Knanaya Suriyanikar

Knanaya Suriyanikar KNANAYA SURIYANIKAR CONTACT +918606501808

26/08/2026

ബൈബിൾ പഠന ക്ലാസ്സ്‌ - 2 ദിനവൃത്താന്തം പതിനാലാം അധ്യായം

ഫാ. രാജൻ ഏബ്രഹാം കുളമട

26/08/2026

ഇന്നത്തെ ധ്യാനചിന്ത - ഫാ. ആൻഡ്രൂസ് കടപ്പനങ്ങാട്ട്.

26/08/2026

വചനപുലരി I 26 - 08 - 2026 I നിന്റെ ഹൃദയത്തിൽ വാൾ കടക്കാറുണ്ടോ? (Luke - ലുക്കോ. 2/35)

ന്യൂസിലാൻഡ് സെന്റ് മേരീസ് ക്നാനായ സുറിയാനി പള്ളിയുടെ പത്താമത് ആനിവേഴ്സറി സെലിബ്രേഷൻ & വലിയ പെരുന്നാൾ 2026 സെപ്റ്റംബർ 25,...
25/08/2026

ന്യൂസിലാൻഡ് സെന്റ് മേരീസ് ക്നാനായ സുറിയാനി പള്ളിയുടെ പത്താമത് ആനിവേഴ്സറി സെലിബ്രേഷൻ & വലിയ പെരുന്നാൾ 2026 സെപ്റ്റംബർ 25,26,27 തീയതികളിലായി കൊണ്ടാടുന്നു. ശുശ്രൂഷകൾക്ക് ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ്‌ തിരുമേനി മുഖ്യ കാർമികത്വം വഹിക്കുന്നതാണ്.

ഓഗസ്റ്റ് 25:  നസ്രാണി സിംഹം, ഇ. എം. ഫിലിപ്പ് ഇടവഴിക്കൽമലങ്കര സഭയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടവീര്യവും അർപ്പണബോ...
25/08/2026

ഓഗസ്റ്റ് 25: നസ്രാണി സിംഹം, ഇ. എം. ഫിലിപ്പ് ഇടവഴിക്കൽ

മലങ്കര സഭയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടവീര്യവും അർപ്പണബോധവും കൊണ്ട് ശ്രദ്ധേയനായ വ്യക്തിത്വമാണ് ഇ. എം. ഫിലിപ്പ് ഇടവഴിക്കൽ (E. M. Philip). 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മലങ്കര സുറിയാനി സഭ നേരിട്ട നിർണായകമായ പ്രതിസന്ധികളിൽ സഭയുടെ പാരമ്പര്യവും അവകാശങ്ങളും സംരക്ഷിക്കാൻ അദ്ദേഹം ശക്തമായി നിലകൊണ്ടു. അതുകൊണ്ടുതന്നെ സഭാചരിത്രത്തിൽ അദ്ദേഹം ‘നസ്രാണി സിംഹം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1882 മുതൽ 1910 വരെ മലങ്കര യാക്കോബായ സുറിയാനി അസോസിയേഷൻ സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ മെത്രാപ്പോലീത്തയുടെ വിശ്വസ്തനായ സഹയാത്രികനായിരുന്നു. മലങ്കര സഭയുടെ പാരമ്പര്യവും സ്വത്തുക്കളും സംരക്ഷിക്കുന്നതിനായി നവീകരണ വിഭാഗത്തിനെതിരെ നടന്ന ചരിത്രപ്രസിദ്ധമായ റോയൽ കോടതി നിയമപോരാട്ടത്തിൽ അദ്ദേഹം നിർണായകമായ പങ്കുവഹിക്കുകയും 1889-ലെ അനുകൂലമായ കോടതി വിധി നേടിയെടുക്കുന്നതിൽ പ്രധാന ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്തു. സഭയുടെ യഥാർത്ഥ ചരിത്രവും പാരമ്പര്യവും വരുംതലമുറകൾക്കായി രേഖപ്പെടുത്തിയ പ്രമുഖ സഭാചരിത്രകാരനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം; The Indian Church of St. Thomas എന്ന ഇംഗ്ലീഷ് ഗ്രന്ഥം മലങ്കര സഭയുടെ അപ്പസ്തോലിക പാരമ്പര്യം വ്യക്തമാക്കുന്ന പ്രധാന രേഖയായി കണക്കാക്കപ്പെടുന്നു. സഭയുടെ വിശ്വാസങ്ങളും ആശയങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അക്കാലത്തെ പ്രമുഖ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായും ലേഖകനായും അദ്ദേഹം പ്രവർത്തിച്ചു. തിരുവിതാംകൂർ രാജഭരണകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പരമ്പരാഗത സുറിയാനി ക്രിസ്ത്യൻ തലപ്പാവ് (റൂമാൽ), കറുത്ത അടച്ചുകഴുത്തുള്ള കോട്ട്, പോക്കറ്റിൽ ഘടിപ്പിച്ച സ്വർണ്ണ പോക്കറ്റ് വാച്ചിന്റെ ചെയിൻ എന്നിവയോടെയാണ് ചിത്രങ്ങളിൽ ഇ. എം. ഫിലിപ്പിനെ പൊതുവെ കാണുന്നത്. സഭയുടെ പാരമ്പര്യത്തിനും ചരിത്രത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ഈ മഹത് വ്യക്തിത്വം 1914 ഓഗസ്റ്റ് 25-ന് അന്തരിച്ചു.

