JIH Newmahe

JIH Newmahe official page of jamaathe islami new mahe

14/10/2025

ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ 2025, സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ഖുർആൻ സ്റ്റഡി സെന്റർ കേരള 2025 ജൂലൈ 13 ന് സംഘടിപ്പിച്ച വാർഷിക പരീക്ഷയുടെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഫലപ്രഖ്യാപനം നിർവ്വഹിച്ചു. പ്രിലിമിനറി ഫൈനൽ പരീക്ഷയിൽ പാലക്കാട് പട്ടാമ്പി സ്വദേശി ഫഹ്മിദ ടി.പി. ഒന്നാം റാങ്കും തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പി. കെ.മുഹമ്മദ് ബഷീർ രണ്ടാം റാങ്കും, മലപ്പുറം തോട്ടശ്ശേരിയറ സ്വദേശി ഖമറുദ്ദീൻ.പി.ഇ മൂന്നാം റാങ്കും കരസ്ഥമാക്കി. സെക്കന്ററി ഫൈനൽ പരീക്ഷയിൽ മലപ്പുറം വടക്കാങ്ങര സ്വദേശി ആയിഷ റസാഖ് ഒന്നാം റാങ്കും കണ്ണൂർ അണ്ടത്തോട് സ്വദേശി സുമയ്യ ഫാറൂഖ് , മലപ്പുറം കിഴിശ്ശേരി സ്വദേശി റഹീമ റഹ്മാൻ എന്നിവർ രണ്ടാം റാങ്കും എറണാകുളം കളമശ്ശേരി സ്വദേശി ഫൗസിയ ഹമീദ് മൂന്നാം റാങ്കും നേടി.

ഖുർആൻ സ്റ്റഡി സെൻ്റർ കേരളക്ക് കീഴിൽ വിവിധ സെൻ്ററുകളിലായി പരീക്ഷയെഴുതിയ പരീക്ഷാർഥികളെയും വിജയികളെയും അമീർ അഭിനന്ദിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജനുവരിയിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ വച്ചു നടക്കുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ കേരള ഡയറക്ടർ അബ്ദുൽ ഹകീം നദ്‌വി അറിയിച്ചു. ഒമ്പത് വർഷം കൊണ്ട് ഖുർആൻ പൂർണമായും പഠിക്കാനുതകുന്ന വ്യവസ്ഥാപിത സിലബസോടെയാണ് ഖുർആൻ പഠന കോഴ്സുകൾ നടത്തുന്നത്. കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന ഖുർആൻ സ്റ്റഡി സെന്റർ കേരളക്ക് കീഴിൽ, പ്രാദേശിക കേന്ദ്രങ്ങളിലൂടെ ഇതിനകം ധാരാളം പഠിതാക്കൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

14/10/2025

ഖുർആൻ സ്റ്റഡി സെൻ്ററിനു കീഴിൽ ടീനേജ് വിദ്യാർത്ഥികൾക്കായുള്ള ഖുർആൻ പഠന പദ്ധതിയായ QSPOT ആപ്പ് ലോഞ്ചിംഗ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ നിർവ്വഹിക്കുന്നു

24/08/2025

മുഹമ്മദ് #നബി നീതിയുടെ സാക്ഷ്യം

സംവാദ സദസ്സുകൾ
ബഹുജന സംഗമം
ഖുർആൻ പ്രഭാഷണങ്ങൾ
പൊതു ക്ലാസ്സുകൾ
പുസ്ത‌ക ചർച്ച
ജനസമ്പർക്ക പരിപാടികൾ

02/08/2025

കളിപറയല്ലേ..!

അതിവേഗം ഒരു ലക്ഷത്തില്‍ പരം പ്രേക്ഷകരെ സ്വന്തമാക്കിയ ആദ്യ മലയാളം സ്പോര്‍ട്സ് ചാനല്‍ മീഡിയവണ്‍...

ചാനല്‍ ലിങ്ക്...
https://youtube.com/?si=TseIfFRTcHVyuxqW

പേജ് ലിങ്ക്...
https://www.facebook.com/share/15nWSewyos/

02/08/2025

സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളിൽ പീപ്പിൾസ് ഫൗണ്ടേഷനോടൊപ്പം പങ്കാളികളാവുക.

A/c Name: Peoples Foundation
A/c No: 13060200028354
IFSC - FDRL0001306
PAN: AACTP2725K
WhatsApp: +91 9072311310
UPI ID: peoplesfoundationnlv.rzp@icici

Address

New Mahe
Thalassery

Website

Alerts

Be the first to know and let us send you an email when JIH Newmahe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share