Calvary Temple Ministries

Calvary Temple Ministries Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Calvary Temple Ministries, Religious organisation, Chandrima Building, 4th Floor, Kurisukavala, Tiruvalla, Thiruvalla.

25/09/2024

The greatest concept of beauty in the whole universe is God himself.

19/06/2023

സഭ കച്ചവടസ്ഥാപനമായി മാറുമ്പോൾ;

• പാസ്റ്റർമാർ സിഇഒ മാരെപ്പോലെ പ്രവർത്തിക്കുന്നു
• അംഗങ്ങളെ ഉപഭോക്താക്കളാക്കി മാറ്റുന്നു
• മറ്റ് സഭകളെ മത്സരബുദ്ധിയോടെ വീക്ഷിക്കുന്നു
• സുവിശേഷവൽക്കരണം മാർക്കറ്റിംഗിലേക്ക് ചുരുങ്ങുന്നു
• സഭാസ്ഥാപനം (Church planting) ഫ്രാഞ്ചൈസിംഗ് പോലെയാകുന്നു
• സംഖ്യകൾ വിജയത്തിന്റെ പ്രാഥമിക അളവുകോലായി മാറുന്നു
• പ്രാർത്ഥനയും വചന പഠനവും formula കളായി മാറുന്നു
• ഉണർവ്വ് കുറച്ച് ദിവസത്തെ ഫണ്ട് ശേഖരണത്തിലേക്ക് ചുരുങ്ങുന്നു
• പ്രസംഗം motivational speech ആയി മാറുന്നു
• Praise and worship performance ആയി മാറുന്നു
• മികച്ച അഭിനേതാവ് Praise and worship leader ആയി മാറുന്നു
• ദൈവത്തിന്റെ ആത്മാവ് "emotionalism" ആയി ചുരുങ്ങുന്നു.
• വിശുദ്ധന്മാരെ equip ചെയ്യേണ്ടതിനു പകരം entertain ചെയ്യുന്നു
• ദൈവരാജ്യത്തിന്റെ മുന്നേറ്റത്തിനു പകരം നേതാക്കന്മാരുടെ സാമ്രാജ്യങ്ങൾ സ്ഥാപിക്കപ്പെടുന്നു
• Pastor ഒരു സൂപ്പർസ്റ്റാറോ/ സൂപ്പർമാനോ ആയി മാറുകയും യേശു ഒരു Religious figure ആയി ചുരുങ്ങുകയും ചെയ്യുന്നു
“മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?” (ലൂക്കൊസ് 18:8)

03/06/2023

സത്യാന്വേഷികൾക്ക് സ്വാഗതം

പാസ്റ്റര്‍ സ്റ്റാര്‍ ആര്‍ സ്കോട്ടിന്റെ ശക്തമായ നേതൃത്വത്തിന്‍ കീഴില്‍ ദൈവവചനസത്യങ്ങള്‍ അതേപടി അംഗീകരിക്കുകയും യാതൊരു വിട്ടുവീഴ്ചയും കൂടാതെ പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു ശുശ്രൂഷയാണ് കാല്‍വറി ടെമ്പിള്‍ മിനിസ്ട്രി. ഒരു പുതിയനിയമ വിശ്വാസിയുടെ ശരീരം ദൈവത്തിന്റെ മന്ദിരമാകുന്നുവെന്ന് (Temple) 1കൊരി. 3:16 ല്‍ നാം വായിക്കുന്നു. ഈ ഭാഗ്യപദവി നമുക്കു സിദ്ധിച്ചതാകട്ടെ ദൈവപുത്രനായ ക്രിസ്തുയേശുവിന്റെ കാല്‍വറിയിലെ ബലിമരണം മൂലവും. നമ്മുടെ ശരീരം ദൈവത്തിന്റെ മന്ദിരമാകുന്നു എന്ന പ്രയോഗം ഓരോ വിശ്വാസിയും വ്യക്തിപരമായി എത്രമാത്രം സ്വര്‍ഗ്ഗീയനായിരിക്കണം എന്നതിനെ കുറിക്കുന്നു. അതുകൊണ്ട് ‘കാല്‍വറി ടെമ്പിള്‍’ എന്ന ഈ നാമകരണം ക്രൈസ്തവവിശ്വാസത്തിന്റെ വ്യക്തിപരമായ പ്രായോഗികതയെ നമ്മെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നു.

