16/07/2026
ഭക്തജനങ്ങളെ,
നമ്മുടെ ക്ഷേത്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് പ്രതിഷ്ഠ നടത്തി രണ്ട് നേരം നിത്യപൂജയോടു കൂടി പ്രവർത്തിച്ചുവരുന്നു. എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ട് കൈവരിച്ച അഭിമാനകരമായ ഈ നേട്ടത്തിന് ശേഷം ക്ഷേത്രത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ, ഒരു ഇടവേളക്ക് ശേഷം 2027 ഫെബ്രുവരി (കുംഭം) മാസത്തിൽ തിരു ഉത്സവത്തോടൊപ്പം ആരംഭിച്ച് ഒരു വർഷത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നാലമ്പല നിർമ്മാണം, ശ്രീ ദുർഗ്ഗാ ദേവി, ശ്രീ മഹാഗണപതി, യോഗീശ്വരൻ,നാഗ ദൈവങ്ങൾ എന്നിവർക്ക് നടപ്പന്തൽ, സ്റ്റേജ് നിർമ്മാണം, ക്ഷേത്രക്കുളം നവീകരണം, ക്ഷേത്രക്കാവ് അതിർത്തികെട്ടി സംരക്ഷണം, ക്ഷേത്രഗോപുരം അലങ്കാര ജോലികൾ എന്നിവയാണ് ഒരു വർഷത്തിനകം പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ആയതിലേക്ക് സമർപ്പണം /ചെറുതും വലുതുമായ സംഭാവനകൾ ഈ കാലയളവിൽ നൽകുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ഭാരവാഹികളെ അറിയിക്കുവാൻ ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു🙏🏻🙏🏻