01/02/2022
*ഇത്തിക്കാട്ട് ശ്രീ ഭദ്രകാളിയമ്മ*
*മൂലസ്ഥാന ക്ഷേത്രം*
തമ്പാൻകടവ് - തളിക്കുളം - തൃശൂർ - 680569
[email protected]
+91 9895 391787, +91 8281038831
ക്ഷേത്രപുനരുദ്ധാരണം ഒന്നാംഘട്ടം
*നാഗക്കാവ് പുനരുദ്ധാരണ പ്രതിഷ്ഠാദിനം*
2022 ഫെബ്രുവരി *2*
(1197 മകരം 19) ബുധനാഴ്ച
ഭക്തരേ,
ഉഗ്രമൂർത്തിയും പ്രകൃതി ദേവതയുമായ ഇത്തിക്കാട്ട് ശ്രീ ഭദ്രകാളിയമ്മയുടെ സന്നിധിയിലെ നാഗക്കാവിന് പ്രാധാന്യവും പ്രസക്തിയും വളരെ വലുതാണ്. പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യൻ സംരക്ഷിച്ച് ആരാധിച്ച് പോന്നിരുന്നതിന്റെ തുടർച്ചയാണ് നാഗക്കാവുകൾ.
ഭക്തരുടെ മനം നിറഞ്ഞ വിളിയിൽ ഇഷ്ടപ്രകാരം രൂപംമാറി മുന്നിലെത്തുന്ന അത്ഭുത സിദ്ധിയുള്ള *കരിനാഗം, മണിനാഗം, അജ്ഞനമണിനാഗം, പത്നിസമേതനായ മഹാബ്രഹ്മരക്ഷസ്* കുടിക്കൊള്ളുന്ന നമ്മുടെ കാവിന്റെ പുനരുദ്ധാരണ പ്രതിഷ്ഠാകർമ്മം *2022 ഫെബ്രുവരി 2 (1197 മകരം 19) ബുധനാഴ്ച* നടക്കുകയാണ് എന്നത് ഭക്തിയാദരപൂർവം പ്രിയപ്പെട്ട ഭക്തരെ അറിയിക്കുന്നു.
ക്ഷേത്രമഠാതിപതി ശീ ഇത്തിക്കാട്ട് ദിനേശൻ ശാന്തിയുടെ നിർദ്ദേശാനുസരണം മകൻ ശ്രീ രമേഷ് ദിനേശൻ നേതൃത്വം നൽകുന്ന ക്ഷേത്രവിശേഷാൽ പൂജകൾകളെ തുടർന്ന് ചാവക്കാട് ശ്രീ വേണു ആചാരിയുടെ സ്ഥാനത്തിൽ പാലയൂർ മാമ്പുള്ളി ശ്രീ രാജേഷ് ശില്‌പി നിർമ്മിച്ച കാവിൽ കോട്ടയം ഗരുഡത്തുമന ശ്രീ പരമേശ്വരൻ തിരുമേനി നാഗപ്രതിഷ്ഠാ കർമ്മങ്ങൾ നിർവ്വഹിക്കുന്നു.
കോവിഡ് മാനദണ്ഡം അനുസരിച്ച് കൂട്ടം ചേരുവാൻ പാടില്ല എന്നതിനാൽ ലളിതമാക്കിയാണ് ചടങ്ങ് നടത്തുന്നത്. നാഗദൈവപ്രീതി നേടുന്നതിന് ഭക്തരെ അറിയിക്കുന്നു.
കാര്യപരിപാടികൾ :
വെളുപ്പിന്
4.30 - നട തുറക്കൽ
- നിർമ്മാല്യം
നാഗക്കാവിൽ
5.30 - ഗണപതി ഹോമം
- സപ്ത ശുദ്ധി
- ബിംബ ശുദ്ധി
- ബിംബ പരിഗ്രഹം
- എഴുന്നള്ളിപ്പ്
- പ്രതിഷ്ഠ
- കലശാഭിഷേകം
- പാലും നൂറും
- പുള്ളുവ പാട്ട്
വൈകീട്ട് - ദേവീനടയിൽ വടക്കും വാതിൽക്കൽ ഗുരുതിതർപ്പണം.
*ITHIKKATT SREE BHADRAKALI MOOLASTHANA KSHETHRAM,*
A/C : 12710200466803,
IFSC : FDRL0001271,
FEDERAL BANK,
VADANAPPALLI BRANCH,
THIRISSUR DIST, KERALA.
*കുടുംബക്ഷേത്ര സമിതി*