ദൈവവചനം പറയുന്നു, കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു (യഥാര്‍ത്ഥ) സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ (മര്‍ക്കൊസ് 1:15). കര്‍ത്താവ് വരുവാന്‍ സമയമായിരിക്കുന്നു, കാലം കഴിയാറായി, നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്കു അധികം അടുത്തിരിക്കുന്നു (റോമര്‍ 13: 11). എന്നാൽ ഈ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് വേറൊരു സുവിശേഷം പ്രസംഗിക്കപ്പെടുന്ന കാലമാണ് ഇത് (ഗലാത്യര്‍ 1:6). അതുകൊണ്ട്, യഥാർത്ഥ പാതയിൽ നിന്ന് നിങ്ങൾ മാറിപ്പോകാതിരിക്കുവാൻ ആഴമേറിയ തിരുവചനസത്യങ്ങള്‍ നിങ്ങളുമായി പങ്കു വെയ്ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തിരുവല്ല, കുരിശുകവലക്കു സമീപമുള്ള കാല്‍വറി ടെമ്പിള്‍ മിനിസ്ട്രിയുടെ ബൈബിൾ ക്ലാസുകളിലേക്ക് എല്ലാ സത്യാന്വേഷികളെയും ഞങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

03/06/2023

സമാധാനപരമായ കുടുംബജീവിതം, ദൈവത്തിന്റെ ആഗ്രഹം

മറ്റേതു കാലഘട്ടത്തെക്കാൾ ഉപരിയായി കുടുംബബന്ധങ്ങളുടെ ശിഥിലീകരണം കാലത്തിന്റെ ചുവരെഴുത്തായി മാറിയിരിക്കുന്നു. വിവാഹമോചന കേസുകളുടെ എണ്ണം പ്രതിദിനം പെരുകിക്കൊണ്ടിരിക്കുന്നു. സ്വരച്ചേർച്ചയില്ലാതെ, നിരന്തരം കലഹിച്ചുകൊണ്ട് ജീവിക്കുന്നവർ നിരവധിയാണ്. കുടുംബ ബന്ധങ്ങളിലെ അവിശ്വസ്തതയും അസമാധാനവും മൂലം ആത്മഹത്യയിൽ അഭയം തേടിയവർ അനവധിയാണ്. സമൂഹത്തിന്റെയും സദാചാരത്തിന്റെയും വേലിക്കെട്ടുകൾ നിലനില്ക്കുന്നതുകൊണ്ടു മാത്രം പൊട്ടിത്തെറിയിലേക്കു പോകാതെ ദു:ഖം കടിച്ചമർത്തി ജീവിക്കുന്ന അനേക ദമ്പതികൾ നമ്മുടെ ഇടയിലുണ്ട്. അനന്തരഫലമായി, കുഞ്ഞുങ്ങൾ അനാഥാരും കുറ്റവാളികളും ലഹരിക്ക് അടിമകളുമായി മാറുന്നു. ജന്മം നല്കിയവരെ നിഷ്ക്കരുണം ശാരീരികമായി ഉപദ്രവിക്കുവാനും അറപ്പില്ലാതെ കൊന്നുതള്ളുവാനും മനസ്സാക്ഷിയില്ലാതെ അനാഥാലയങ്ങളിൽ ഉപേക്ഷിക്കുവാനും മടിയില്ലാത്ത ഒരു തലമുറ ഇവിടെ ഉയർന്നുവരികയാണ്. ഉത്തരമില്ലാതെ, എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്ക്കുന്നു പലരും.

