Jagannath Mandiram Trust

Jagannath Mandiram Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jagannath Mandiram Trust, Jagannath Mandiram seva kendram, Thalassery.

ജഗന്നാഥ് സേവാഭാരതി വിഷുദിനത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു...
15/04/2022

ജഗന്നാഥ് സേവാഭാരതി വിഷുദിനത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു...



അന്നദാനം മഹാദാനം വിഷുവിന് ഒരു പൊതിച്ചോർ :നമസ്തെ , തലശ്ശേരി നഗരത്തിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന  പാവപ്പെട്ടവരും , നിര...
15/04/2022

അന്നദാനം മഹാദാനം
വിഷുവിന് ഒരു പൊതിച്ചോർ :

നമസ്തെ , തലശ്ശേരി നഗരത്തിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരും , നിരാലംബരും അവശത അനുഭവിക്കുന്നവരുമായ തെരുവിന്റെ മക്കൾക്ക് ഓണം , വിഷു എന്നീ വിശേഷ ദിനങ്ങളിൽ നാം കഴിക്കുന്ന ആഹാരത്തിൻറെ ഒരു പങ്ക് സമർപ്പിക്കുക എന്ന ഒരു സേവാ പ്രവർത്തനം കഴിഞ്ഞ കുറേ വർഷങ്ങളായി നാം നടത്തി വരികയാണ് ...

ഈ വർഷവും വിഷുദിനത്തിൽ തെരുവിന്റെ മക്കൾക്ക് അന്നദാനം നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട് . മുൻ വർഷങ്ങളിലെന്നത് പോലെ ഈ വർഷവും എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ..

സേവാഭാരതി - ജഗന്നാഥ്
ജഗന്നാഥ് മന്ദിരം ട്രസ്റ്റ് സേവാകേന്ദ്രം

എല്ലാവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ...
15/04/2022

എല്ലാവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ...


ശ്രീരാമാനവമി ആശംസകൾ...
10/04/2022

ശ്രീരാമാനവമി ആശംസകൾ...


ശരീരസൗന്ദര്യ മത്സരത്തിൽ മൂന്നാം തവണയും   പട്ടം കരസ്ഥമാക്കിയ ശ്രീ.  അഭിലാഷിനെ ജഗന്നാഥ് മന്ദിരം ട്രസ്റ്റിന്റെ ആഭിമുഖ്യത്തി...
25/03/2022

ശരീരസൗന്ദര്യ മത്സരത്തിൽ മൂന്നാം തവണയും പട്ടം കരസ്ഥമാക്കിയ ശ്രീ. അഭിലാഷിനെ ജഗന്നാഥ് മന്ദിരം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു .

ഇന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ജഗന്നാഥ് മന്ദിരം ട്രസ്റ്റിന് വേണ്ടി ആർ.എസ്.എസ് കണ്ണൂർ ജില്ലാ കാര്യവാഹ് ശ്രീ.കെ. ശ്രീജേഷ് ഉപഹാരം നൽകി അദ്ദേഹത്തെ അനുമോദിച്ചു .

തലായി - ടെമ്പിൾ വാർഡ് സമിതികൾക്ക് വേണ്ടി വാർഡ് കൗൺസിലർമാരായ ശ്രീ.കെ.അജേഷ് , ശ്രീമതി പ്രീതാ പ്രദീപ് എന്നിവരും അഭിലാഷിനെ പൊന്നാടയണിച്ച് അനുമോദിച്ചു .

ബി.ജെ.പി മണ്ഡലം സിക്രട്ടറി ശ്രീ. എ.പി നിഷാന്ത് , യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ. വൈശാഖ് , ജഗന്നാഥ് ശാഖാ കാര്യവാഹ് ശ്രീ. എം. നീരജ് , ശ്രീ. കെ.സജീഷ് , ശ്രീ. സൂനേഷ് മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംബ്ബന്ധിച്ചു

കഴിഞ്ഞ ദിവസം തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രച്ചിറയിൽ മൂന്ന് രാജസ്ഥാനി ബാലികമാർ അപകടത്തിൽപ്പെടുകയും ഒരു പിഞ്ചു ബാലിക മുങ്ങി...
18/03/2022

