131-ാം മാരാമണ്‍ കണ്‍വന്‍ഷന്‍2026 ഫെബ്രുവരി 8 മുതല്‍ 15 വരെ : ഒരുക്കങ്ങള്‍ ആരംഭിച്ചു.തിരുവല്ല : ചരിത്രപ്രസിദ്ധമായ മാരാമണ്...
31/10/2025

131-ാം മാരാമണ്‍ കണ്‍വന്‍ഷന്‍

2026 ഫെബ്രുവരി 8 മുതല്‍ 15 വരെ : ഒരുക്കങ്ങള്‍ ആരംഭിച്ചു.

തിരുവല്ല : ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131 -ാമത് മഹായോഗം 2026 ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടത്തപ്പെടും. മലങ്കരയുടെ 22-ാമത് മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് മഹായോഗം സംഘടിപ്പിക്കുന്നതിന് മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ കൂടിയ സുവിശേഷപ്രസംഗ സംഘം മാനേജിംഗ് കമ്മറ്റി വിവിധ സബ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി. സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ ജനറല്‍ കൺവീനറായും സംഘം ഭാരവാഹികളായ പ്രൊഫ.ഏബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ. ജിജി വര്‍ഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി തോമസ് വാരിക്കാട് (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തില്‍ സാം ചെമ്പകത്തില്‍, റ്റിജു എം. ജോര്‍ജ്ജ് (പ്രസ് & മീഡിയ), റവ. റൊണാള്‍ഡ് രാജു, ഇവാ. മാത്യു ജോണ്‍ (പാട്ടുപുസ്തകം), റവ. ജിജി വര്‍ഗീസ്, ഡോ. എബി തോമസ് വാരിക്കാട് (പന്തല്‍ & പാലം നിര്‍മ്മാണം), പി.പി. അച്ചന്‍കുഞ്ഞ്, ഇവാ. മാത്യു ജോണ്‍ (പന്തല്‍ ഓലമേയല്‍), റവ. ബിജു സാം, റവ. ജോജി ജേക്കബ് (ക്രമപരിപാലനം), ഇവാ. എം.സി. ജോര്‍ജ്ജ്കുട്ടി, ഇവാ. സുബി പള്ളിക്കല്‍(ലൈറ്റ് & സൗണ്ട്), റവ. ജോജി തോമസ്, സാം ജേക്കബ് (ഹോസ്പിറ്റാലിറ്റി), ബിനോജ് എസ്., അഡ്വ. മനോജ് മലയില്‍ (റിസപ്ഷന്‍) പി.പി. അച്ചന്‍കുഞ്ഞ്, അഡ്വ. മനോജ് മലയില്‍ (സീറ്റിംഗ് അറേഞ്ച്‌മെന്റ്), ജോണ്‍സണ്‍ ഏബ്രഹാം, റ്റിജു എം. ജോര്‍ജ്ജ് (സ്റ്റാള്‍ ക്രമീകരണം), റവ. അലക്‌സ് എ., ഇവാ. സെല്‍വരാജ് ജെ.ഐ. (പ്രയര്‍ & പ്രിപ്പറേഷന്‍), ലാലമ്മ മാത്യു, ബിനോജ് എസ്. (തല്‍സമയ സംപ്രേഷണം), ഡോ. ഷാജി എ.എസ്., ഗീതാ മാത്യു (പരിസ്ഥിതി), ഡോ. എബി തോമസ് വാരിക്കാട്, റവ. ജിജി വര്‍ഗീസ് (ഫിനാന്‍സ്) റവ. അലക്‌സ് എ., റവ. ബൈജു തോമസ്, (യുവവേദി), റവ. സുനില്‍ എ. ജോണ്‍ (ഇവാഞ്ചലിസ്റ്റ്‌സ് ഷെഡ്), റവ. ജോജി തോമസ്, ജോസി കുര്യന്‍ (മന്ദിരങ്ങള്‍), റവ.സുനില്‍ എ. ജോണ്‍, റവ. കെ.സി. വര്‍ഗീസ്, (സമര്‍പ്പണ ശുശ്രൂഷ), റവ. സുനില്‍ എ. ജോണ്‍, റവ. ജെയിംസ് പി.സി., (പേഴ്‌സണല്‍ ഇവാഞ്ചലിസം), റവ. ഉമ്മന്‍ കെ. ജേക്കബ് (സി.ഡി. പ്രൊഡക്ഷന്‍), റവ. ഡോ. തോമസ് കുര്യന്‍ അഞ്ചേരി, റവ. സുനില്‍ ജോയ് (റീജിയണല്‍ മീറ്റിംഗ്) ഇവാ. സെല്‍വരാജ് ജെ.ഐ., ഡോ. ഷാജി എ.എസ്. (എക്‌സിബിഷന്‍) എന്നിവര്‍ കണ്‍വീനര്‍മാരായി സബ് കമ്മറ്റികളുടെ ചുമതലയില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം മാനേജിംഗ് കമ്മറ്റിയില്‍ തീരുമാനിച്ചു.
ആഗോളവ്യാപകമായി ഓണ്‍ലൈനിലൂടെയും ഓഫ് ലൈനിലൂടെയും ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ലോകപ്രസിദ്ധരായ പ്രഭാഷകര്‍ വചന പ്രഘോഷണം നിർവഹിക്കും.