പ്രിയ സഹോദരാ സഹോദരി, നിങ്ങൾക്കായി ഞങ്ങൾ ഒരു ശുഭവാർത്ത പങ്കുവെയ്ക്കട്ടെ! നിങ്ങൾ ഭാരപ്പെടേണ്ട, സങ്കടപ്പെടേണ്ട, നിങ്ങളുടെ വ്യഥകളും ആകുലതകളും മനസ്സിലാക്കുകയും ഉത്തമവും ശാശ്വതവുമായ ഒരു പരിഹാരം നല്കുകയും ചെയ്യുന്ന ഒരു ദൈവം നമുക്കുണ്ട്. നാം ബന്ധം, വിവാഹം, ഭവനം എന്നൊക്കെ വിളിക്കുന്ന കാര്യങ്ങളുടെ ഉപജ്ഞാതാവ് ദൈവമാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ദൈവത്തിന് അറിയാവുന്നതു പോലെ മറ്റാർക്കും അറിയില്ല. ദൈവത്തിന്റെ വചനത്തിൽ പറഞ്ഞിരിക്കുന്ന ചില പരിഹാര നിർദ്ദേശങ്ങൾ ദയവായി ശ്രദ്ധിച്ചാലും.

സഹോദരിമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

• നിങ്ങൾക്ക് ദൈവവുമായി ഒരു ദൃഡമായ ബന്ധം ഉണ്ടായിരിക്കുക - ദൈവവുമായി ആദ്യമാതാവിനുണ്ടായിരുന്ന ബന്ധം ദൃഡമായി തുടർന്നിരുന്നുവെങ്കിൽ സാത്താൻ മുഖാന്തിരമുള്ള വഞ്ചന അവിടെ സംഭവിക്കുകയില്ലായിരുന്നു.
• നിങ്ങളെ നന്നാക്കുന്നതിനായി നിങ്ങളുടെ ഭർത്താവിന്റെ സമയവും ഊർജ്ജവും ചിലവഴിക്കുന്നതിനുള്ള അവസരം ഉണ്ടാക്കാതിരിക്കുക.
• നിങ്ങളുടെ ജീവിതത്തിലെ സ്വപ്നങ്ങളും, ലക്ഷ്യങ്ങളും, ആഗ്രഹങ്ങളും ദൈവം കഴിഞ്ഞാൽ നിങ്ങളുടെ ഭർത്താവ് മാത്രമായിരിക്കണം.
• നിങ്ങളുടെ ഭർത്താവിനു കീഴടങ്ങിയിരിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി മാറുക.
• നിങ്ങളുടെ ഭർത്താവിനെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും കഴിയുന്ന ഒരു വ്യക്തിയായിരിക്കുക.
• ഔദ്യോഗിക തലങ്ങളിൽ അഭിരമിക്കുന്ന ഒരു സ്ത്രീയായല്ല പ്രത്യുത നിങ്ങളുടെ ഭവനത്തിന്റെ കാവല്ക്കാരി ആയിരിക്കുക.
• സൗമ്യതയും സാവധാനതയുമുള്ള ഒരു മനസ്സിന്റെ ഉടമയായിരിക്കുക.
• വഴക്കുണ്ടാക്കാത്ത ഒരു ഭാര്യയായിരിക്കുക - ഇത് ദൈവത്തിനു അസ്വീകാര്യവും പുരുഷനെ സംബന്ധിച്ചിടത്തോളം അവനെ നിശ്ചലനാക്കിക്കളയുന്ന ഏറ്റവും വലിയ വിഷയവുമാണ്.
• ഭർത്താവിനോടു ചേർന്നുനിന്ന് കുട്ടികളെ ദൈവഭയത്തിലും ദൈവവചനപോഷണത്തിലും പരിശീലിപ്പിക്കുന്നവളായിരിക്കുക.
• നിങ്ങളുടെ ഗാർഹിക ജോലികളിൽ നിപുണയായിരിക്കുക.