കഴിഞ്ഞ ദിവസം തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രച്ചിറയിൽ മൂന്ന് രാജസ്ഥാനി ബാലികമാർ അപകടത്തിൽപ്പെടുകയും ഒരു പിഞ്ചു ബാലിക മുങ്ങി മരിക്കാനിടയാവുകയും ചെയ്ത ദാരുണ സംഭവം നടന്ന സമയത്ത് ക്ഷേത്രച്ചിറയിൽ പോലീസ് - ഫയർ സർവ്വീസ് സേനാംഗങ്ങളോടൊപ്പം രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരായ ചെറുപ്പക്കാരെ അവഗണിച്ച മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നു ......

സേവാഭാരതിയുടെ ജഗന്നാഥ് ശാഖാ പ്രവർത്തകരായ ശ്രീ.കെ.അജേഷ് (തലായി വാർഡ് കൗൺസിലർ ) , ശ്രീ.കെ ശരത്ത് എന്നിവർ ക്ഷേത്രച്ചിറയിൽ വീണുപോയ കുട്ടികളെ മുങ്ങിയെടുക്കാനുള്ള രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു .

മുങ്ങിത്താണ് ചിറയുടെ അടിത്തട്ടിൽ ചെളിയിൽ കിടക്കുകയായിരുന്ന മൂന്നാമത്തെ കുട്ടിയെ ( മരണപ്പെട്ട കുട്ടിയെ ) മുങ്ങിയെടുത്തത് സേവാഭാരതി പ്രവർത്തകനായ ശരത്ത് ആണ് .

എന്നാൽ ഇന്നത്തെ പത്രമാധ്യമങ്ങളിൽ പോലീസ് - ഫയർ സർവ്വീസ് സേനാംഗങ്ങളാണ് മൂന്ന് കുട്ടികളെയും മുങ്ങിയെടുത്തത് എന്ന രീതിയിൽ അവരുടെ ഫോട്ടോ സഹിതം അനുമോദിച്ച് വാർത്തയും കണ്ടു ....

പത്രക്കാരുടെ അനുമോദനം ഏറ്റുവാങ്ങാൻ വേണ്ടിയല്ല സേവാഭാരതി പ്രവർത്തകർ പ്രവർത്തിക്കുന്നത് . എങ്കിലും , വാർത്ത കൊടുക്കുമ്പോൾ സത്യസന്ധമായ വാർത്തകൾ കൊടുക്കാൻ പത്രമാധ്യമങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു ......

പിഞ്ചുബാലികയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടി രക്ഷാപ്രവർത്തകർ അക്ഷീണം പ്രയത്നിച്ചെങ്കിലും , ഒടുവിൽ മരണം മാടിവിളിച്ച കൊന മോൾക്ക് പ്രണാമങ്ങൾ .....

രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ശ്രീ.കെ.അജേഷ് , ശ്രീ. കെ. ശരത്ത് എന്നിവർക്ക് അഭിനന്ദനങ്ങൾ ...

- ജഗന്നാഥ് മന്ദിരം ട്രസ്റ്റ് സേവാകേന്ദ്രം -

17/03/2022

28/02/2022
Tributes to the brave warrior King -   on his  .
19/02/2022

Tributes to the brave warrior King - on his .

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ആദരാഞ്ജലികൾ
06/02/2022

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ആദരാഞ്ജലികൾ


1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ സായുധ സേന നേടിയ വിജയത്തിന്റെ ബഹുമാനാർത്ഥം എല്ലാ വർഷവും ഡിസംബർ 16 ന് വിജയ് ദിവസ്...
16/12/2021

1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ സായുധ സേന നേടിയ വിജയത്തിന്റെ ബഹുമാനാർത്ഥം എല്ലാ വർഷവും ഡിസംബർ 16 ന് വിജയ് ദിവസ് ആഘോഷിക്കുന്നു.

ഈ ദിവസം, രാഷ്ട്രത്തെ സംരക്ഷിച്ച എല്ലാ സൈനികർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു...

Address

Jagannath Mandiram Seva Kendram
Thalassery
670102

Telephone

9388874101

Website

Alerts

Be the first to know and let us send you an email when Jagannath Mandiram Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jagannath Mandiram Trust:

Share