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ 136-ാമത് വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍  മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസ...
27/09/2025

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ 136-ാമത് വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷപ്രസംഗം നിര്‍വ്വഹിക്കുന്നു. ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി. മാത്യു, ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ് എന്നിവര്‍ സമീപം

മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘംആദരാഞ്ജലികൾ...മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ഓഫീസ് അഡ്മിനിസ്ട്രേറ്റർ ശ്രീ. സജി എം. ജോർജിന്...
14/09/2025

മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം

ആദരാഞ്ജലികൾ...

മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ഓഫീസ് അഡ്മിനിസ്ട്രേറ്റർ ശ്രീ. സജി എം. ജോർജിന്റെ മാതാവ് ഏലിയാമ്മ ജോർജ് (87), മാമൂട്ടിൽ വീട്, കൂത്രപ്പള്ളി നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 15, തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കൂത്രപ്പള്ളി യെരൂശലേം മാർത്തോമ്മാ പള്ളിയിൽ നടക്കും. ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ ഉച്ചയ്ക്ക് 12.00 മണിക്കും നടത്തപ്പെടും.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം സമാശ്വസിപ്പിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

മാർത്തോമാ സുവിശേഷ പ്രസംഗ സംഘംസുവിശേഷകൻ എ. ഡി. തോമസ് കർത്താവിൽ നിദ്ര പ്രാപിച്ചു.മാർത്തോമാ സുവിശേഷ പ്രസംഗസംഘത്തിലെ സുവിശേഷ...
08/09/2025

മാർത്തോമാ സുവിശേഷ പ്രസംഗ സംഘം

സുവിശേഷകൻ എ. ഡി. തോമസ് കർത്താവിൽ നിദ്ര പ്രാപിച്ചു.

മാർത്തോമാ സുവിശേഷ പ്രസംഗസംഘത്തിലെ സുവിശേഷകനും, വലിയകാവ് സെൻറ് തോമസ് മാർത്തോമാ ഇടവകാംഗവുമായ എരുത്തിക്കൽ എ. ഡി. തോമസ് സുവിശേഷകൻ (90) കർത്താവിൽ നിദ്ര പ്രാപിച്ചു.

ശവസംസ്കാര ശുശ്രൂഷ സെപ്റ്റംബർ 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് ഭവനത്തിൽ ആരംഭിച്ച്, വൈകുന്നേരം 3.00-യ്ക്ക് റാന്നി വലിയകാവ് സെൻറ് തോമസ് മാർത്തോമാ ഇടവകയിൽ അഭിവന്ദ്യ മാത്യൂസ് മാർ സെറാഫീം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.

മാർത്തോമാ സുവിശേഷ പ്രസംഗസംഘം ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Mar Thoma Evangelistic Association..!Condolences and Prayers..We are sad to share the news that Mrs. Rathana Bhai, [w/o ...
08/09/2025

Mar Thoma Evangelistic Association..!

Condolences and Prayers..

We are sad to share the news that Mrs. Rathana Bhai, [w/o Late Rev. D. Devadas, Former Missionary of MTEA], passed away.

On behalf of the Mar Thoma Evangelistic Association, We extend our heartfelt condolences to the bereaved family.

Kindly uphold them in your valuable prayers.

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘംമിഷന്‍ എക്‌സ്‌പോ 2025"ധന്യസ്മൃതി സംഗമം" 1888 സെപ്റ്റംബര്‍ 5 ന് കല്ലിശ്ശേരി കടവില്‍ മാളി...
08/09/2025

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം

മിഷന്‍ എക്‌സ്‌പോ 2025

"ധന്യസ്മൃതി സംഗമം"

1888 സെപ്റ്റംബര്‍ 5 ന് കല്ലിശ്ശേരി കടവില്‍ മാളികയില്‍ രൂപംകൊടുത്ത ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമായ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റ 137-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്ന മിഷന്‍ എക്‌സ്‌പോയുടെ ഭാഗമായി 2025 സെപ്റ്റംബര്‍ 13 ശനിയാഴ്ച 3 മണിക്ക് “ധന്യസ്മൃതി സംഗമം” ഉമയാറ്റുകര മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തപ്പെടും.