സഹോദരന്മാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

• ഭാര്യമാരെ സ്നേഹിക്കുക.
• ദീർഘക്ഷമയിലും, ദയയിലും ഭാര്യയുടെ ആവശ്യങ്ങളോട് സൂക്ഷമബോധമുള്ളവനായിരിക്കുക.
• ഭാര്യ, ഭർത്താവിനോടുകൂടെ കൂട്ടവകാശി ആകുന്നുവെന്ന് മനസ്സിലാക്കുക.
• സ്തീകൾ ബലഹീനപാത്രം ആകുന്നതുകൊണ്ട് അവർ ബഹുമാനിക്കപ്പെടേണ്ടവരാണ്.
• ഭാര്യമാരോടുകൂടെ വിവേകത്തോടു വസിക്കുക.
• അവൾ നന്നായി ചെയ്യുന്ന കാര്യങ്ങളിൽ അഭിപ്രായം പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവളുടെ കഴിവിനെയും നിപുണതയെയും അഭിനന്ദിക്കുക.
• അവരോട് ആർദ്രതയും കരുതലുമുള്ളവനായിരിക്കുക.
• അവളോട് കയ്പ് ആയിരിക്കരുത്.
• അവളെ സ്വന്ത ശരീരമായി കരുതുക.
• സ്വന്തഭവനത്തിനു വേണ്ടി കരുതുക.

ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന പരിഹാരമാർഗ്ഗങ്ങളുടെ പ്രായോഗികതയെക്കുറിച്ചും ദൈവത്തിന്റെ മറ്റു പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും അധികമായി അറിയുവാനും തദ്വാര അനുഗ്രഹീതമായ കുടുംബജീവിതം പടുതുയർത്തുവാനും താല്പര്യപ്പെടുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

ഞങ്ങളുടെ വിലാസം:

കാൽവറി ടെമ്പിൾ മിനിസ്ട്രി
ചന്ദ്രിമ ബില്ഡിംഗ്, 4th Floor
കുരിശുകവല, തിരുവല്ല
മൊബൈൽ - 9847578649
ഇ മെയിൽ - [email protected]

30/05/2023

“കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” (മത്താ: 11:15, മര്‍: 4:9, 23, 7:16, വെളി: 2:7, 11, 17, 29, 3:6, 13, 22)

ഒരു മടക്കയാത്ര

അനവധി സംഘടനകളും പ്രസ്ഥാനങ്ങളും തങ്ങളാണ് ശരിയെന്നു അവകാശപ്പെട്ടുകൊണ്ട് ക്രൈസ്തവ രംഗവേദിയിലെത്തിയിരിക്കുന്നു. എന്നാൽ ഇത് വെറും പൊള്ളയായ അവകാശവാദമാണ് എന്ന് തെളിയിച്ചുകൊണ്ട്, ജാതിയുടെയും, വര്‍ഗ്ഗത്തിന്റെയും, വര്‍ണ്ണത്തിന്റെയും, പേരില്‍ ക്രിസ്തുസഭ കൂട്ടിച്ചേര്‍ക്കാനാവാത്തവിധം തകര്‍ന്നു പോയിരിക്കുന്നു. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്വമാക്കുമാറ് കാശുള്ളവന്‍ സഭയുടെ അമരത്ത് ആസനസ്ഥനായിരിക്കുന്നു. സത്യത്തിനും, നീതിക്കും, വിശുദ്ധിക്കും, വേണ്ടി നിലകൊള്ളുന്നവരെ ഒറ്റപ്പെടുത്തിയും കടന്നാക്രമിച്ചും കള്ളക്കേസുകളില്‍ കുടുക്കിയും നിശബ്ദരാക്കുന്നു.

