Arjunankotta Sree Mahaveda temple

Arjunankotta Sree Mahaveda temple ഓം നമഃശിവായ Ulikkal: Devotees in the area recovered 1500 year old Shiva Lingam and remains of temple here in Kannur district.

The temple restoration process has been started under the guidance of Thrissur Brahmadattan Nampoothiri. Four feet tall Siva Linga was recovered from the remains of Arjunan Kotta Vishnu Maheswara Temple which was in deplored state for past 800 years. Devotees in the area have formed Temple restoration committee .

ഈ വർഷത്തെ കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ മഹോത്സവം 2019 ഡിസംബർ 18 മുതൽ  2020 ജനുവരി 16 വരെ നടക്കും ഐതീഹ്യപ്രക...
18/12/2019

ഈ വർഷത്തെ കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ മഹോത്സവം 2019 ഡിസംബർ 18 മുതൽ 2020 ജനുവരി 16 വരെ നടക്കും

ഐതീഹ്യപ്രകാരം ഭഗവാൻ ശ്രീ മുത്തപ്പൻ്റെ അതീവ പ്രാധാന്യമുള്ളതും പുരാതനവുമായ പുണ്യ സങ്കേതമാണ് ശ്രീ കുന്നത്തൂർ പാടി. ദക്ഷിണ കേരളത്തിന് ശബരിമലയെന്ന പോലെയാണ് ഉത്തര കേരളത്തിന് കുന്നത്തൂര്‍പാടി. കണ്ണൂർ ജില്ലയിലെ പയ്യാവൂരിനടുത്ത് പശ്ചിമഘട്ടത്തിലെ ഉടുമ്പമലയിൽ സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലാണ് കുന്നത്തൂർ പാടി സ്ഥിതി ചെയ്യുന്നത്. ചുറ്റും നിബിഡവനമായ ഇവിടെ മനുഷ്യനിർമ്മിതമായ ക്ഷേത്രങ്ങളില്ല. ഈ നിബിഡവനമാണ് മുത്തപ്പന്‍ വിഹാരരംഗമായി തിരഞ്ഞെടുത്തത്. താത്കാലികമായി കെട്ടിയുണ്ടാക്കുന്ന മഠപ്പുരയിലാണ് മുത്തപ്പൻ്റെ സ്ഥാനം.

ഐതിഹ്യപ്രകാരം അയ്യങ്കര ഇല്ലം വിട്ടിറങ്ങിയ മുത്തപ്പൻ യാത്രാമദ്ധ്യേ കുന്നത്തൂരെത്തി. പനങ്കള്ളു കുടിക്കാൻ പനയിൽ കയറിയ മുത്തപ്പനെ ചന്ദൻ എന്നയാൾ അമ്പെയ്യാൻ ശ്രമിച്ചു. ബോധരഹിതനായ ചന്ദൻ കല്ലായി മാറിയത്രേ. ഭർത്താവിനെ തേടിയെത്തിയ ചന്ദൻ്റെ ഭാര്യ ഈ കാഴ്ച കണ്ട് നിലവിളിച്ചു. പനയുടെ മുകളിൽ കണ്ട ദിവ്യ രൂപത്തെ ആ സ്ത്രീ മുത്തപ്പാ എന്നു ഭകതി പുരസ്സരം വിളിച്ചു. സംപ്രീതനായ മുത്തപ്പൻ ചന്ദനെ പൂർവ്വരൂപത്തിലാക്കി അനുഗ്രഹിച്ചത്രേ. ചന്ദനും ഭാര്യയും കള്ളും ചുട്ട മീനും ധാന്യങ്ങളും തേങ്ങാപ്പൂളും മുത്തപ്പനു നിവേദ്യമായി അർപ്പിച്ചു. ഇതിൻ്റെ അനുസ്മരണമാണ് ഉത്സവം അരങ്ങേറുന്നത്. ചന്ദൻ്റെ അഭ്യർത്ഥന പ്രകാരം കുന്നത്തൂർ പാടിയിൽ മുത്തപ്പൻ സ്ഥാനം ചെയ്തു.