സുവിശേഷപ്രസംഗസംഘത്തിന് ആരംഭം കുറിയ്ക്കുന്നതിന് നേതൃത്വം നല്‍കിയ കൊട്ടാരത്തില്‍ തോമസ് കശീശാ, കല്ലിശ്ശേരി ചെമ്പകശേരില്‍ അബ്രഹാം(വാലുചിറയില്‍ അവിരാച്ചന്‍), കല്ലിശ്ശേരി ഒറ്റപ്ലാമൂട്ടില്‍ കുഞ്ഞുമാത്തു, മാരാമണ്‍ ആറങ്ങാട്ട് ഫീലിപ്പോസ്, പുത്തന്‍കാവ് ചക്കാലയില്‍ ചെറിയാന്‍ ഉപദേശി, ഇടയാറന്മുള കൊച്ചുമണ്ണില്‍ സ്‌ക്കറിയാ, ചെങ്ങന്നൂര്‍ കോട്ടൂരേത്ത് യോഹന്നാന്‍, കല്ലൂപ്പാറ അഴകനാല്‍ തൊമ്മി, നിരണം കുറിച്ചിയത്ത് വട്ടടിയില്‍ ഇട്ടിയവിര, ചെങ്ങന്നൂര്‍ നഥാനിയേല്‍ ഉപദേശി, ഇരവിപേരൂര്‍ ഇടവമ്മേലില്‍ വര്‍ക്കി മത്തായി, കല്ലിശ്ശേരി ചെമ്പകശ്ശേരില്‍ മാത്തു എന്നിവരുടെ സാക്ഷ്യവഴികളെ സ്മരിക്കുവാന്‍ ഈ സുവിശേഷസേനാനികളുടെ പിന്‍തലമുറക്കാരായ കുടുംബാംഗങ്ങളേയും ഇടവകാംഗങ്ങളെയും സംഘം സ്‌നേഹിതരേയും പങ്കെടുപ്പിച്ചുകൊണ്ട് “ധന്യസ്മൃതി സംഗമം” ക്രമീകരിക്കുന്നു.

ധന്യസ്മൃതി സംഗമം മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ ഉത്ഘാടനം ചെയ്യും. പ്രമുഖ സഭാചരിത്ര ഗവേഷകനും പ്രഭാഷകനുമായ റവ. ഡോ. ഈപ്പന്‍ വറുഗീസ് മുഖ്യസന്ദേശം നല്‍കും.

ഇദംപ്രഥമമായി സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ ധന്യസ്മൃതി സംഗമത്തില്‍ സ്ഥാപക നേതാക്കളെക്കുറിച്ചുള്ള ഹൃസ്വമായ ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 12 കുടുംബങ്ങളെയും സംഗമത്തില്‍ ആദരിക്കും.

അനുഗ്രഹീതമായ ധന്യസ്മൃതി സംഗമത്തിലേക്ക് എല്ലാ സംഘം സ്‌നേഹിതരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ സ്ഥാപകദിന സ്‌തോത്ര സമര്‍പ്പണവും വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയിൽ നിന്നും...
08/09/2025

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ സ്ഥാപകദിന സ്‌തോത്ര സമര്‍പ്പണവും വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയിൽ നിന്നും...

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ 137-ാം സ്ഥാപകദിനാഘോഷം (05/09/2025) കല്ലിശ്ശേരി കടവില്‍ മാളികയില്‍ മാത്യൂസ് മാര്...
08/09/2025

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ 137-ാം സ്ഥാപകദിനാഘോഷം (05/09/2025) കല്ലിശ്ശേരി കടവില്‍ മാളികയില്‍ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ ഉത്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിക്കുന്നു. സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, സഞ്ചാര സെക്രട്ടറി റവ. ജിജി വറുഗീസ്, ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി. മാത്യു, സംഘം ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, എല്‍.എ.സി. പ്രസിഡന്റ് റവ. ജാക്‌സണ്‍ ജോസഫ്, എല്‍.എ.സി. കണ്‍വീനര്‍ പ്രൊഫ. ഡോ. അജിത് വറുഗീസ് ജോര്‍ജ്ജ്, എല്‍.എ.സി. ട്രഷറാര്‍ ജോര്‍ജ്ജ് ജോസ് നന്‍പുമഠം, മാനേജിംഗ് കമ്മിറ്റിയംഗം റ്റിജു എം. ജോര്‍ജ്ജ് എന്നിവര്‍ സമീപം.

Address

Thiruvalla
689101

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914692630587

Website

Alerts

Be the first to know and let us send you an email when Mar Thoma Evangelistic Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Thoma Evangelistic Association:

Share