പ്രവചനം, ആലോചന തുടങ്ങിയ പേരില്‍ പാവപ്പെട്ടവരും, അറിവില്ലാത്തവരും, ബലഹീനരും, ശുദ്ധാത്മക്കളുമായ, വിശ്വാസികളെ വഞ്ചിക്കുന്ന കപടഭക്തരായ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആടിന്റെ വേഷം ധരിച്ച് അഥവാ ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തിയെ ത്യജിച്ച് ക്രിസ്തുസഭയിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നു! (മത്താ: 7:15, 2 തിമൊ: 3:5). ഭക്തി ആദായമാര്‍ഗ്ഗമാക്കിയ (1 തിമൊ: 6:5, ഫിലി: 3:19) കുലംകുത്തികളാണവര്‍! ദൈവത്തിന്റെ പേരില്‍ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പുകള്‍ ദിനപത്രങ്ങളുടെ തലക്കെട്ടുകളാകുന്നു. “പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കൈയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിനോ അത് ഇഷ്ടമാകുന്നു; എന്നാല്‍ ഒടുക്കം നിങ്ങള്‍ എന്തുചെയ്യും?” (യിരെ: 5:31) ജനത്തിനു ഇഷ്ടമായതു പുരോഹിതന്‍ പ്രസംഗിക്കുകയും പ്രവാചകന്‍ പ്രവചിക്കുകയും ചെയ്യുന്നു. പുരോഹിതന്മാരുടെ ലക്ഷ്യപ്രാപ്തിക്കയി ഇത്തരം പ്രവാചകന്മാര്‍ക്കു വ്യാജപ്രവചനം നടത്തുവാന്‍ അവര്‍ അവസരം ഒരുക്കിക്കൊടുക്കുന്നു.

പ്രവാചകന്‍ പറയുന്നതുപോലെ വിസ്മയവും ഭങ്കരവുമായ ഈ കാര്യങ്ങള്‍ ദേശത്തു സംഭവിച്ചു കൊണ്ടിരിക്കുന്നു (യിരെ: 5:30). വിശ്വാസികള്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിതറിയവരുമായിരിക്കുന്നു (മത്താ: 9:36). കടലും കരയും താണ്ടി ശുശ്രൂഷയുടെ പേരില്‍ ധനസമ്പാദനനം നടത്തുകയും അനേകരെ തങ്ങളെക്കാള്‍ ഇരട്ടിനരകത്തിനു യോഗ്യന്മാരാക്കുന്ന 'യോഗ്യന്മാരെ' ക്കൊണ്ടു ക്രൈസ്തവാന്തരീക്ഷം മലീമസമായിരിക്കുന്നു (മത്താ: 23:14,15). വെള്ളതേച്ച ശവക്കല്ലറകള്‍ (മത്താ: 23:27) ദൈവസഭയെ ദുര്‍ഗന്ധപൂരിതമാക്കുന്നു. ഭൗതീക ഉയര്‍ച്ച ദൈവാനുഗ്രഹത്തിന്റെ തെളിവായി വിളമ്പുന്ന പമ്പരവിഡ്ഡികളുടെ കൂത്തരങ്ങായി പ്രസംഗവേദികള്‍ അധഃപതിച്ചിരിക്കുന്നു.

ആരു പ്രസംഗിച്ചാലും സാരമില്ല വചനമല്ലയോ പ്രസംഗിക്കുന്നത് എന്ന നിലപാട് തികച്ചും പ്രതിഷേധാര്‍ഹവും നീതീകരിക്കുവാന്‍ കഴിയാത്തതുമാണ്. ഇതിനെക്കുറിച്ച് ദൈവവചനം എന്തു പറയുന്നുവെന്ന് നമുക്കു ശ്രദ്ധിക്കാം. “എന്നാല്‍ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായില്‍ എടുപ്പാനും നിനക്കെന്തുകാര്യം? നീ ശാസനയെ വെറുത്ത് എന്റെ വചനങ്ങളെ നിന്റെ പുറകില്‍ എറിഞ്ഞു കളയുന്നവല്ലോ. കള്ളനെ കണ്ടാല്‍ നീ അവനെ അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു. നിന്റെ വായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു; നിന്റെ നാവ് വഞ്ചന പിണയ്ക്കുന്നു. നീ ഇരുന്നു നിന്റെ സഹോദരനു വിരോധമായി സംസാരി ക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു” (സങ്കീ: 50: 16 20).