പ്രകൃതിദത്തമായ അന്തരീക്ഷമാണ് കുന്നത്തൂർ പാടിയിലേത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ അരുളപ്പാടുണ്ടത്രേ. താഴേ നിന്നും പടവുകൾ കയറിയെത്തുന്ന തുറസ്സായ സ്ഥലവും ഇതിനോടു ചേർന്നുള്ള ഗുഹയുമാണ് ഇവിടെയുള്ളത്. ചുറ്റും നിബിഡ വനമല്ലാതെ യാതൊരു വിധ കെട്ടിടങ്ങളും ഇവിടെയില്ല. ഉൽസവകാലത്ത് ഗുഹയോടു ചേർന്ന് താത്കാലിക മഠപ്പുര കെട്ടിയുണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ. മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും മണ്ണുകൊണ്ട് നിർമ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്. കന്നി മാസത്തിൽ പുത്തരി വെള്ളാട്ടമാണ് ഇവിടെ നടത്തുക. ബാക്കിയെല്ലായിടത്തും തുലാമാസത്തിൽ നടത്തുമ്പോൾ ഇവിടെ കന്നി മാസത്തിൽ നല്ല ദിവസം നോക്കിയിട്ടാണ് പുത്തരി വെള്ളാട്ടം. മലയാള മാസം ധനു രണ്ടിനാണ് കുന്നത്തുർ പാടിയിൽ ഉത്സവം തുടങ്ങുക. മകരം രണ്ടു വരെയാണ് ഉത്സവം.

ഒട്ടനവധി ചടങ്ങുകളാണ് കുന്നത്തൂർ പാടിയിൽ ഉത്സവത്തിനുള്ളത്. തന്ത്രിമാർ‍ ശുദ്ധീകരണ കർമ്മങ്ങൾ നടത്തുന്നു. പശുദാനം, പുണ്യാഹം, ഗണപതി ഹോമം, ഭഗവതിസേവ എന്നിവ നടക്കുന്നു. ഇവിടെ ഉത്സവത്തിന് പുരളിമലയിൽ നിന്നാണ് മുത്തപ്പന്റെ മലയിറക്കൽ നടക്കുന്നത് എന്നതാണ് പ്രത്യേകത. മറ്റെല്ലാ മടപ്പുരകളിലും പടിയിറക്കൽ നടക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്. ഉത്സവത്തിന് വൈകീട്ട് മുത്തപ്പൻ വെള്ളാട്ടവും അർധരാത്രി തിരുവപ്പനയും അരങ്ങിലെത്തും. അഞ്ഞൂറ്റാൻമാരാണ് ഇവിടെ ദൈവത്തിൻ്റെ കോലം ധരിക്കുന്നത്.
കുന്നത്തൂർ പാടിയിൽ ഉത്സവത്തില്‍ വളരെയേറെ ആചാരങ്ങളുണ്ട്. പാടിയില്‍ പ്രവേശിക്കല്‍ മുതലുള്ള ഉത്സവം തുടങ്ങുന്നത് ധനു രണ്ടിനാണ്.

ഉത്സവത്തിന്റെ ആദ്യ ദിവസം രാത്രി മുത്തപ്പന്റെ ബാല്യം, കൗമാരം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ജീവിതഘട്ടങ്ങളെ സൂചിപ്പിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴിശ്ശന്‍ ദൈവം, തിരുവപ്പന എന്നിവ പാടിയിലെ ദേവസ്ഥാനത്ത് കെട്ടിയാടും . ധനു രണ്ടിന് ഒരു കോലക്കാരന്‍ കോലത്തുമ്മേല്‍ കോലമായാണ് നാലു മുത്തപ്പൻമാരേയും കെട്ടിയാടുന്നത്. രാത്രി വൈകി തുടങ്ങിയാല്‍ പുലരും വരെ തുടങ്ങുന്ന ചടങ്ങുകളാണ് കുന്നത്തൂര്‍ പാടിയിലുള്ളത്. തിരുവപ്പനയും വെള്ളാട്ടവും പാടിയിൽ ഒരുമിച്ച് കെട്ടിയാടിക്കാറില്ല. കൂടാതെ മുത്തപ്പനു തൻ്റെ അമ്മയെ കാണണമെന്നു ആവശ്യപ്പെടുന്ന ദിവസം മുത്തപ്പന്റെ മാതൃഭാവത്തിലുള്ള മൂലംപെറ്റ ഭഗവതിയേയും ഇവിടെ കെട്ടിയാടിക്കും.

എല്ലാ ഭക്തജനങ്ങളേയും ഭഗവാൻ ശ്രീ മുത്തപ്പൻ്റെ ഈ പുണ്യഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നു...
കടപ്പാട് '

ഹരിനാമ യജ്ഞo
14/12/2019

ഹരിനാമ യജ്ഞo

12/12/2019
കോക്കാട് വിഷ്ണുമൂർത്തി ക്ഷേത്ര മുറ്റത്ത്  വെള്ളം കയറിയപ്പോൾ.
08/08/2018

കോക്കാട് വിഷ്ണുമൂർത്തി ക്ഷേത്ര മുറ്റത്ത് വെള്ളം കയറിയപ്പോൾ.

12/02/2017

Address

Poyyurkkari
Thalassery
670705

Website

Alerts

Be the first to know and let us send you an email when Arjunankotta Sree Mahaveda temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category