ആദരാഞ്ജലികൾ 🌹കുറിച്ചി കോയിത്ര K. S. മർക്കോസ് (96) നിര്യാതനായി. സംസ്കാരം പിന്നീട് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ
25/08/2026

ആദരാഞ്ജലികൾ 🌹

കുറിച്ചി കോയിത്ര K. S. മർക്കോസ് (96) നിര്യാതനായി. സംസ്കാരം പിന്നീട് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ

അഭിനന്ദനങ്ങൾ 💐കേരള കോൺഗ്രസ് M ഇരവിപേരൂർ മണ്ഡലം വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രിജു കുറ്റിയിൽ (കറിയാകുട്ടിക്ക്) ...
25/08/2026

അഭിനന്ദനങ്ങൾ 💐

കേരള കോൺഗ്രസ് M ഇരവിപേരൂർ മണ്ഡലം വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രിജു കുറ്റിയിൽ (കറിയാകുട്ടിക്ക്) അഭിനന്ദനങ്ങൾ. ഇരവിപേരൂർ സെന്റ് മേരീസ് ക്നാനായ പള്ളി ഇടവക അംഗമാണ്.

ക്നാനായ കോൺഗ്രസ് കല്ലിശ്ശേരി മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് അഖില ക്നാനായ ഷട്ടിൽ ടൂർണമെന്റ് ഓഗസ്റ്റ് 30 കൃത്യം...
25/08/2026

ക്നാനായ കോൺഗ്രസ് കല്ലിശ്ശേരി മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് അഖില ക്നാനായ ഷട്ടിൽ ടൂർണമെന്റ് ഓഗസ്റ്റ് 30 കൃത്യം രണ്ടു മുപ്പതിന് തിരുവല്ല വൈഎംസിഎയിൽ വച്ച് തുടങ്ങും. സമുദായത്തിലെ വിവിധ പള്ളികളിൽ നിന്നായി ഇരുപതോളം ടീമുകൾ മാറ്റുരയ്ക്കും.

വെളിയനാട് മാർ സ്തേഫാനോസ് ക്നാനായ വലിയ പള്ളി സിൽവർ ജൂബിലി നിറവിൽ ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനും പരിശുദ്ധന...
25/08/2026

വെളിയനാട് മാർ സ്തേഫാനോസ് ക്നാനായ വലിയ പള്ളി സിൽവർ ജൂബിലി നിറവിൽ

ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനും പരിശുദ്ധനും മഹത്വമുളളവനുമായ മാർ സഹദായുടെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള വെളിയനാട് മാർ സ്തേഫാനോസ് ക്നാനായ വലിയ പള്ളി കുട്ടനാട്ടിലെ അതിപുരാതന ക്രൈസ്തവ ദൈവലയമാണ്. ഈ ദൈവാലയം 'വലിയ പള്ളി' യായി ഉയർത്തപ്പെട്ടതിന്റെയും, പ. ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കിസ് ബാവായുടെയും മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധൻ പരുമല തിരുമേനിയുടെയും തിരുശേഷിപ്പുകൾ ഈ ദൈവാലയത്തിൽ സ്ഥാപിച്ചതിന്റെയും "സിൽവർ ജൂബിലി" സംയുക്തമായി 2026 ഓഗസ്റ്റ് 30 ഞായറാഴ്ച അതിവിപുലമായ പരിപാടികളോട് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു

Address

Thiruvalla
689542

Alerts

Be the first to know and let us send you an email when Knanaya Suriyanikar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Knanaya Suriyanikar:

Shortcuts

Share