ഈ അവസ്ഥയോടുള്ള ദൈവത്തിന്റെ ഇപ്പോഴത്തെയും ആസന്നഭാവിയിലെയും പ്രതികരണം 21 മുതല്‍ 23 വരെയുള്ള വാക്യങ്ങളില്‍ നാം കാണുന്നു. ഇന്നത്തെ നേതൃത്വത്തിന്റെ പച്ചയായ ഒരു ആവിഷ്ക്കാരമാണ് ഈ വാക്യങ്ങളില്‍ നാം ദര്‍ശിക്കുന്നത്. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള (ദൈവഹൃദയത്തിന്റെ ആഗ്രഹം അനുസരിച്ചുള്ള) നേതൃത്വം എപ്രകാരമുള്ളതായിരിക്കണമെന്ന് ദൈവം തന്റെ വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. “ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍” ( 1 കൊരി: 11: 1, ഫിലി: 3:17) എന്ന് സ്വന്തം ഭാര്യയോടും കുഞ്ഞുങ്ങളോടും വിശ്വാസികളോടും സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും തന്റേടത്തോടും ആര്‍ജ്ജവത്തോടും കൂടെ പറയുവാന്‍ കഴിയുന്നില്ല എങ്കില്‍ ആ നേതൃത്വം ദൈവം അംഗീകരിച്ച നേതൃത്വം ആയിരിക്കയില്ല. ബൈബിള്‍ സെമിനാരിയില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ല ഒരുവന് ശുശ്രൂഷയ്ക്കു യോഗ്യനാക്കുന്നത് പ്രത്യുത ദൈവം തന്റെ വചനത്തില്‍ക്കൂടെ ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യതകള്‍ (1 തിമൊ: 3:113) ഏതൊരുവനില്‍ കണ്ടെത്തുന്നുവോ ആ വ്യക്തിയാണ് ദൈവം അംഗീകരിച്ച ശുശ്രൂഷകന്‍, അങ്ങനെയല്ലാത്തവര്‍ കേവലം സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയൂും നേതാക്കന്മാര്‍ മാത്രമാണ്.

ക്ഷമിക്കുവാനും സഹിക്കുവാനും പഠിപ്പിച്ച ക്രിസ്തുനാഥന്റെ കല്പനകള്‍ക്കു തരിമ്പും വിലകല്പിക്കാതെ അവയെ കാറ്റില്‍പറത്തി അഭിപ്രായഭിന്നതകള്‍ തെരുവ് സംഘട്ടനങ്ങളിലും ഗുണ്ടായിസത്തിലും ക്രൈസ്തവസഭയെ കൊണ്ടെത്തിച്ചിരിക്കുന്നു. നിസ്സാരപ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് അന്തർദ്ദേശീയ വിഷയമാക്കുന്നു. ഒട്ടകത്തെ വിഴുങ്ങുകയും കൊതുകിനെ അരിച്ചെടുക്കുകയും (മത്താ: 23:24) ചെയ്യുന്ന പരീശസസമൂഹമായി ക്രിസ്താനുഗാമികള്‍ അധഃപതിച്ചിരിക്കുന്നു. സംശയമില്ല, ഈ ലോകത്തിന്റെ ദൈവം(2 കൊരി: 4:4) ക്രൈസ്തവ നേതൃത്വത്തിന്റെ മനസ്സ് കുരുടാക്കിയിരിക്കുന്നു. സത്യമായും, സഭ ലവൊദിക്യകാലഘട്ടത്തിന്റെ മൂര്‍ദ്ധന്യത്തിലെത്തിനില്‍ക്കുന്നു, നിര്‍ഭാഗ്യവാന്മാരും, അരിഷ്ടരും, ദരിദ്രരും, കുരുടരും, നഗ്നരുമായ, (വെളി: 3: 17) നേതൃത്വവും വിശ്വാസികളും ഈ യാഥാര്‍ത്ഥ്യത്തെ സാധൂകരിക്കുന്നു. ഇതാണോ ക്രിസ്തു മാര്‍ഗ്ഗം? ഇതാണോ ക്രിസ്ത്യാനി?

തന്നെത്താന്‍ ത്യജിച്ച് അവനവന്റെ ക്രൂശ് എടുത്തുകൊണ്ട് തന്നെ അനുഗമിക്കുവാന്‍ (മത്താ: 10:38) അരുള്‍ച്ചെയ്തവന്റെ നാമത്തില്‍ ക്രുശില്ലാത്ത ക്രിസ്തീയജീവിതം വാഗ്ദാനം ചെയ്യുന്ന പ്രസംഗികരുടെ വഞ്ചനയില്‍ കുടുങ്ങിയിരിക്കുന്ന ശുദ്ധാത്മാക്കളെ, അവരുടെ നടുവില്‍നിന്നു പുറപ്പെട്ടു വേറുപ്പെട്ടിരിപ്പിന്‍ ( 2 കൊരി: 6: 16)
സഭയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന കോമാളിവേഷങ്ങളും ചെപ്പടിവിദ്യകളും സത്യാന്വേഷികളെ ആ ഉദ്യമത്തില്‍നിന്നും പിന്തിരിപ്പിക്കുന്നു. രാഷ്ട്രീയക്കാരെപ്പോലും ലജ്ജിപ്പിക്കുന്ന അധികാര വടംവലികളും തദ്വാരായുളവാകുന്ന അരാജകത്വവും നിങ്ങളില്‍ മടുപ്പുളവാക്കുന്നുവോ? സംശയിക്കേണ്ട., താങ്കള്‍ ഒരു സത്യാന്വേഷി തന്നെ! താങ്കളുടെ മനസ്സാക്ഷിയുടെ ശബ്ദത്തിനു എതിരായി മുഖം തിരിക്കാതെ സത്യം അന്വേഷിച്ചു കണ്ടെത്തി പിന്തുടരൂ… “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ വഴികളില്‍ ചെന്നു നല്ല വഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പിന്‍; എന്നാല്‍ നിങ്ങളുടെ മനസ്സിനു വിശ്രാമം ലഭിക്കും.” (യിരെ: 6:16). വരുവിന്‍, നമുക്കു പുരാതനശൂന്യങ്ങളെ പണിയാം; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ കെട്ടിപ്പൊക്കാം; കേടുകള്‍ തീര്‍ക്കാം; കുടിയിരിപ്പാന്‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കാം (യെശ: 58:12).

27/04/2023
09/07/2022

എന്തെങ്കിലും അത്ഭുതത്തിന്റെ അടിസ്ഥാനത്തിലല്ല നാം യേശു ദൈവമാന്നെന്നു വിശ്വസിക്കുന്നത്. അത്ഭുതം പിശാചിനും ചെയ്യുവാൻ കഴിയും, "സാത്താൻ താനും വെളിച്ച ദൂതന്റെ വേഷം ധരിക്കുന്നുവല്ലോ". യേശുവിനെ ദൈവമായി, ദൈവപുത്രനായി പ്രഖ്യാപിക്കുന്നത് യേശുവിന്റെ പുനരുത്ഥാനമാണ്. ഒരുവിധത്തിലുള്ള സകലവും സാത്താൻ അനുകരിക്കും എന്നാൽ സാത്താന് ഒരിക്കലും അനുകരിക്കുവാൻ കഴിയാത്ത ഏക അത്ഭുതം കർത്താവിന്റെ പുനരുത്ഥാനമാണ്. Excerpt taken from a message delivered in Calvary Temple church on Romans.

Address

Chandrima Building, 4th Floor, Kurisukavala, Tiruvalla
Thiruvalla
91

Telephone

+919847578649

Website

Alerts

Be the first to know and let us send you an email when Calvary Temple Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Calvary Temple Ministries:

Share